For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തിന് നിറം നല്‍കില്ല: പക്ഷേ സ്വാഭാവിക തിളക്കം തിരിച്ച് തരും ഫേസ്പാക്ക്

|

സൗന്ദര്യസംരക്ഷണത്തിന് നിറമാണ് ഏറ്റവും മുന്നില്‍ നില്‍ക്കേണ്ടത് എന്ന ചിന്ത പലര്‍ക്കും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സൗന്ദര്യമെന്നാല്‍ നിറമല്ല എന്ന തിരിച്ചറിവ് തന്നെയാണ് പലര്‍ക്കും ഉള്ളത്. നിറം വര്‍ദ്ധിപ്പിക്കുക അല്ലെങ്കില്‍ നിറത്തിന് വേണ്ടി സൗന്ദര്യപരീക്ഷണങ്ങള്‍ നടത്തുക എന്നതിലുപരി ചര്‍മ്മത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ സ്വാഭാവിക തിളക്കം തിരിച്ച് പിടിക്കാം എന്നുള്ളതിലേക്ക് എത്തി കാര്യങ്ങള്‍. നിറത്തേക്കാള്‍ ചര്‍മ്മത്തിന്റെ തിളക്കവും സ്വാഭാവികതയും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

DIY Homemade Malai Face Pack

കുറ്റമറ്റ ചര്‍മ്മം എന്നത് കൊണ്ട് തന്നെ ഉദ്ദേശിക്കുന്നത് ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുക എന്നത് മാത്രമാണ്. അതുകൊണ്ട് തന്നെ വിപണിയില്‍ നിറം വര്‍ദ്ധിപ്പിക്കും എന്ന് പറഞ്ഞ് ഉപയോഗിക്കുന്ന പല ഉത്പ്പന്നങ്ങളും പലരും ബഹിഷ്‌കരിക്കുന്നത്. ഒരിക്കലും നമ്മുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ചര്‍മ്മത്തിലെ അഴുക്കും പൊടിയും കറുത്ത കുത്തുകളും മറ്റും പോവുമ്പോള്‍ തന്നെ ചര്‍മ്മം തിളങ്ങുന്നതായി മാറുന്നു. അതിന് നമ്മളെ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പാല്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ഒരു ഫേസ്പാക്ക് നമുക്ക് തയ്യാറാക്കാവുന്നതാണ്.

പാല്‍, ആപ്രിക്കോട്ട് മാസ്‌ക്

പാല്‍, ആപ്രിക്കോട്ട് മാസ്‌ക്

ഇത് അല്‍പം ചിലവേറിയതെങ്കിലും ഉറപ്പുള്ള ഫലമാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. പാല്‍ ആപ്രിക്കോട്ട് എന്നിവയുള്ള ഘടകങ്ങള്‍ തന്നെയാണ് ചര്‍മ്മത്തിന് സഹായിക്കുന്നത്. ആപ്രിക്കോട്ടില്‍ വിറ്റാമിന്‍ ഇ, കെ, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. സൂര്യാഘാതം മൂലമുണ്ടാവുന്ന അസ്വസ്ഥതകളെ ചെറുക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ ഫേസ്മാസ്‌ക്.

തയ്യാറാക്കുന്നത് എങ്ങനെ

തയ്യാറാക്കുന്നത് എങ്ങനെ

ആപ്രിക്കോട്ട് ഫേസ്പാക്ക് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതിന്റെ തൊലി നീക്കം ചെയ്ത് മിനുസമാവുന്നത് വരെ നല്ലതുപോലെ പേസ്റ്റ് ആക്കി എടുക്കുക. പിന്നീട് ഇതിലേക്ക് ഒരു സ്പൂണ്‍ പാല്‍പ്പാട ചേര്‍ക്കുക. നന്നായി ഇളക്ക് കവുത്തിലും മുഖത്തും നല്ലതുപോലെ തേച്ചച് പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.

പാല്‍പ്പാടയും ചന്ദനവും

പാല്‍പ്പാടയും ചന്ദനവും

പാല്‍പ്പാടയും ചന്ദനവും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഇതിലുള്ള ഗുണങ്ങള്‍ അകാല വാര്‍ദ്ധക്യത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇത് കൂടാതെ ചര്‍മ്മം മൃദുവാക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും കറുത്ത പുള്ളികളും കുത്തുകളും മാറ്റുന്നതിനും എല്ലാം സഹായിക്കുന്നു. എല്ലാ വിധത്തിലും ഏത് ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാവുന്നതാണ് പാല്‍പ്പാടയും ചന്ദനവും ചേര്‍ന്ന മിക്‌സ്.

 ഇത് എങ്ങനെ തയ്യാറാക്കാം

ഇത് എങ്ങനെ തയ്യാറാക്കാം

ഈ ഫേസ്പാക്ക് തയ്യാറാക്കുന്നതിന് വേണ്ടി ഒരു ടീസ്പൂണ്‍ ചന്ദനം അരച്ചെടുത്ത് അതിലേക്ക് പാല്‍പ്പാട മിക്‌സ് ചെയ്യുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞളും കുങ്കുമപ്പൂവും ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മുഖത്ത് എല്ലായിടത്തും നല്ലതുപോലെ പുരട്ടുക. 30 മിനിറ്റ് ചര്‍മ്മത്തില്‍ ഇത് വെച്ചതിന് ശേഷം മുഖം കഴുകുക. തണുത്ത വെള്ളത്തില്‍ വേണം മുഖം കഴുകുന്നതിന്.

പാല്‍പ്പാട ബദാം ഫേസ്മാസ്‌ക്

പാല്‍പ്പാട ബദാം ഫേസ്മാസ്‌ക്

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പാല്‍പ്പാടയും ബദാമും ചേരുമ്പോള്‍ മികച്ച ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മോയ്‌സ്ചുറൈസ് ഗുണം നല്‍കുകയും ചെയ്യുന്നു. പ്രായമാവുമ്പോള്‍ മുഖത്തുണ്ടാവുന്ന ചുളിവുകളും മറ്റും അകറ്റി ചര്‍മ്മത്തിന് തിളക്കവും ഗുണവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട് ഈ ഫേസ്മാസ്‌ക്. മങ്ങിയതും നിര്‍ജീവവുമായ ചര്‍മ്മത്തിനെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കുന്നു പാല്‍പ്പാട ഫേസ്മാസ്‌ക്.

എങ്ങനെ ഉപയോഗിക്കാം?

എങ്ങനെ ഉപയോഗിക്കാം?

ചര്‍മ്മത്തില്‍ ഇത് എങ്ങനെ ഉപയോഗിക്കാം എന്നത് പലര്‍ക്കും അറിയില്ല. അതിന് വേണ്ടി അല്‍പം ബദാം പള്‍പ്പ് എടുത്ത് അതിലേക്ക് അല്‍പം പാല്‍പ്പാട മിക്‌സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ദിവസവും ഉപയോഗിക്കുന്നതിലും തെറ്റില്ല.

പാല്‍പ്പാട, ഓറഞ്ച്-നാരങ്ങ നീര് ഫേസ്പാക്ക്

പാല്‍പ്പാട, ഓറഞ്ച്-നാരങ്ങ നീര് ഫേസ്പാക്ക്

സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിറ്റാമിന്‍ സി കാണിക്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ സവിശേഷതകള്‍ അടങ്ങിയതാണ്. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും പ്രതിരോധിക്കാന്‍ മികച്ചതാണ് ഈ ഫേസ്പാക്ക്. മുഖക്കുരു, മുഖക്കുരു പാടുകള്‍ എന്നിവയെ ഇല്ലാതാക്കുന്നതിന് ഈ ഫേസ്പാക്ക് സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം?

എങ്ങനെ ഉപയോഗിക്കാം?

എങ്ങനെ ഈ മിശ്രിതം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ഓരോ ടീസ്പൂണ്‍ ഓറഞ്ചും നാരങ്ങ നീരും മിക്‌സ് ചെയ്ത് ഇതിലേക്ക് അല്‍പം പാല്‍പ്പാട കൂടി ചേര്‍ക്കുക. ഇത് മുഖത്തും കഴുത്തിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള സ്ഥലങ്ങളിലും വായുടെ കോണുകളിലും എല്ലാം ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയണം.

യൗവ്വനം നിലനിര്‍ത്തുമെന്ന ഉറപ്പ് നല്‍കും ഡയറ്റ് ഫുഡ്‌സ്യൗവ്വനം നിലനിര്‍ത്തുമെന്ന ഉറപ്പ് നല്‍കും ഡയറ്റ് ഫുഡ്‌സ്

most read:ശര്‍ക്കരയില്‍ തിളങ്ങും ചര്‍മ്മം: അഴുക്കും കറുത്ത കുത്തും തൂത്തെറിയും

English summary

DIY Homemade Malai Face Packs to Get Flawless Skin In Malayalam

Here in this article we are sharing some homemade malai face pack to get flawless skin in malayalam. Take a look.
Story first published: Thursday, June 16, 2022, 20:47 [IST]
X
Desktop Bottom Promotion