For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്യവേപ്പില അരച്ചത് മുഖത്ത് തേക്കൂ: ചര്‍മ്മത്തില്‍ മാറ്റം വരും ദിവസം ചെല്ലുന്തോറും

|

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ബ്യൂട്ടിപാര്‍ലറില്‍ പോവുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അതിന് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ പക്ഷേ വിപണിയില്‍ ലഭ്യമാവുന്ന ഉത്പ്പന്നങ്ങളേക്കാള്‍ എന്തുകൊണ്ടും നമ്മുടെ ചുറ്റും ഉണ്ടാവുന്ന പ്രകൃതിദത്ത ഉത്പ്പന്നങ്ങള്‍ തന്നെയാണ് എന്തുകൊണ്ടും നല്ലത്. എപ്പോഴും ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുന്നത് തന്നെയാണ് നല്ലത്.

Different Ways To Apply Neem Paste

ഇതിന് സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും ആര്യവേപ്പിന്റെ ഇല. ഇത് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ വീട്ടില്‍ തയ്യാറാക്കാവുന്ന ആര്യവേപ്പിന്റെ പേസ്റ്റ് എന്തൊക്കെ ഗുണങ്ങള്‍ ചര്‍മ്മത്തിന് നല്‍കുന്നുണ്ട് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. അണുബാധ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ പ്രതിരോധിച്ച് ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ആര്യവേപ്പ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് ശീലമാക്കാവുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ആര്യവേപ്പിലുള്ള ആന്റിസെപ്റ്റിക്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ്, ഗുണങ്ങള്‍ എന്നിവയ്ക്കായി ഇതിന്റെ ഇലകള്‍ ധാരാളം ഉപയോഗിക്കാവുന്നതാണ്. ആരോഗ്യമുള്ള ചര്‍മ്മത്തിന് ആവശ്യമായ ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ആര്യവേപ്പ്. ഇത് കൂടാതെ, വേപ്പില്‍ നിംബിഡിന്‍, നിംബോലൈഡ്, അസാഡിറാക്റ്റിന്‍ തുടങ്ങിയ ഘടകങ്ങളും ധാരാളം ഉണ്ട്. ഇത് ചര്‍മ്മത്തിലെ പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അതോടൊപ്പം തന്നെ ചര്‍മ്മത്തിനെ എല്ലാ പ്രതിസന്ധികളില്‍ നിന്നും പരിഹരിക്കുന്നതിനും സഹായിക്കുന്നു. ഇത് മാത്രമല്ല ആര്യവേപ്പ് എങ്ങനെ ചര്‍മ്മത്തിന് ഗുണം ചെയ്യും എന്ന് നമുക്ക് നോക്കാം.

ആര്യവേപ്പിന്റെ ഗുണങ്ങള്‍

ആര്യവേപ്പിന്റെ ഗുണങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും ആര്യവേപ്പ് മുന്നില്‍ തന്നെയാണ്. അതിലുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തിലെ അമിത എണ്ണമയത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ ഇല്ലാതാക്കി കറുത്ത പാടുകളും കുത്തുകളും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട് ആര്യവേപ്പ്.

ആര്യവേപ്പിന്റെ ഗുണങ്ങള്‍

ആര്യവേപ്പിന്റെ ഗുണങ്ങള്‍

മുഖത്ത് പല കാരണങ്ങള്‍ കൊണ്ട് അണുബാധയും പാടുകളും ഉണ്ടായിരിക്കും. അതിനെ പ്രതിരോധിക്കുന്നതിന് വേപ്പിന്റെ ഇലക്ക് സാധിക്കുന്നു. ഏത് വിധത്തിലും ഉള്ള ചര്‍മ്മത്തിന്റെ അണുബാധ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ആര്യവേപ്പ് പേസ്റ്റ്. ഇത് കൂടാതെ ചര്‍മ്മത്തിലെ അകാല വാര്‍ദ്ധക്യം വീഴ്ത്തുന്ന വരകളും പാടുകളും ചുളിവുകളും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആര്യവേപ്പ് സഹായിക്കുന്നു.

ആര്യവേപ്പിന്റെ ഗുണങ്ങള്‍

ആര്യവേപ്പിന്റെ ഗുണങ്ങള്‍

ആര്യവേപ്പിലുള്ള വൈറ്റമിന്‍ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവ ചര്‍മ്മത്തില്‍ നിന്ന് പല പാടുകള്‍ക്കും മോചനം നല്‍കുന്നു. കൂടാതെ ചര്‍മ്മത്തിലുണ്ടാവുന്ന അലര്‍ജിപോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും ചര്‍മ്മം നീറ്റ് ആന്റി ക്ലീന്‍ ആയി സൂക്ഷിക്കുന്നതിനും ആര്യവേപ്പിനുള്ള കഴിവ് നിസ്സാരമല്ല. നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കി മോയ്‌സ്ചുറൈസ് ആയി സൂക്ഷിക്കുന്നതിനും ചര്‍മ്മം മികച്ചതാണ്.

ആര്യവേപ്പും കറ്റാര്‍ വാഴയും ഫേസ് പാക്ക്

ആര്യവേപ്പും കറ്റാര്‍ വാഴയും ഫേസ് പാക്ക്

ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നതിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും വേണ്ടി നമുക്ക് ഫേസ്പാക്ക് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ആര്യവേപ്പും ഒരു കറ്റാര്‍ വാഴ തണ്ടും എടുക്കുക. ആര്യ വേപ്പ് നല്ലതുപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്ക് കറ്റാര്‍വാഴ നീരും എടുക്കുക. അതിനുശേഷം, ചേരുവകള്‍ ഒരു പാത്രത്തില്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. 15 മിനിറ്റ് ശേഷം നല്ലതുപോലെ തണുത്ത വെള്ളത്തില്‍ കഴുക്കികളയുന്നതിന് ശ്രദ്ധിക്കുക.

ആര്യവേപ്പും തൈരും ഫേസ് പാക്ക്

ആര്യവേപ്പും തൈരും ഫേസ് പാക്ക്

ആര്യവേപ്പിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. അതിലും ഗുണങ്ങളാണ് തൈരിനുള്ളത് എന്നത് മറക്കരുത്. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും തൈരിന്റെ ഗുണങ്ങള്‍ ചേരുന്നതിലൂടെ സാധിക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ആര്യവേപ്പില അരച്ച് അതില്‍ തൈര് മിക്‌സ് ചെയ്ത് ഇത് രണ്ടും ചേര്‍ന്ന മിശ്രിതം മുഖത്ത് തേക്കാവുന്നതാണ്. പത്ത് മിനിറ്റിന് ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് ചര്‍മ്മത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

ആര്യ വേപ്പും ചന്ദനവും ഫേസ്പാക്ക്

ആര്യ വേപ്പും ചന്ദനവും ഫേസ്പാക്ക്

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും രണ്ട് മിക്‌സുകള്‍ ചേരുമ്പോള്‍ അത് ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആര്യവേപ്പും ചന്ദനവും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് രണ്ടും പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ആര്യവേപ്പ് ഫേസ്പാക്ക്

ആര്യവേപ്പ് ഫേസ്പാക്ക്

ആര്യവേപ്പിന്റെ ഫേസ്പാക്ക് ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. അതിന് വേണ്ടി 10-12 ആര്യവേപ്പിന്റെ ഇല എടുത്ത് വെള്ളത്തില്‍ അരച്ച് പേസ്റ്റ് പരുവത്തില്‍ ആക്കുക. ഇതിന് ശേഷം അല്‍പം പച്ചമഞ്ഞള്‍ കൂടി അരച്ച് ഇത് മിക്‌സ് ചെയ്ത് അത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മികച്ച ഫലങ്ങള്‍ ഉപയോഗിക്കുന്നതിന് വേണ്ടി ഇത് ആഴ്ചയില്‍ രണ്ട് തവണ മുഖത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാക്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് മനസ്സിലാക്കുക.

മുഖത്തെ നരച്ച രോമങ്ങള്‍ ഇനി ഈസിയായി മാറ്റാംമുഖത്തെ നരച്ച രോമങ്ങള്‍ ഇനി ഈസിയായി മാറ്റാം

പ്രായമാകുന്നത് മുടിയെ ബാധിക്കും: അറിയാം ഇതെല്ലാംപ്രായമാകുന്നത് മുടിയെ ബാധിക്കും: അറിയാം ഇതെല്ലാം

English summary

Different Ways To Apply Neem Paste On Face For Skin Care In Malayalam

Here in this article we are sharing some different ways to apply neem paste on face for skin care in malayalam.
Story first published: Thursday, July 7, 2022, 14:26 [IST]
X
Desktop Bottom Promotion