For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ ചര്‍മ്മത്തിന് തണുപ്പും തിളക്കവും; ഉത്തമം ഈ ഫേസ് മാസ്‌ക്

|

വേനല്‍ക്കാലം ചര്‍മ്മത്തിന് വളരെ നിര്‍ണായകമായ സമയമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ചര്‍മ്മത്തെ തണുപ്പിക്കുന്ന ഫേഷ്യലുകളേയും ഫെയ്‌സ് മാസ്‌കുകളേയും എല്ലാവരും ആശ്രയിക്കുന്നു. വേനല്‍ക്കാല സീസണില്‍ നിങ്ങള്‍ക്ക് ചര്‍മ്മ അണുബാധകള്‍, വരണ്ട ചര്‍മ്മം, ടാന്‍, സൂര്യാഘാതം എന്നിവ എളുപ്പത്തില്‍ വന്നേക്കാം. സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് വികിരണം ദീര്‍ഘനേരം തട്ടുന്നതിന്റെ ഫലമായി ചര്‍മ്മത്തിന്റെ തിളക്കം പലപ്പോഴും നഷ്ടപ്പെടും.

Most read: അയഞ്ഞുതൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം; ദൃഢത നിലനിര്‍ത്താന്‍ ഈ കൂട്ടുകള്‍Most read: അയഞ്ഞുതൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം; ദൃഢത നിലനിര്‍ത്താന്‍ ഈ കൂട്ടുകള്‍

ഇവിടെ നിങ്ങളുടെ രക്ഷയ്ക്കായി ചില കൂളിംഗ് ഫെയ്‌സ് മാസ്‌കുകള്‍ ഉണ്ട്. കൃത്രിമ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലതാണ് ഇത്. ഇവ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കി ഉപയോഗിക്കാം. ഈ കൂളിംഗ് ഫേസ് മാസ്‌കുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ ശാന്തമാക്കാനും മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. വേനല്‍ക്കാലത്ത് ഉപയോഗിക്കാവുന്ന ചില മികച്ച കൂളിംഗ് ഫെയ്‌സ് മാസ്‌കുകള്‍ ഇതാ.

ബദാം, റോസ് വാട്ടര്‍ മാസ്‌ക്

ബദാം, റോസ് വാട്ടര്‍ മാസ്‌ക്

10-12 ബദാം എടുക്കുക, അത് ഒരു രാത്രി മുഴുവന്‍ റോസ് വാട്ടര്‍ പാത്രത്തില്‍ കുതിര്‍ക്കുക. രാവിലെ ബദാം തൊലി കളഞ്ഞ് കട്ടിയുള്ള പേസ്റ്റാക്കി പൊടിക്കുക. ഈ മിശ്രിതത്തിലേക്ക് കൂടുതല്‍ റോസ് വാട്ടര്‍ ചേര്‍ക്കാം. ഒരു ഫൗണ്ടേഷന്‍ ബ്രഷ് ഉപയോഗിച്ച്, മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. 20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

മുള്‍ട്ടാണി മിട്ടി ഫേസ് മാസ്‌ക്

മുള്‍ട്ടാണി മിട്ടി ഫേസ് മാസ്‌ക്

സൗന്ദര്യസംരക്ഷണത്തിനുള്ള ഔഷധക്കൂട്ടുകളില്‍ ഒന്നാണ് മുള്‍ട്ടാണി മിട്ടി. വേനല്‍ക്കാലത്ത് മുഖക്കുരു നീക്കാന്‍ മുള്‍ട്ടാണി മിട്ടി ഒരു മികച്ച വഴിയാണ്. ഇത് അധിക എണ്ണയും സെബവും നീക്കം ചെയ്യുന്നു. ഈ പദാര്‍ത്ഥം ആന്റി-ടാനിംഗ്, ആന്റി പിഗ്മെന്റിംഗ് എന്നിവയുമാണ്. ഒരു മിക്‌സിംഗ് ബൗളില്‍ 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും 2 ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസും യോജിപ്പിക്കുക. ഒരു ചെറിയ പാത്രത്തില്‍ ഒരു നുള്ള് ചന്ദനവും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും യോജിപ്പിക്കുക. ഇപ്പോള്‍ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് 10 മുതല്‍ 15 മിനിറ്റ് വരെ പുരട്ടുക. അവസാനം, ചെറുചൂടുള്ള വെള്ളത്തില്‍ ഇത് കഴുകി കളയുക.

Most read:വിയര്‍പ്പ് നിങ്ങള്‍ക്ക് മുഖക്കുരു സമ്മാനിക്കുന്നോ? രക്ഷനേടാന്‍ വഴിയിതാMost read:വിയര്‍പ്പ് നിങ്ങള്‍ക്ക് മുഖക്കുരു സമ്മാനിക്കുന്നോ? രക്ഷനേടാന്‍ വഴിയിതാ

ഉരുളക്കിഴങ്ങ് ഫേസ് മാസ്‌ക്

ഉരുളക്കിഴങ്ങ് ഫേസ് മാസ്‌ക്

വേവിച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചതച്ചെടുക്കുക. ഇത് ഗ്രാമ്പൂ, കറ്റാര്‍ വാഴ ജെല്‍ എന്നിവയുമായി കലര്‍ത്തുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക, ശേഷം കഴുകി കളയുക. മുഖത്തെ ജലാംശം നല്‍കുകയും പോഷിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം പാടുകള്‍, കറുത്ത പാടുകള്‍, ഡാര്‍ക് സര്‍ക്കിള്‍ എന്നിവ ഇല്ലാതാക്കാന്‍ ഈ മാസ്‌ക് സഹായിക്കും. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇത് ഉപയോഗിക്കണം.

കക്കിരി, ലാവെന്‍ഡര്‍ മാസ്‌ക്

കക്കിരി, ലാവെന്‍ഡര്‍ മാസ്‌ക്

കക്കിരി, ലാവെന്‍ഡര്‍ ഫെയ്‌സ് മാസ്‌ക് നിങ്ങളുടെ ചര്‍മ്മത്തെ ആഴത്തില്‍ ജലാംശം നല്‍കും. ഈ മാസ്‌ക് എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും മികച്ചതാണ്, മാത്രമല്ല വേനല്‍ക്കാലത്ത് ഇത് നിങ്ങള്‍ക്ക് ആവശ്യവുമാണ്. കക്കിരി കഷ്ണങ്ങള്‍ മിക്‌സിയില്‍ ഇട്ട് നന്നായി യോജിപ്പിച്ച് ഈ മാസ്‌ക് ഉണ്ടാക്കുക. കുറച്ച് കറ്റാര്‍ വാഴ ജെല്ലും ലാവെന്‍ഡര്‍ അവശ്യ എണ്ണയും ഒഴിക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റ് നേരം വയ്ക്കുക, തുടര്‍ന്ന് കഴുകി കളയുക.

Most read:വേനല്‍ക്കാലത്ത് ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഒഴിവാക്കാന്‍ ചെയ്യേണ്ടത്Most read:വേനല്‍ക്കാലത്ത് ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഒഴിവാക്കാന്‍ ചെയ്യേണ്ടത്

വാഴപ്പഴവും ഓറഞ്ചും

വാഴപ്പഴവും ഓറഞ്ചും

ഈ പ്രകൃതിദത്ത ഫെയ്‌സ്മാസ്‌ക് എണ്ണമയമുള്ളതും വരണ്ടതുമായ ചര്‍മ്മത്തിന് മികച്ചതാണ്, മാത്രമല്ല നിങ്ങള്‍ക്ക് ആരോഗ്യകരമായ തിളക്കം നല്‍കുകയും ചെയ്യും. വാഴപ്പഴം നന്നായി മാഷ് ചെയ്യുക. ഇത് ഫ്രഷ് ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഇളക്കുക. അതിനുശേഷം, നിങ്ങളുടെ മാസ്‌കില്‍ തേന്‍ ചേര്‍ക്കുക. ഇത് മുഖത്ത് പ്രയോഗിച്ച് 15-20 മിനിറ്റ് നേരത്തേക്ക് ഉണങ്ങാന്‍ വയ്ക്കുക, ശേഷം കഴുകിക്കളയുക.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

നിങ്ങളുടെ ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്ന ഒരു ഫേസ് പായ്ക്കാണിത്. 4 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 2 ടീസ്പൂണ്‍ തൈര് എന്നിവ എടുക്കുക. ഒരു പാത്രത്തില്‍ ഈ ചേരുവകള്‍ മിക്‌സ് ചെയ്ത് നല്ല പേസ്റ്റ് ആക്കുക. മുഖം വൃത്തിയാക്കിയ ശേഷം ബ്രഷ് ഉപയോഗിച്ച് ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റ് അവിടെ വെച്ച ശേഷം മുഖം വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ഇത് ദിവസത്തില്‍ 2 തവണ ചെയ്യുക. തൈര്, കറ്റാര്‍ വാഴ എന്നിവയ്ക്ക് ചര്‍മ്മത്തെ തണുപ്പിക്കുന്ന ഗുണങ്ങളുണ്ട്. തൈരിലെ ലാക്റ്റിക് ആസിഡ് ചര്‍മ്മത്തിലെ അഴുക്കും എല്ലാ മാലിന്യങ്ങളും നീക്കി വൃത്തിയായി സൂക്ഷിക്കുന്നു. കറ്റാര്‍ വാഴ ജെല്‍ നിങ്ങളുടെ ചര്‍മ്മത്തെ ശാന്തമാക്കുകയും ചര്‍മ്മത്തിലെ എല്ലാ അണുബാധകളില്‍ നിന്നും മുക്തി നല്‍കുകയും ചെയ്യുന്നു.

Most read:ഒലീവ് ഓയില്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ വരണ്ട മുടിക്ക് പരിഹാരം പെട്ടെന്ന്Most read:ഒലീവ് ഓയില്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ വരണ്ട മുടിക്ക് പരിഹാരം പെട്ടെന്ന്

ഗ്രീന്‍ ടീ, തേന്‍

ഗ്രീന്‍ ടീ, തേന്‍

ഗ്രീന്‍ ടീ, തേന്‍ ഫേസ് പാക്ക് ചര്‍മ്മത്തിലെ എല്ലാ അണുബാധകളും കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ ഫേസ് പാക്ക് എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ്, മാത്രമല്ല പ്രകൃതിദത്തവുമാണ്. 1 ടീസ്പൂണ്‍ ഗ്രീന്‍ ടീ, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ നാരങ്ങ നീര്, 3 ടീസ്പൂണ്‍ തവിട്ട് പഞ്ചസാര എന്നിവ എടുക്കുക. എല്ലാ ചേരുവകളും ഒരു പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കി നല്ല പേസ്റ്റ് ആക്കുക. മുഖം വൃത്തിയാക്കിയ ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. 20 മിനിറ്റ് അവിടെ വച്ചശേഷം മുഖം വെള്ളത്തില്‍ കഴുകുക. ചര്‍മ്മത്തിലെ എല്ലാ അണുബാധകളും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് ആഴ്ചയില്‍ 2 തവണ ഇത് ചെയ്യാം. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ ശുദ്ധീകരിക്കുന്നു. തേനും നാരങ്ങാനീരും മുഖക്കുരു, മറ്റ് ചര്‍മ്മ അണുബാധകള്‍ എന്നിവയില്‍ നിന്ന് മുക്തി നേടാനും അധിക എണ്ണമയം നീക്കംചെയ്യാനും സഹായിക്കുന്നു. പഞ്ചസാര മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചര്‍മ്മ സുഷിരങ്ങള്‍ അടയ്ക്കുകയും ചെയ്യുന്നു.

English summary

Cooling Homemade Face Mask For Summer Season in Malayalam

Here are some face masks to keep your skin looking fresh and healthy during this summer.
Story first published: Thursday, April 7, 2022, 12:25 [IST]
X
Desktop Bottom Promotion