Just In
Don't Miss
- News
തുടക്കത്തിലേ കല്ലുകടി, മന്ത്രിസഭാ രൂപീകരണത്തിനെത്താതെ ജെഡിയുവിന്റെ എംഎല്എമാര്, കാരണം ഇതാണ്
- Finance
ഈമാസം ബോണസ് ഓഹരി പ്രഖ്യാപിച്ച 3 സ്മോള് കാപ് കമ്പനികള്; പക്കലുണ്ടോ?
- Movies
അണിഞ്ഞൊരുങ്ങി തൻവി, മകളുടെ കുട്ടി കല്യാണം ആഘോഷമാക്കി മിഥുനും ലക്ഷ്മിയും
- Sports
IND vs ZIM: ബംഗ്ലാദേശിനെതിരേ സിംബാബ്വെ പരമ്പര നേടിയത് നന്നായി! കാരണം പറഞ്ഞ് ധവാന്
- Automobiles
ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ
- Travel
കുട്ടികള്ക്കൊപ്പമുള്ള യാത്രകള് ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന് അഞ്ച് കാര്യങ്ങള്
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
മഴക്കാലത്ത് ചര്മ്മപ്രശ്നം വരുന്നത് പെട്ടെന്ന്; കരുതിയിരിക്കണം ഈ ചര്മ്മരോഗങ്ങളെ
മണ്സൂണ് കാലം മനോഹരമാണ്, എന്നാല് മഴ പല ആരോഗ്യപ്രശ്നങ്ങളും കൊണ്ടുവരുന്നു. വേനല്ച്ചൂടില് നിന്ന് മഴക്കാലം നിങ്ങള്ക്ക് ആശ്വാസം നല്കുന്നുണ്ടെങ്കിലും, അത് നിങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. ആരോഗ്യം മോശമാക്കുന്നതുപോലെതന്നെ മഴക്കാലം നിങ്ങളുടെ ചര്മ്മത്തിനും ദോഷകരമാണ്. അമിതമായ ഈര്പ്പം കാരണം ഫംഗസ് അണുബാധ വര്ധിക്കുന്ന സമയമാണിത്.
Most
read:
മഴക്കാലത്ത്
മുടിയുടെ
മുഷിച്ചില്
മാറ്റാനും
തിളക്കം
നല്കാനും
ഈ
ഹെയര്
മാസ്ക്
ഈര്പ്പത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഫംഗസ് അണുബാധ, ചര്മ്മ തിണര്പ്പ്, പ്രകോപനം എന്നിവ വര്ധിക്കുന്നു. മണ്സൂണ് മൂലമുണ്ടാകുന്ന ചര്മ്മ അണുബാധകളും മറ്റ് അനുബന്ധ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല് പ്രമേഹ രോഗികളും ഈ സീസണില് കൂടുതല് ജാഗ്രത പാലിക്കണമെന്ന് പറയുന്നു. മഴക്കാലത്ത് നിങ്ങള് കരുതിയിരിക്കേണ്ട ചില ചര്മ്മപ്രശ്നങ്ങള് ഇതാ.

മുഖക്കുരു
നമ്മളില് പലരും പലപ്പോഴും അഭിമുഖീകരിക്കുന്ന ഒന്നാണ് മുഖക്കുരു. ഇത് നിങ്ങളുടെ ചര്മ്മത്തിന്റെ തരത്തെ ആശ്രയിച്ച് വരുന്നു. ചര്മ്മത്തില് നിന്ന് അമിതമായ എണ്ണ സ്രവണം മുഖക്കുരുവിന് കാരണമാകും. അതിനാല്, മണ്സൂണ് സീസണില് ഇത് തടയാനായി പ്രകൃതിദത്ത എണ്ണ രഹിത സോപ്പുകള് അല്ലെങ്കില് ഫേസ് വാഷ് ഉപയോഗിക്കുക.

എക്സിമ
ത്വക്ക് സംബന്ധമായ അസുഖം മഴക്കാലത്ത് വരാനുള്ള സാധ്യത കൂടുതലാണെന്ന് നിങ്ങള്ക്കറിയാമോ? ഇത് ചര്മ്മത്തില് ചൊറിച്ചില്, ചുണങ്ങ്, ചുവപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. പല സന്ദര്ഭങ്ങളിലും, ഇത് നിങ്ങളുടെ ചര്മ്മത്തെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. സെന്സിറ്റീവ് ചര്മ്മമുള്ള ആളുകള്ക്ക് ഈ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Most
read:മുടി
നല്ല
കരുത്തോടെ
വളരും;
പെപ്പര്മിന്റ്
ഓയില്
ഈ
വിധം
പുരട്ടണം

വരണ്ട ചര്മ്മം
വരണ്ട ചര്മ്മമുള്ള ആളുകള്ക്ക് ചുണങ്ങ്, അടരുകള്, ചൊറിച്ചില് എന്നിവ അനുഭവപ്പെടുന്നു. ഈ പ്രശ്നങ്ങളെ അകറ്റി നിര്ത്താനുള്ള ഏറ്റവും നല്ല പരിഹാരം ദിവസവും നല്ലൊരു മോയ്സ്ചറൈസര് പുരട്ടുന്നതാണ്. രാസവസ്തുക്കള് അടങ്ങിയ സ്ട്രിംഗ് ആസ്ട്രിജന്റ് ലോഷനുകള് ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ചര്മ്മത്തിന്റെ വരള്ച്ച വര്ദ്ധിപ്പിക്കുകയും ചുണങ്ങ് ഉണ്ടാക്കുകയും ചെയ്യും.

ചൊറിച്ചില്
ചൊറിച്ചില് ഒരു പകര്ച്ചവ്യാധിയാണ്. ഇത് ചര്മ്മത്തില് അണുബാധയ്ക്ക് കാരണമാകുന്നു. പരാന്നഭോജികള് ചര്മ്മത്തില് കടന്നുകൂടുകയും അതുവഴി രോഗം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചര്മ്മത്തില് ദ്വാരം രൂപപ്പെടല്, ചര്മ്മ ചൊറിച്ചില്, മുഴകള് എന്നിങ്ങനെയുള്ള പ്രശ്നങ്ങള്ക്ക് ഇത് കാരണമാകുന്നു.
Most
read:മുടിക്ക്
കരുത്തും
തിളക്കവും
കിട്ടാന്
തലയില്
തേന്
ഈ
വിധം
പുരട്ടൂ

ഫോളികുലൈറ്റിസ്
രോമങ്ങള് നമ്മെ സംരക്ഷിക്കാന് ഉദ്ദേശിച്ചുള്ളതാണ്, അതിനാല് നമ്മുടെ ശരീരം മുഴുവന് അവയാല് മൂടപ്പെട്ടിരിക്കുന്നു. രോമകൂപത്തിലെ ബാക്ടീരിയ അല്ലെങ്കില് ഫംഗസ് അണുബാധയാണ് ഫോളികുലൈറ്റിസ്. വിയര്പ്പും ഫംഗസും ബാക്ടീരിയയും തമ്മിലുള്ള സമ്പര്ക്കം ചര്മ്മപ്രശ്നങ്ങള്ക്ക് കാരണമാകുന്നു, ഇത് ഫോളികുലൈറ്റിസ് ഉണ്ടാക്കുന്നു.

അണുബാധകള്
മണ്സൂണ് കാലത്തെ അണുബാധകളില് ഏറ്റവും സാധാരണമായ ഒന്നാണ് ഫേഷ്യല് ഫോളികുലൈറ്റിസ്. അത്തരം അണുബാധയുടെ പ്രധാന കാരണം കൂടുതലായും ബാക്ടീരിയ അല്ലെങ്കില് ഫംഗസ് ആണ്. അമിതമായ വിയര്പ്പ്, നിര്ജ്ജലീകരണം, സൂര്യന്റെ ഫോട്ടോ-ടോക്സിക് ഇഫക്റ്റുകള്, ഈര്പ്പം എന്നിവ കാരണം ആളുകള് ഈ സീസണില് അണുബാധയ്ക്ക് ഇരയാകുന്നു. ഇത്തരം പ്രശ്നങ്ങള് ഒഴിവാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്ഗ്ഗം വിയര്പ്പ് ഒഴിവാക്കുകയും ശരീരം വരണ്ടതാക്കുകയും ചെയ്യുക എന്നതാണ്. പതിവായി കുളിക്കുക. കൂടാതെ, പൊതു ടോയ്ലറ്റുകള് ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക. ശുചിത്വം കുറവായതിനാല് നിങ്ങള്ക്ക് അണുബാധകള് ഉണ്ടാകാം. 10-12 ഗ്ലാസ് വെള്ളം കുടിച്ച് ശരീരത്തില് ജലാംശം നിലനിര്ത്തുക, കൂടാതെ ചര്മ്മത്തിലെ ജലാംശം നിലനിര്ത്താന് ധാരാളം മോയ്സ്ചറൈസറുകള് പുരട്ടുക.
Most
read:കെമിക്കല്
ഉത്പന്നങ്ങള്
വേണ്ട,
സ്വാഭാവികമായി
മുടി
മോയ്സചറൈസ്
ചെയ്യാന്
വഴിയിത്

അസമമായ ചര്മ്മം
ചര്മ്മത്തിലെ മെലാനിന് എന്നറിയപ്പെടുന്ന പിഗ്മെന്റ് അമിതമായി ഉല്പ്പാദിപ്പിക്കുന്നത് മൂലം ചര്മ്മത്തിന്റെ ഒരു ഭാഗത്ത് കറുപ്പ് നിറയുന്നതാണ് ഹൈപ്പര്പിഗ്മെന്റേഷന്റെ സവിശേഷത. ഇത് താരതമ്യേന നിരുപദ്രവകരമാണ്. ഇത് തടയാനായി സൂര്യപ്രകാശം പരമാവധി ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല മാര്ഗം. ഈ അവസ്ഥയെ ചികിത്സിക്കാന് വിവിധ മരുന്നുകളും ലേസര് തെറാപ്പികളും ലഭ്യമാണ്.

ഹൈപ്പര്ഹൈഡ്രോസിസ്/അമിതമായ വിയര്പ്പ്
കക്ഷങ്ങള്, കൈപ്പത്തികള്, പാദങ്ങള്, മുഖം, തലയോട്ടി, ദേഹം എന്നിവയില് അമിതമായി വിയര്ക്കുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പര്ഹൈഡ്രോസിസ്. ഇത്തരം അവസ്ഥകള് മഴക്കാലത്ത് കൂടുതല് വഷളാകുകയും ശരീര ദുര്ഗന്ധത്തിന് കാരണമാവുകയും കൂടുതല് അണുബാധകള്ക്ക് ഇടയാക്കുകയും ചെയ്യും. ഇതില് നിന്ന് രക്ഷനേടാന് വിയര്പ്പ് കുറയ്ക്കുന്ന സ്ഥലത്ത് ബോട്ടോക്സ് കുത്തിവയ്പ്പാണ് ഏറ്റവും നല്ല ചികിത്സ. ഇത് ഒരു പ്രതിവിധിയല്ല ഒരു ചികിത്സ മാത്രമാണ്. കൂടാതെ നിങ്ങള് വ്യക്തിശുചിത്വവും ശ്രദ്ധിക്കേണ്ടതുണ്ട്.
Most
read:മുഖത്തെ
പാടുകള്
നീക്കി
മുഖം
മിനുക്കാന്
ഷമാം
ഫെയ്സ്
മാസ്ക്

ചര്മ്മ അലര്ജികള്
മലിനീകരണത്തിന്റെ തോത് ഉയര്ന്ന ഡല്ഹി പോലുള്ള നഗരങ്ങളില് ചര്മ്മ അലര്ജ്ജികള് വളരെ സാധാരണമാണ്. സാധാരണയായി കൈകള്, കാലുകള് എന്നിവിടങ്ങളിലാണ് ചര്മ്മ അലര്ജ്ജി വേഗത്തില് വരുന്നത്. അലര്ജിക്ക് ഒന്നിലധികം സ്രോതസ്സുകള് ഉണ്ടാകാം എന്നതിനാല് മിക്കപ്പോഴും ഇതിന് കാരണം കണ്ടെത്താന് കഴിയില്ല. ഇത് തടയാനായി ആന്റി ഹിസ്റ്റാമൈനുകളാണ് പ്രധാന മാര്ഗ്ഗം.

റിംഗ് വേം
ചര്മ്മത്തില് ചുവന്ന വളയത്തിന്റെ ആകൃതിയിലുള്ള അണുബാധയായാണ് സാധാരണയായി ഇതിനെ കാണുന്നത്. അതിനാല് ഇതിനെ റിംഗ്വേം എന്ന് വിളിക്കുന്നു. ചിലപ്പോള് ചര്മ്മത്തില് ചെറിയ തടിപ്പുകള് ഉണ്ടാകാം, കൂടാതെ ഇത് സ്രവത്തിനും ഇടയാക്കും. ഇത് വളരെ പകര്ച്ചവ്യാധിയായ ഒരു ഫംഗസ് അണുബാധയാണ്, ഇത് ചിലപ്പോള് തലയോട്ടിയിലേക്കും പടര്ന്നേക്കാം.
Most
read:മുടിയുടെ
ഗുണത്തിനും
കരുത്തിനും
പ്രതിവിധി
വീട്ടില്ത്തന്നെ;
ഇതാണ്
ചെയ്യേണ്ടത്

അത്ലറ്റ്സ് ഫൂട്ട്
മഴവെള്ളം തട്ടിക്കഴിഞ്ഞാല് നിങ്ങളുടെ ഷൂവും ചെരിപ്പുമെല്ലാം അണുബാധയുടെ പ്രജനന കേന്ദ്രമായിരിക്കും. ഈ അണുബാധ വന്നാല് നഖത്തിന്റെ നിറവ്യത്യാസം, നഖം പൊട്ടല് എന്നിവയ്ക്ക് കാരണമാകുന്നു. അത്ലറ്റ്സ് ഫൂട്ട് വന്നാല് ചര്മ്മം ചുവപ്പായി മാറുന്നു, ചൊറിച്ചിലും അനുഭവപ്പെടുന്നു.