For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍; ശ്രദ്ധിക്കണം

|

വേനല്‍ക്കാലം വരവായി ! ചൂട് കുറയ്ക്കുന്നതിനുള്ള ഭക്ഷണങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍, ശരിയായ ചര്‍മ്മസംരക്ഷണം പലപ്പോഴും മറക്കുന്നു. മുടിയും ചര്‍മ്മവും എല്ലായ്‌പ്പോഴും സൂര്യകിരണങ്ങളുടെയും വായുവിലെ ദോഷകരമായ മലിനീകരണത്തിന്റെയും ഇരകളാണ്. ചൂടുള്ള കാലാവസ്ഥയില്‍ ധാരാളം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നു. എണ്ണമയമുള്ള ചര്‍മ്മം, അസ്വസ്ഥതയും വേദനയും നല്‍കുന്ന ചൊറിച്ചില്‍, തിണര്‍പ്പ്, അസമമായ സ്‌കിന്‍ ടോണ്‍, മുഖക്കുരു, സൂര്യതാപം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടാം.

Most read: മുഖക്കുരു നിശ്ശേഷം നീക്കും ഈ എണ്ണ

വെയിലിന്റെ ചൂടില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നതു കാരണം ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വേനല്‍ക്കാലത്ത് സാധാരണയായി ഉയര്‍ന്നുവരുന്ന ചില ചര്‍മ്മ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഈ ലേഖനത്തില്‍ വായിച്ചറിയാം.

1) സണ്‍ ടാന്‍

1) സണ്‍ ടാന്‍

നിരന്തരമായി സൂര്യപ്രകാശം ഏല്‍ക്കുന്നതു കാരണം വേനല്‍ക്കാലത്ത് ചര്‍മ്മത്തില്‍ സണ്‍ ടാന്‍ കൂടുതലായി സംഭവിക്കുന്നു. ഇത് ചര്‍മ്മത്തില്‍ നിറവ്യത്യാസത്തിന് വഴിയൊരുക്കുന്നു. ശക്തമായ സൂര്യപ്രകാശത്തിനെതിരായ ശരീരത്തിന്റെ പ്രതിരോധ സംവിധാനമാണ് യഥാര്‍ത്ഥത്തില്‍ സണ്‍ടാന്‍. എന്നാല്‍ ഇതിന്റെ കഠിനമായ രൂപം തികച്ചും അസ്വസ്ഥത സൃഷ്ടിക്കും. ഇത് ചര്‍മ്മത്തിന്റെ ചുവപ്പ്, ചിലപ്പോള്‍ ചൊറിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്നു.

പരിഹാരം

പരിഹാരം

വേനലില്‍ ഒരു സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുന്നത് അള്‍ട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും. പക്ഷേ ടാനില്‍ നിന്ന് രക്ഷ നേടാനാവില്ല. എന്നിരുന്നാലും, ചര്‍മ്മത്തിന്റെ കേടുപാടുകള്‍ തടയാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് അത്യാവശ്യമാണ്. ആന്റിഓക്സിഡന്റുകളും 1000 മില്ലിഗ്രാം വിറ്റാമിന്‍ സിയും ദിവസവും കഴിക്കുന്നത് നിങ്ങളെ സഹായിക്കും. ഇളം നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും പരിഗണിക്കുക.

Most read: കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം

പ്രതിരോധം

പ്രതിരോധം

വെയിലില്‍ ഇറങ്ങുമ്പോള്‍ തൊപ്പി, സണ്‍ ഗ്ലാസ് എന്നിവ ധരിക്കുക, സാധ്യമെങ്കില്‍ ഒരു കുടയും ചൂടുക. ഒരു ഫേഷ്യല്‍ ചെയ്യുന്നത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും അതുവഴി അസമമായ ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്തുകയും ചെയ്യും. വേനല്‍ക്കാലത്ത് എക്‌സ്‌ഫോളിയേഷനും ശീലമാക്കുക.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

ചര്‍മ്മത്തെ ശമിപ്പിക്കുന്നതിനാല്‍ കറ്റാര്‍ വാഴ ചര്‍മ്മത്തില്‍ പുരട്ടുക. ഇതിലൂടെ ചൊറിച്ചില്‍ നിന്ന് മോചനം നേടുകയും ചെയ്യാം. തൊലികളഞ്ഞ 3 കഷ്ണം കക്കിരിക്ക എടുത്ത് ഇതിലേക്ക് 4-5 ബദാം ചേര്‍ത്ത് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. ഇത് ശീതീകരിച്ച് മാസ്‌ക് പുരട്ടുന്നത് ചര്‍മ്മത്തെ ശമിപ്പിക്കുന്നതിനും ടാന്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Most read: കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം

2) മുഖക്കുരു

2) മുഖക്കുരു

വേനല്‍ക്കാലത്ത്, നിങ്ങളുടെ ശരീര താപനില കുറയ്ക്കാന്‍ നിങ്ങളുടെ ശരീരം കൂടുതലായി വിയര്‍ക്കുന്നു. ഈ അവസ്ഥയില്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സെബാസിയസ് ഗ്രന്ഥികള്‍ കൂടുതല്‍ എണ്ണ (സെബം) ഉല്‍പാദിപ്പിക്കുന്നു. സെബവും മൃതകോശങ്ങളും ചര്‍മ്മ സുഷിരങ്ങളെ തടയുകയും മുഖക്കുരു രൂപപ്പെടുകയും ചെയ്യുന്നു. എണ്ണമയമുള്ള ചര്‍മ്മവും അമിതമായ വിയര്‍പ്പും വേനല്‍ക്കാലത്ത് മുഖക്കുരുവിന് കാരണമാകുന്നു.

പരിഹാരം

പരിഹാരം

* രണ്ട് ടീസ്പൂണ്‍ തക്കാളി നീര്, കുറച്ച് തുള്ളി നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് ദിവസത്തില്‍ ഒരു തവണയെങ്കിലും മുഖത്ത് പുരട്ടുക, വരണ്ടതാക്കിയ ശേഷം മുഖം കഴുകുക. ഇത് സെബം ഉത്പാദനം നിയന്ത്രിക്കാന്‍ സഹായിക്കും.

* മിക്ക കേസുകളിലും, മുഖക്കുരുവിനെ സുഖപ്പെടുത്താന്‍ പുറമേയുള്ള പ്രയോഗം മതിയാകും. പക്ഷേ ചില സമയങ്ങളില്‍ നിങ്ങള്‍ മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്. ചര്‍മ്മത്തിന്റെ എണ്ണ കുറയ്ക്കാന്‍ സഹായിക്കുന്നതിന് സാലിസിലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് വാഷ് ഉപയോഗിക്കാം.

Most read: ചുളിവും മുഖക്കുരുവും നീക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനാഗിരി

തൈര്, നാരങ്ങ

തൈര്, നാരങ്ങ

രണ്ട് ടീസ്പൂണ്‍ തൈര്, കുറച്ച് തുള്ളി നാരങ്ങ നീര്, 2 നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ എടുക്കുക. മിനുസമാര്‍ന്ന ഒരു പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകിക്കളയുക. മുഖക്കുരു വരണ്ടതാക്കുന്നതിനും അടയാളങ്ങള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

3) വരണ്ട മുടി

3) വരണ്ട മുടി

വേനല്‍ക്കാലത്ത് ഈര്‍പ്പം, വെയില്‍ എന്നിവ നിങ്ങളുടെ മുടിയുടെ പുറംതൊലി (പുറം പാളി) നശിപ്പിക്കുന്നതിനാല്‍ മുടി വരണ്ടതും പൊട്ടുന്നതുമായി മാറുന്നു. അമിതമായ വിയര്‍പ്പ് കാരണം നിങ്ങളുടെ തലയോട്ടിക്ക് കൂടുതല്‍ പശപശപ്പ് ലഭിക്കുന്നു. നിങ്ങളുടെ തലമുടി വൃത്തിയോടെയും കൊഴുപ്പില്ലാത്തതുമായി നിലനിര്‍ത്താന്‍ ആഴ്ചയില്‍ 2-3 തവണ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകേണ്ടതുണ്ട്. താരന്‍ വരാന്‍ സാധ്യതയുണ്ടെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ മരുന്ന് വിരുദ്ധ താരന്‍ ഷാംപൂ ഉപയോഗിക്കുക. മറ്റൊരു വഴി, അര കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എടുത്ത് ഒരു കപ്പ് വെള്ളത്തില്‍ ലയിപ്പിക്കുക. ഷാംപൂ ചെയ്ത ശേഷം ഇത് മുടിയില്‍ ഒഴിക്കുക. സൂര്യതാപമേറ്റ് വരണ്ടതും പൊട്ടുന്നതുമായ മുടിക്ക് തിളക്കം നല്‍കാന്‍ ഇത് സഹായിക്കുന്നു.

Most read: മുഖം വെട്ടിത്തിളങ്ങാന്‍ ചെറുനാരങ്ങയുടെ തൊലി

4) ഫോട്ടോ അലര്‍ജി

4) ഫോട്ടോ അലര്‍ജി

അമിതമായ സൂര്യപ്രകാശം ഫോട്ടോ അലര്‍ജിക്ക് കാരണമാകും. ഇത് ശരീരത്തിന്റെ തുറന്ന ഭാഗങ്ങളില്‍ പോളിമാര്‍ഫിക് ലൈറ്റ് എപ്ഷന്‍ (പി.എം.എല്‍) എന്നറിയപ്പെടുന്നു. സൂര്യപ്രകാശം നേരിട്ട് ചര്‍മ്മത്തില്‍ തട്ടുന്നത് ഒഴിവാക്കുക. എസ്.പി.എഫ് 20 അല്ലെങ്കില്‍ 30 ഉള്ള സണ്‍സ്‌ക്രീന്‍ ഓരോ 2-3 മണിക്കൂറിലും പ്രയോഗിക്കുക. സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ശരീരം മുഴുവനായി മൂടുന്ന വസ്ത്രം ധരിക്കുക.

പരിഹാരം

പരിഹാരം

* ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, തേന്‍, നാരങ്ങ നീര്, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ടാനിംഗ് കാരണമായുള്ള കറുപ്പ് നീക്കുകയും ചെയ്യും.

* ഒരു ഉരുളക്കിഴങ്ങ് പകുതിയായി മുറിച്ച് ജ്യൂസ് അടിക്കുക. ഇത് ചര്‍മ്മത്തില്‍ പുരട്ടി ഉണങ്ങാന്‍ വിടുക. എന്നിട്ട് വെള്ളത്തില്‍ കഴുകുക. സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഉരുളക്കിഴങ്ങ് പിഗ്മെന്റ് പാടുകള്‍ ലഘൂകരിക്കാന്‍ സഹായിക്കും. നിങ്ങള്‍ ആഗ്രഹിച്ച ഫലങ്ങള്‍ നേടുന്നതുവരെ ദിവസത്തില്‍ രണ്ടുതവണ ഈ പായ്ക്ക് ഉപയോഗിക്കുക.

Most read: സൗന്ദര്യം കൂട്ടണോ? കൂണിന്റെ ഗുണങ്ങള്‍ ഇതാണ്

5) ശരീര ദുര്‍ഗന്ധം

5) ശരീര ദുര്‍ഗന്ധം

ചില ആളുകള്‍ വേനല്‍ക്കാലത്ത് ശരീര ദുര്‍ഗന്ധം നേരിടേണ്ടിവരുന്നു. അമിതമായ വിയര്‍പ്പ് മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് ഒഴിവാക്കാനായി നിങ്ങള്‍ ധാരാളം വെള്ളം കുടിക്കണം. ഇടയ്ക്കിടെ കുളിക്കുകയും ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുകയും ചെയ്യുക.

6) ഫംഗസ് അണുബാധ

6) ഫംഗസ് അണുബാധ

ചൂടില്‍, ഫംഗസ് അണുബാധ സാധാരണമാണ്. ചര്‍മ്മത്തിന്റെ മുകളിലെ പാളിയില്‍ ഫംഗസ് വളരുന്നു, പ്രത്യേകിച്ച് കാലുകള്‍ പോലുള്ള ഇടങ്ങളില്‍. ഇത് ചൊറിച്ചിലും ഉണ്ടാക്കുന്നു. ഫംഗസ് ചൂട് കാലാവസ്ഥയില്‍ വേഗത്തില്‍ വളരും. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ അവസ്ഥ വഷളാകും. ഇതിനായി നിങ്ങള്‍ ആദ്യം വിയര്‍ക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുകയും വിയര്‍പ്പ് ആഗിരണം ചെയ്യുന്ന പൊടി ഉപയോഗിക്കുകയും വേണം. കൂടാതെ, നിങ്ങള്‍ വെളിയില്‍ നിന്ന് വരുമ്പോഴെല്ലാം കുളിക്കാനും ശ്രദ്ധിക്കുക.

Most read: കണ്‍തടത്തിലെ കറുപ്പകറ്റാം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

English summary

Common Skin Problems During Summer And Their Solutions

During the hot and sultry weather, we do face a lot of skin problems. Here are its solutions.
Story first published: Friday, February 26, 2021, 13:19 [IST]
X