For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചർമ്മത്തിൽ ചെതുമ്പലും ചൊറിച്ചിലും ശ്രദ്ധിക്കണം

|

സ്കാബിസ് എന്ന് പറയുമ്പോൾ ആര്‍ക്കും പെട്ടെന്ന് മനസ്സിലാവുകയില്ല. എന്നാൽ കഠിനമായി ചൊറിച്ചിലോട് കൂടി വെളുത്ത ചെതുമ്പൽ ചർമ്മത്തിൽ ഇളകി വരുന്നുണ്ടെങ്കിൽ പലർക്കും ഇത് മനസ്സിലാവും. ചർമ്മരോഗങ്ങളിൽ നിങ്ങളെ വലക്കുന്ന പ്രധാന രോഗമാണ് സ്കാബിസ് എന്നറിയപ്പെടുന്ന ഈ രോഗം. കഠിനമായ ചൊറിച്ചിലാണ് ആദ്യത്തെ ലക്ഷണം.

ഒരു തരം പാരസൈറ്റുകളാണ് ഇത് പരത്തുന്നത്. പല കാരണങ്ങൾ കൊണ്ടും ഈ ചർമ്മ രോഗം പിടിപെടാവുന്നതാണ്. സാർകോപ്റ്റസ് സ്കാബി എന്ന പാരസൈറ്റാണ് ഇത് പരത്തുന്നത്. രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെ ഇത് പെട്ടെന്ന് തന്നെ പകരുന്നുണ്ട്. എന്നാൽ പലരും ചൊറിച്ചിൽ ആണെന്ന് കരുതി വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല. ഇത് നിങ്ങളിൽ രോഗം മൂർച്ഛിക്കുന്നതിന് കാരണമാകുന്നുണ്ട്.

കൈവിരലുകൾക്ക് ഇടയിലും ഗുഹ്യഭാഗത്തും പുറത്തും സ്തനങ്ങള്‍ക്കടിയിലും കൈമുട്ടിലും ആണ് ഈ രോഗം കാണപ്പെടുന്നത്. പെട്ടെന്നാണ് ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ജീവിത രീതിയും ഭക്ഷണ ശീലവും കാലാവസ്ഥ മാറുന്നതും എല്ലാം ഈ രോഗം വരുന്നതിന് കാരണമാകുന്നുണ്ട്. ഇതെല്ലാം രോഗത്തിന്‍റെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Most read: വരണ്ട ചർമ്മത്തിന് രണ്ട് തുള്ളി റോസ് വാട്ടർMost read: വരണ്ട ചർമ്മത്തിന് രണ്ട് തുള്ളി റോസ് വാട്ടർ

തണുപ്പുള്ള കാലാവസ്ഥയിലാണ് ഇത് പകരുന്നത്. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും രോഗി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും എല്ലാം ഈ രോഗം പകരുന്നുണ്ട്. ഇതിന് എന്തൊക്കെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങൾ ഉണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിൽ കൊണ്ട് നമുക്ക് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നുണ്ട്. പെട്ടെന്ന് രോഗത്തിൽ നിന്ന് മുക്തി നേടുന്നതിന് ടീ ട്രീ ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് പെട്ടെന്ന് രോഗകാരികളായ പാരസൈറ്റുകളേയും അതിന്‍റെ മുട്ടകളേയും നശിപ്പിക്കുന്നു. എന്നാൽ ചിലരിൽ ടീ ട്രീ ഓയിൽ അലർജിയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് മറ്റ് പരിഹാരങ്ങൾ തേടുന്നതാണ് ഉത്തമം.

 കറ്റാർ വാഴ

കറ്റാർ വാഴ

കറ്റാര്‍ വാഴ ചർമസംരക്ഷണത്തിന് വേണ്ടി പലരും ഉപയോഗിക്കുന്നതാണ്. എന്നാൽ സ്കാബിസ് പോലുള്ള ചർമ്മ രോഗങ്ങൾക്ക് എന്തുകൊണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കറ്റാർ വാഴ. ഇത് നല്ലതു പോലെ പിഴിഞ്ഞ് അതിന്‍റെ നീര് എടുത്ത് ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ചർമ്മത്തിലെ അസ്വസ്ഥതകളേയും ചൊറിച്ചിലിനേയും ഇല്ലാതാക്കി സ്കാബിസിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും കിടക്കും മുൻപ് രണ്ട് നേരമെങ്കിലും കറ്റാർ വാഴ നീര് ദേഹത്ത് നല്ലതു പോലെ തേച്ച് പിടിക്കാൻ ശ്രദ്ധിക്കാവുന്നതാണ്.

ആര്യവേപ്പിന്‍റെ ഇല

ആര്യവേപ്പിന്‍റെ ഇല

ആര്യവേപ്പിന്‍റെ ഇല എടുത്ത് ചതച്ച് അതിന്‍റെ നീര് എടുത്ത് ഇത് സ്കാബിസ് മൂലമുണ്ടാവുന്ന അലർജികളിൽ തേച്ച് പിടിപ്പിക്കണം. വെറും രണ്ടാഴ്ച കൊണ്ട് തന്നെ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കി അലർജി പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ആര്യവേപ്പിന്‍റെ നീര് മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യ ഗുണങ്ങളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

 ഗ്രാമ്പൂ ഓയിൽ

ഗ്രാമ്പൂ ഓയിൽ

ചർമസംരക്ഷണത്തിന് വില്ലനാവുന്ന സ്കാബീസ് എന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഗ്രാമ്പൂ ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തിൽ മൊത്തം തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ദിവസവും ഇത് തേക്കുന്നതിലൂടെ അത് ചർമ്മത്തിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നു. രണ്ടാഴ്ച കൊണ്ട് തന്നെ ഈ പ്രശ്നത്തെ നമുക്ക് പൂർണമായും ഇല്ലാതാക്കാവുന്നതാണ്. സംശയിക്കാതെ തന്നെ ഇത് ഉപയോഗിക്കാം ചർമത്തിലെ അലർജിക്ക്.

 മഞ്ഞൾ

മഞ്ഞൾ

മഞ്ഞൾ ഉപയോഗിക്കുന്നതും പല ചർമ പ്രതിസന്ധികളിൽ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. മഞ്ഞൾ ദിവസവും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന മഞ്ഞൾ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാൽ പലരിലും ചെറിയ രീതിയില്‍ അലർജി ഉണ്ടാവുന്നുണ്ട്. ഇത് ചർമ്മത്തിന് നൽകുന്ന പ്രതിസന്ധികൾ ചില്ലറയല്ല. അതുകൊണ്ട് മ‍ഞ്ഞൾ അലർജിയുണ്ടാക്കുന്നവർ ഒരിക്കലും ഇത് ഉപയോഗിക്കാൻ പാടുകയില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

 സിങ്ക് അടങ്ങിയ ഭക്ഷണം

സിങ്ക് അടങ്ങിയ ഭക്ഷണം

സിങ്ക് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഇത്തരം ചർമ്മരോഗങ്ങളിൽ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും സിങ്ക് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് പരിഹാരം കാണുന്നതിനും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ് സിങ്ക് അടങ്ങിയ ഭക്ഷണം.

 വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകുക

വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകുക

വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക. രോഗി ധരിച്ച വസ്ത്രങ്ങള്‍ ചൂടുവെള്ളത്തിൽ കഴുകുമ്പോൾ അത് മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള സാധ്യത ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നല്ലതു പോലെ തിളച്ച വെള്ളത്തിൽ വസ്ത്രങ്ങള്‍ കഴുകുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇത് മറ്റ് ഭാഗങ്ങളിലേക്ക് ഇത്തരം അസ്വസ്ഥതകൾ പകരുന്നത് തടയുകയും ചെയ്യുന്നുണ്ട്.

English summary

Best Ways To Treat Scabies at Home

We have listed some of the natural methods to treat scabies at home. Read on.
X
Desktop Bottom Promotion