For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മം വരളില്ല; ഈ പഴങ്ങള്‍ സഹായിക്കും

|

ദൈനംദിന ജീവിതത്തില്‍ കുടുംബം, ജോലി എന്നിവയുടെ തിരക്കിനിടയില്‍ നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളുമുണ്ട്. അവ നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവുമാണ്. ഈ തിരക്കുള്ള ജീവിതം നിങ്ങളുടെ മനസ്സിനെയും സമാധാനത്തെയും മാത്രമല്ല ശരീരത്തെയും ആന്തരികമായും ബാഹ്യമായും ബാധിച്ച് ഒരു സമ്മര്‍ദ്ദത്തിലേക്ക് വഴുതി വീഴുന്നു. നിങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് നിങ്ങളുടെ ചര്‍മ്മം മങ്ങിയതും ചില സമയങ്ങളില്‍ വരണ്ടതുമാക്കുന്നു.

Most read: സൗന്ദര്യം നിങ്ങളെ തേടിവരും; ഡ്രൈ ഫ്രൂട്ടിലൂടെMost read: സൗന്ദര്യം നിങ്ങളെ തേടിവരും; ഡ്രൈ ഫ്രൂട്ടിലൂടെ

കാലാവസ്ഥയിലെ മാറ്റം പോലുള്ള ബാഹ്യ വസ്തുതകളും ഇതിന് കാരണമാകുന്നു. ലോഷനുകളുടെ പതിവ് ഉപയോഗം നിങ്ങള്‍ക്ക് ചിലപ്പോള്‍ തിരക്കിനിടയില്‍ അപ്രാപ്യമായേക്കാം. അഥവാ ഉപയോഗിച്ചാലും ഇതിന്റെ ഫലം കുറച്ച് മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാകും. അതിനാല്‍ നാം കഴിക്കുന്നതെന്തും നമ്മുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും ആരോഗ്യകരമാണ് എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഇതും പ്രധാനമാണ്. ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന കുറച്ച് പഴങ്ങളുണ്ട്. അവയുടെ ഗുണങ്ങള്‍ നിങ്ങളുടെ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതായിരിക്കും.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോകളില്‍ കൊഴുപ്പും എണ്ണയും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് അവശ്യ ഘടകങ്ങള്‍ നല്‍കുകയും ചര്‍മ്മത്തെ സുഖപ്പെടുത്തുകയും മൃദുവായി നിലനിര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ അവോക്കാഡോ പതിവായി ചേര്‍ക്കുന്നത് ചര്‍മ്മത്തിന് ആക്കം കൂട്ടാനും ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും സഹായിക്കും. വരണ്ട ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനുള്ള പ്രധാന കാര്യം ആരോഗ്യകരമായ കൊഴുപ്പുകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുക എന്നതാണ്. വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച പഴങ്ങളില്‍ ഒന്നാണിത്.

ആപ്പിള്‍

ആപ്പിള്‍

വിറ്റാമിന്‍ എ യുടെ സമ്പന്നമായ ഉറവിടമാണ് ആപ്പിള്‍. ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ കുറയ്ക്കാന്‍ വിറ്റാമിന്‍ എ സഹായിക്കുന്നു. ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുകയും അകാല ചര്‍മ്മ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ഫ്രീ റാഡിക്കലുകള്‍. ഒരു ദിവസം ഒരു ആപ്പിള്‍ വിറ്റാമിന്‍ സിയുടെ നല്ല ഉറവിടം ശരീരത്തിലെത്തിക്കുന്നു. അതുവഴി ചര്‍മ്മം ചുളിയുന്നത് കുറയ്ക്കുകയും വരണ്ടതും പ്രകോപിപ്പിക്കലും മൂലം ഉണ്ടാകുന്ന ചര്‍മ്മത്തിന്റെ മന്ദത കുറയ്ക്കുകയും ചെയ്യുന്നു.

സ്‌ട്രോബെറി

സ്‌ട്രോബെറി

മാലിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് സ്‌ട്രോബെറി. മാലിക് ആസിഡ് ചര്‍മ്മത്തെ വെളുപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഇവ പ്രായമാകല്‍ പ്രക്രിയ കുറയ്ക്കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. സ്‌ട്രോബെറി അസംസ്‌കൃതമായി ഉപയോഗിക്കാം അല്ലെങ്കില്‍ രുചിക്കും ഫലത്തിനുമായി നിങ്ങളുടെ സ്മൂത്തിയിലും ചേര്‍ക്കാവുന്നതാണ്.

പപ്പായ

പപ്പായ

പപ്പായയില്‍ വിറ്റാമിന്‍ എ, എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചര്‍മ്മത്തിന് ചുവപ്പ് ലഭിക്കാനും വരള്‍ച്ച കുറയ്ക്കാനും തിളക്കം നല്‍കാനും ഒരു മികച്ച എക്‌സ്‌ഫോളിയേറ്ററായി പപ്പായ പ്രവര്‍ത്തിക്കുന്നു. പപ്പായയെ അസംസ്‌കൃതമായി കഴിക്കാം അല്ലെങ്കില്‍ മാഷ് ചെയ്ത് ദിവസവും മുഖത്ത് പുരട്ടാം.

പീച്ച്

പീച്ച്

വരണ്ട ചര്‍മ്മത്തെ അകറ്റി നിര്‍ത്താന്‍ ഏറ്റവും നല്ല പഴമാണ് പീച്ച്. വരണ്ട മുടി ചികിത്സിക്കാനും ഇത് നന്നായി പ്രവര്‍ത്തിക്കുന്നു. ഇത് പതിവായി കഴിക്കുന്നത് ചര്‍മ്മത്തെയും മുടിയെയും മൃദുവാക്കുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

ചുവന്നു തുടുത്ത തണ്ണിമത്തനുകള്‍ മധുരവും ഉന്മേഷദായകവും മാത്രമല്ല ചര്‍മ്മത്തിനും മികച്ചതാണ്. പ്രത്യേകിച്ചും നിങ്ങള്‍ക്ക് എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മം ഉണ്ടെങ്കില്‍ തണ്ണിമത്തന്‍ ഉത്തമമാണ്. തണ്ണിമത്തനില്‍ ഫൈബര്‍(0.4%), വെള്ളം(92%), കാര്‍ബണുകള്‍(7.55%), പഞ്ചസാര(0.4%), വിറ്റാമിനുകള്‍ സി, എ, ബി 1, ബി 6, കരോട്ടിനോയിഡുകള്‍, ഫ്‌ളേവനോയ്ഡുകള്‍, ലൈക്കോപീന്‍ എന്നിവയുണ്ട്. ഫ്രീ ഓക്‌സിജന്‍ റാഡിക്കലുകളെ തുരത്താനും ചര്‍മ്മത്തിന് കേടുപാടുകള്‍ നീക്കാനും ലൈകോപീന്‍ സഹായിക്കുന്നു.

മാമ്പഴം

മാമ്പഴം

മധുരവും മാംസളവുമായ മാമ്പഴം ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ അതിശയകരമായി പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ എ, ഇ, സി, കെ, ഫ്‌ളേവനോയ്ഡുകള്‍, പോളിഫെനോലിക്‌സ്, ബീറ്റാ കരോട്ടിന്‍, സാന്തോഫില്‍സ് എന്നിവയാല്‍ സമ്പന്നമാണ് മാമ്പഴം. ചര്‍മ്മത്തെ ഡി.എന്‍.എ കേടുപാടുകള്‍, വീക്കം എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും വരണ്ട ചര്‍മ്മം തടയാനും മാമ്പഴം നിങ്ങളെ സഹായിക്കുന്നു.

മാതളനാരങ്ങ

മാതളനാരങ്ങ

മലിനീകരണത്തില്‍ നിന്നും സൂര്യതാപത്തില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ രക്ഷിക്കാന്‍ ഉത്തമമാണ് മാതളനാരങ്ങ. വിറ്റാമിന്‍ സി, കെ, ഫോളേറ്റ് എന്നിവയും കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് കേടുപാടുകള്‍, ചര്‍മ്മ പിഗ്മെന്റേഷന്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ എല്ലാ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മാതളം ഉപയോഗിക്കാം.

വാഴപ്പഴം

വാഴപ്പഴം

ഫൈബര്‍, വിറ്റാമിന്‍ എ, സി, കെ, ഇ, ഫോളേറ്റ്, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് വാഴപ്പഴം. വളരെ നല്ല പ്രകൃതിദത്ത മോയ്‌സ്ചുറൈസറും കൂടിയാണിത്. കൂടാതെ ആന്റി ഓക്‌സിഡന്റും ആന്റിമൈക്രോബയല്‍ ഗുണങ്ങളും ഉണ്ട്. തിളങ്ങുന്ന ഈര്‍പ്പമുള്ള ചര്‍മ്മം ലഭിക്കാന്‍ നിങ്ങള്‍ക്ക് വാഴപ്പഴം ഉപയോഗിക്കാം.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളില്‍ ഫൈബര്‍, വിറ്റാമിന്‍ എ, സി, കെ, ഫോളേറ്റ് എന്നിവയും ധാതുക്കളായ കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നു, അതില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി കാന്‍സര്‍, മുറിവ് ഉണക്കുന്ന ഗുണങ്ങള്‍ ഉണ്ട്. ചര്‍മ്മത്തെ സുഖപ്പെടുത്താനും ഈര്‍പ്പമുള്ളതാക്കി നിര്‍ത്താനും പൈനാപ്പിള്‍ കഴിക്കാവുന്നതാണ്.

 നെല്ലിക്ക

നെല്ലിക്ക

വിറ്റാമിന്‍ എ നിറഞ്ഞ നെല്ലിക്ക ചര്‍മ്മത്തെ മൃദുവായി നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദിപ്പിക്കുന്നു. ജ്യൂസ് രൂപത്തില്‍ ദിവസവും ഒരു അംല കഴിക്കുന്നത് ശരീരത്തിലെ എണ്ണയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിനും മുടിക്കും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നതാണ്.

English summary

Best Fruits For Dry Skin

Want to get rid of severe health problems like dry skin. Here are the few fruits for dry skin that can help you.
Story first published: Tuesday, February 11, 2020, 18:11 [IST]
X
Desktop Bottom Promotion