For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

|

ചര്‍മ്മസംരക്ഷണം എന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഓരോരുത്തരുടേയും മുഖം മലിനമായ വായു, പൊടി, അഴുക്ക്, സൂര്യന്റെ ദോഷകരമായ രശ്മികള്‍ എന്നിവയാല്‍ ദിവസേന സമ്പര്‍ക്കം പുലര്‍ത്തുന്നു. ദിവസം മുഴുവന്‍ മുഖത്ത് അടിഞ്ഞുകൂടുന്ന എല്ലാ മാലിന്യങ്ങളും അകറ്റാന്‍ ദിവസവും പല തവണ മുഖം കഴുകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മുഖം വെറും വെള്ളത്തില്‍ കഴുകിയാല്‍ മാത്രം പോരാ. നിങ്ങളുടെ മുഖം ശരിയായി വൃത്തിയാക്കാനും അഴുക്കുകള്‍ നീക്കാനുമായി ഒരു ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്.

Most read: Ram Navami 2021 : കോടിപുണ്യത്തിന്റെ രാമ നവമി; ചടങ്ങുകളും ആചാരങ്ങളുംMost read: Ram Navami 2021 : കോടിപുണ്യത്തിന്റെ രാമ നവമി; ചടങ്ങുകളും ആചാരങ്ങളും

നിങ്ങള്‍ ഒരു ഫെയ്‌സ് വാഷ് ഉപയോഗിക്കുകയാണെങ്കില്‍ ചില അത്ഭുതകരമായ ചര്‍മ്മ സംരക്ഷണ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തിന് ആഴത്തിലുള്ള ശുദ്ധീകരണത്തിന് സഹായിക്കും. മുഖക്കുരു, മുഖക്കുരു പാടുകള്‍, കറുത്ത പാടുകള്‍ തുടങ്ങിയവ തടയുന്നതിനും ഇത് വളരെ പ്രധാനമാണ്. ഒരു ഫെയ്‌സ് വാഷ് ഉപയോഗിച്ച് ദിവസവും മുഖം വൃത്തിയാക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

ചര്‍മ്മ പ്രശ്‌നങ്ങള്‍ തടയുന്നു

ചര്‍മ്മ പ്രശ്‌നങ്ങള്‍ തടയുന്നു

ചര്‍മ്മത്തിന് എന്തെങ്കിലും പ്രശ്നമുണ്ടാകാതിരിക്കാന്‍ ഫെയ്സ് വാഷ് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. ചര്‍മ്മത്തിന് ഹാനികരമായ മലിനീകരണം ഒഴിവാക്കാന്‍ ദിവസത്തില്‍ രണ്ടുതവണ ഫെയ്സ് വാഷ് ഉപയോഗിക്കണം. ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പതിവായി ഫെയ്‌സ് ക്ലെന്‍സര്‍ ഉപയോഗിക്കുക. മുഖക്കുരു, മുഖക്കുരു പാടുകള്‍, ഡാര്‍ക് സ്‌പോട്, ഡാര്‍ക് സര്‍ക്കിള്‍, അസമമായ സ്‌കിന്‍ ടോണ്‍ എന്നിവയ്ക്ക് പരിഹാരം കാണാന്‍ ഫെയ്‌സ് വാഷ് നിങ്ങളെ സഹായിക്കും.

മൃതചര്‍മ്മ കോശങ്ങള്‍ നീക്കുന്നു

മൃതചര്‍മ്മ കോശങ്ങള്‍ നീക്കുന്നു

മുഖത്തെ മൃതചര്‍മ്മ കോശങ്ങള്‍ നിങ്ങളുടെ മുഖം മങ്ങിയതും അസമവുമാക്കി മാറ്റുന്നു. ഫെയ്‌സ് വാഷിന്റെ പതിവ് ഉപയോഗം ചര്‍മ്മത്തെ കേടുപാടുകള്‍ തടയാന്‍ സഹായിക്കുകയും മുഖത്ത് നിന്ന് മൃതകോശങ്ങളുടെ പാളി നീക്കം ചെയ്യുകയും ചെയ്യുന്നു. മാലിന്യങ്ങള്‍ നീക്കംചെയ്ത് പുതിയ ചര്‍മ്മത്തിന്റെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കുന്നു, ഒപ്പം എല്ലായ്‌പ്പോഴും പുതുമയുള്ള മുഖം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

Most read:മേടമാസം നക്ഷത്രഫലം: ഈ നാളുകാര്‍ക്ക് വിജയം അനുകൂലമാകുന്ന കാലംMost read:മേടമാസം നക്ഷത്രഫലം: ഈ നാളുകാര്‍ക്ക് വിജയം അനുകൂലമാകുന്ന കാലം

ചര്‍മ്മം വൃത്തിയായി സൂക്ഷിക്കുന്നു

ചര്‍മ്മം വൃത്തിയായി സൂക്ഷിക്കുന്നു

ഫെയ്‌സ് വാഷിന്റെ ഏറ്റവും മികച്ച ഗുണം എന്തെന്നാല്‍ അത് നിങ്ങളുടെ ചര്‍മ്മം വൃത്തിയായി സൂക്ഷിക്കുന്നു എന്നതാണ്. അഴുക്കും പൊടിയും പിടിച്ച ചര്‍മ്മം വൃത്തിയാക്കാന്‍ ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നതിലൂടെ സാധിക്കും. നിങ്ങളുടെ ചര്‍മ്മം പുറംതള്ളുന്ന എണ്ണ, അഴുക്കിന്റെയും പൊടിയുടെയും പാളികള്‍ എന്നിവയെല്ലാം ഫെയ്‌സ് വാഷ് ഉപയോഗിച്ച് നിമിഷനേരം കൊണ്ട് വൃത്തിയാക്കാം.

മുഖത്തെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

മുഖത്തെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുമ്പോള്‍ ചര്‍മ്മത്തില്‍ നന്നായി മസാജ് ചെയ്യുന്നതിലൂടെ ചര്‍മ്മം ആഴത്തില്‍ ശുദ്ധമാകും. ഫെയ്‌സ് വാഷ് നിങ്ങളുടെ ചര്‍മ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കം നല്‍കുന്നു.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

ചര്‍മ്മ വാര്‍ദ്ധക്യം തടയുന്നു

ചര്‍മ്മ വാര്‍ദ്ധക്യം തടയുന്നു

ഫെയ്‌സ് വാഷ് ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കുന്നതിലൂടെ ചര്‍മ്മത്തിലെ എല്ലാ പാളികളും നീക്കംചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് ശരിയായി ഓക്‌സിജന്‍ നല്‍കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന് ആവശ്യമായ ഓക്‌സിജനും ഈര്‍പ്പവും ലഭിക്കുമ്പോള്‍, ചര്‍മ്മം ചെറുപ്പവും സുന്ദരവുമായി തുടരും. നിങ്ങളുടെ മുഖം ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിച്ച് കഴുകുന്നത് ചുളിവുകള്‍, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ പരിഹരിക്കാനും സഹായിക്കുന്നു.

എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നു

എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നു

കാലക്രമേണ ചര്‍മ്മത്തില്‍ മൃതപാളികള്‍ കാണപ്പെടാന്‍ തുടങ്ങും. കൂടാതെ, മുഖത്ത് അമിതമായ എണ്ണമയമുള്ളതിനാല്‍ മിക്കവരുടെയും ചര്‍മ്മം വൃത്തികേടായി മങ്ങിയതായി മാറ്റുന്നു. നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കാന്‍ ദിവസവും ദ്രുതഗതിയിലുള്ള എക്‌സ്‌ഫോളിയേഷന്‍ ആവശ്യമാണ്. ഇതിനായി ഒരു ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. ഫെയ്സ് വാഷ് നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് അധിക എണ്ണയും മൃതചര്‍മ്മ കോശങ്ങളും നീക്കംചെയ്യാന്‍ സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ചര്‍മ്മം പുതുമയുള്ളതും മനോഹരവുമായി മാറുന്നു.

Most read:പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്Most read:പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്

ജലാംശം നിലനിര്‍ത്തുന്നു

ജലാംശം നിലനിര്‍ത്തുന്നു

ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ പി.എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് തിളങ്ങുന്നതും ജലാംശം നിറഞ്ഞതുമായ മുഖം ഉറപ്പാക്കുന്നു. അഴുക്ക് വൃത്തിയാക്കാനും ചര്‍മ്മത്തിന്റെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്താനും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. രാവിലെ എഴുന്നേറ്റയുടന്‍ ആദ്യം ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് ദിവസം മുഴുവന്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഫെയ്‌സ് വാഷ് ടിപ്‌സ്

ഫെയ്‌സ് വാഷ് ടിപ്‌സ്

ഒരു ഫെയ്സ് വാഷ് വാങ്ങുമ്പോള്‍ നിങ്ങള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക :

* ചര്‍മ്മത്തിന്റെ തരം അറിയുക. വരണ്ട ചര്‍മ്മമുണ്ടെങ്കില്‍ മോയ്‌സ്ചറൈസിംഗ് ഫോര്‍മുലേഷന്‍ തിരഞ്ഞെടുക്കുക. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ മിതമായ ഫെയ്‌സ് വാഷ് വേണം വാങ്ങാന്‍. എണ്ണമയമുള്ള ചര്‍മ്മത്തിന് നല്ല പതയുള്ള ഫെയ്‌സ് വാഷ് തിരഞ്ഞെടുക്കുക.

* മോയ്‌സ്ചറൈസിംഗ്, എക്‌സ്‌ഫോളിയേറ്റ് ഗുണങ്ങള്‍ ഉള്ള ഒരു ഫെയ്‌സ് വാഷ് തിരഞ്ഞെടുക്കുന്നതാണ് നല്ലതാണ്.

* ചര്‍മ്മത്തിന് ഹാനികരമാകുന്നതിനാലും ചര്‍മ്മം കൂടുതല്‍ വരണ്ടതായി കാണപ്പെടുന്നതിനാലും ദിവസത്തില്‍ രണ്ടുതവണയില്‍ കൂടുതല്‍ മുഖം ഒരു ക്ലെന്‍സര്‍ ഇട്ട് കഴുകരുത്. ഫെയ്സ് വാഷ് ഉപയോഗിച്ചതിന് ശേഷം മുഖത്ത് ചൊറിച്ചിലോ വരള്‍ച്ചയോ പ്രകോപിപ്പിക്കലോ തോന്നുകയാണെങ്കില്‍, ഉടന്‍ തന്നെ ഫെയ്‌സ് വാഷ് മാറ്റി ഉപയോഗിക്കുക.

Most read:സര്‍വൈശ്വര്യം ഫലം; ശ്രീരാമനെ ആരാധിക്കാന്‍ വഴിയിത്Most read:സര്‍വൈശ്വര്യം ഫലം; ശ്രീരാമനെ ആരാധിക്കാന്‍ വഴിയിത്

English summary

Benefits Of Using Face Wash Everyday in malayalam

Here we talking about the benefits of using a face wash everyday in malayalam. Take a look.
Story first published: Friday, April 23, 2021, 16:42 [IST]
X
Desktop Bottom Promotion