For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈര്‍പ്പം നല്‍കും മുഖക്കുരു നീക്കും; മുഖസൗന്ദര്യത്തിന് തക്കാളി മതി

|

ഏതൊരു അടുക്കളയിലും കാണുന്ന ഒരു പ്രധാന പച്ചക്കറിയാണ് തക്കാളി. ഇത് വിവിധ രീതിയില്‍ പാചകത്തിനായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, ചര്‍മ്മസംരക്ഷണത്തിലും അവ പ്രയോജനകരമാണെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ചര്‍മ്മത്തില്‍ തക്കാളി ഉപയോഗിക്കുന്നത് എത്രമാത്രം മികച്ചതാണെന്നോ.

Most read: മുഖം പൂ പോലെ വിടരും; ഈ കൂട്ടുകളിലുണ്ട് രഹസ്യംMost read: മുഖം പൂ പോലെ വിടരും; ഈ കൂട്ടുകളിലുണ്ട് രഹസ്യം

തക്കാളിയില്‍ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, അത് നിങ്ങളുടെ മുഖത്തെ ചര്‍മ്മത്തിന് വളരെ പ്രയോജനകരമാണ്. ഏത് രൂപത്തിലും ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. അവ എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ്. തക്കാളി ഉപയോഗിക്കുന്നതിലൂടെ മുഖത്തിന് ലഭിക്കുന്ന നേട്ടങ്ങളും മികച്ച രീതിയില്‍ തക്കാളി ഉപയോഗിക്കാവുന്ന വഴികളും അറിയാന്‍ ലേഖനം വായിക്കൂ.

മൃതചര്‍മ്മകോശങ്ങള്‍ നീക്കുന്നു

മൃതചര്‍മ്മകോശങ്ങള്‍ നീക്കുന്നു

തക്കാളിയിലെ എന്‍സൈമുകള്‍ എക്സ്ഫോളിയേഷന്‍ ഗുണങ്ങള്‍ നല്‍കുന്നു. ഇത് മൃതചര്‍മ്മത്തെയും ബ്ലാക്ക് ഹെഡുകളെയും അകറ്റാനും ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കാനും സഹായിക്കുന്നു. സെന്‍സിറ്റീവ് അല്ലെങ്കില്‍ മുഖക്കുരു സാധ്യതയുള്ള ചര്‍മ്മമുള്ളവര്‍ക്ക് തക്കാളി ഒരു മികച്ച പ്രതിവിധിയാണ്. തവിട്ടുനിറത്തിലുള്ള പഞ്ചസാര ചേര്‍ത്ത് തക്കാളി ഒരു സക്രബ് ആയി നിങ്ങള്‍ക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. 15 മിനിട്ട് നേരം ഇത് മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിട്ട് മുഖം കഴുകുക.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

ഒരു പ്രായത്തില്‍ മുഖക്കുരു ഏറ്റവും സാധാരണമായ ചര്‍മ്മ പ്രശ്നങ്ങളില്‍ ഒന്നാണ്. എണ്ണമയമുള്ള ചര്‍മ്മം അഴുക്കും ബാക്ടീരിയയും ചര്‍മ്മത്തില്‍ നിലനില്‍ക്കാന്‍ കാരണമാകുന്നു. ഇത് സുഷിരങ്ങള്‍ അടഞ്ഞു മുഖക്കുരുവിലേക്ക് വഴിവയ്ക്കുന്നു. ചര്‍മ്മ ശുദ്ധീകരണവും ആരോഗ്യകരമായ പി.എച്ച് അളവും തക്കാളി വാഗ്ദാനം ചെയ്യുന്നു. അതിനാല്‍, മുഖക്കുരുവിന് ഒരു സ്വാഭാവിക പരിഹാരമായി തക്കാളി ഉപയോഗിക്കാം. മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തെ ചികിത്സിക്കാന്‍ തക്കാളി ജ്യൂസില്‍ രണ്ട് മൂന്ന് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കുക.

Most read:വെള്ളം കുടിച്ചും സൗന്ദര്യം കൂട്ടാം; ചര്‍മ്മം മാറുന്നത് ഇങ്ങനെMost read:വെള്ളം കുടിച്ചും സൗന്ദര്യം കൂട്ടാം; ചര്‍മ്മം മാറുന്നത് ഇങ്ങനെ

ചര്‍മ്മ പ്രകോപനം കുറയ്ക്കുന്നു

ചര്‍മ്മ പ്രകോപനം കുറയ്ക്കുന്നു

മേക്കപ്പ് പതിവായി പ്രയോഗിക്കുന്നത്, കൂടുതലായി സൂര്യപ്രകാശം ഏല്‍ക്കുന്നത്, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ അമിത ഉപയോഗം എന്നിവ ചര്‍മ്മത്തെ പ്രകോപിപ്പിക്കാന്‍ കാരണമാകുന്നു. ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍, വിറ്റാമിന്‍ ഇ, സി, ലൈക്കോപീന്‍ തുടങ്ങിയ കോശജ്വലന വിരുദ്ധ സംയുക്തങ്ങള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചര്‍മ്മത്തിലെ പ്രകോപനങ്ങള്‍ നീക്കാന്‍ തക്കാളി - കുക്കുമ്പര്‍ ഫേസ് പായ്ക്ക് പരീക്ഷിക്കാവുന്നതാണ്.

എണ്ണമയം കുറയ്ക്കുന്നു

എണ്ണമയം കുറയ്ക്കുന്നു

കൊഴുപ്പുള്ള ചര്‍മ്മം മുഖത്തിന്റെ രൂപത്തെയും ആരോഗ്യത്തെയും തടസ്സപ്പെടുത്തുന്നുവെങ്കില്‍ തക്കാളി നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് ചര്‍മ്മത്തില്‍ എണ്ണയുടെ ഉത്പാദനം കുറയ്ക്കാന്‍ സഹായിക്കുകയും അമിതമായ കൊഴുപ്പിനെ നേരിടുകയും ചെയ്യുന്നു. ഒരു തക്കാളി രണ്ട് ഭാഗങ്ങളായി മുറിച്ച് നിങ്ങളുടെ മുഖത്ത് തടവുക. 10 മുതല്‍ 15 മിനിറ്റ് വരെ ഉണങ്ങാന്‍ വിട്ട് വൃത്തിയായി കഴുകുക.

Most read:ഓയിലിയായ പശപശപ്പുള്ള മുടി നീക്കാന്‍ വഴികളിത്Most read:ഓയിലിയായ പശപശപ്പുള്ള മുടി നീക്കാന്‍ വഴികളിത്

മുഖത്തിന് ഈര്‍പ്പം നല്‍കുന്നു

മുഖത്തിന് ഈര്‍പ്പം നല്‍കുന്നു

തക്കാളി പ്രയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ പ്രകൃതിദത്ത എണ്ണമയം ഇല്ലാതാക്കുകയില്ല. പകരം, സ്വാഭാവിക തിളക്കത്തിലേക്ക് ഇത് ഒരു ബാലന്‍സിംഗ് മോയ്സ്ചുറൈസറായി പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കാന്‍ കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് തക്കാളി മുഖത്ത് പുരട്ടുക.

ചര്‍മ്മകോശത്തെ പുനരുജ്ജീവിപ്പിക്കുന്നു

ചര്‍മ്മകോശത്തെ പുനരുജ്ജീവിപ്പിക്കുന്നു

ചര്‍മ്മകോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിനും വാര്‍ദ്ധക്യ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനും കാരണമാകുന്നതാണ് ഫ്രീ റാഡിക്കലുകള്‍. ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് സെല്ലുലാര്‍ തകരാറിനെ ചെറുക്കുകയും വാര്‍ദ്ധക്യത്തിന്റെ അടയാളങ്ങള്‍ അകറ്റിനിര്‍ത്താന്‍ ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തക്കാളി ജ്യൂസ് നിങ്ങളുടെ മുഖത്ത് നേരിട്ട് പുരട്ടുക, അല്ലെങ്കില്‍ അതിന്റെ പള്‍പ്പ് എടുത്ത് ഒരു ഫെയ്സ് മാസ്‌ക് ആയും ഉപയോഗിക്കാവുന്നതാണ്.

Most read:ഓയിലിയായ പശപശപ്പുള്ള മുടി നീക്കാന്‍ വഴികളിത്Most read:ഓയിലിയായ പശപശപ്പുള്ള മുടി നീക്കാന്‍ വഴികളിത്

ചുളിവുകള്‍ കുറയ്ക്കുന്നു

ചുളിവുകള്‍ കുറയ്ക്കുന്നു

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിന്‍ ബി 1, ബി 3, ബി 5, ബി 6, ബി 9 എന്നിവയുടെ മികച്ച ഉറവിടമാണ് തക്കാളി. ഈ വിറ്റാമിനുകളില്‍ ആന്റിഏജിംഗ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് വാര്‍ദ്ധക്യത്തിന്റെ നേര്‍ത്ത വരകള്‍, ചുളിവുകള്‍, പ്രായത്തിന്റെ പാടുകള്‍, ഇരുണ്ട വൃത്തങ്ങള്‍, പിഗ്മെന്റേഷന്‍ മുതലായവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഒരു ഫെയ്സ് സ്‌ക്രബ് ആയി തക്കാളി പള്‍പ്പ്, അവോക്കാഡോ എന്നിവ ചേര്‍ത്ത് മുഖത്ത് മസാജ് ചെയ്യുക.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ചര്‍മ്മത്തിന് ആരോഗ്യമുള്ള പോഷകങ്ങളാല്‍ സമ്പന്നമായ തക്കാളി ചര്‍മ്മത്തെ വീണ്ടെടുക്കാന്‍ സഹായിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. തക്കാളി ജ്യൂസില്‍ ചന്ദനവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കമുള്ള ഫെയ്സ് പായ്ക്ക് ആക്കി ഉപയോഗിക്കാവുന്നതാണ്.

Most read:മുടി തഴച്ചുവളരാന്‍ കരിംജീരക എണ്ണ; തയ്യാറാക്കുന്നത് ഇങ്ങനെMost read:മുടി തഴച്ചുവളരാന്‍ കരിംജീരക എണ്ണ; തയ്യാറാക്കുന്നത് ഇങ്ങനെ

യുവത്വമുള്ള ചര്‍മ്മം നല്‍കുന്നു

യുവത്വമുള്ള ചര്‍മ്മം നല്‍കുന്നു

ചര്‍മ്മത്തിന് അതിന്റെ ഘടന നല്‍കുന്ന പ്രോട്ടീനായ കൊളാജന്റെ ഉത്പാദനത്തെ തക്കാളി ഉത്തേജിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ഘടന വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും എല്ലാ പ്രായത്തിലുമുള്ള ചര്‍മ്മത്തെ മൃദുവും മികച്ചതുമായി നിലനിര്‍ത്താനും സഹായിക്കുന്നു. ചര്‍മ്മത്തിന് യുവത്വം നല്‍കാനായി തൈരും തക്കാളിയും യോജിപ്പിച്ച് മുഖത്ത് പുരട്ടാവുന്നതാണ്.

English summary

Benefits Of Applying Tomato on Your Face in Malayalam

Here are the exact benefits of applying tomato on your face and the ways you can use tomatoes to the best of your advantage.
Story first published: Tuesday, December 28, 2021, 17:18 [IST]
X
Desktop Bottom Promotion