Just In
Don't Miss
- News
അമേരിക്കയിൽ പുതുയുഗ പിറവി; ജോ ബൈഡൻ അധികാരത്തിലേക്ക്.. ചരിത്രം കുറിച്ച് കമല ഹാരിസും
- Movies
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില് ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില് ഉള്പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല് എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആരും കൊതിക്കുന്ന ചുണ്ടിന് ഈ വഴികള്
മൃദുവായതും മിനുസമാര്ന്നതും പിങ്ക് കലര്ന്നതുമായ ചുണ്ടുകള്ക്കായി നാമെല്ലാവരും കൊതിക്കുന്നതാണ്. എന്നാല് അതിനു വിപരീതമായി മിക്കവരും അഭിമുഖീകരിക്കുന്നൊരു സൗന്ദര്യ പ്രശ്നമാണ് അവരുടെ കറുത്ത ചുണ്ടുകള്. എന്തുകൊണ്ടാണ് ഇത്തരത്തില് ചുണ്ടുകള് ഇരുളുന്നത്? ശരിയായ പരിചരണം ലഭിക്കാത്തതിനാലും അനാരോഗ്യകരമായ ജീവിതശൈലിയും ചില കാരണങ്ങളാകുന്നു. സ്വാഭാവിക ചുണ്ടിന്റെ നിറം നഷ്ടപ്പെടുന്നതിന് ചില കാരണമാകുന്ന ചുണ്ടുകളുടെ നിറം വീണ്ടെടുക്കാനുമുള്ള വഴികള് വായിച്ചറിയാം.
Most read: ചര്മം വരളില്ല; ഈ പഴങ്ങള് സഹായിക്കും

പുകവലിയോട് നോ പറയുക
ചുണ്ടുകളുടെ കറുപ്പിനും ചുണ്ട് നിറം മാറുന്നതിനും നിക്കോട്ടിന് ഒരു കാരണമാകുന്നു. ചുണ്ടുകളുടെ സംരക്ഷണത്തിനുള്ള വഴികളില് ആദ്യം ചെയ്യേണ്ട ഒന്നാണ് പുകവലി ഒഴിവാക്കുക എന്നത്. പുകവലി കാന്സറിനും മറ്റ് രോഗങ്ങള്ക്കും കാരണമാകുമെന്നും നിങ്ങള്ക്ക് അറിവുള്ളതായിരിക്കും.

കാപ്പി പരിമിതപ്പെടുത്തുക
ചായയുടെയും കാപ്പിയുടെയും അമിത ഉപഭോഗം നിങ്ങളുടെ പല്ലുകള് കറക്കുന്നതിനൊപ്പം ചുണ്ടുകളെയും കറുത്തതാക്കുന്നു. അതിനാല്, നിങ്ങളുടെ ചുണ്ടുകള്ക്ക് കറുപ്പ് നിറം വരുന്നത് ഒഴിവാക്കാന് കഫീന് കഴിക്കുന്നത് പരിമിതപ്പെടുത്തുക.

സൂര്യപ്രകാശം
ചുണ്ടുകളില് മെലാനിന് പിഗ്മെന്റ് വര്ദ്ധിക്കുന്നതിനാല് സൂര്യനുമായുള്ള സമ്പര്ക്കം ചുണ്ട് ഇരുണ്ടതാക്കുന്നു. നിങ്ങള് പുറത്ത് സമയം ചെലവഴിക്കാന് ഇറങ്ങുമ്പോള് നിങ്ങള് അള്ട്രാവയലറ്റ് പ്രൊട്ടക്റ്റര്മാരാകുന്ന ലിപ് ഉല്പ്പന്നങ്ങള് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക.

ലിപ്സ്റ്റിക്കുകള് പരിശോധിക്കുക
ലിപ്സ്റ്റിക്കുകളുടെയും ലിപ് സൗന്ദര്യവര്ദ്ധക വസ്തുക്കളുടെയും ദീര്ഘവും അമിതവുമായ ഉപയോഗം, പ്രത്യേകിച്ച് താഴ്ന്ന നിലവാരമുള്ളവ ലിപ് പിഗ്മെന്റേഷന് കാരണമാകും. ലിപ്സ്റ്റിക്കുകള് മിതമായി മാത്രം ഉപയോഗിക്കുക. ഒപ്പം എല്ലായ്പ്പോഴും പ്രശസ്ത ബ്രാന്ഡുകളുടെ ലിപ് ഉല്പ്പന്നങ്ങള് മാത്രം വാങ്ങുക. കാലഹരണപ്പെട്ടവ ഉപയോഗിക്കാതിരിക്കുക. ഷിയ ബട്ടര്, വെണ്ണ, വിറ്റാമിന് ഇ, ജോജോബ ഓയില് എന്നിവയടങ്ങിയ ലിപ്സ്റ്റിക്കുകള് ഉപയോഗിക്കുക. ഇവ നിങ്ങളുടെ ചുണ്ടുകളെ മോയ്സ്ചറൈസ് ചെയ്യുകയും വരണ്ടതാക്കുന്നത് തടയുകയും ചെയ്യുന്നു.

പ്രകൃതിദത്ത ലിപ് സ്ക്രബ് ഉപയോഗം
നിങ്ങളുടെ ചുണ്ടുകളില് നിന്ന് മൃതകോശങ്ങളും വരണ്ട ചര്മ്മവും നീക്കം ചെയ്യാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ആഴ്ചയില് ഒരിക്കലെങ്കിലും ലിപ് സ്ക്രബ് ഉപയോഗിക്കുക. നിങ്ങള്ക്ക് 5-6 തുള്ളി ഒലിവ് ഓയിലും ഒരു ടീസ്പൂണ് പഞ്ചസാരയും ചേര്ത്ത് ചുണ്ടുകളില് സ്ക്രബ് ആയി ഉപയോഗിക്കാം. ഇത് കഴുകിക്കളഞ്ഞ് ലിപ് മോയ്സ്ചുറൈസര് പ്രയോഗിക്കുക.

പുറംതള്ളല്
നിങ്ങളുടെ ചുണ്ടുകള് സൗമ്യമായി പുറംതള്ളാന് ഒരു ബേബി ടൂത്ത് ബ്രഷില് കുറച്ച് വാസ്ലിന് ഉപയോഗിക്കുക. ഇത്തരത്തില് ദിവസവും ചെയ്യാവുന്നതാണ്. കറുത്ത ചുണ്ടുകളില് നിന്ന് പരിഹാരം കാണാന് ഇത് പ്രയോഗിക്കുക.

ജലാംശം
നിങ്ങളുടെ ചുണ്ടുകള് എല്ലായ്പ്പോഴും മോയ്സ്ചറൈസ് ചെയ്യുകയും ജലാംശം നിലനിര്ത്തുകയും ചെയ്യുക. ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിര്ത്താന് ദിവസം മുഴുവന് ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിര്ത്തേണ്ടത് അത്യാവശ്യമാണ്. ശൈത്യകാലത്ത് നമ്മള് പലപ്പോഴും കുറച്ച് വെള്ളം കുടിക്കുമ്പോഴാണ് നിര്ജ്ജലീകരണം ഉണ്ടാകുന്നത്. ഇത് ഒഴിവാക്കാന് ശ്രദ്ധിക്കുക. വെള്ളരി, തണ്ണിമത്തന്, ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവ പോലുള്ള പഴങ്ങള് നിങ്ങളുടെ ഭക്ഷണത്തില് ചേര്ക്കുക.

ചുണ്ട് കടിക്കരുത്
ചുണ്ടുകള് ഇടയ്ക്കിടെ നാക്കു കൊണ്ട് നക്കുന്ന ശീലം പലരിലുമുണ്ടാകാം. എന്നാല് ഈ പ്രവൃത്തി പാടില്ലെന്ന് ഡെര്മറ്റോളജിസ്റ്റുകള് ഉപദേശിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില് ഇത് കൂടുതല് വരണ്ടതാക്കുകയും ചുണ്ടുകള് കറുത്തതാക്കുകയും ചെയ്യും. ചുണ്ടുകള് കടിക്കുന്ന ശീലം പോലും ഒഴിവാക്കണം. കാരണം അവയ്ക്ക് കേടുപാടുകള് സംഭവിക്കാനുള്ള സാധ്യതയുണ്ട്.

ആരോഗ്യകരമായ ഭക്ഷണക്രമം
ചുണ്ടിന് കറുത്ത നിറം വരുന്നതിന് വിറ്റാമിന് കുറവും കാരണമാകും. അതിനാല് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും ധാരാളം പഴങ്ങളും പച്ച പച്ചക്കറികളും കഴിക്കുകയും ചെയ്യുക. ലിപ് പിഗ്മെന്റേഷന് ഒഴിവാക്കാന് വിറ്റാമിന് സി കഴിക്കേണ്ടതും ആവശ്യമാണ്. അതിനാല് ഈ വിറ്റാമിന് അടങ്ങിയ ഭക്ഷണങ്ങള് കഴിക്കുക. ക്ലോറിനേറ്റഡ് വെള്ളവും പിഗ്മെന്റ് ചുണ്ടുകള്ക്ക് കാരണമാകും. അതിനാല് നല്ല വെള്ളം മാത്രം ഉപയോഗിക്കുക.

ജനിതക പ്രശ്നം
ജനിതകമായും ലിപ് പിഗ്മെന്റേഷന് വരാം. നിങ്ങള്ക്ക് ജനനം മുതല് തന്നെ കറുപ്പ് അല്ലെങ്കില് ഇരുണ്ട ചുണ്ടുകള് ഉണ്ടെങ്കില് കോസ്മെറ്റിക് സര്ജറി ഒഴികെ മറ്റൊന്നും ചെയ്യാനില്ല.

കറുത്ത ചുണ്ടുകള് തടയാന് വഴികള്
* ഉറക്കത്തിനു മുമ്പ് ബദാം ഓയില് ചുണ്ടില് പുരട്ടുക. ഇത് ചുണ്ടുകള്ക്ക് ഭാരം കുറയ്ക്കാന് സഹായിക്കും, അങ്ങനെ കറുപ്പ് നിറം കുറയുന്നു.
* ബദാം ഓയിലില് നാരങ്ങ നീര് കലര്ത്തി പുരട്ടുക.
* കക്കിരി ജ്യൂസ് ദിവസവും പ്രയോഗിക്കുന്നത് കറുത്ത ചുണ്ടുകള് കുറയ്ക്കാന് സഹായിക്കും.
* മറ്റൊരു പ്രതിവിധി പതിവായി നാരങ്ങ നീര്, ഗ്ലിസറിന്, തേന് എന്നിവയുടെ മിശ്രിതം പ്രയോഗിച്ച് രാത്രി കിടക്കുക എന്നതാണ്.