For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു, വരണ്ടചര്‍മ്മം, എണ്ണമയം.. ഏതിനും പരിഹാരം ഈ ആയുര്‍വേദ കൂട്ടുകള്‍

|

നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വിലകൂടിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ആവശ്യമില്ല. ചിലപ്പോള്‍ നിങ്ങളുടെ അടുക്കളയിലെ ചേരുവകള്‍ മുഖം മിനുക്കാന്‍ നന്നായി പ്രവര്‍ത്തിക്കും. മുഖക്കുരു പ്രശ്‌നം മുതല്‍ ഈര്‍പ്പമുള്ള വരണ്ട ചര്‍മ്മം വരെ പരിഹരിക്കാന്‍ വീട്ടില്‍ തയാറാക്കി ഉപയോഗിക്കാവുന്ന ആയുര്‍വേദ ഫെയ്‌സ് മാസ്‌കുകള്‍ക്ക് സാധിക്കും.

Most read: രാത്രി കുതിര്‍ത്ത ചെറുപയര്‍; മുടിക്കും ചര്‍മ്മത്തിനും ബെസ്റ്റ്Most read: രാത്രി കുതിര്‍ത്ത ചെറുപയര്‍; മുടിക്കും ചര്‍മ്മത്തിനും ബെസ്റ്റ്

വര്‍ഷങ്ങളായി ജനപ്രിയമായ സൗന്ദര്യ സംരക്ഷണ വഴിയാണ് ആയുര്‍വേദ ഫെയ്‌സ് മാസ്‌കുകള്‍. ഇതിന്റെ ഗുണങ്ങള്‍ തന്നെയാണ് ഇതിന് പ്രചാരം നല്‍കിക്കൊടുത്തതും. ചര്‍മ്മ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നത് തടയാനും ചര്‍മ്മത്തിന് ജലാംശം നിലനിര്‍ത്താനും വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും മുഖക്കുരു ഒഴിവാക്കാനുമെല്ലാം ഇത് ഉപകരിക്കുന്നു. ഇവ എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ്. നിങ്ങളുടെ മുഖത്തെ പാടികളും മറ്റും അകറ്റി സുന്ദരമായ മുഖം നല്‍കാന്‍ സഹിയിക്കുന്ന ചില ആയുര്‍വേദ ഫെയ്‌സ് മാസ്‌കുകള്‍ ഇതാ.

വരണ്ട ചര്‍മ്മത്തിന് തൈര്, കടലമാവ്

വരണ്ട ചര്‍മ്മത്തിന് തൈര്, കടലമാവ്

വരണ്ടതും പൊള്ളിയതുമായ ചര്‍മ്മം നിങ്ങള്‍ക്കുണ്ടോ? തൈരും കടലമാവും ഒരുമിച്ച് ചേര്‍ന്ന മാസ്‌ക് ഈ ചര്‍മ്മ തരത്തിന് അനുയോജ്യമാണ്. രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. തൈര് മുടിക്ക് നല്ലതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിനും അത്ഭുതങ്ങള്‍ ചെയ്യുന്നു. തൈര് ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നു. ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം, കടലമാവ് നിങ്ങളുടെ ചര്‍മ്മത്തെ ശുദ്ധീകരിക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. എല്ലാ ചേരുവകളും നന്നായി കലര്‍ത്തി മിനുസമാര്‍ന്ന പേസ്റ്റ് ആക്കി നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഇത് 10 മിനിറ്റ് വിടുക, തുടര്‍ന്ന് കഴുകിക്കളയുക.

എണ്ണമയമുള്ള ചര്‍മ്മത്തിന് നാരങ്ങ, തേന്‍

എണ്ണമയമുള്ള ചര്‍മ്മത്തിന് നാരങ്ങ, തേന്‍

എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ച പരിഹാരമാണ് നാരങ്ങയും തേനും മുഖത്ത് പുരട്ടുന്നത്. രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഇതിനായി വേണ്ടത്. നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ കേടുപാടുകള്‍ കുറയ്ക്കാനും ചര്‍മ്മം വൃത്തിയാക്കാനും എണ്ണ സ്രവണം കുറയ്ക്കാനും നല്ലതാണ്. മറുവശത്ത്, തേനിന് ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്, ഇത് മികച്ച പ്രകൃതിദത്ത മുഖക്കുരു നിവാരണ ഘടകമാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഈ രണ്ട് ചേരുവകളും ഒരുമിച്ച് കലര്‍ത്തി മുഖത്ത് പുരട്ടുക മാത്രമാണ്. 20-30 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകിക്കളയുക. ഈ ആയുര്‍വേദ ഫെയ്‌സ് മാസ്‌കിന്റെ പതിവ് ഉപയോഗം അധിക എണ്ണ സ്രവണം കുറയ്ക്കുകയും നിങ്ങള്‍ക്ക് മൃദുവും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യും.

Most read:മുടി പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിയുടെ പരിഹാരം; തേങ്ങാവെള്ളത്തിലുണ്ട് പ്രതിവിധിMost read:മുടി പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിയുടെ പരിഹാരം; തേങ്ങാവെള്ളത്തിലുണ്ട് പ്രതിവിധി

സൂര്യതാപം നീക്കാന്‍ കറ്റാര്‍ വാഴ, നാരങ്ങ

സൂര്യതാപം നീക്കാന്‍ കറ്റാര്‍ വാഴ, നാരങ്ങ

ചൂടുള്ള വേനലില്‍ പലര്‍ക്കും മുഖത്ത് സണ്‍ടാന്‍ പ്രത്യക്ഷപ്പെടുന്നു. കറ്റാര്‍വാഴയും നാരങ്ങയും അതില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും. കറ്റാര്‍ വാഴ ജെല്‍, അര മുറി നാരങ്ങ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് വേണ്ടത്. നാരങ്ങ നീരില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങളുള്ളതിനാല്‍ കറ്റാര്‍വാഴ ചര്‍മ്മത്തെ ജലാംശം ഉള്ളതാക്കി സണ്‍ടാന്‍ നീക്കുന്നു. ഈ രണ്ട് ചേരുവകളും മിക്‌സ് ചെയ്ത് സൂര്യതാപം ഏറ്റ സ്ഥലത്ത് പുരട്ടുക. ഇത് 10-15 മിനിറ്റ് വയ്ക്കുക, തുടര്‍ന്ന് കഴുകിക്കളയുക. ഈ ഫെയ്‌സ് പാക്കിന്റെ പതിവ് ഉപയോഗം, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മത്തിന് ജലാംശം നല്‍കും.

മഞ്ഞള്‍

മഞ്ഞള്‍

ചര്‍മ്മപ്രശ്നങ്ങള്‍ക്കുള്ള ഒരു വീട്ടുവൈദ്യമായി കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ് മഞ്ഞള്‍. ഇത് കൂടുതല്‍ ബ്രേക്ക് ഔട്ടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചര്‍മ്മത്തിന്റെ ടോണ്‍ സമന്വയിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്സിഡന്റുകള്‍ നിറത്തെ പുനരുജ്ജീവിപ്പിക്കുകയും മുഖത്തെ അനാവശ്യ രോമങ്ങളുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു.

Most read:ഈ പഴങ്ങള്‍ നിങ്ങള്‍ക്ക് കൂട്ടുണ്ടെങ്കില്‍ മുടി തഴച്ചുവളരുംMost read:ഈ പഴങ്ങള്‍ നിങ്ങള്‍ക്ക് കൂട്ടുണ്ടെങ്കില്‍ മുടി തഴച്ചുവളരും

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു ടീസ്പൂണ്‍ കസ്തൂരി മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ നാരങ്ങ നീര്, 1 ടീസ്പൂണ്‍ തൈര് എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഈ ചേരുവകള്‍ ഒരു പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി സൗമ്യമായി മസാജ് ചെയ്ത് 30 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം വെള്ളം ഉപയോഗിച്ച് മാസ്‌ക് വൃത്തിയാക്കുക. നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മമുണ്ടെങ്കില്‍ ഈ ഫെയ്സ് മാസ്‌ക് ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തുക. ഫലപ്രദമായ മാറ്റത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കുക.

പുതിന

പുതിന

പുതിനയിലയിലെ സാലിസിലിക് ആസിഡ് മുഖക്കുരു തടയാന്‍ സഹായിക്കുന്നു. ഇതിലെ മെന്തോള്‍ ചര്‍മ്മത്തിന് ജലാംശം നല്‍കുന്നു. ഇത് മുഖത്തെ കളങ്കങ്ങള്‍ കുറയ്ക്കുകയും ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കക്കിരി, തേന്‍ എന്നിവയുമായി പുതിന ചേര്‍ക്കുമ്പോള്‍ മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കുകയും ചെയ്യുന്നു.

Most read:ചര്‍മ്മത്തില്‍ വാര്‍ധക്യം തൊടില്ല; ഇവ സഹായിക്കുംMost read:ചര്‍മ്മത്തില്‍ വാര്‍ധക്യം തൊടില്ല; ഇവ സഹായിക്കും

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1 കക്കിരി കഷ്ണം, 10-12 പുതിനയില, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. കക്കിരി, പുതിനയില എന്നിവ ചതച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടി 30 മിനിറ്റ് വിടുക. ശേഷം ഫെയ്സ് മാസ്‌ക് വൃത്തിയാക്കി മുഖം വരണ്ടതാക്കുക. കളങ്കമില്ലാത്ത തിളക്കമുള്ള ചര്‍മ്മത്തിനായി ആഴ്ചയില്‍ രണ്ട് തവണ ഈ ഫെയ്സ് പായ്ക്ക് പുരട്ടുക.

തുളസി

തുളസി

ആഴത്തില്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യുകയും ചെയ്യുന്ന ഒരു ഔഷധമാണ് തുളസി. ഇതിലെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ മുഖക്കുരു തടയാന്‍ സഹായിക്കുന്നു. ഇത് ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യകരമായ തിളക്കം പുനസ്ഥാപിക്കുകയും ചെയ്യുന്നു. ഈ പായ്ക്ക് നിങ്ങളുടെ മുഖ ചര്‍മ്മത്തെ പോഷിപ്പിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്ത് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1 ടീസ്പൂണ്‍ ഓട്സ്, 10-12 തുളസി ഇലകള്‍, 1 സ്പൂണ്‍ പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഈ പായ്ക്കിനായി ആവശ്യം. ഓട്സ് ഒരു ബ്ലെന്‍ഡറില്‍ ചേര്‍ത്ത് നന്നായി പൊടിക്കുക. തുളസി ഇലകള്‍ പിഴിഞ്ഞ് നീരെടുക്കുക. ഈ നീരിലേക്ക് ഓട്സ് പൊടി, പാല്‍ എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 5-10 മിനിറ്റ് നേരം മുഖം മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം വരണ്ടതാക്കാന്‍ വിട്ട് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം വൃത്തിയാക്കുക. നിങ്ങളുടെ മുഖത്ത് പ്രകടമായ വ്യത്യാസം കാണുന്നതിന് ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്സ് മാസ്‌ക് പ്രയോഗിക്കുക.

Most read:കോവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് ഇതാ പരിഹാരം; നിങ്ങള്‍ ചെയ്യേണ്ടത്‌Most read:കോവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് ഇതാ പരിഹാരം; നിങ്ങള്‍ ചെയ്യേണ്ടത്‌

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ നീരില്‍ വിറ്റാമിന്‍ എ, സി, ഇ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ അസെമാനന്‍ എന്ന ഘടകം പോഷകങ്ങളെ ചര്‍മ്മകോശങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് ജലാംശം നല്‍കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

കറ്റാര്‍ വാഴ ജെല്‍ 1 ടീസ്പൂണ്‍, 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ഈ പായ്ക്കിന് ആവശ്യം. ഒരു പാത്രത്തില്‍ നാരങ്ങ നീരും കറ്റാര്‍ വാഴ ജെല്ലും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഫെയ്സ് മാസ്‌കായി പ്രയോഗിക്കുന്നതിന് പഞ്ചസാരയും ചേര്‍ക്കുക. ഈ ഫെയ്സ് പായ്ക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടി 10 മിനിറ്റ് സ്‌ക്രബ് ചെയ്ത് ചര്‍മ്മത്തെ പുറംതള്ളുക. ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ ഫെയ്സ് പായ്ക്ക് വൃത്തിയാക്കുക. പുതിയതും തിളക്കമുള്ളതുമായ ചര്‍മ്മം നേടുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്സ് മാസ്‌ക് നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

English summary

Ayurvedic Face Packs to Treat Skin Problems in Malayalam

No matter what your skin type is, a face pack can instantly brighten up our face by cleansing it from within. Here are some best ayurvedic face packs to treat skin problems.
Story first published: Thursday, October 7, 2021, 13:41 [IST]
X
Desktop Bottom Promotion