For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്

|

സാധാരണയായി പലരെയും അലട്ടുന്ന പ്രശ്‌നമാണ് വരണ്ട ചര്‍മ്മം. മിക്ക കേസുകളിലും ഇത് ചൂടുള്ളതോ തണുത്തതോ ആയ കാലാവസ്ഥ കാരണവും വായുവിലെ ഈര്‍പ്പം മൂലവും സംഭവിക്കുന്നു. എന്നാല്‍ നിങ്ങളുടെ സൗന്ദര്യത്തെ ക്ഷീണിപ്പിക്കുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. ഈ പ്രശ്‌നത്തില്‍ നിന്ന് മുക്തി നേടാനായി നിങ്ങളെ അവോക്കാഡോ സഹായിക്കും.

Most read: മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്Most read: മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്

അവോക്കാഡോയും ബദാമും ചേര്‍ത്ത ഫെയ്‌സ് മാസ്‌ക് പ്രയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ വരള്‍ച്ച നീക്കാവുന്നതാണ്. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഈ മാസ്‌ക് തയാറാക്കാവുന്നതാണ്. അവോക്കാഡോ മാസ്‌കിന്റെ ഗുണങ്ങളും വരണ്ട ചര്‍മ്മം നീക്കാനായി മാസ്‌ക് തയാറാക്കേണ്ടത് എങ്ങനെയെന്നും അറിയാന്‍ ലേഖനം വായിക്കൂ.

സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ ലേഖനങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

പ്രകൃതിദത്ത മോയ്‌സ്ചറൈസര്‍

പ്രകൃതിദത്ത മോയ്‌സ്ചറൈസര്‍

അവോക്കാഡോ പള്‍പ്പ്, അവോക്കാഡോ ഓയില്‍ എന്നിവയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ബി-കരോട്ടിന്‍, ലെസിതിന്‍, ലിനോലെയിക് ആസിഡ് എന്നിവ ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണം നീക്കുകയും പുറംതൊലി, ചര്‍മ്മം എന്നിവയെ പോഷിപ്പിക്കുകയും ചെയ്യുന്നു.

ചര്‍മ്മം വെളുക്കാന്‍

ചര്‍മ്മം വെളുക്കാന്‍

അവോക്കാഡോ മാസ്‌ക് നിങ്ങളുടെ മുഖത്തിന്റെ നിറം മെച്ചപ്പെടുത്തുന്നു. അവോക്കാഡോ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കംചെയ്യുകയും ചര്‍മ്മ സുഷിരങ്ങള്‍ അണ്‍ലോക്ക് ചെയ്യുകയും ചെയ്യുന്നു. മുഖക്കുരുവുമായി ബന്ധപ്പെട്ട ബാക്ടീരിയകളോടും ഇത് പോരാടുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മികച്ചതാണ് അവോക്കാഡോ.

Most read:മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍Most read:മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍

മുഖക്കുരുവും പാടുകളും കുറയ്ക്കുന്നു

മുഖക്കുരുവും പാടുകളും കുറയ്ക്കുന്നു

ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ ഏജന്റുകളായി പ്രവര്‍ത്തിക്കുന്നതിലൂടെ മുഖക്കുരു നിങ്ങളുടെ മുഖക്കുരുവും പാടുകളും കുറയ്ക്കുന്നു. ഇതില്‍ ലോറിക് ആസിഡും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ഒരു വിരുദ്ധ ബാഹ്യാവിഷ്‌ക്കാരമായി പ്രവര്‍ത്തിക്കുന്നു. ഇതിനായി നിങ്ങള്‍ക്ക് അവോക്കാഡോ ഓയില്‍ അല്ലെങ്കില്‍ അവോക്കാഡോ ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കാം.

ആന്റി-ഏജിംഗ്

ആന്റി-ഏജിംഗ്

ഫ്രീ റാഡിക്കലുകള്‍, മലിനീകരണം, സൂര്യപ്രകാശം, അള്‍ട്രാവയലറ്റ് കിരണങ്ങളുടെ ദോഷങ്ങള്‍ എന്നിവ കാരണം ചര്‍മ്മത്തിന് വളരെയധികം നാശമുണ്ടാകുന്നു. ഇത് ചുളിവുകള്‍, നേര്‍ത്ത വരകള്‍, ഇലാസ്തികത നഷ്ടപ്പെടല്‍ എന്നിവയ്ക്ക് കാരണമാകുന്നു. അവോക്കാഡോ പോലുള്ള പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ, എഫ്, അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായകമാണ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു.

Most read:മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതിMost read:മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതി

അവോക്കാഡോ, ബദാം ഫെയ്‌സ് പാക്ക്

അവോക്കാഡോ, ബദാം ഫെയ്‌സ് പാക്ക്

ചര്‍മ്മത്തിന് മനോഹരമായ ഹൈഡ്രേറ്ററാണ് ബദാം ഓയില്‍. ഇത് നിങ്ങളുടെ മുഖത്തിനും കഴുത്തിനും മൃദുവും മിനുസവും നല്‍കുന്നു. മാത്രമല്ല ചര്‍മ്മവരള്‍ച്ചയും തടയുന്നു. വരണ്ട ചര്‍മ്മം അല്ലെങ്കില്‍ പ്രകോപിപ്പിക്കുന്ന ചര്‍മ്മം ഉള്ളവര്‍ക്ക് ഈ മാസ്‌ക് ഗുണം ചെയ്യും.

തയാറാക്കേണ്ട വിധം

തയാറാക്കേണ്ട വിധം

പഴുത്ത അവോക്കാഡോ, 1 ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ അവോക്കാഡോ തൊലി കളഞ്ഞ് അടിച്ചെടുക്കുക. ഇതിലേക്ക് ബദാം എണ്ണ ഒഴിച്ച് ഇളക്കി നന്നായി യോജിപ്പിച്ച ശേഷം ഈ പേസ്റ്റ് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളവും ക്ലെന്‍സറും ഉപയോഗിച്ച് കഴുകിക്കളയുക. വെള്ളം തോര്‍ത്തിക്കളഞ്ഞ് മുഖത്തും കഴുത്തിലും എണ്ണയില്ലാത്ത മോയ്സ്ചുറൈസര്‍ പുരട്ടുക.

Most read:നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്Most read:നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്

English summary

Avocado Almond Face Mask For Dry Skin

Here is how to use avocado and almond face mask for dry skin. Take a look.
X
Desktop Bottom Promotion