For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തില്‍ വാര്‍ധക്യം തൊടില്ല; ഇവ സഹായിക്കും

|

വാര്‍ധക്യം എന്നത് അനിവാര്യമാണ്. ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളില്‍ ഒരു വ്യക്തിയുടെ മാറ്റങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. നരച്ച മുടിയും ചുളിവുകളുള്ള ചര്‍മ്മവും പ്രായമാകുന്നതിന്റെ ഏറ്റവും സാധാരണമായ രണ്ട് ലക്ഷണങ്ങളാണ്. നിങ്ങള്‍ പ്രായമാകുമ്പോള്‍, കോശങ്ങള്‍ നശിക്കുന്ന പ്രക്രിയയെ വാര്‍ദ്ധക്യം എന്ന് വിളിക്കുന്നു. ഒരാള്‍ക്ക് ഈ മാറ്റങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ല. പക്ഷേ മരുന്നുകള്‍, പ്രകൃതിദത്ത ചേരുവകള്‍ അല്ലെങ്കില്‍ ആയുര്‍വേദ ഔഷധസസ്യങ്ങള്‍ എന്നിവയിലൂടെ അവ തീര്‍ച്ചയായും നിങ്ങള്‍ക്ക് വൈകിപ്പിക്കാനാകും.

Most read: കോവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് ഇതാ പരിഹാരം; നിങ്ങള്‍ ചെയ്യേണ്ടത്‌Most read: കോവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് ഇതാ പരിഹാരം; നിങ്ങള്‍ ചെയ്യേണ്ടത്‌

പാര്‍ശ്വഫലങ്ങളില്ലാതെ വാര്‍ദ്ധക്യം മന്ദഗതിയിലാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ആയുര്‍വേദത്തിന്റെ വഴിയിലൂടെ പോകാം. ആയുര്‍വേദ പ്രകാരം, ചില കോശങ്ങള്‍ക്ക് ശരീരകോശങ്ങളെ പുനരുജ്ജീവിപ്പിച്ച് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ കഴിയും. നമ്മുടെ ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കുന്നതില്‍ നമ്മുടെ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. ജീവനില്ലാത്തതും മങ്ങിയതുമായ ചര്‍മ്മത്തിന് കോശവളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന പോഷകസമ്പന്നമായ ആഹാരം കഴിച്ച് ശരീരത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. അതിനുള്ള ചില ആയുര്‍വേദ കൂട്ടുകള്‍ ഇവയാണ്.

ചിറ്റമൃത്

ചിറ്റമൃത്

ചിറ്റമൃത് നിങ്ങളുടെ ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളാല്‍ ചര്‍മ്മ അവസ്ഥകള്‍ പരിഹരിക്കുകയും ചെയ്യുന്നു. മാനസിക വ്യക്തത പ്രോത്സാഹിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണ് ചിറ്റമൃത്. ഈ ഔഷധസസ്യത്തിന് ധാരാളം ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ചര്‍മ്മത്തിന്റെ കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും വീക്കം ചെറുക്കാനും ഇത് പ്രവര്‍ത്തിക്കുന്നു.

ബ്രഹ്‌മി

ബ്രഹ്‌മി

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പേരുകേട്ട സസ്യമാണ് ബ്രഹ്‌മി. പ്രത്യേകിച്ച് പ്രായവുമായി ബന്ധപ്പെട്ട ഓര്‍മ്മ തകരാര്‍ അനുഭവിക്കുന്നവര്‍ക്ക് ഇത് ഉപയോഗപ്രദമാണ്. ഇത് നിങ്ങളുടെ തലച്ചോറില്‍ ഉന്മേഷം നിറയ്ക്കുന്നതായി അറിയപ്പെടുന്നു.

Most read:മുടിപ്രശ്‌നങ്ങള്‍ നീക്കി നല്ല കിടിലന്‍ മുടി വളരാന്‍ ചിയ വിത്ത്Most read:മുടിപ്രശ്‌നങ്ങള്‍ നീക്കി നല്ല കിടിലന്‍ മുടി വളരാന്‍ ചിയ വിത്ത്

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളിലെ കര്‍ക്കുമിന്‍ എന്ന സംയുക്തത്തിന് ശക്തമായ ആന്റി-ഏജിംഗ് ഗുണങ്ങള്‍ ഉണ്ട്. രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. പണ്ടുകാലം മുതല്‍ക്കേ രോഗശാന്തിക്കായി ഉപയോഗിച്ചുവരുന്ന ഒരു മാന്ത്രിക സസ്യമാണ് മഞ്ഞള്‍. മുറിവുകളും ചതവുകളും ചികിത്സിക്കുന്നത് മുതല്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് വരെ മഞ്ഞള്‍ നിങ്ങളെ സഹായിക്കുന്നു. മഞ്ഞളില്‍ കാണപ്പെടുന്ന കുര്‍ക്കുമിന്‍ എന്ന സംയുക്തത്തിന് പ്രായത്തെ ചെറുക്കുന്ന ഗുണങ്ങളുണ്ട്. ദോഷകരമായ സൂര്യരശ്മികള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ മഞ്ഞള്‍ ഉപകരിക്കുന്നു.

അശ്വഗന്ധ

അശ്വഗന്ധ

ചര്‍മ്മം, മുടി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ പുനരുജ്ജീവിപ്പിക്കുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ട സസ്യമാണ് അശ്വഗന്ധ. ഇത് പതിവായി കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ രൂപം ഗണ്യമായി മാറ്റുകയും കൂടുതല്‍ യുവത്വവും തിളക്കവും നല്‍കുകയും ചെയ്യും. അശ്വഗന്ധ നിങ്ങളുടെ ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും ചര്‍മ്മത്തെ കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുന്നു. ഇവയിലെ ഫൈറ്റോകെമിക്കലുകള്‍ ചര്‍മ്മത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും സജീവമാക്കാനും സഹായിക്കുന്നു. ചര്‍മ്മം മലിനീകരണത്തിനും സൂര്യപ്രകാശത്തിനും വിധേയമാകുമ്പോള്‍ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ ഒഴിവാക്കാനും ഈ ഫൈറ്റോകെമിക്കലുകള്‍ സഹായിക്കുന്നു.

Most read:ആയുര്‍വേദം പറയുന്ന ഈ കൂട്ടുകളിലുണ്ട് മുടി തഴച്ചുവളരാനുള്ള വഴിMost read:ആയുര്‍വേദം പറയുന്ന ഈ കൂട്ടുകളിലുണ്ട് മുടി തഴച്ചുവളരാനുള്ള വഴി

തുളസി

തുളസി

നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കുന്നതിനുള്ള പച്ചമരുന്നുകളുടെ പട്ടികയില്‍ ഒന്നാമതാണ് തുളസി. ചുളിവുകള്‍ക്കെതിരായ സംരക്ഷണം നല്‍കുന്ന ആന്റി-ഏജിംഗ് സൂപ്പര്‍ഫുഡാണ് ഇത്. ചര്‍മ്മത്തിന്റെ ഈര്‍പ്പവും ജലാംശം നിലനിര്‍ത്തുന്നതിനും, പരുപരുപ്പ് കുറയ്ക്കുന്നതിനും, ചര്‍മ്മത്തിന് സുഗമമായ ഘടന നല്‍കുന്നതിനും തുളസി നിങ്ങള്‍ക്ക് പ്രയോജനകരമാണ്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയിലെ വിറ്റാമിന്‍ സി, ഗാലിക് ആസിഡ്, ടാന്നിന്‍ എന്നിവ പോലുള്ള ഘടകങ്ങള്‍ ചര്‍മ്മത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു. അഡാപ്‌റ്റോജെനിക് ആയതിനാല്‍, അമിതമായ സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഇവ നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. നേര്‍പ്പിച്ച നെല്ലിക്ക ജ്യൂസ് മുഖത്ത് പുരട്ടി 10 മിനിറ്റ് വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ചര്‍മ്മത്തിന് ചുളിവുകള്‍ വീഴാതിരിക്കാന്‍ ഇത് സഹായിക്കും.

Most read:മുടി കരുത്തോടെ തഴച്ചുവളരാന്‍ വേണ്ടത് ഈ പോഷകങ്ങള്‍Most read:മുടി കരുത്തോടെ തഴച്ചുവളരാന്‍ വേണ്ടത് ഈ പോഷകങ്ങള്‍

English summary

Anti Ageing Herbs That Can Help You Look Younger in Malayalam

Here are some ayurvedic herbs that may help down the pace of ageing. Take a look.
X
Desktop Bottom Promotion