Just In
Don't Miss
- Finance
ജിഎസ്ടി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാതെ റീഫണ്ട് വിവരങ്ങള്‍ എങ്ങനെ അറിയാം?
- News
തൃശൂരില്‍ ഉറപ്പിച്ച് പത്മജ, വിഷ്ണുനാഥും ജ്യോതി വിജയകുമാറും ഈ മണ്ഡലങ്ങളില്‍, നിര്‍ദേശം ഇങ്ങനെ
- Movies
പൃഥ്വിരാജ് അന്ന് പറഞ്ഞ വാക്ക് സത്യമായി; രാജുവേട്ടന് പറഞ്ഞതിന്റെ അര്‍ഥം മനസിലായത് പിന്നീടാണെന്ന് ടൊവിനോ തോമസ്
- Sports
IND vs ENG T20: സിക്സര്‍ റെക്കോഡില്‍ തലപ്പത്തെത്താന്‍ രാഹുല്‍, പിന്നാലെ രോഹിതും കോലിയും
- Travel
ലോകത്തില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന 10 രാജ്യങ്ങള്‍
- Automobiles
മഹീന്ദ്ര പുതുതലമുറ XUV500-യില്‍ ഡീസല്‍ ഓട്ടോമാറ്റിക് ഓപ്ഷനും; പുതിയ വിവരങ്ങള്‍ ഇങ്ങനെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രായം പത്ത് കുറക്കാന്‍ മഞ്ഞള്‍ തേങ്ങാപ്പാല്‍
നമ്മുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ പോലെ, ചര്‍മ്മത്തിന് നല്ല ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് ചില അവശ്യ പോഷകങ്ങളും ആവശ്യമാണ്. നമ്മുടെ ശരീരാവയവങ്ങളില്‍ ഏറ്റവും വലുതാണ് ചര്‍മം. നമ്മുടെ ശരീരത്തിനുള്ളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പോലെ തന്നെ ചര്‍മ്മത്തിലും ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ ബാഹ്യ പരിതസ്ഥിതികളെ ഒരു പരിധി വരെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയൂ എന്നതിനാല്‍, നമ്മുടെ ആന്തരിക അന്തരീക്ഷം ആരോഗ്യകരവും സന്തുഷ്ടവുമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
മുഖത്തെ ഏത് തുറന്ന ദ്വാരത്തിനും ഞൊടിയിട പരിഹാരം
ഹോര്‍മോണ്‍ ഉയര്‍ച്ചയും താഴ്ചയും, ചില അവശ്യ ഭക്ഷണ ഘടകങ്ങളുടെ അഭാവം മുതലായവ ചര്‍മ്മത്തില്‍ നാശമുണ്ടാക്കാം. അതിനാല്‍, പുറമേ മനോഹരമായി കാണുന്നതിന് വേണ്ടി വിലയേറിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുന്നതിന് നിങ്ങള്‍ ആയിരക്കണക്കിന് രൂപ ചിലവഴിക്കുമ്പോള്‍, ചര്‍മ്മത്തിനും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കാന്‍ കുറച്ച് സമയം ചിലവഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേക്കാം. എന്തൊക്കെയാണ് ഇതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോ്ക്കാവുന്നതാണ്.

സ്കിന്‍കെയര്‍ ടിപ്പുകള്‍
ആന്റി ഓക്സിഡന്റുകള്‍, ഒമേഗ -3, -6 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, സി എന്നിവ ആന്റി ഓക്സിഡന്റുകള്‍ സസ്യ-അധിഷ്ഠിത ഭക്ഷണങ്ങളായ പഴങ്ങളും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും സസ്യങ്ങളും കഴിക്കാവുന്നതാണ്. ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്തുന്നതിന് ആവശ്യമായ വിറ്റാമിനുകളും ഇവയില്‍ സാധാരണയായി അടങ്ങിയിട്ടുണ്ട്. അതേസമയം, ഫാറ്റി ആസിഡുകള്‍ വിത്തുകളിലും അണ്ടിപ്പരിപ്പിലും കൊഴുപ്പ് മത്സ്യത്തിലും കാണപ്പെടുന്നു.

സ്കിന്‍കെയര്‍ ടിപ്പുകള്‍
വിറ്റാമിന്‍ സി കൊളാജന്റെ സമന്വയത്തിന് സഹായിക്കുന്നു. അതേസമയം സൂര്യനില്‍ നിന്നും അള്‍ട്രാവയലറ്റ് കേടുപാടുകളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ ഇ പ്രധാനമാണ്. ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിലെ ഇന്ഫ്ളമേഷനെതിരെ പോരാടുന്നു. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഈ പോഷകങ്ങളെല്ലാം ഒരു രുചികരമായ പാനീയത്തില്‍ സംയോജിപ്പിക്കുന്ന ഒരു പാചകക്കുറിപ്പ് ഞങ്ങളുടെ പക്കലുണ്ട്. അത് എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

തേങ്ങ - മഞ്ഞള്‍ പാനീയം തയ്യാറാക്കാം
ഈ റെസിപ്പിയില്‍ വാഴപ്പഴം, പൈനാപ്പിള്‍, ചണവിത്ത്, വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, ഇഞ്ചി, കറുവാപ്പട്ട, മഞ്ഞള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പാനീയം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ശക്തമായ ഒരു ഘടകമാണ്. വെളിച്ചെണ്ണയും പാലും ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രധാനപ്പെട്ട വിറ്റാമിനുകളുടെയും ഉറവിടമാണ്, തിളങ്ങുന്ന ഫ്ളാക്സ് സീഡുകള്‍ നിങ്ങള്‍ക്ക് ഒമേഗ ഫാറ്റി ആസിഡുകള്‍ നല്കുന്നു. ഇഞ്ചി, മഞ്ഞള്‍ എന്നിവ സുഗന്ധവ്യഞ്ജനങ്ങളാണ്, ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിലൂടെയും വീക്കം നേരിടുന്നതിലൂടെയും ആന്റി-ഏജിംഗ് ഗുണങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു.

തയ്യാറാക്കുന്നത് എങ്ങനെ?
ആദ്യം വാഴപ്പഴവും പൈനാപ്പിളും അരിഞ്ഞത് ആണ് ആവശ്യം. ഒരു പാത്രത്തില്‍ ഫ്ളാക്സ് സീഡ്, ഇഞ്ചി, വെളിച്ചെണ്ണ, കറുവപ്പട്ട പൊടി, മഞ്ഞള്‍പ്പൊടി, ചണവിത്ത് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് കൈകൊണ്ട് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് എല്ലാ ചേരുവകളും ഒരുമിച്ച് ചേര്‍ക്കുക. അതിന് ശേഷം നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പാനീയം കൂടുതല്‍ മധുരമാക്കാന്‍ അല്പം തേന്‍ ചേര്‍ക്കാം. ആരോഗ്യമുള്ളതും തെളിഞ്ഞതുമായ ചര്‍മ്മം ഉറപ്പാക്കാന്‍ ഈ പാനീയം സഹായിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്.

അകാല വാര്ദ്ധക്യത്തിന് പരിഹാരം
അകാല വാര്‍ദ്ധക്യമെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ പാനീയം ശീലമാക്കാവുന്നതാണ്. ഇത് സ്ഥിരമാക്കുന്നതിലൂടെ ചര്‍മ്മത്തിന് നല്ല തിളക്കവും വാര്ദ്ധക്യസസംബന്ധമായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധിയായ ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ പാനീയം. ഇതിലൂടെ പല വിധത്തിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കീഴ്ത്താടിയിലെ കൊഴുപ്പ്
കീഴ്ത്താടിയിലെ കൊഴുപ്പ് പലരേയും അസ്വസ്ഥരാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ പാനീയം. എല്ലാ ദിവസവും നിങ്ങളുടെ ചര്‍മ്മത്തിലെ അസ്വസ്ഥതകളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് എന്തുകൊണ്ടും ഈ പാനീയം. കീഴ്ത്താടിയിലെ കൊഴുപ്പിന് പരിഹാരം കാണുന്നതിന് ഈ പാനീയം സൂപ്പറാണ്. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഇത് കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് കീഴ്ത്താടിയില്‍ ഉള്ള കൊഴുപ്പിനെ ഇല്ലാതാക്കും എന്നുള്ളതാണ് വാസ്തവം. വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്നതിലൂടെയാണ് പലപ്പോഴും പലരിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്.