For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടുത്ത് ചുവന്ന കവിളുകള്‍ക്ക് ആര്യവേപ്പും കറ്റാര്‍വാഴയും

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചര്‍മ്മത്തിന്റെ തിളക്കം ഒരു വലിയ വെല്ലുവിളി തന്നെയാണ്. കാരണം അഴുക്കും പൊടിയും നിറഞ്ഞ ചര്‍മ്മമാണെങ്കില്‍ പലപ്പോഴും ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുകയും അത് ചര്‍മ്മത്തെ മങ്ങിയതാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറ്റാര്‍വാഴയും ആര്യവേപ്പും ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മം ക്ലീന്‍ ആക്കുന്നതിനും ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്.

Aloe Vera And Neem Face Pack

തിളങ്ങുന്ന ചര്‍മ്മത്തിന്റെ കാര്യത്തില്‍, നൂറുകണക്കിന് ഉല്‍പ്പന്നങ്ങളും ബ്യൂട്ടി പ്രൊഡക്റ്റുകളും ലഭ്യമാണ്. എന്നാല്‍ തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കുന്നതിന്റെ ഫലങ്ങള്‍ മറ്റൊന്നിലും ലഭിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം എങ്ങനെ വീട്ടില്‍ തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

കറ്റാര്‍വാഴയുടെ ഗുണങ്ങള്‍

കറ്റാര്‍വാഴയുടെ ഗുണങ്ങള്‍

കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ നിരവധിയാണ് എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. പെട്ടെന്ന് ഫലം നല്‍കുന്ന ഫലം എന്തുകൊണ്ടും കറ്റാര്‍വാഴയെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു. സൂര്യാഘാതം ഏല്‍ക്കുന്ന ചര്‍മ്മത്തില്‍ കറ്റാര്‍ വാഴ ശ്രദ്ധേയമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്. മോയ്‌സ്ചറൈസിംഗ്, വരണ്ട ചര്‍മ്മത്തിന് പരിഹാരം, മുഖക്കുരു നിയന്ത്രിക്കാനും മുഖക്കുരു പാടുകള്‍ കുറയ്ക്കാനും എല്ലാം കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. ക്ലെന്‍സറുകള്‍, മോയ്‌സ്ചറൈസറുകള്‍, സെറം, ജെല്‍, മാസ്‌കുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ നമുക്ക് കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്.

ആര്യവേപ്പിന്റെ ഗുണം

ആര്യവേപ്പിന്റെ ഗുണം

കറ്റാര്‍വാഴ പോലെ തന്നെ ആര്യവേപ്പും നിങ്ങള്‍ക്ക് ഗുണം നല്‍കുന്നതാണ്. ഇത് മുഖക്കുരു പാടുകളെ പാടെ ഇല്ലാതാക്കുകയും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് കറ്റാര്‍വാഴയില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ കാണിക്കുന്ന അത്ഭുതങ്ങള്‍ നിസ്സാരമല്ല. എങ്ങനെ ആര്യവേപ്പും കറ്റാര്‍വാഴയും ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

തയ്യാറാക്കാം

തയ്യാറാക്കാം

എങ്ങനെ ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കാം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഒരു ചെറിയ കറ്റാര്‍ വാഴ ഒരു ടീസ്പൂണ്‍ വേപ്പിന്‍ പൊടി (അല്ലെങ്കില്‍ ഒരു പിടി ഇല) തേന്‍ ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. തയ്യാറാക്കുന്നതിന് വേണ്ടി ഒരു കറ്റാര്‍വാഴയില്‍ നിന്ന് കറ്റാര്‍ വാഴ ജെല്‍ പുറത്തെടുത്ത് ഒരു ബ്ലെന്‍ഡറില്‍ ഇട്ട് അതിലേക്ക് ഒരു ടീസ്പൂണ്‍ വേപ്പിലയോ ഒരു പിടി വേപ്പിലയോ ചേര്‍ത്ത് രണ്ട് ചേരുവകളും മിക്‌സിയില്‍ യോജിപ്പിക്കുക. ചെയ്തുകഴിഞ്ഞാല്‍, മിശ്രിതം ഒരു കണ്ടെയ്‌നറിലേക്ക് മാറ്റി ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

ഉപയോഗിക്കേണ്ടത്

ഉപയോഗിക്കേണ്ടത്

രാത്രിയില്‍ നിങ്ങളുടെ മുഖം വൃത്തിയാക്കിയ ശേഷം, നിങ്ങളുടെ മുഖത്ത് മാസ്‌കിന്റെ നേര്‍ത്ത പാളി പുരട്ടുക.ഇത് 15 മിനിറ്റ് വെച്ചതിന് ശേഷം അടുത്തതായി, നിങ്ങളുടെ മുഖം വെള്ളത്തില്‍ മൃദുവായി കഴുകുക, പതിവുപോലെ മോയ്‌സ്ചറൈസ് ചെയ്യുക. നിങ്ങളുടെ ചര്‍മ്മത്തില്‍ മാറ്റം കാണുന്നതിന് ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഈ മാസ്‌ക് ഉപയോഗിക്കുന്നത് ഉറപ്പാക്കുക. ഇത് ചര്‍മ്മത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഒരു മാസം സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്.

ഫലങ്ങള്‍

ഫലങ്ങള്‍

ഈ മാസ്‌ക് ഉപയോഗിച്ചതിന് ശേഷമുള്ള ആദ്യ ദിവസം രാവിലെ, നിങ്ങളുടെ മുഖത്ത് ഒരു സൂക്ഷ്മമായ തിളക്കം കാണാവുന്നതാണ്. കവിളുകള്‍ ചുവന്ന് തുടുക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ ചര്‍മ്മം സാധാരണയേക്കാള്‍ മൃദുലമാകും. ഒരാഴ്ച കഴിഞ്ഞ് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്നുള്ളതാണ് സത്യം. നിങ്ങളുടെ ചര്‍മ്മം മൃദുലമാകുക മാത്രമല്ല, നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വലിപ്പം കുറയുകയും ചര്‍മ്മം ക്ലിയറാക്കി തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അരിമ്പാറ പോവുന്നത് അറിയില്ല: അത്രയെളുപ്പത്തില്‍ കളയാംഅരിമ്പാറ പോവുന്നത് അറിയില്ല: അത്രയെളുപ്പത്തില്‍ കളയാം

മുടി കൊഴിച്ചില്‍ അസാധാരണമായി മാറുന്നത് ശ്രദ്ധിക്കണംമുടി കൊഴിച്ചില്‍ അസാധാരണമായി മാറുന്നത് ശ്രദ്ധിക്കണം

English summary

Aloe Vera And Neem Face Pack For Radiant Skin In Malayalam

Here in this article we are sharing a beauty tips of aloe vera and neem facepack for radiant skin in malayalam. Take a look.
Story first published: Wednesday, February 2, 2022, 15:16 [IST]
X
Desktop Bottom Promotion