For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു മായ്ഞ്ഞുപോകും മുഖം തിളങ്ങും; റോസ് വാട്ടര്‍ ഈവിധം പുരട്ടൂ

|
5 Ways You Can Use Rose Water To Remove Acne

ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ് പലരും. മുഖക്കുരു, പാടുകള്‍, വൈറ്റ് ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങള്‍ വളരെ സാധാരണമാണ്. ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആളുകള്‍ പലപ്പോഴും പലതരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇതൊന്നും ഫലം കാണുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് റോസ് വാട്ടര്‍ ഒന്ന് പരീക്ഷിച്ചു നോക്കാം. മുുഖക്കുരു, പാടുകള്‍ എന്നിവ നീക്കം ചെയ്യാന്‍ കഴിവുള്ള ഒന്നാണ് റോസ് വാട്ടര്‍. ഇത് നിങ്ങളുടെ മുഖത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കും.

Also read: ചര്‍മ്മവും മുടിയും മിനുക്കാം; പെട്രോളിയം ജെല്ലി സഹായിക്കും ഈ 7 വിധത്തില്‍Also read: ചര്‍മ്മവും മുടിയും മിനുക്കാം; പെട്രോളിയം ജെല്ലി സഹായിക്കും ഈ 7 വിധത്തില്‍

റോസ് വാട്ടര്‍ ചര്‍മ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യും. ഇത് മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കിനെ ഇല്ലാതാക്കുന്നു. മുഖക്കുരു ഉണ്ടാകുന്നത് തടയാന്‍ ഈ ഗുണം സഹായിക്കും. കൂടാതെ, റോസ് വാട്ടര്‍ ചര്‍മ്മത്തിന്റെ പിഎച്ച് നിലയെ സന്തുലിതമാക്കുകയും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. മുഖക്കുരു കുറയ്ക്കാനായി റോസ് വാട്ടര്‍ ഏതൊക്കെ വിധത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഇവിടെ വായിച്ചറിയാം.

റോസ് വാട്ടര്‍ മസാജ്

മുഖത്ത് മുഖക്കുരു നീക്കാനായി നിങ്ങള്‍ക്ക് റോസ് വാട്ടര്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം. റോസ് വാട്ടര്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് മുഖക്കുരു കുറയക്കാന്‍ സഹായിക്കും. ഇതിനായി കൈകളില്‍ അല്‍പം പനിനീര് പുരട്ടി മസാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുഖക്കുരു അകറ്റുകയും ചെയ്യും.

Also read: രാത്രിയില്‍ ഈ 5 കാര്യം ശീലമാക്കിയാല്‍ ശൈത്യകാലത്തും മങ്ങാത്ത ആരോഗ്യമുള്ള ചര്‍മ്മം സ്വന്തംAlso read: രാത്രിയില്‍ ഈ 5 കാര്യം ശീലമാക്കിയാല്‍ ശൈത്യകാലത്തും മങ്ങാത്ത ആരോഗ്യമുള്ള ചര്‍മ്മം സ്വന്തം

റോസ് വാട്ടറും കറ്റാര്‍ വാഴയും

മുഖത്ത് മുഖക്കുരു ഉണ്ടെങ്കില്‍ റോസ് വാട്ടറും കറ്റാര്‍ വാഴ ജെല്ലും മിക്സ് ചെയ്ത് പുരട്ടാം. ഇതിനായി 1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എടുക്കുക. ഇതില്‍ റോസ് വാട്ടര്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുക. റോസ് വാട്ടറും കറ്റാര്‍ വാഴയും ദിവസവും 2-3 തവണ മുഖത്ത് പുരട്ടുന്നതിലൂടെ നിങ്ങളുടെ മുഖക്കുരു പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.

കോട്ടണ്‍ തുണി ഉപയോഗിക്കുക

ഒരു പാത്രത്തില്‍ 2 ടീസ്പൂണ്‍ റോസ് വാട്ടര്‍ എടുക്കുക. ഇനി ഇത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുക. മുഖക്കുരു മാറാന്‍ ദിവസവും റോസ് വാട്ടര്‍ ഈ രീതിയില്‍ ഉപയോഗിക്കുക.

Also read: പൂപോല്‍ മൃദുലമായ കൈ സ്വന്തമാക്കാം; ഈ രണ്ട് ചേരുവകള്‍ മാത്രം മതിAlso read: പൂപോല്‍ മൃദുലമായ കൈ സ്വന്തമാക്കാം; ഈ രണ്ട് ചേരുവകള്‍ മാത്രം മതി

റോസ് വാട്ടറും മുള്‍ട്ടാണി മിട്ടിയും

മുഖക്കുരു മാറാന്‍, മള്‍ട്ടാണി മിട്ടി പനിനീരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. ഇതിനായി ഒരു സ്പൂണ്‍ മുള്‍ട്ടാണി മിട്ടി എടുക്കുക. ഇതില്‍ റോസ് വാട്ടര്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. മുഖക്കുരു കുറയ്ക്കാനായി നിങ്ങള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ റോസ് വാട്ടറും മുള്‍ട്ടാണി മിട്ടി പേസ്റ്റും പുരട്ടാവുന്നതാണ്.

റോസ് വാട്ടറും ചന്ദനപ്പൊടിയും

പനിനീരും ചന്ദനപ്പൊടിയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇതിനായി ചന്ദനപ്പൊടിയും റോസ് വാട്ടര്‍ പേസ്റ്റും എടുക്കുക. ഇത് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചന്ദനപ്പൊടി ചര്‍മ്മത്തിന് തണുപ്പ് നല്‍കുകയും മുഖത്തെ ചുവപ്പ് കുറയ്ക്കാനും മുഖക്കുരു മാറാന്‍ സഹായിക്കുകയും ചെയ്യും.

Also read: തലയോട്ടിക്ക് കരുത്തും ആരോഗ്യവും നല്‍കി മുടി വളര്‍ത്തും മാസ്‌ക്Also read: തലയോട്ടിക്ക് കരുത്തും ആരോഗ്യവും നല്‍കി മുടി വളര്‍ത്തും മാസ്‌ക്

റോസ് വാട്ടര്‍ നല്‍കുന്ന ഗുണങ്ങള്‍

* ചര്‍മ്മത്തിന്റെ പിഎച്ച് ലെവല്‍ സന്തുലിതമാക്കാന്‍ സഹായിക്കുന്നു
* റോസ് ഓയിലും റോസ് വാട്ടറും ചര്‍മ്മത്തിന്റെ ഉപരിതലത്തോട് ചേര്‍ന്നുള്ള രക്ത കാപ്പിലറികളില്‍ രേതസ് പ്രഭാവം ചെലുത്തുന്നു. ഇത് ചര്‍മ്മത്തിലെ ചുവപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.
* റോസ്വാട്ടര്‍ ചര്‍മ്മത്തെ ഉത്തേജിപ്പിക്കുകയും ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
* ഇതിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇ. കോളി, സി. വയോലേസിയം, മറ്റ് നിരവധി ബാക്ടീരിയകള്‍ എന്നിവയ്ക്കെതിരെ ശക്തമായ ആന്റി ബാക്ടീരിയല്‍ പ്രഭാവം ചെലുത്തുന്നു. ഇത് മുഖക്കുരു കുറയ്ക്കാനും നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമാക്കാനും സഹായിക്കും.
* ഇതിലെ ആന്റിഓക്സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
* പരമ്പരാഗതമായി, റോസ് ഓയില്‍ മുറിവ് ഉണക്കുന്നതിന് ഉപയോഗിക്കുന്നു

Also read: ശൈത്യകാലത്ത് പാദങ്ങള്‍ക്കും വേണം കരുതല്‍; ഈ 6 കാര്യങ്ങളിലൂടെ നല്‍കാം സംരക്ഷണംAlso read: ശൈത്യകാലത്ത് പാദങ്ങള്‍ക്കും വേണം കരുതല്‍; ഈ 6 കാര്യങ്ങളിലൂടെ നല്‍കാം സംരക്ഷണം

English summary

5 Ways You Can Use Rose Water To Remove Acne

Here are some ways you can use rose water to remove your acne problem. Take a look.
Story first published: Thursday, December 22, 2022, 20:14 [IST]
X
Desktop Bottom Promotion