For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറയൗവ്വനത്തിനും പ്രായംപിടിച്ച് കെട്ടാനും ഈ സൂത്രം

|

സൗന്ദര്യ സംരക്ഷണം എന്നും വെല്ലുവിളികൾ തന്നെയാണ്. കാരണം ഓരോ ദിവസം ചെല്ലുന്തോറും ചർമ്മത്തിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. എപ്പോഴും നിറയൗവ്വനം തുളുമ്പി ഇരിക്കുന്നതിനാണ് എല്ലാവർക്കും ആഗ്രഹം. എന്നാൽ പലപ്പോഴും ഓരോ ദിവസത്തേയും പെടാപാടിനിടയിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് പലരും മറന്നു പോവുന്നു.

ചർമ്മത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇതിനെക്കുറിച്ച് പലർക്കും അറിയാത്തതാണ് കാര്യങ്ങൾ വഷളാക്കുന്നത്. ഉരുളക്കിഴങ്ങ് യൗവ്വനം നിലനിർത്തുന്നതിനും ചർമ്മത്തിൻറെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്. ദിവസവും ഉരുളക്കിഴങ്ങ് കൊണ്ട് നമുക്ക് ചര്‍മ്മത്തിന്‍റെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണാവുന്നതാണ്. എങ്ങനെയെല്ലാം ചർമ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ ഉരുളക്കിഴങ്ങിലൂടെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

Most read:മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈMost read:മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ

ഉരുളക്കിഴങ്ങ് നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഉപയോഗിക്കുമ്പോള്‍ എങ്ങനെ ഉപയോഗിക്കണം എന്നത് പലരിലും ആശങ്കയുളവാക്കുന്നുണ്ട്. നമ്മളെ വലക്കുന്ന പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉരുളക്കിഴങ്ങ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

 അകാല വാർദ്ധക്യത്തിന്

അകാല വാർദ്ധക്യത്തിന്

പ്രായാധിക്യം ചർമ്മത്തില്‍ വരുത്തുന്ന മാറ്റങ്ങൾ ചില്ലറയല്ല. അതിനെ പരിഹരിക്കുന്നതിന് വേണ്ടി കണ്ണിൽ കാണുന്ന ക്രീമുകളും മറ്റു തേച്ച് പിടിപ്പിക്കുന്നവർ നിരവധിയാണ്. ശരീരത്തിലെ ചുളിവുകളും മറ്റും ഇല്ലാതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. ഉരുളക്കിഴങ്ങിൽ നമുക്ക് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുന്നുണ്ട്. ഒരു സ്പൂണ്‍ ഒലീവ് ഓയില്‍, അല്‍പം ഉരുളക്കിഴങ്ങ് നീര് അല്‍പം തൈര് എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് യോജിപ്പിച്ച് ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും. കാരണം ചർമ്മത്തിലെ പല പ്രതിസന്ധികൾക്കും പെട്ടെന്നാണ് ഈ ഉരുളക്കിഴങ്ങ് മാസ്ക് പരിഹാരം കാണുന്നത്.

 അകാല വാർദ്ധക്യത്തിന്

അകാല വാർദ്ധക്യത്തിന്

അകാല വാർദ്ധക്യം മൂലമുണ്ടാവുന്ന ചുളിവുകളകറ്റി, ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കി, ചര്‍മ്മം നല്ല മോയ്‌സ്ചുറൈസിംങ് ആക്കുന്നതിന് ഉരുളക്കിഴങ്ങ് സഹായിക്കുന്നു. കൂടാതെ ഇതിൽ ഒലീവ് ഓയില്‍ കൂടി ചേരുമ്പോള്‍ അതും ചർമ്മത്തിന് ഉണ്ടാക്കുന്ന നേട്ടങ്ങൾ ചില്ലറയല്ല. ചർമ്മസംരക്ഷണത്തിന്‍റെ കാര്യത്തിൽ കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങും ഒലീവ് ഓയിലും ചേർന്ന മിശ്രിതം. അതുകൊണ്ട് സംശയിക്കാതെ ഇത് ഉപയോഗിക്കാം.

 നിറയൗവ്വനത്തിന്

നിറയൗവ്വനത്തിന്

അകാല വാർദ്ധക്യവും നിങ്ങളുടെ ചർമ്മത്തിൽ ഏല്‍പ്പിക്കുന്ന മുറിവുകൾ ചില്ലറയല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം കോട്ടങ്ങൾ ഏൽപ്പിക്കുന്നുണ്ട്. നിറയൗവ്വനത്തിന് നമുക്ക് എന്തുകൊണ്ടും ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാവുന്നതാണ്. ഇത് ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ചർമ്മത്തിൽ അൽപം ഉരുളക്കിഴങ്ങ് നീര് തേൻ മിക്സ് ചെയ്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മത്തില്‍ യൗവ്വനം നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്.

 ചര്‍മ്മത്തിന് നിറം നല്‍കാന്‍

ചര്‍മ്മത്തിന് നിറം നല്‍കാന്‍

പലർക്കും തലവേദനയുണ്ടാക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് ചര്‍മ്മത്തിന്റെ നിറം കുറവ്. നിറം കുറയുന്നത് പല കാരണങ്ങള്‍ കൊണ്ടും ആവാം. നല്ലൊരു ആസ്ട്രിജന്‍റ് ആണ് ഉരുളക്കിഴങ്ങ്. ഇത് നിങ്ങളുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. നാരങ്ങ നീരില്‍ അല്‍പം ഉരുളക്കിഴങ്ങ് നീര് മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കം നല്‍കുന്നതിനും സഹായിക്കുന്നതോടൊപ്പം തന്നെ പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ ചർമ്മത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട്.

ചര്‍മ്മത്തിലെ സുഷിരങ്ങള്‍ക്ക് പരിഹാരം

ചര്‍മ്മത്തിലെ സുഷിരങ്ങള്‍ക്ക് പരിഹാരം

ചർമ്മത്തിൽ പല കാരണങ്ങൾ കൊണ്ടും സുഷിരങ്ങൾ ഉണ്ടാവുന്നുണ്ട്. അതിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ചർമ്മത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാവുന്നതാണ്. അല്‍പം ബേക്കിംഗ് സോഡ ഉരുളക്കിഴങ്ങ് നീരില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ബേക്കിംങ് സോഡ വളരെ ചെറിയ അളവിൽ മാത്രമേ എടുക്കാൻ പാടുള്ളൂ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഇത് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഈ മിശ്രിതം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് തവണ ഇത് ശീലമാക്കാവുന്നതാണ്.

കണ്ണിന് താഴെയുള്ള കറുപ്പിന്

കണ്ണിന് താഴെയുള്ള കറുപ്പിന്

കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് നമുക്ക് ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് നീര് അല്‍പ് ഒരു പഞ്ഞിയിൽ എടുത്ത് അത് കണ്ണിന് മുകളിൽ വെക്കുന്നതിലൂടെ കണ്ണിന് താഴെയുള്ള കറുപ്പിനും കണ്ണിലുണ്ടാവുന്ന വീക്കത്തിനും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഇത് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ചെയ്യാൻ ശ്രദ്ധിക്കുക. പെട്ടെന്നാണ് ഇതിന് ഫലം ലഭിക്കുന്നത്.

മുടി സംരക്ഷണത്തിന്

മുടി സംരക്ഷണത്തിന്

കേശസംരക്ഷണം എന്നും വെല്ലുവിളി തന്നെയാണ്. മുടി പൊട്ടിപ്പോവുന്നത്, മുടി കൊഴിയുന്നത്, മുടിയുടെ ആരോഗ്യം നശിക്കുന്നത് എല്ലാം പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിനും ആരോഗ്യമുള്ള കരുത്തുള്ള മുടിക്കും നമുക്ക് ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്.

English summary

potato for skin rejuvenation

Here in this article we are discussing about how to use potato for skin rejuvenation.
Story first published: Wednesday, January 8, 2020, 18:08 [IST]
X
Desktop Bottom Promotion