For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായക്കുറവും നിറവും അരച്ച ചെറുപയര്‍ പായ്ക്കില്‍

അരച്ച ചെറുപയര്‍ മുഖത്ത്, നിറവും പ്രായക്കുറവും

|

സൗന്ദര്യമെന്നാല്‍ ഇത് പല ഘടകങ്ങള്‍ ഒത്തിണങ്ങിയതാണ്. നല്ല ചര്‍മം മുതല്‍ ചെറുപ്പവും രക്തപ്രസാദവും നിറയുന്ന ചര്‍മം വരെ ഇതില്‍ പെടും.

ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കാന്‍ പ്രധാന കാരണം ചര്‍മത്തില്‍ വീഴുന്ന ചുളിവുകളാണ്. ചര്‍മം അയഞ്ഞു തൂങ്ങുന്നതാണ് മറ്റൊരു കാരണം. കൊളാജന്‍ എന്നൊരു ഘടകമാണ് ചര്‍മത്തിന് ഇറുക്കം നല്‍കുന്നതും ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കുന്നതും. ഇതിന്റെ ഉല്‍പാദനം കുറയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്.

ചര്‍മത്തിന് പ്രകൃതി ദത്തമായ രീതിയില്‍ സൗന്ദര്യം നല്‍കുന്ന ഘടകങ്ങള്‍ പലതുമുണ്ട്. ഇതില്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പല വസ്തുക്കളും പെടുന്നു. ഇത്തരം വസ്തുക്കളില്‍ ഒന്നാണു ചെറുപയര്‍.

ചെറുപയര്‍ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും ഏറെ ഗുണകരമാണ്. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ചെറുപയര്‍ ഏറെ നല്ലതാണ്. കുളിയ്ക്കുമ്പോള്‍ ചെറുപയര്‍ പൊടി ഉപയോഗിച്ചു കുളിയ്ക്കുന്നത് പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്.

ഇതല്ലാതെ ചെറുപയര്‍ കുതിര്‍ത്തി അരച്ചും പല തരത്തിലും ഉപയോഗിയ്ക്കാം. പല തരത്തിലെ സൗന്ദര്യ ഗുണങ്ങള്‍ ലഭിയ്ക്കുവാന്‍ ഇത് സഹായിക്കും. ഇത്തരത്തിലെ ചില വിദ്യകളെക്കുറിച്ചറിയൂ. അരച്ച ചെറുപയര്‍ ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കുമെന്നറിയൂ.

ചര്‍മത്തിന് നിറം

ചര്‍മത്തിന് നിറം

ചെറുപയര്‍ ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. അരച്ച ചെറുപയര്‍ ഇതിന് സഹായിക്കും. ചെറുപയര്‍ കുതിര്‍ത്തി അരയ്ക്കുക. ഇതില്‍ അല്‍പം ബദാം ഓയില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അടുപ്പിച്ചു പുരട്ടുന്നതു ഗുണം ചെയ്യും. മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു പ്രകൃതി ദത്ത വഴിയാണിത്.

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം വയ്ക്കാനും ചെറുപയര്‍ അരച്ചതു നല്ലതാണ്. ചെറുപയര്‍ കുതിര്‍ത്തി അരച്ച് ഇതു തിളപ്പിയ്ക്കാത്ത പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടുക. മുഖം മൃദുവാകും, തിളക്കമുള്ളതുമാകും.

ചെറുപയര്‍ പാലില്‍

ചെറുപയര്‍ പാലില്‍

ഇതുപോലെ ചെറുപയര്‍ പാലില്‍ കുതിര്‍ത്തി വച്ച് അരച്ച് മുഖത്തിടുന്നത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. വരണ്ട ചര്‍മം നിറം പോകാനും പെട്ടെന്നു ചുളിവുകള്‍ വീഴാനും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കാനുമെല്ലാം കാരണമാകുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് പാലില്‍ കുതിര്‍ത്ത് അരച്ച് ചെറുപയര്‍ മുഖത്തിടുന്നത്.

രോമ വളര്‍ച്ച

രോമ വളര്‍ച്ച

ചര്‍മത്തിലെ രോമ വളര്‍ച്ച തടയാനും ഏറ്റവും നല്ലൊരു പ്രകൃതിദത്ത ഉപായമാണ് ചെറുപയര്‍ പൊടി. ഇത് കുതിര്‍ത്തി അരയ്ക്കുക. ഇതില്‍ അല്‍പം ചന്ദനപ്പൊടി ചേര്‍ത്തിളക്കുക. ഇതു പുരട്ടുന്നതു രോമവളര്‍ച്ച തടയാന്‍ ഏറെ നല്ലതാണ്. നല്ല പോലെ മസാജ് ചെയ്ത് ചെറുചൂടുവെള്ളത്തില്‍ കഴുകുക.

 സണ്‍ടാന്‍

സണ്‍ടാന്‍

മുഖത്തെ സണ്‍ടാന്‍ പലപ്പോഴും പലരേയും ബാധിയ്ക്കുന്ന വലിയൊരു സൗന്ദര്യ പ്രശ്‌നമാണ്. പ്രത്യേകിച്ചും ചൂടു കാലത്ത്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ചെറുപയര്‍ പൊടി. ഇത് കുതിര്‍ത്തി അരച്ചത് തൈരില്‍ കലര്‍ത്തി തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇതും സണ്‍ടാന്‍ നീക്കാനും നിറം വയ്ക്കാനും ഏറെ നല്ലതാണ്. പുളിച്ച തൈരാണ് കൂടുതല്‍ നല്ലത്. ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും തൈരു നല്ലതാണ്.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

ചെറുപയര്‍ കുതിര്‍ത്തി അരയ്ക്കുക. ഇതില്‍ നല്ല മഞ്ഞള്‍പ്പൊടി കലര്‍ത്താം. അല്ലെങ്കില്‍ ചെറുപയര്‍ കുതിര്‍ത്ത് ഇതിനൊപ്പം പച്ചമഞ്ഞള്‍ ഇട്ട് അരയ്ക്കാം. ഇതു പാലിലോ തൈരിലോ ചേര്‍ത്തിളക്കി മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കും. മുഖത്തെ രോമങ്ങള്‍ നീങ്ങാനും ഇത് ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യാം.

ചര്‍മത്തിലുണ്ടാകുന്ന

ചര്‍മത്തിലുണ്ടാകുന്ന

ചര്‍മത്തിലുണ്ടാകുന്ന പിഗ്മെന്റേഷന്‍, മുഖക്കുരു എന്നിവയ്‌ക്കെല്ലാമുള്ള നല്ലൊരു പ്രതിവിധിയാണ് ചെറുപയര്‍ അരച്ചു പുരട്ടുന്നത്. വരണ്ട ചര്‍മമുള്ളവര്‍ ചെറുപയര്‍ പൊടി ഉപയോഗിച്ചു കുളിയ്ക്കുന്നതും നല്ലതാണ്. സോപ്പിനു പകരം ഉപയോഗിയ്ക്കാം. നല്ലൊരു സ്‌ക്രബര്‍ കൂടിയാണ് ചെറുപയര്‍ അരച്ചത്. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മത്തിനു മൃദുത്വവും യുവത്വവും നല്‍കുന്ന ഒന്നാണിത്.

English summary

How To Use Grind Greengram For Fair And Anti Ageing Skin

How To Use Grind Greengram For Fair And Anti Ageing Skin, Read more to know about,
Story first published: Thursday, March 7, 2019, 20:29 [IST]
X
Desktop Bottom Promotion