ആപ്പിള്‍ ചര്‍മ്മത്തില്‍ തേക്കുമ്പോള്‍ മാറ്റം

Posted By: Jibi Deen
Subscribe to Boldsky

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നത് വളരെ പ്രസിദ്ധമായ ഒരു ചൊല്ലാണ് എന്നാൽ ഇത് ചർമ്മത്തിനും വളരെ മികച്ചതാണ്. പ്രകൃതി മനുഷ്യനു നൽകിയിരിക്കുന്ന ഒരു മികച്ച വരതാനമാണ് ആപ്പിൾ. മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ആപ്പിൾ. ഇത് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.ദഹനത്തെ സഹായിക്കുന്നു കൂടാതെ ചർമ്മത്തെ പരിപോഷിപ്പിക്കുന്നു.ഇവയെല്ലാം നമുക്ക് അറിയാവുന്നത് തന്നെ. എന്നാൽ ആപ്പിൾ ചർമ്മത്തിന് പുറമെ പുരട്ടുന്നത് എത്രത്തോളം ഗുണകരമാണെന്ന് നിങ്ങൾക്ക് അറിയാമോ?

വിറ്റാമിൻ സി ധാരാളമടങ്ങിയിരിക്കുന്ന ആപ്പിൾ ചർമ്മത്തിന് വളരെ നല്ലതാണ്.ഇത് കോളാജിൻ ഉത്പാദനം മെച്ചപ്പെടുത്തി ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തി യുവത്വം കാക്കുന്നു. ആപ്പിളിൽ അടങ്ങിയിരിക്കുന്ന കോപ്പർ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. ഇതിലെ വിറ്റാമിൻ എ ത്വക്കിലെ ക്യാൻസർ തടയുന്നു. ആരോഗ്യകരമായ ചർമ്മത്തിന് ആപ്പിൾ എങ്ങനെ ഉപയോഗിക്കണമെന്ന് ചുവടെ കൊടുക്കുന്നു.

ആപ്പിൾ ചർമ്മത്തിന്റെ ക്ഷീണവും സ്‌ട്രെസും കുറയ്ക്കുന്നു.

ആപ്പിൾ ചർമ്മത്തിന്റെ ക്ഷീണവും സ്‌ട്രെസും കുറയ്ക്കുന്നു.

ആപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ചർമ്മത്തിന്റെ ക്ഷീണം അകറ്റുന്നു.മന്ദത മാറ്റി പാർട്ടിക്ക് യോജിച്ച ചർമ്മം ആപ്പിൾ നിങ്ങൾക്ക് നൽകുന്നു.

ചേരുവകൾ

ആപ്പിൾ

കുറച്ചു വെള്ളം

രീതി

1 ആപ്പിൾ നുറുക്കി തൊലിയോട് കൂടെ ബ്ലെൻഡറിൽ ഇടുക

2 കുറച്ചു വെള്ളം ഒഴിച്ച് പേസ്റ്റ് പോലെ അരച്ചെടുക്കുക

3 ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വച്ചിരിക്കുക

4 തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക

ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ ആപ്പിൾ

ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ ആപ്പിൾ

ആപ്പിളിലെ ടാനിക് ആസിഡ് ചർമ്മത്തിന് മൃദുത്വവും നിറവും നൽകും

ചേരുവകൾ

ഒരു ആപ്പിളിന്റെ തൊലി

1 സ്പൂൺ തേൻ

രീതി

1 ആപ്പിളിന്റെ തൊലി നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക

2 ഇതിലേക്ക് തേൻ ചേർക്കുക

3 മുഖത്ത് പുരട്ടി 15 മിനിറ്റ് വയ്ക്കുക

4 ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക

മുഖക്കുരുവിന് ആപ്പിൾ

മുഖക്കുരുവിന് ആപ്പിൾ

ആപ്പിളിലെ സാലിസിക് ആസിഡ് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു.ഈ പായ്ക് പാടുകളും മുഖക്കുരുവും അകറ്റുന്നു

ചേരുവകൾ

1 ആപ്പിൾ

1 സ്പൂൺ തേൻ

അര സ്പൂൺ നാരങ്ങാനീര്

രീതി

1 ആപ്പിൾ ചുരണ്ടി ജ്യൂസ് എടുക്കുക

2 ഇതിലേക്ക് തേനും നാരങ്ങാനീരും ചേർക്കുക

3 മുഖത്ത് പുരട്ടി 20 മിനിറ്റ് വയ്ക്കുക

4 തണുത്ത വെള്ളത്തിൽ കഴുകുക

5 ഈ പായ്ക് ആഴ്ചയിൽ 2 തവണ ചെയ്താൽ മികച്ച ഫലം ലഭിക്കും

വരണ്ട ചർമ്മത്തിന് ആപ്പിൾ

വരണ്ട ചർമ്മത്തിന് ആപ്പിൾ

ആപ്പിളിലെ ജലാംശം വരണ്ട ചർമ്മത്തിന് പ്രകൃതിദത്ത മോയിസ്ച്യുറൈസർ ആയി പ്രവർത്തിക്കുന്നു.ഇത് ആരോഗ്യമുള്ളതും തിളക്കമുള്ളതും മോയിസ്ച്യുറൈസിങ് ആയതുമായ ചർമ്മം നിങ്ങൾക്ക് നൽകും

ചേരുവകൾ

പകുതി ആപ്പിൾ

1 സ്പൂൺ ഓട്സ് പൊടി

1 സ്പൂൺ തേൻ

1 മുട്ടയുടെ മഞ്ഞ

രീതി

1 ആപ്പിൾ ചുരണ്ടുക

2 ഇതിലേക്ക് ഓട്സ് പൊടിയും തേനും മുട്ടയുടെ മഞ്ഞയും ചേർക്കുക

3 ഇത് മുഖത്തു പുരട്ടി 10 മിനിറ്റ് വയ്ക്കുക

4 തണുത്ത വെള്ളത്തിൽ കഴുകിക്കളയുക

English summary

What Happens When We Use Apple On Skin

Apple is one such ingredient that can resolve most of the skin care issues. It helps to cure acne, improves skin tone, etc. This is because apple is rich in vitamin C, which is great for our skin