ഇവയിലൊന്നും നഖം പോലും കൊള്ളരുത്

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും കാര്യത്തില്‍ നമ്മള്‍ എന്നും വളരെയധികം ശ്രദ്ധാലുക്കളായിരിക്കും. പക്ഷേ പലപ്പോഴും മുഖത്തുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പലപ്പോഴും നമ്മുടെ തൊട്ടു തലോടലാണ്. മുഖത്ത് പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. മുഖക്കുരു, മുഖത്തെ എണ്ണമയം എന്നിവക്കെല്ലാം പലപ്പോഴും പല വിധത്തിലുള്ള പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കുമ്പോള്‍ അത് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

പേനിന് രണ്ട് മിനിട്ട് പരിഹാരം ആയുര്‍വ്വേദത്തില്‍

മുഖത്ത് നമ്മള്‍ ഒരു കാരണവശാലും തൊടാന്‍ പാടില്ലാത്ത ചില പ്രശ്‌നങ്ങള്‍ ഉണ്ട്. മുഖത്തുണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ മാറുന്നതിന് വേണ്ടി മുഖത്ത് ഒരിക്കലും തൊടാതിരിക്കുന്നതാണ് നല്ലത്. പലരും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് നഖം കൊണ്ട് പൊട്ടിക്കാതിരിക്കാനാണ്. മുഖത്തെ ഇത്തരത്തില്‍ നഖം കൊണ്ട് പൊട്ടിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ശരീരത്തില്‍ കാണപ്പെടുന്ന കുരുക്കള്‍

ശരീരത്തില്‍ കാണപ്പെടുന്ന കുരുക്കള്‍

പലരിലും അലര്‍ജി പോലെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. വെളുത്തതും ചുവന്ന നിറത്തിലുള്ളതുമായ ചെറിയ ചെറിയ കുരുക്കള്‍ ആണ് പ്രശ്‌നം. കൈകൊണ്ട് തൊട്ടാല്‍ ഇവ ഇരട്ടിയാകും. ചിക്കന്‍ പോക്‌സിനു സമാനമായിരിക്കും ഇവ പലപ്പോഴും.

അകത്തേക്കുള്ള രോമം

അകത്തേക്കുള്ള രോമം

ചര്‍മ്മത്തിന് പുറത്തേക്കല്ലാതെ അകത്തേക്ക് രോമം വളരുന്ന അവസ്ഥ പലരിലും ഉണ്ടാവും. ചിലര്‍ക്ക് ഇത്തരത്തിലുള്ള രോമവളര്‍ച്ച കൂടുതലായിരിക്കും. എന്നാല്‍ ഇതിനെ ഒരിക്കലും ടീസര്‍ ഉപയോഗിച്ച് പിഴുതെടുക്കാന്‍ പാടുള്ളതല്ല. അകത്തേക്കുള്ള രോമം എടുത്ത് കളയുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം.

 ചുണ്ടിലെ വ്രണം

ചുണ്ടിലെ വ്രണം

ചുണ്ടില്‍ പല വിധത്തിലുള്ള വ്രണങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒരിക്കലും കൈകൊണ്ട് തൊടാന്‍ പാടില്ല. പ്രധാനമായും വൈറസ് ആണ് ഇതിന് കാരണമാക്കാര്‍. ഇത്തരത്തിലുള്ള പുണ്ണ് കാണുകയാണെങ്കില്‍ ഒരിക്കലും കൈകൊണ്ട് ഇത് തൊടരുത്. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഉണ്ടാവുന്ന പ്രധാന വില്ലനാണ് ബ്ലാക്ക്‌ഹെഡ്‌സ്. ചര്‍മ്മത്തിലെ അഴുക്കും ബാക്ടീരിയയും ചേരുമ്പോഴാണ് ഇത്തരം പ്രശ്‌നം ഉണ്ടാവുന്നത്. ഇതിന് പ്രകൃതി ദത്ത വഴികള്‍ മാത്രമേ ഉപയോഗിക്കാവൂ. ഒരിക്കലും ബ്യൂട്ടിപാര്‍ലറില്‍ പോയി ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ ശ്രമിക്കരുത്. ഇത് ബ്ലാക്ക് ഹെഡ്‌സ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

വൈറ്റ്‌ഹെഡ്‌സ്

വൈറ്റ്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ് പോലെ തന്നെയാണ് വൈറ്റ്‌ഹെഡ്‌സ്. ഇവ പലപ്പോഴും മൂക്കിനിരുവശത്ത് നിന്നും കവിളിലേക്കും പരക്കും. ചര്‍മ്മം എണ്ണമയമാണെങ്കില്‍ ഇവ പെട്ടെന്ന് തന്നെ പടരും. എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുക. ഇടയ്ക്കിടക്ക് മുഖം കഴുകി വൃത്തിയായി സൂക്ഷിക്കുക.

താടിയിലെകുരു

താടിയിലെകുരു

സ്ത്രീകളേക്കാള്‍ പുരുഷന്‍മാരെയാണ് ഈ പ്രശ്‌നം വല്ലാതെ അലട്ടുന്നത്. മഞ്ഞ നിറത്തോട് കൂടി വളരെ വേദനയുള്ളതായിരിക്കും ഈ മുഖക്കുരു. ഒരിക്കലും ഇത്തരം മുഖക്കുരുവിന് വീട്ടു ചികിത്സ ചെയ്യരുത്. ഉടന്‍ തന്നെ നല്ലൊരു ചര്‍മ്മ രോഗ വിദഗ്ധനെ സമീപിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അത് മുഖക്കുരു വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

കവിളിലെ കുരു

കവിളിലെ കുരു

കവിളില്‍ കുരു വരുന്നതാണ് മറ്റൊന്ന്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന ഒന്നാണ്. ഒരിക്കലും കൈ കൊണ്ട് ഇത്തരത്തിലുള്ള കുരു തൊടരുത്. ഇത് എല്ലാ വിധത്തിലും ഇത്തരം കുരു വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

അരിമ്പാറ

അരിമ്പാറ

വൈറസാണ് അരിമ്പാറ ഉണ്ടാവുന്നത്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ പലരും ഞെക്കിപ്പൊട്ടിക്കുന്നവരാണ്. എന്നാല്‍ ഒരിക്കലും അരിമ്പാറ പിന്നു കൊണ്ടോ മറ്റോ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കരുത്. മാത്രമല്ല കൈകൊണ്ടു തൊട്ടാല്‍ ഇത് കൂടുതല്‍ ശരീരഭാഗങ്ങളിലേക്ക് പരക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കണ്ണിന് താഴെയുള്ള കുരു

കണ്ണിന് താഴെയുള്ള കുരു

കണ്ണിന് താഴെ കാണപ്പെടുന്ന വെളുത്ത കുരുക്കളാണ് പലര്‍ക്കും പ്രശ്‌നം സൃഷ്ടിയ്ക്കുന്നത്. എന്നാല്‍ ഇതൊരിക്കലും ഞെക്കിപ്പൊട്ടിക്കാനോ മറ്റൊരു തരത്തിലു കൈകൊണ്ട് തൊട്ട് നശിപ്പിക്കാനോ ശ്രമിക്കരുത്. ചര്‍മ്മരോഗവിദഗ്ധനെ സമീപിക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ അത് വര്‍ദ്ധിക്കുന്നു.

English summary

Types of bumps never pop

Here are some bumps should not touch before it burst out, read on.
Story first published: Thursday, March 29, 2018, 17:47 [IST]