TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
വെളുക്കാന് മുഖത്ത് മഞ്ഞള് തേക്കുമ്പോള് ഈ അപകടം
ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞള്. മഞ്ഞള്ച്ചായ കുടിച്ചാല് തടി കുറയും മഞ്ഞള് തേച്ചാല് വെളുക്കും എന്നിവയെല്ലാം പലപ്പോഴും നമ്മള് ധാരാളം കേട്ടിട്ടുള്ള ഒന്നാണ്. എന്നാല് പെട്ടെന്ന് വെളുക്കാം എന്ന് കരുതി തേക്കുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ മഞ്ഞള് വാരിത്തേക്കുമ്പോള് അത് പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ധാരാളം പാര്ശ്വഫലങ്ങള് ഇതിലുണ്ട്.
ഷാമ്പൂവില് ഒരു നുള്ള് ഉപ്പ് കാണിക്കും സൂത്രം
ധാരാളം പാര്ശ്വഫലങ്ങള് ഉള്ള ഒന്നാണ് മഞ്ഞള് എന്ന കാര്യത്തില് സംശയമില്ല. പല വിധത്തില് ആരോഗ്യത്തിന് പ്രശ്നങ്ങള് ഉണ്ടാക്കാന് കാരണമാകുന്ന ഒന്നാണ് മഞ്ഞള്. മഞ്ഞള് മുഖത്ത് തേക്കുമ്പോള് അത് പല വിധത്തിലുള്ള പ്രശ്നങ്ങള് ഉണ്ടാക്കുന്നു. മഞ്ഞള് ഉപയോഗിക്കുമ്പോള് അത് പല വിധത്തിലുള്ള പാര്ശ്വഫലങ്ങള് ഉണ്ടാക്കുന്നു. എന്തൊക്കെയാണ് മഞ്ഞള് മുഖത്ത് തേക്കുമ്പോള് സംഭവിക്കുന്നത് എന്ന് നോക്കാം. നമ്മള് നല്ലതിനെന്ന് കരുതി ചെയ്യുന്ന പല സൗന്ദര്യസംരക്ഷണ മാര്ഗ്ഗങ്ങളും പലപ്പോഴും പാര്ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്. എന്തൊക്കെയെന്ന് നോക്കാം.
മുഖത്തെ പാടുകള്
മുഖത്തെ പാടുകളാണ് മഞ്ഞള് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നത്. ചെറിയ ചെറിയ പാടുകള് മുഖത്ത് കാണപ്പെടുന്നു. ഇതിന്റെ ആദ്യ പടിയായി ചര്മ്മത്തില് ചെറിയ ചെറിയ പാടുകള് ഉണ്ടാവുന്നു. പിന്നീട് ഇത് ചുവന്ന് തിണര്ത്ത പാടുകള് ആയി മാറുന്നു. ഇതാണ് പലപ്പോഴും മഞ്ഞള് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന പാര്ശ്വഫലം.
ചര്മ്മം അടരുന്നു
ചര്മ്മത്തിലെ തൊലി അടരുന്ന രീതിയിലേക്ക് കാര്യങ്ങള് എത്തുന്നു. ചര്മ്മം വരണ്ടതാവുമ്പോള് ചര്മ്മം എങ്ങനെ പൊഴിയുന്നുവോ അത്തരത്തിലുള്ള പ്രശ്നങ്ങളാണ് ചര്മ്മത്തില് ഉണ്ടാവുന്നത്. പാളികളായി പലപ്പോഴും ചര്മ്മം കൊഴിഞ്ഞ് പോവുന്നു. ഇത് ചര്മ്മത്തില് മഞ്ഞള് അമിതമായി ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്ന കാര്യമാണ്.
ചര്മ്മത്തിലെ ചൊറിച്ചില്
ചര്മ്മത്തിലെ ചൊറിച്ചില് ഉണ്ടാക്കുന്ന തരത്തിലേക്ക് മഞ്ഞളിന്റെ ഉപയോഗം വര്ദ്ധിക്കുമ്പോള് അത് അസഹനീയമാക്കി മാറ്റുന്നു. പ്രത്യേകിച്ച് സെന്സിറ്റീവ് ആയിട്ടുള്ള ചര്മ്മമാണെങ്കില് അത് ചര്മ്മത്തില് ചൊറിച്ചില് വര്ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ചര്മ്മത്തില് മഞ്ഞള് ഉപയോഗിക്കുമ്പോള് അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ചര്മ്മത്തിലെ ചുവന്ന പാടുകള്
മുഖത്തെ ചര്മ്മം ഏറ്റവും അധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. ചര്മ്മത്തിലെ ചുവന്ന പാടുകള് പലപ്പോഴും മഞ്ഞള് ഉപയോഗിക്കുന്നതിലൂടെ പ്രശ്നത്തിലാവുന്നു. ചര്മ്മത്തില് ചുവന്ന പാടുകള് മഞ്ഞളിന്റെ അമിതോപയോഗം മൂലം ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
കേശസംരക്ഷണത്തില് ഉപയോഗിക്കുമ്പോള്
കേശസംരക്ഷണത്തിന് പലരും മുടിയില് മഞ്ഞള് തേക്കുന്നത് പലരുടേയും ശീലമാണ്. എന്നാല് കേശസംരക്ഷണത്തിന്റെ കാര്യത്തില് മഞ്ഞള് ഉപയോഗിക്കുമ്പോള് അത് മുടി കൊഴിച്ചില് വര്ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില് വര്ദ്ധിപ്പിക്കാന് ആണ് പലപ്പോഴും മഞ്ഞളിന്റെ ഉപയോഗത്തിലൂടെ കഴിയുന്നത്.
ചര്മ്മത്തിന് മഞ്ഞ നിറം
ചര്മ്മത്തിന് സ്വാഭാവിക നിറത്തേക്കാള് കൂടുതല് ചര്മ്മത്തിന് മഞ്ഞ നിറമാണ് പലപ്പോഴും ചര്മ്മത്തിന് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ നിറം വര്ദ്ധിപ്പിക്കാന് മഞ്ഞള് ഉപയോഗിക്കുമ്പോള് അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
മുഖക്കുരു വര്ദ്ധിക്കുന്നു
മുഖക്കുരു വര്ദ്ധിപ്പിക്കുന്നതിനും പലപ്പോഴും മഞ്ഞളിന്റെ ഉപയോഗം കാരണമാകുന്നു. മുഖക്കുരു പാടുകള് മാറ്റുന്നതിന് മഞ്ഞള് ഉപയോഗിക്കുമ്പോള് അത് പലപ്പോഴും മുഖക്കുരു വര്ദ്ധിപ്പിക്കാന് ആണ് കാരണമാകുന്നത്.
ചര്മ്മത്തില് അലര്ജി
ചര്മ്മത്തില് അലര്ജി ഉണ്ടാക്കുന്നതിന് പലപ്പോഴും മഞ്ഞള് കാരണമാകുന്നു. പല ചര്മ്മപ്രശ്നങ്ങള്ക്കും പരിഹാരം കാണാന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്. എന്നാല് മഞ്ഞളിന്റെ ഉപയോഗം അധികമാവുമ്പോള് അത് പല വിധത്തിലുള്ള അലര്ജി ചര്മ്മത്തില് ഉണ്ടാക്കാന് കാരണമാകുന്നു.
ഉപയോഗിക്കേണ്ട വിധം
ചര്മ്മത്തിന്റെ കാര്യത്തില് ശ്രദ്ധിക്കുമ്പോള് മഞ്ഞള് എത്രത്തോളം ഉപയോഗിക്കണം എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. 1.5 മുതല് 2.5 ഗ്രാം വരെ മാത്രമേ ഉപയോഗിക്കാന് പാടുകയുള്ളൂ. ഇത് മാത്രമേ ചര്മ്മത്തിന് ആരോഗ്യകരമായ രീതിയില് ഉപയോഗിക്കാന് പാടുകയുള്ളൂ. മാക്സിമം ഉപയോഗിക്കേണ്ടത് അര സ്പൂണ് മാത്രമാണ്. ഇതില് കൂടുതല് ആയാല് അത് മുകളില് പറഞ്ഞ അവസ്ഥകള്ക്കെല്ലാം കാരണമാകുന്നു.