ചുണങ്ങ് പൂര്‍ണമായും മാറ്റും വീട്ടു വൈദ്യങ്ങള്‍

Posted By:
Subscribe to Boldsky

ചുണങ്ങ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഒരിക്കലും ജന്മനാ ഉണ്ടാവുന്ന ഒരു രോഗമല്ല ഇത്. ചര്‍മ്മ രോഗങ്ങളില്‍ എപ്പോഴും പേടിക്കേണ്ട ഒന്ന് തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിനും വേണ്ടി ശ്രമിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. തൊലിയില്‍ വെളുത്ത അല്ലെങ്കില്‍ ഇരുണ്ട പാടുകളായിട്ടായിരിക്കും ചുണങ്ങ് കാണപ്പെടുന്നത്.

കുളിക്കുമ്പോള്‍ ഇവിടെയെല്ലാം സോപ്പിടുന്നുവോ?

പലപ്പോഴും ചര്‍മ്മത്തില്‍ വിയര്‍പ്പുണ്ടെങ്കില്‍ അത് പല വിധത്തില്‍ ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്നു. ഇത് ചുണങ്ങില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നു. പകരുന്ന അസുഖമായതിനാല്‍ ഇത് പലപ്പോഴും പല വിധത്തില്‍ മറ്റുള്ളവര്‍ക്ക് പകരുന്നു. അസുഖം എളുപ്പത്തില്‍ പകരുന്നതായതിനാല്‍ അത് പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും ആവിയും ചൂടും ഉള്ള സാഹചര്യങ്ങളില്‍ ഈ രോഗം പെട്ടെന്ന് പകരുന്നു. ചുണങ്ങ് മാറുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

 മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി പാലില്‍ കലക്കി ചുണങ്ങുള്ള സ്ഥലത്തു പുരട്ടാം. 5 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 10 ടീസ്പൂണ്‍ പാല്‍ എന്ന അനുപാതത്തിലെടുക്കാം. കട്ടിയ്ക്കു വേണമെങ്കില്‍ അല്‍പം കടലമാവും ചേര്‍ക്കാം. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് ചുണങ്ങ് മാറ്റാന്‍ ബെസ്റ്റാണ്.

ചെറു നാരങ്ങ നീര്

ചെറു നാരങ്ങ നീര്

ചുണങ്ങ് മാറുന്നതിന് ചെറു നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. നാരങ്ങ നീരില്‍ തേന്‍ ചേര്‍ത്തും പുരട്ടാം. അല്‍പം കഴിഞ്ഞു ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് ചുണങ്ങിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

പപ്പായ

പപ്പായ

പപ്പായ ഉടച്ചതില്‍ തേന്‍ ചേര്‍ത്തും മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഉണങ്ങിക്കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇതും ചുണങ്ങിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 വെള്ളരിക്ക നീര്

വെള്ളരിക്ക നീര്

വെള്ളരിക്ക നീര് ചുണങ്ങു ബാധിച്ചിടങ്ങളില്‍ വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക. ഇത് ഗുണം നല്‍കും. പെട്ടെന്ന് തന്നെ ചുണങ്ങിന് ഇത് പരിഹാരം കാണാവുന്നതാണ്.

ചന്ദനപ്പൊടി

ചന്ദനപ്പൊടി

ചന്ദനപ്പൊടി, പനിനീര് എന്നിവ കലക്കി ചുണങ്ങുള്ളിടങ്ങളില്‍ പുരട്ടുന്നത് ഗുണം ചെയ്യും. ഇതില്‍ പാല്‍, ചെറുനാരങ്ങാനീര് തുടങ്ങിയവയും വേണമെങ്കില്‍ ചേര്‍ക്കാം. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകുക.

 പഴം

പഴം

പഴുത്ത പഴം, പേരയ്ക്ക എന്നിവ അരച്ച് ചുണങ്ങുള്ളിടങ്ങളില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു ചെറുചൂടുവെള്ളം കൊണ്ടു കഴുകാം. ഇത് എപ്പോഴും ചുണങ്ങിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കിടക്കാന്‍ പോകുന്നതിനു മുന്‍പ് കറ്റാര്‍വാഴ ജെല്‍ ചുണങ്ങുള്ള സ്ഥലങ്ങളില്‍ പുരട്ടുക. പിറ്റേന്നു രാവിലെ കഴുകിക്കളയണം.

 ബദാം അരച്ചത്

ബദാം അരച്ചത്

ബദാം മറ്റൊരു പ്രകൃതിദത്ത വഴിയാണ്. ഇത് അരച്ച് ഇതില്‍ തേന്‍ ചേര്‍ത്തു ചുണങ്ങുള്ളിടത്തു പുരട്ടാം. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി അരച്ചാലും മതി. ഇത് പെട്ടെന്ന് തന്നെ ചുണങ്ങിവ് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 സവാള നീര്

സവാള നീര്

സവാള ജ്യൂസ് ,ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തി ചുണങ്ങുള്ളിടത്തു പുരട്ടാം. ഇത് ചുണങ്ങിന് പരിഹാരം കാണുന്നു.

 പാല്‍

പാല്‍

പാല്‍, ഓട്‌സ്, തേന്‍ എന്നിവ ചേര്‍ത്തുള്ള മിശ്രിതം ചുണങ്ങുള്ളിടത്തു പുരട്ടാം.ടീ ട്രീ ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്. ഇത് എല്ലാം കൊണ്ടും പല വിധത്തില്‍ ചര്‍മ്മത്തിനും ഗുണം ചെയ്യുന്നു.

English summary

Top ten Home Remedies for Melasma

Here are the top 10 home remedies for melasma read on to know more about it.
Story first published: Saturday, March 31, 2018, 12:07 [IST]