For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ചര്‍മ്മത്തെ സംരക്ഷിക്കും തക്കാളി

  By Glory
  |

  പഴമായും പച്ചക്കറിയായും ഉപയോഗിക്കാന്‍ സാധിക്കുന്ന പച്ചക്കറി നമ്മുടെയെല്ലാം വിട്ടിലെ പച്ചറി ഷെള്‍ഫിലെ ഒരു സ്ഥിര സാന്നിധ്യമാണ്. പെതുവെ പച്ചക്കറികളോട് വല്യ താല്‍പര്യം കാണിക്കാത്തവര്‍ വെറുക്കുന്ന ഒന്നാണ് തക്കാളി. കറികള്‍ക്ക് രുചിപകരുന്നതിന്നപ്പുറത്ത് അടുത്തറിയുമ്പോള്‍ നിരവധി ഗുണങ്ങളുണ്ട് കറികളില്‍ നമ്മള്‍ വെറുതെ എടുത്ത് കളയുന്ന തക്കാളിക്ക്.

  xx

  1. ഹൃദയാഘാതം പ്രതിരോധിയ്ക്കും:ഹൃദയാഘാതത്തെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ തക്കാളി കേമനാണ്. മറ്റുള്ള പല പച്ചക്കറികളിലും ഇതിനുള്ള കഴിവുണ്ടെങ്കിലും തക്കാളിയ്ക്ക് ഇതിന് പ്രത്യേക കഴിവാണുള്ളത്.

  2.വിറ്റാമിനുകളാല്‍ സമ്പുഷ്ടം: വിറ്റാമിന്‍ ധാതുക്കള്‍ ഇവ രണ്ടും തക്കാളിയെ തക്കാളിയാക്കുന്നു. ഇതിലുള്ള അയേണ്‍, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയ്ക്ക് നല്‍കുന്ന പരിവേഷം വേറെ ഒന്നു തന്നെയാണ്.

  3.കിഡ്‌നി സ്‌റ്റോണ്‍: പലരുടേയും തെറ്റിദ്ധാരണയാണ് തക്കാളി കഴിച്ചാല്‍ കിഡ്‌നി സ്‌റ്റോണ്‍ വര്‍ദ്ധിക്കുമെന്ന് എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ്. കാരണം തക്കാളിയ്ക്ക് കിഡ്‌നി സ്‌റ്റോണ്‍ തടയാനുള്ള കഴിവുണ്ട്.

  hh

  4. എല്ലിന്റെ ആരോഗ്യം: എല്ലുകളുടെ ആരോഗ്യം സംരക്ഷിയ്ക്കുന്ന കാര്യത്തിലും തക്കാളി വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്ക് തക്കാളി സഹായിക്കും.

  5.രോഗപ്രതിരോധ ശേഷി: രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തക്കാളി നല്‍കുന്ന ആരോഗ്യം വളരെ വലുതാണ്. തക്കാളി ജ്യൂസ് കുടിച്ചും രോഗപ്രതിരോധ ശേഷി നിലനിര്‍ത്താം.

  gfd

  പക്ഷാഘാതം ചെറുക്കുന്നു: പക്ഷാഘാതം ചെറുക്കുന്നതിന് തക്കാളി സഹായിക്കുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

  തക്കാളിയും ഔഷധ ഗുണം

  തക്കാളി ദഹനത്തെ ഉണ്ടാക്കുന്നതും കരള്‍, പ്ലീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതും കഫത്തെ ഇളക്കിക്കളയുന്നതും ആരോഗ്യദായകവുമാണ്. 30 ഗ്രാം ചിറ്റമൃത് ചെറുതായരിഞ്ഞ് ചതച്ച് കിഴിയാക്കി കെട്ടി ഒരു ഗ്ലാസ്സ് പാലും രണ്ട് ഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് കുറുക്കി പാലളവാകുമ്പോള്‍ 3 ഔണ്‍സ് തക്കാളിനീരും ചേര്‍ത്ത് കഴിച്ചാല്‍ രക്തവാതം ശമിക്കും. തക്കാളി തിന്നതിനു മീതെ പാല് കഴിച്ച് ശീലിച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടുകയും ശോധനയും ഉണ്ടാകും. ഗര്‍ഭിണികള്‍ പതിവായി തക്കാളിനീര് കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന തളര്‍ച്ച, തലചുറ്റല്‍, വേദന, പല്ലുനോവ്, വയറുവീര്‍ക്കല്‍, മലബന്ധം മുതലായവ ഉണ്ടാവാതിരിക്കുകയും കുട്ടി ആരോഗ്യമുള്ളതായിത്തീരുകയും ചെയ്യും.

  hf

  അക്കിക്കറുക പൊടിച്ച് തക്കാളിനീരില്‍ ചേര്‍ത്ത് ലേഹ്യമാക്കി പ്രായമായവര്‍ 5 ഗ്രാം വീതം രാവിലെ കഴിച്ചുകൊണ്ടിരുന്നാല്‍ അപസ്മാരം ശമിക്കും. ഒരു വയസ്സുള്ള കുട്ടിക്ക് പഴുത്ത തക്കാളി നീര് ഒരു ടീസ്പൂണ്‍ വീതം ദിവസവും 3 നേരം കൊടുക്കുന്നതായാല്‍ ശരീരത്തിന് വളര്‍ച്ചയുണ്ടാകുന്നതാണ്. ദിവസവും ഓരോ കപ്പ് വീതം തക്കാളിസൂപ്പ് കഴിച്ചാല്‍ ഹൃദ്രോഗബാധ ഉണ്ടാകില്ല. 200 ഗ്രാം തക്കാളി സ്വല്പം പശുവിന്‍ നെയ്യില്‍ വറുത്ത് വെള്ളം ചേര്‍ത്ത് നല്ലൊരു തുണിയില്‍ അരിച്ചെടുത്ത് പഞ്ചസാരയോ ശര്‍ക്കരയോ രുചിക്ക് ചേര്‍ത്ത് കഴിച്ചാല്‍ നല്ലൊരു പാനീയമാണ്. തക്കാളിനീരും മധുരനാരങ്ങാനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് ലേപനം ചെയ്താല്‍ മുഖക്കുരു വരാതിരിക്കുകയും മുഖം അഴകാര്‍ന്നതായിത്തീരുകയും ചെയ്യും.

  hg

  ചര്‍മ്മസംരക്ഷണത്തിന് തക്കാളി

  ആരോഗ്യപരമായി നിരവധി ഗുണങ്ങള്‍ തക്കാളിക്കുണ്ടെങ്കിലും ചര്‍മ്മ സംരക്ഷണത്തിനാണ് തക്കാളി ഇന്ന് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. കൃത്യമങ്ങള്‍ ഒന്നുമില്ലാതെ വീട്ടില്‍ സുലഭമായി ഉണ്ടാകറുള്ള തക്കാളി കൊണ്ട് തന്നെ ഫുള്‍ ബ്യൂട്ടി കെയര്‍ നടത്താവുന്നതാണ്.

  1. ചുളിവുകള്‍

  തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ എന്ന ഘടകം ചര്‍മ്മത്തിന്റെ ശോഭകൂട്ടി, ചുളിവുകള്‍ അകറ്റി സംരക്ഷണം നല്‍കും.

  2. പ്രകൃതിദത്ത കണ്ടീഷണര്‍

  നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കുന്ന തക്കാളി . ഈ പ്രകൃതിദത്ത കണ്ടീഷണര്‍ തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.

  3. തക്കാളിയുടെ നീര്

  ചര്‍മ്മത്തില്‍ പുരട്ടുകയോ കഷ്ണങ്ങളാക്കി ചര്‍മ്മത്തില്‍ ഉരയ്ക്കുകയോ ചെയ്യുക, തക്കാളിയിലെ വൈറ്റമിന്‍ സിയുടെ അത്ഭുതസിദ്ധി എതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.

  4. എണ്ണ

  തക്കാളി വിത്തില്‍ നിന്നും എടുക്കുന്ന എണ്ണ ചര്‍മ്മ സംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. സോറിയാസിസ്, എക്‌സിമ എന്നിവ പോലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കെതിരെ ഈ എണ്ണ പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ജീവസ്സുറ്റതാക്കുന്നതില്‍ എണ്ണയ്ക്ക് പ്രധാന പങ്കുണ്ട്.

  5. മുഖക്കുരുവിനെതിരായി തക്കാളി

  പ്രവര്‍ത്തിക്കുന്ന ക്രീമുകളിലും, ഓയിന്റ്‌മെന്റുകളിലും തക്കാളി പ്രധാന ചേരുവയാണ്. വൈറ്റമിന്‍ സി, എ എന്നിവയടങ്ങിയ തക്കാളി നീര് പുരട്ടുന്നത് മുഖക്കുരു പ്രശ്‌നം ശാശ്വതമായി തന്നെ പരിഹരിക്കാന്‍ സഹായിക്കും.

  gg

  6. സൂര്യപ്രകാശം അലര്‍ജിയുള്ളവര്‍ക്ക് തക്കാളി നീര്

  തക്കാളി നീര്ശരീരത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും. തുടര്‍ച്ചയായി 3 മാസം തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണമേകും.

  7. താരന്‍ ഇല്ലാതാക്കാന്‍

  ആഴ്ചയില്‍ 2 ദിവസം തക്കാളി കുഴമ്പാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

  8. പ്രായമായ അടയാളങ്ങള്‍ തടയുക

  തക്കാളി, അതിന്റെ ഉല്‍പ്പന്നങ്ങള്‍ ഓക്‌സിജന്‍ ആഗിരണം, പ്രായമാകല്‍ ലക്ഷണങ്ങള്‍ തടയാന്‍ തൊലി സഹായിക്കുന്നു. അതു സ്വാഭാവിക തൊലി ചികിത്സ ചെറിയ നല്‍കാന്‍ ശ്രമിക്കും ചെറുപ്പക്കാരും ആരോഗ്യകരമായ കഴിയും.

  9. സണ്‍ബെര്‍നെ തടയുക

  പ്രിവന്‍ഷന്‍ മാഗസിന്‍ പ്രകാരം, തുടര്‍ച്ചയായി മൂന്നു ടേബിള്‍ സ്പൂണ്‍ മൂന്ന് ടേബിള്‍സ്പൂണ്‍ മുട്ടയിടുന്നവര്‍ സൂര്യാഘാതമേറ്റിനെ സംരക്ഷിച്ചിരുന്നു. രോഗം ബാധിച്ച ഭാഗങ്ങളില്‍ തക്കാളി പ്രയോഗിച്ചാണ് സണ്‍ ഹോമിച്ചിരിക്കുന്നത്.

  gg

  താക്കാളി മാജിക്

  ചര്‍മ്മത്തില്‍ തക്കാളി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് പലര്‍ക്കും കൃത്യമായ വിവരമെന്നുമില്ല. പ്രധാനമായും രണ്ട് രീതിയിലാണ് ചര്‍മ്മ സംരക്ഷണത്തിന് തക്കാളി ഉപയോഗിക്കുന്നത്.

  പകുതി മുറിച്ച തക്കാളി മുഖക്കുരുവും മറ്റും ചര്‍മ്മപ്രശ്‌നങ്ങലും ഉള്ള ഭാഗത്ത് ഉരസുക. അല്‍പ സമയത്തിനു ശേഷം മുഖം കഴുകിക്കളയാം. ദിവസവും രണ്ട് നേരം ഇത്തരത്തില്‍ ചെയ്യുക. ഇത് ചര്‍മ്മത്തെ ക്ലീന്‍ ആക്കുകയും മുഖക്കുരുവിനെ തുടച്ച് നീക്കുകയും ചെയ്യുന്നു.

  hggfr

  2. തക്കാളി മാസ്‌ക് മുഖത്തിന്

  തക്കാളി ഉപയോഗിച്ചുള്ള ഫേസ്പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. തക്കാളിയുടെ പകുതി എടുത്ത് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. അല്‍പസമയത്തിനു ശേഷം തക്കാളിയുടെ തോലും കുരുവും കളയുക. ഇത് പേസ്റ്റാക്കി മുഖത്ത് തേച്ചു പിടിപ്പിക്കുക. ഉണങ്ങുന്നതിനു മുന്‍പ് അല്‍പം തൈര് കൂടി ഇതിനോടൊപ്പം മുഖത്ത് തേച്ചു പിടിപ്പിക്കാം. ഇത് എത്ര വലിയ മുഖക്കുരു ആണെങ്കിലും ഇല്ലാതാക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

  .

  English summary

  skin-benefits-of-tomatoes

  It is said that knowledge is knowing that tomato is a fruit and wisdom is not putting it in a fruit salad. This is just a quote and you must show your super wisdom by eating tomatoes no matter what you think it is
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more