For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായംകുറക്കുന്ന മന്ത്രം ഇതാണ്, അറിഞ്ഞിരിക്കൂ

അതുകൊണ്ട് അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്

|

പ്രായം കൂടുന്നത് പലപ്പോഴും പല വിധത്തില്‍ നമ്മളെ അലട്ടുന്ന ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലര്‍ തോറും കയറിയിറങ്ങുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ പല വിധത്തിലാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. പ്രായം കൂടുന്തോറും അതെങ്ങനെ കുറക്കണം എന്ന് വിചാരിക്കുന്നവരാണ് പലരും. പ്രായം കൂടുന്തോറും നമ്മുടെ സൗന്ദര്യവും ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നു എന്ന കാര്യത്തെ പലരും അംഗീകരിയ്ക്കാന്‍ തയ്യാറാകുകയില്ല.

പ്രായം മുഖത്ത് ആദ്യം പ്രത്യക്ഷപ്പെടുന്നത് ചുളിവുകളുടെ രൂപത്തിലാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ അതിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് അറിയില്ല. മേക്കപ് ചെയ്യുന്നതിലൂടെ പ്രായത്തെ കുറക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലാണ് ചര്‍മ്മത്തിന് ദോഷകരമാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.

മുഖം വെളുക്കണോ, നെയ്യിലുണ്ട് പൊടിക്കൈമുഖം വെളുക്കണോ, നെയ്യിലുണ്ട് പൊടിക്കൈ

എന്നാല്‍ നമ്മുടെ പ്രായം മുഖത്ത് അറിയാതിരിയ്ക്കാന്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളുണ്ട്. അകാല വാര്‍ദ്ധക്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനായി ചില കാര്യങ്ങള്‍ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. ഇവയെല്ലാം ശരിയ്ക്കും പ്രായം കുറയ്ക്കുമോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് വെറും പത്ത് ദിവസം കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ്. പലപ്പോഴും അകാല വാര്‍ദ്ധക്യത്തെക്കുറിച്ച് നിലനില്‍ക്കുന്ന ചില കാര്യങ്ങള്‍ നോക്കാം.

വെള്ളം ധാരാളം കുടിയ്ക്കുക

വെള്ളം ധാരാളം കുടിയ്ക്കുക

വെള്ളം ധാരാളം കുടിയ്ക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളും മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കും എന്നാണ് പറയുന്നത്. ഇത് ഉറപ്പ് നല്‍കുന്ന ചില മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. ദിവസവും എച്ച് ഗ്ലാസ്സ് വെള്ളം എങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നു. വള്ളം കുടിയ്ക്കുമ്പോള്‍ ഇത് ചര്‍മ്മത്തെ ഫ്രെഷ് ആക്കുന്നു. മാത്രമല്ല ചര്‍മ്മത്തെ ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്തുകയും ചെയ്യുന്നു. ഇതിലൂടെ ചര്‍മ്മത്തിന് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും നമുക്ക് പരിഹരിക്കാം. ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെള്ളം കുടി.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

ചര്‍മ്മത്തിലെ വരള്‍ച്ച പല വിധത്തില്‍ ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ പലരും മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നു. മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മ കോശങ്ങളെ ഫ്രെഷ് ആക്കുന്നു. മാത്രമല്ല രാത്രിയില്‍ കിടക്കുമ്പോള്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും ചര്‍മ്മത്തിന് അകാല വാര്‍ദ്ധക്യമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്.

ആന്റി ഏജിംഗ് ക്രീം

ആന്റി ഏജിംഗ് ക്രീം

ആന്റി ഏജിംഗ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച് ഫലം ലഭിച്ചാല്‍ പിന്നെ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലത്. കാരണം പല വിധത്തിലും ഇത് ചര്‍മ്മത്തിന് ദോഷം ചെയ്യാന്‍ കാരണമാകുന്നു. അല്ലാത്ത പക്ഷം ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല ചര്‍മ്മത്തില്‍ അതുവരെ ഉണ്ടായിരുന്ന തിളക്കം ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ ഇടക്കുള്ള ഉപയോഗം പല വിധത്തില്‍ ചര്‍മ്മത്തില്‍ സഹായിക്കുന്നു.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു സാധാരണ ഉണ്ടാവുന്ന ഒന്നാണ്. പലപ്പോഴും അകാല വാര്‍ദ്ധക്യത്തിന് മുന്ന് മുഖക്കുരു എന്ന പ്രതിസന്ധി ഉണ്ടാവാറുണ്ട്. പക്ഷേ ഇത്തരത്തില്‍ ചില കാര്യങ്ങള്‍ അല്‍പംശ്രദ്ധിക്കേണ്ടതാണ്. ഹോര്‍മോണ്‍ വ്യതിയാനമാണ് പലപ്പോഴും മുഖക്കുരുവിന്റെ പ്രധാന കാരണം. എന്നാല്‍ മുഖത്തുണ്ടാവുന്ന അഴുക്കും മുഖക്കുരുവിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ്. അഴുക്ക് മാത്രമാണ് എന്ന ധാരണ പലരിലും ഉണ്ട്. എന്നാല്‍ ഹോര്‍മോണ്‍ വ്യതിയാനമാണ് പലപ്പോഴും മുഖക്കുരുവിന്റെ പ്രധാന കാരണം.

വില കൂടുമ്പോള്‍ ഗുണം കൂടും

വില കൂടുമ്പോള്‍ ഗുണം കൂടും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്കും ഇത് തന്നെയാണ് എല്ലാവരുടേയും വിശ്വാസം. കാരണം വില കൂടുന്നതിനനുസരിച്ച് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഗുണവും വര്‍ദ്ധിക്കും എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ ഇത് തെറ്റായ വിശ്വാസമാണ്. കാരണം ഇവയുടെ സൗന്ദര്യവര്‍ദ്ധകക്കൂട്ടുകളാണ് ഗുണവും ദോഷവും നിശ്ചയിക്കുന്നത്. അതുകൊണ്ട് വില കൂടുതലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഇതിന്റെ ഗുണത്തെപ്പറ്റി ആലോചിക്കുക.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍ ക്രീം വെയിലുള്ളപ്പോള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നൊരു ധാരണയും ഉണ്ട്. എന്നാല്‍ പുറത്തു പോകുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം എന്നതാണ് സത്യം. 80 ശതമാനത്തോളം ഉണ്ടാവുന്ന അള്‍ട്രാവയലറ്റ് രശ്മികളെ തടയാന്‍ ഇതിനു കഴിയും. എന്നാല്‍ എപ്പോഴും ഉപയോഗിക്കുമ്പോള്‍ അത് പ്രതികൂല ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കാം. പലപ്പോഴും സൗന്ദര്യത്തിന്റെത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണ ശീലം

ഭക്ഷണ ശീലം

ഭക്ഷണത്തിന്റെ കാര്യവും സൗന്ദര്യവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. എല്‌ലാ വിധത്തിലും ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ഭക്ഷണ ശീലവും സൗന്ദര്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. കാരണം മധുരം അധികമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പലപ്പോഴും അതുണ്ടാക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. പഴങ്ങളും പച്ചക്കറഇകളും ധാരാളം കഴിയ്ക്കാന്‍ ശ്രമിക്കുക. ഇത് അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കി സൗന്ദര്യ വര്‍ദ്ധനവിന് സഹായിക്കുന്നു. എല്ലാ വിധത്തിലും ചര്‍മ്മം ഫ്രഷ് ആയി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഉറക്കത്തിന്റെ കാര്യം

ഉറക്കത്തിന്റെ കാര്യം

പലരും ഉറക്കത്തിന്റെ കാര്യത്തില്‍ പിറകോട്ടാണ്. രാത്രി എത്ര വൈകി വേണമെങ്കിലും ഉറങ്ങും ചിലര്‍, എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുന്ന കാര്യത്തില്‍ അല്‍പം പ്രശ്‌നം തന്നെയാണ്. ഉറക്കം വൈകിയാല്‍ അത് നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങളെല്ലാം തന്നെ പലപ്പോഴും അകാലവാര്‍ദ്ധക്യത്തിലേക്ക് എ്ത്തിയ്ക്കും.

കൂടുതല്‍ മധുരം

കൂടുതല്‍ മധുരം

ഒരു അളവിന് മധുരം എല്ലാവര്‍ക്കും കഴിയ്ക്കാം. എന്നാല്‍ മധുരപ്രിയരാണെങ്കിലോ? മധുരപ്രിയരാണെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ നേരമുണ്ടാവില്ല. ടൈപ്പ് ടു ഡയബറ്റിസിന് ഇപ്പോള്‍ പ്രായം പ്രശ്‌നമല്ലെന്നത് തന്നെയാണ് പ്രധാന കാര്യം. അതുകൊണ്ട് മധുരത്തിന്റെ കാര്യത്തില്‍ നിയന്ത്രണം അത്യാവശ്യമാണ്.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

ഇന്നത്തെ ചെറുപ്പക്കാരില്‍ ആരെങ്കിലും സമ്മര്‍ദ്ദം അനുഭവിയ്ക്കാത്തവരുണ്ടാകില്ല. കാരണം അത്രയേറെ സമ്മര്‍ദ്ദമാണ് ജോലിസ്ഥലത്തും കുടുംബ ജീവിതത്തിലും പലരും അനുഭവിയ്ക്കുന്നത്. ഇതും അകാല വാര്‍ദ്ധക്യത്തിന്റെ പ്രധാന കാരണമാണ്.

English summary

Simple Homemade Tips For Anti-Aging

There are several tips to fight all signs of anti ageing , read on.
Story first published: Saturday, May 12, 2018, 14:56 [IST]
X
Desktop Bottom Promotion