വെളുപ്പ് ഉറപ്പു നല്‍കും പരമ്പരാഗത വൈദ്യം

Posted By:
Subscribe to Boldsky

ഇന്നത്തെക്കാലത്തെപോലെ ക്രീമുകളും ബ്യൂട്ടിപാര്‍ലറുകളുമൊന്നുമില്ലെങ്കിലും പണ്ടുകാലത്തെ സ്ത്രീകള്‍ സുന്ദരിമാരായിരുന്നു. ഇന്നത്തെപ്പോലെ ചര്‍മപ്രശ്‌നങ്ങളും കുറവ്. ഇതിനുള്ള പ്രധാന കാരണം അവരുടെ ജീവിതരീതികളും ഭക്ഷണരീതികളുമായിരുന്നു. പോരാത്തതിനു യാതൊരു കൃത്രിമച്ചേരുകളുമില്ലാതെ ഉപയോഗിച്ചിരുന്ന സൗന്ദര്യസംരക്ഷണച്ചേരുവകളും. മുത്തശ്ശിവൈദ്യമെന്നോ പരമ്പരാഗത വൈദ്യമെന്നോ ഒക്കെ പേരിട്ടു വിളിയ്ക്കാം.

യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ, നൂറു ശതമാനം ഫലം ഉറപ്പു നല്‍കുന്ന പല സൗന്ദര്യവര്‍ദ്ധകമാര്‍ഗങ്ങളും പരമ്പരാഗതമായി നമുക്കു ലഭിച്ചിട്ടുണ്ട്. ഇവയൊന്നും പരീക്ഷിയ്ക്കാതെ കൃത്രിമ വഴികളിലൂടെ പോകുന്നതാണ് പലപ്പോഴും ദോഷകരമായ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുന്നത്.

ചര്‍മത്തിന്റെ നിറം വലിയ കാര്യമല്ലെന്നു പറയുമ്പോഴും വെളുപ്പു നിറം എല്ലാവരേയും മോഹിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. കറുപ്പിന് ഏഴഴക് എന്നു പറയുമ്പോഴും വെളുത്ത ചര്‍മത്തിനായി ആളുകള്‍ പല പ്രയോഗങ്ങളും നടത്തും.വെളുപ്പുനിറം സ്ത്രീയും പുരുഷനും ഒരുപോലെ ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഇതിനായി പരീക്ഷിയ്ക്കാത്ത വഴികളും ഉണ്ടാകില്ല.

വിപണിയില്‍ ലഭിയ്ക്കുന്ന പല ക്രീമുകളിലും ബ്യൂട്ടിപാര്‍ലറുകളിലുമെല്ലാം വെണ്മയുടെ രഹസ്യ തേടി പോകുന്നവരുണ്ട്. എന്നാല്‍ ഇത പലപ്പോഴും ഗുണം തരില്ലെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ നല്‍കുകയും ചെയ്യും. കാരണം ചില ക്രീമുകള്‍ താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും പലപ്പോഴും ഇവയിലെ കെമിക്കലുകള്‍ പാര്‍ശ്വഫലങ്ങളാണ് നല്‍കുക.

വെളുത്ത നിറത്തിന് ഏറ്റവും നല്ലത് നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇവ ദോഷമുണ്ടാക്കില്ലെന്നു മാത്രമല്ല, പ്രയോജനം നല്‍കും, ചെലവും ഏറെ കുറവാണ്. ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ സഹായിക്കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ളവയുമാണ്. തയ്യാറാക്കാനും ഉപയോഗിയ്ക്കാനുമെല്ലാം ഏറ്റവും എളുപ്പവും. ഈ പല കൂട്ടുകളും വെളുക്കാന്‍ മാത്രമല്ല, ചര്‍മത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും നല്ല മരുന്നു കൂടിയാണ്.

പരമ്പരാഗത രീതികളനുസരിച്ച് ചില പ്രത്യേക രീതികളുണ്ട്, ചര്‍മത്തിന് വെളുപ്പു നിറം നല്‍കുന്നവ. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് ഫലം നല്‍കും, ഒരു ഗുണം മാത്രമല്ല, ഒന്നിലേറെ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.ഈ വഴികള്‍ കൃത്യമായി ചെയ്താല്‍ പാര്‍ശ്വ ഫലങ്ങളില്ലാത്ത പരിഹാരം ഉറപ്പുമാണ്.

മഞ്ഞളും ചന്ദനപ്പൊടിയും

മഞ്ഞളും ചന്ദനപ്പൊടിയും

മഞ്ഞളും ചന്ദനപ്പൊടിയും കലര്‍ത്തുക. ഇതിലേക്ക് പുളിയുള്ള തൈരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്. നാരങ്ങാനീരിന് പ്രകൃതിദത്ത ബ്ലീച്ചിംഗ് കഴിവുണ്ട്. ഇതും ഇതിലെ വൈറ്റമിന്‍ സിയും ചര്‍മത്തിനു വെളുപ്പു നല്‍കാന്‍ സഹായിക്കും. ഇതിനൊപ്പം മഞ്ഞള്‍ കൂടി ചേരുന്നത് ഫലം കൂടുതല്‍ ഉറപ്പു നല്‍കും.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍

വെളിച്ചെണ്ണയില്‍ മഞ്ഞള്‍

വെളിച്ചെണ്ണയില്‍ മഞ്ഞള്‍ ചേര്‍ത്തിളക്കി പുരട്ടാം. ഇതും ചര്‍മത്തിനു നിറം നല്‍കും. വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റ് ഫാറ്റി ആസിഡുകള്‍ ചര്‍മത്തിന് ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് വെളുപ്പു നല്‍കാനും നല്ലതാണ്. ഇവ രണ്ടും ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ നല്ലതാണ്.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ ഉപയോഗിച്ച് മഞ്ഞള്‍ അരച്ചു മുഖത്തു പുരട്ടുക. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ്. ഇവ രണ്ടും ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ നല്ലതാണ്. നല്ല ശുദ്ധമായ മഞ്ഞള്‍ കലര്‍ത്തി മുഖത്തു പുരട്ടിയാലും മതിയാകും.

മഞ്ഞളും കുങ്കുമപ്പൂ പൊടിച്ചതും

മഞ്ഞളും കുങ്കുമപ്പൂ പൊടിച്ചതും

മഞ്ഞളും കുങ്കുമപ്പൂ പൊടിച്ചതും കലര്‍ത്തി അല്‍പം പാലും ചേര്‍ത്തു മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കുന്നതിനു സഹായിക്കും.കുങ്കുമപ്പൂ പാലില്‍ കലര്‍ത്തി ഈ പാലില്‍ മഞ്ഞള്‍ ചാലിച്ചാലും മതിയാകും.

പപ്പായ മഞ്ഞളുമായി

പപ്പായ മഞ്ഞളുമായി

നല്ല പഴുത്ത പപ്പായ മഞ്ഞളുമായി ചേരുന്നത് ചര്‍മത്തിനു നിറം നല്‍കാന്‍ സഹായിക്കും.

മഞ്ഞളും പാല്‍പ്പാടയും

മഞ്ഞളും പാല്‍പ്പാടയും

മഞ്ഞളും പാല്‍പ്പാടയും, അല്ലെങ്കില്‍ മഞ്ഞളും പാലും ചേര്‍ത്തു മുഖത്തു തേയ്ക്കുന്നതും വെളുക്കാനുള്ള മറ്റൊരു വഴിയാണ്.

മഞ്ഞള്‍പ്പൊടി തേനില്‍

മഞ്ഞള്‍പ്പൊടി തേനില്‍

മഞ്ഞള്‍പ്പൊടി തേനില്‍ കലര്‍ത്തുക. അല്‍പം വെള്ളവും ചെറുനാരങ്ങാനീരും ചേര്‍ത്തു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യ, മുടി സംരക്ഷണത്തിനും ഏറെ നല്ലതാണ് ചെറുനാരങ്ങ. ഇതുകൊണ്ടുതന്നെയാണ് സൗന്ദര്യവര്‍ദ്ധക വിദ്യകളില്‍ ഇതിന് ഏറെ സ്ഥാനമുള്ളതും. ചെറുനാരങ്ങ ഉപയോഗിച്ചുള്ള സൗന്ദര്യസംരക്ഷണ വിദ്യകളില്‍ തന്നെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്നതാണ് ഏറെ പ്രധാനം. ഇതുപോലെ മുഖത്തെ പാടുകള്‍ മാറ്റുന്നതും. മുഖത്തെ പാടുകള്‍ മാറ്റുന്നതിനും വെളുക്കുന്നതിനും ചെറുനാരങ്ങ പല തരത്തില്‍ ചെറുനാരങ്ങ ഉപയോഗിയ്ക്കാം. ഇവയെക്കുറിച്ചു കൂടുതലറിയൂ,

പനിനീര്, ചെറുനാരങ്ങാനീര്

പനിനീര്, ചെറുനാരങ്ങാനീര്

പനിനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിന് നിറവും ലഭിയ്ക്കും.

തേന്‍, പാല്‍പ്പാട, ചെറുനാരങ്ങാനീര്

തേന്‍, പാല്‍പ്പാട, ചെറുനാരങ്ങാനീര്

തേന്‍, പാല്‍പ്പാട, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നതും മുഖചര്‍മത്തിന് നിറം നല്‍കാന്‍ നല്ലതാണ്.

പാലില്‍

പാലില്‍

പാലില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം നല്‍കും, പാടുകള്‍ അകറ്റും.

മുട്ടവെള്ള, ചെറുനാരങ്ങാനീര്

മുട്ടവെള്ള, ചെറുനാരങ്ങാനീര്

മുട്ടവെള്ള, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാനും പാടുകള്‍ കളയാനും ഗുണകരമാണ്.

ഓറഞ്ച് നീരും ചെറുനാരങ്ങാനീരുമായി ചേര്‍ത്ത്

ഓറഞ്ച് നീരും ചെറുനാരങ്ങാനീരുമായി ചേര്‍ത്ത്

ഓറഞ്ച് നീരും ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിലോ വെള്ളത്തിലോ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

Read more about: beauty skin care
English summary

Simple Home Remedies That Ensure Fair Skin

Simple Home Remedies That Ensure Fair Skin, Read more to know about,