ചുണങ്ങു മാറാന്‍ നാടന്‍ പ്രതിവിധികള്‍

Posted By:
Subscribe to Boldsky

ചുണങ്ങ് പലരേയും അലട്ടുന്ന ചര്‍മപ്രശ്‌നമാണെന്നു വേണം, പറയാന്‍. ചര്‍മത്തില്‍ ഉണ്ടായാല്‍ പെട്ടെന്നു തന്നെ പടരുന്ന ഒന്ന്.

ചുണങ്ങിന് കാരണം ശരീരത്തിലെ മെലാനിന്‍ ക്രമരഹിതമായി പലര്‍ന്നു പിടിയ്ക്കുന്നതാണ്. വെയില്‍ കൂടുതല്‍ കൊള്ളുക, സ്‌ട്രെസ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, വൈറ്റമിന്‍ ഡിയുടെ കുറവ്, അലര്‍ജി, തൈറോയ്ഡ് തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം.

ഗര്‍ഭകാലത്തു സ്ത്രീകളില്‍ ഇതു പൊതുവേ കണ്ടു വരുന്ന ഒന്നാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഗര്‍ഭിണികളില്‍ ഇതു കൂടുതലായി കണ്ടുവരാനുള്ള കാരണം. സാധാരണ ഗതിയില്‍ ചുണങ്ങു കാരണം ചര്‍മത്തിന് അസ്വസ്ഥതകള്‍ ഉണ്ടാകുന്നില്ലെങ്കിലും വിയര്‍ക്കുമ്പോഴും മറ്റും ചിലപ്പോള്‍ ചൊറിച്ചിലുണ്ടാകാറുണ്ട്.

ചുണങ്ങിന് പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

കടുക്

കടുക്

കടുക് അരച്ച് ചുണങ്ങുള്ളിടത്തിടുന്നത് ഇതിനുളള നല്ലൊരു പരിഹാരമാണ്.

മലയിഞ്ചി

മലയിഞ്ചി

മലയിഞ്ചി അരച്ചു മോരില്‍ കലക്കി ചുണങ്ങുള്ളിടത്തു പുരട്ടുന്നതും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

ചെറുനാരങ്ങ, വെളിച്ചെണ്ണ

ചെറുനാരങ്ങ, വെളിച്ചെണ്ണ

ചെറുനാരങ്ങ, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി ചുണങ്ങുള്ളിടത്തു പുരട്ടുന്നത് നല്ലതാണ്. ഇതു പുരട്ടിയ ശേഷം അല്‍പനേരം വെയില്‍ കൊള്ളിയ്ക്കുക. പിന്നീടു കഴുകിക്കളയാം. ഇത് അടുപ്പിച്ച് അല്‍പദിവസം ചെയ്യുക.

വെറ്റിലനീരില്‍ വെളുത്തുള്ളി

വെറ്റിലനീരില്‍ വെളുത്തുള്ളി

വെറ്റിലനീരില്‍ വെളുത്തുള്ളി അരച്ചു ചേര്‍ത്ത് ചുണങ്ങുള്ളിടത്തു പുരട്ടുന്നത് ചുണങ്ങു മാറാന്‍ ഏറെ നല്ലതാണ്.

പച്ചമഞ്ഞള്‍, ആര്യവേപ്പില

പച്ചമഞ്ഞള്‍, ആര്യവേപ്പില

പച്ചമഞ്ഞള്‍, ആര്യവേപ്പില എന്നിവ ചുണങ്ങിനുള്ള നല്ലൊരു പ്രതിവിധിയമാണ്. ഇത് അരച്ചുചേര്‍ത്ത് ചുണങ്ങുള്ളിടത്തു പുരട്ടുക.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ ചുണങ്ങു ബാധിച്ചിടങ്ങളില്‍ വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക. ഇത് ഗുണം നല്‍കും.

സവാള ജ്യൂസ് ,ആപ്പിള്‍ സിഡെര്‍ വിനെഗര്‍

സവാള ജ്യൂസ് ,ആപ്പിള്‍ സിഡെര്‍ വിനെഗര്‍

സവാള ജ്യൂസ് ,ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തി ചുണങ്ങുള്ളിടത്തു പുരട്ടാം. ഗുണമുണ്ടാകും.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

കിടക്കാന്‍ പോകുന്നതിനു മുന്‍പ് കറ്റാര്‍വാഴ ജെല്‍ ചുണങ്ങുള്ളഇടത്തു പുരട്ടുക. പിറ്റേന്നു രാവിലെ കഴുകാം.

Read more about: beauty, skincare
English summary

Simple Home Remedies For Melasma

Simple Home Remedies For Melasma, read more to know about,
Story first published: Saturday, January 20, 2018, 19:07 [IST]
Subscribe Newsletter