For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തു തുടുക്കാന്‍ ഈ വീട്ടുവൈദ്യം

|

നല്ല വെളുത്തു തുടുത്ത മുഖമെന്നത് പലരുടേയും സ്വപ്‌നമാണ്. ഇതിനായി പല വഴികളും നോക്കുന്നവരുമുണ്ട്. നല്ല വെളുപ്പു നിറത്തിന് പല ഘടകങ്ങളുമുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ നല്ല ഭക്ഷണം വരെയുള്ള പല ഘടകങ്ങളും വരും.

വെളുപ്പും നല്ല ചര്‍മവുമെല്ലാം സൗന്ദര്യത്തിന് മാറ്റേകുന്ന ചില പ്രധാന ഘടകങ്ങള്‍ തന്നെയാണ്. സ്വാഭാവികമായി ഇത്തരം ഭാഗ്യം ലഭിയ്ക്കുന്ന ചിലരുണ്ട്. മറ്റുള്ളവര്‍ക്ക് ഇതിന് ചര്‍മസംബന്ധമായ പല സംരക്ഷണങ്ങളും വേണ്ടിവരികയും ചെയ്യും.

വെളുപ്പു നിറം ലഭിയ്ക്കുമെന്നു പറയുന്ന പരസ്യങ്ങള്‍ ധാരാളമുണ്ട്. പല സോപ്പുകളും ക്രീമുകളും ചര്‍മം വെളുപ്പിയ്ക്കുമെന്നു പറഞ്ഞു വരുന്നുണ്ട്. ഇത് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യം കണ്ടറിയുക തന്നെ വേണം. ഇവ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നവയുമാകാം. കാരണം കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കുന്നതുകൊണ്ടുതന്നെ.

വെളുപ്പിനായി കെമിക്കല്‍ കലര്‍ന്ന വഴികള്‍ പരീക്ഷിയ്ക്കാതിരിയ്ക്കുകയാണ് ഏറെ നല്ലതാണ്. ഇത് പല ദോഷങ്ങളും വരുത്തും. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും ഇന്നു ലഭിയ്ക്കുന്ന വെളുക്കാനുള്ള പല ക്രീമുകള്‍ കാരണമാകാറുണ്ട്.

വെളുപ്പുനിറം ലഭിയ്ക്കാനായി ചെയ്യാവുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. പാരമ്പര്യമായി ചെയ്യാവുന്ന ചില വഴികള്‍. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,നിറം വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, ഒരുപിടി ചര്‍മപ്രശ്്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ വഴികള്‍. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലതാനും.

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി കുറച്ച് ദിവസം വെയിലത്ത് വച്ച് ഉണക്കുക. അതിന് ശേഷം നന്നായി പൊടിച്ചെടുക്കുക. തേനും റോസ് വാട്ടറും ചേര്‍ത്ത് ഇളക്കി കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക.

ഉരുളക്കിഴങ്ങിന്റെ നീരിന്

ഉരുളക്കിഴങ്ങിന്റെ നീരിന്

ഉരുളക്കിഴങ്ങിന്റെ നീരിന് പ്രകൃതിദത്തമായി ബ്ലീച്ചിങ് ഗുണമുണ്ട്. ചര്‍മ്മത്തിന്റെ നിറവ്യത്യാസം അകറ്റി നിറം നല്‍കാന്‍ ഇത് സഹായിക്കും. മാത്രമല്ല ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നു.

നാരങ്ങ

നാരങ്ങ

മറ്റൊരു പ്രകൃതി ദത്ത ബ്ലീച്ചിങ് ഏജന്റ് ആണ് നാരങ്ങ. ചര്‍മ്മത്തിന്റെ ഇരുണ്ട നിറം മാറ്റാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം മങ്ങാതെ നിറം വര്‍ദ്ധിപ്പിക്കാന്‍ നാരങ്ങ നീര് സഹായിക്കുന്നു. രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യുന്നതായിരിക്കും ഉത്തമം.

 തേന്‍

തേന്‍

ഒരു നാരങ്ങ പിഴിഞ്ഞ് നീര് എടുക്കുക. ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കുക. നന്നായി ഇളക്കിയതിന് ശേഷം മുഖത്ത് ഇരുണ്ട ഭാഗങ്ങളില്‍ തേയ്ക്കുക. പത്ത് മിനുട്ടിന് ശേഷം കഴുകി കളഞ്ഞ് മുഖം തുടയ്ക്കുക

പാല്‍

പാല്‍

ലാക്ടിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിന് തെളിഞ്ഞ നിറം പ്രകൃദത്തമായി നല്‍കാന്‍ പാല്‍ സഹായിക്കും. പച്ചപാല്‍ ചര്‍മ്മത്തില്‍ പുരട്ടുന്നതാണ് നല്ലത്. സാധാരണ പാലോ തണുത്ത പാലോ ഉപയോഗിക്കാം . അതേസമയം ചൂടാക്കിയതോ ചൂടുള്ളതോ ആയ പാല്‍ ഉപയോഗിക്കരുത്.

ബദാം എണ്ണ

ബദാം എണ്ണ

ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ യ്ക്ക് ചര്‍മ്മത്തിന് തെളിച്ചം നല്‍കാനുള്ള കഴിവുണ്ട്. ചര്‍മ്മത്തില്‍ എണ്ണമയം ഉണ്ടാക്കുമെന്നതിനാല്‍ രാത്രിയില്‍ പുരട്ടുക. അങ്ങനെയെങ്കില്‍ ചര്‍മ്മത്തിലേക്ക് എണ്ണ നന്നായി വലിച്ചെടുക്കാന്‍ സമയം ലഭിക്കുംഏതെങ്കിലും ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ചര്‍മ്മത്തില്‍ നിറം മങ്ങിയ ഭാഗത്ത് ബദാം എണ്ണ സാവധാനം തേയ്ക്കുക. അധികമാവുന്ന എണ്ണ ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടച്ച് കളയുക. രാത്രി തേച്ച് രാവിലെ കഴുകി കളയുക

മഞ്ഞള്‍

മഞ്ഞള്‍

വെളുപ്പു നിറം ലഭിയ്ക്കാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് മഞ്ഞള്‍. ഇത് പല വിധത്തിലും വെളുത്ത ചര്‍മത്തിന് ഉപകാരപ്രദമാകും. ഏതെല്ലാം വിധത്തില്‍ മഞ്ഞള്‍ വെളുത്ത ചര്‍മത്തിനായി ഉപയോഗിയ്ക്കാമെന്നു നോക്കൂ.

കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി

കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി

കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കും. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുന്നതിനും ഇത് നല്ലതാണ്.

ഓട്‌സ്

ഓട്‌സ്

ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ കൊണ്ടുള്ള ഫേസ് സ്‌ക്രബ് ഉപയോഗിക്കാം. മഞ്ഞള്‍പ്പൊടി, പാല്‍പ്പൊടി, ഓട്‌സ് പൊടിച്ചത്, പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. ഇതുപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യാം. ഇത് മൃതകോശങ്ങള്‍ അകറ്റാന്‍ സഹായിക്കും.

മഞ്ഞള്‍പ്പൊടിയും പനിനീരും

മഞ്ഞള്‍പ്പൊടിയും പനിനീരും

മഞ്ഞള്‍പ്പൊടിയും പനിനീരും ചേര്‍ത്തു കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലതാണ്.ഇതില്‍ അല്‍പം തൈരും കലര്‍ത്താം. നിറം വര്‍ദ്ധിക്കും. മുഖത്തെ ചുളിവുകള്‍ മാറുകയും ചെയ്യും.

മഞ്ഞള്‍പ്പൊടി തേനില്‍

മഞ്ഞള്‍പ്പൊടി തേനില്‍

മഞ്ഞള്‍പ്പൊടി തേനില്‍ കലര്‍ത്തുക. അല്‍പം വെള്ളവും ചെറുനാരങ്ങാനീരും ചേര്‍ത്തു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

മഞ്ഞളും പാല്‍പ്പാടയും

മഞ്ഞളും പാല്‍പ്പാടയും

മഞ്ഞളും പാല്‍പ്പാടയും, അല്ലെങ്കില്‍ മഞ്ഞളും പാലും ചേര്‍ത്തു മുഖത്തു തേയ്ക്കുന്നതും വെളുക്കാനുള്ള മറ്റൊരു വഴിയാണ്.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍

വെളിച്ചെണ്ണയില്‍ മഞ്ഞള്‍

വെളിച്ചെണ്ണയില്‍ മഞ്ഞള്‍ ചേര്‍ത്തിളക്കി പുരട്ടാം. ഇതും ചര്‍മത്തിനു നിറം നല്‍കും.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ ഉപയോഗിച്ച് മഞ്ഞള്‍ അരച്ചു മുഖത്തു പുരട്ടുക. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ്.

മഞ്ഞള്‍പ്പൊടിയും തൈരും

മഞ്ഞള്‍പ്പൊടിയും തൈരും

മഞ്ഞള്‍പ്പൊടിയും തൈരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖം വെളുക്കാനുള്ള മറ്റൊരു വഴിയാണ്. തൈരിലും ലാക്ടിക് ആസിഡുണ്ട്. മഞ്ഞള്‍പ്പൊടിയും തൈരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖം വെളുക്കാനുള്ള മറ്റൊരു വഴിയാണ്. തൈരിലും ലാക്ടിക് ആസിഡുണ്ട്. ഇതാണ് ചര്‍മത്തിന് നിറം നല്‍കുന്നത്.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

മഞ്ഞളും കുങ്കുമപ്പൂ പൊടിച്ചതും കലര്‍ത്തി അല്‍പം പാലും ചേര്‍ത്തു മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കുന്നതിനു സഹായിക്കും.

മഞ്ഞളും ചന്ദനപ്പൊടിയും

മഞ്ഞളും ചന്ദനപ്പൊടിയും

മഞ്ഞളും ചന്ദനപ്പൊടിയും കലര്‍ത്തുക. ഇതിലേക്ക് പുളിയുള്ള തൈരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

Read more about: beauty skincare
English summary

Simple Home Remedies To Get Fair Skin

Simple Home Remedies To Get Fair Skin, read more to know about,
X
Desktop Bottom Promotion