For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേവിച്ച മത്തങ്ങയിലുണ്ട് നിറം വെക്കും സൂത്രം

|

സൗന്ദര്യസംരക്ഷണത്തിന് എന്നും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി ബ്യൂട്ടി പാര്‍ലര്‍ തോറും കയറിയിറങ്ങുന്നവരും ചില്ലറയല്ല. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും പിന്നീട് പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും എന്ന കാര്യവും നമുക്ക് സംശയമേതുമില്ലാതെ പറയാവുന്നതാണ്. പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. ഇതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ ഉപയോഗിക്കേണ്ടതായി വരും. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

<strong>Most read: താരന്‍ കൊഴിഞ്ഞ് പോവും ഒരു പിടി ഉപ്പില്‍</strong>Most read: താരന്‍ കൊഴിഞ്ഞ് പോവും ഒരു പിടി ഉപ്പില്‍

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ് ഇനി ഉള്ളത്. കാരണം ഓരോ ദിവസം കഴിയുന്തോറും സൗന്ദര്യസംരക്ഷണം ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇനി ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും അല്‍പം വേവിച്ച മത്തങ്ങയിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിനായി എങ്ങനെ മത്തങ്ങ ഉപയോഗിക്കാം എന്ന് നോക്കാം. ഇത് സൗന്ദര്യസംരക്ഷണത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും സൗന്ദര്യത്തിന് പ്രശ്‌നമെന്ന് തോന്നുന്നവ പോലും ഇല്ലാതാക്കാന്‍ ഒരു കഷ്ണം വേവിച്ച മത്തങ്ങയിലൂടെ സാധിക്കുന്നു.

വേവിച്ച മത്തങ്ങ തേക്കാം

വേവിച്ച മത്തങ്ങ തേക്കാം

മുഖത്തെയും കഴുത്തിലേയും ചുളിവുകള്‍ വാര്‍ദ്ധക്യം അടുത്തെത്തി എന്നതിന്റെ സൂചനയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നു. എന്നാല്‍ പലപ്പോഴും ഇതെല്ലാം ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് അന്വേഷിക്കുന്നവര്‍ക്കുള്ള ഒരു നല്ല നാടന്‍ പരിഹാരമാണ് വേവിച്ച മത്തങ്ങ. നല്ലതു പോലെ വേവിച്ച മത്തങ്ങയില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. അതോടൊപ്പം ചര്‍മ്മത്തിന്റെ തിളക്കവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറം

എല്ലാവരുടേയും ചര്‍മ്മത്തിന് ഒരു സ്വാഭാവിക നിറം ഉണ്ടായിരിക്കും. അതിന് മാറ്റം വരുത്താന്‍ ഒരു ക്രീമിനും സാധിക്കുകയില്ല. എന്നാല്‍ ചര്‍മ്മത്തിന്റെ നിറം ഉള്ളത് പോലെ നിലനിര്‍ത്തുന്നതിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് മത്തങ്ങ. മത്തങ്ങ കൊണ്ട് പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. അല്‍പം വേവിച്ച മത്തങ്ങയില്‍ ഒരു സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്.

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം കാണുന്നതിനും മത്തങ്ങ ഉപയോഗിക്കാവുന്നതാണ്. നല്ലതു പോലെ വേവിച്ച മത്തങ്ങ അല്‍പം തേന്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം പഞ്ചസാര എന്നിവ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് സൗന്ദര്യത്തിനുണ്ടാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രതിസന്ധികളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മത്തങ്ങ ഫേസ്പാക്ക്. ഇത് ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കറുത്ത പുള്ളികള്‍

കറുത്ത പുള്ളികള്‍

കറുത്ത പുള്ളികള്‍ മുഖത്തുണ്ടാക്കുന്നത് വളരെ വലിയ പ്രതിസന്ധികള്‍ തന്നെയാണ്. എത്രയൊക്കെ മേക്കപ് ചെയ്താലും ഇത് വീണ്ടും മുഖത്ത് തന്നെ ഉണ്ടാവുന്ന അവസ്ഥയാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനും ഇനി അല്‍പം മത്തങ്ങയില്‍ ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുത്ത പുള്ളികളെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല കറുത്ത പുള്ളികളുടെ പാടിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മത്തങ്ങ ഫേസ്പാക്ക്.

കഴുത്തിലെ കറുപ്പിന്

കഴുത്തിലെ കറുപ്പിന്

കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മത്തങ്ങ. മത്തങ്ങ നല്ലതു പോലെ വേവിച്ച് ഇതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് കഴുത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ പത്ത് മിനിട്ട് മസ്സാജ് ചെയ്ത് ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിച്ച് കഴുത്തിലെ കറുപ്പിനെ ഇളക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ സൗന്ദര്യത്തിന് വളരെ വലിയ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ചര്‍മ്മത്തെ വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മസംബന്ധമായ ഇത്തരം പ്രതിസന്ധികളെ ഫലപ്രദമായ നേരിടുന്നതിന് സഹായിക്കുന്നു മത്തങ്ങ.

<strong>Most read: വെണ്ണയിലുണ്ട് പ്രായം കുറക്കും മാജിക്‌</strong>Most read: വെണ്ണയിലുണ്ട് പ്രായം കുറക്കും മാജിക്‌

ചര്‍മ്മം സോഫ്റ്റ് ആവുന്നതിന്

ചര്‍മ്മം സോഫ്റ്റ് ആവുന്നതിന്

ചര്‍മ്മം സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇത്. എന്നാല്‍ പലപ്പോഴും മത്തങ്ങ കൊണ്ടുള്ള ഫേസ്പാക്കിന്റെ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇത് ചര്‍മ്മത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ചര്‍മ്മം സോഫ്റ്റ് ആവുന്നതിന് മത്തങ്ങ വേവിച്ച് ഇത് മുഖത്ത് തേക്കുന്നത് ചര്‍മ്മം സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി മത്തങ്ങ മുഖത്ത് തേക്കാവുന്നതാണ്.

 വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഒന്നാണ് മത്തങ്ങ. മത്തങ്ങ കൊണ്ട് മുഖത്തേയും ശരീരത്തിലേയും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാവുന്നതാണ്. മത്തങ്ങ വേവിച്ച് അതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്തും ശരീരത്തിലും തേക്കാം. പതിനഞ്ച് മിനിട്ടിനു ശേഷം അല്‍പം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം. ഇത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ വരണ്ട ചര്‍മ്മത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് ഇന് വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് മത്തങ്ങ ഉപയോഗിക്കാവുന്നതാണ്.

English summary

pumpkin facepacks for different skin types

We have listed pumpkin facepacks for different skin types, Check it out,
Story first published: Wednesday, November 21, 2018, 11:33 [IST]
X
Desktop Bottom Promotion