For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനും ഓട്‌സും മുഖത്ത്; നിറത്തിന് ഫലപ്രദ ഒറ്റമൂലി

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്. നിറത്തിന്റെ കുറവ്, ചര്‍മ്മത്തിന്റെ ഇരുണ്ട നിറം, മുഖത്തെ കരുവാളിപ്പ്, വരണ്ട ചര്‍മ്മം എന്നിവയാണ് ചര്‍മ്മത്തിന് വില്ലനായിട്ടുള്ള പ്രതിസന്ധികള്‍. എന്നാല്‍ ചര്‍മ്മത്തിന് ഉണ്ടാവുന്ന പല അസ്വസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് തേന്‍ നല്ലതാണ്. എന്നാല്‍ തേന്‍ സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് തേന്‍. തേന്‍ ഏതൊക്കെ രീതിയില്‍ സൗന്ദര്യത്തിന് ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയില്ല. സൗന്ദര്യസംരക്ഷണത്തിന് തേന്‍ ഉപയോഗിക്കുമ്പോള്‍ അത് പല ഗുണങ്ങള്‍ ചര്‍മ്മത്തില്‍ വരുന്നുണ്ട്. എന്തൊക്കെയെന്നതാണ് പലര്‍ക്കും അറിയാത്തത്.

<strong>Most read: വേവിച്ച മത്തങ്ങയിലുണ്ട് നിറം വെക്കും സൂത്രം</strong>Most read: വേവിച്ച മത്തങ്ങയിലുണ്ട് നിറം വെക്കും സൂത്രം

സൗന്ദര്യസംരക്ഷണത്തിന് തേന്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് തേന്‍ നല്‍കുന്നത്. തേന്‍ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കുറച്ച് തേന്‍ മതി. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തേന്‍ ഉപയോഗിക്കുന്നത് എങ്ങനെയെല്ലാം എന്ന് നോക്കാം.

ഓട്‌സും തേനും

ഓട്‌സും തേനും

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏതൊക്കെ രീതിയില്‍ തേന്‍ ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി അല്‍പം ഓട്‌സ് പൊടിച്ച് അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കണം. പത്ത് മിനിട്ടെങ്കിലും മസ്സാജ് ചെയ്യണം. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. മാത്രമല്ല പത്ത് മിനിട്ട് മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കൂടി ഈ ഫേസ്പാക്ക് മുഖത്ത് വെച്ച് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാം.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന തരത്തില്‍ പല ക്രീമുകളും മറ്റും വിപണിയില്‍ ഉണ്ട്. എന്നാല്‍ ഇതൊക്കെ ചര്‍മ്മത്തിന് പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് ഓട്‌സ് തേന്‍ ഫേസ്പാക്ക് മികച്ചതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പല വിധത്തിലാണ് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നത്.

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഏറ്റവും എഫക്ടീവ് ആയിട്ടുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തേനും ഓട്‌സും. ഈ ഫേസ്പാക്ക് മുഖത്ത് തേക്കുന്നത് പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്. ഒരാഴ്ചയിലെ ഉപയോഗം കൊണ്ട് തന്നെ ബ്ലാക്ക്‌ഹെഡ്‌സിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

 നല്ലൊരു മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് തേനും ഓട്‌സും. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും വരള്‍ച്ചക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ ചര്‍മ്മത്തിലെ വരള്‍ച്ച കാരണം ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഓട്‌സ് തേന്‍ പേസ്റ്റ്. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി ഇത് മാറുന്നു.

സ്‌ക്രബ്ബര്‍

സ്‌ക്രബ്ബര്‍

നല്ലൊരു സ്‌ക്രബ്ബ്രര്‍ ആണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഇത് ചര്‍മ്മത്തിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വൃത്തിയാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സ്‌ക്രബ്ബര്‍ നല്ല രീതിയില്‍ വളരെയധികം സഹായിക്കുന്നു ചര്‍മ്മത്തിന്. ഏത് ചര്‍മ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഓട്‌സും തേനും. ഇത് ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് ഈ മരുന്ന് ഏറ്റവും ഏഫക്ടീവ് ആണ് എന്ന് പറയുന്നതാണ്. കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഓട്‌സ് തേന്‍ ഫേസ്പാക്ക്. മാത്രമല്ല ഇത് ചര്‍മ്മത്തിന് ഏത് വിധത്തിലും നല്ലതാണ്.

ചര്‍മ പ്രശ്‌നങ്ങള്‍ക്ക്

ചര്‍മ പ്രശ്‌നങ്ങള്‍ക്ക്

ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്. തേനും ഓട്‌സും മിക്‌സ് ചെയ്ത് ഇത് പല വിധത്തിലുള്ള പ്രതിസന്ധികളേയും ചര്‍മ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും എക്‌സിമ, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേനും ഓട്‌സും. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിലൂടെ ഉണ്ടാവുന്നില്ല.

ചര്‍മ്മം മൃദുവാകാന്‍

ചര്‍മ്മം മൃദുവാകാന്‍

ചര്‍മ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഓട്‌സും തേനും. ചര്‍മ്മം മൃദുവാക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു ഓട്‌സ് തേന്‍ ഫേസ്പാക്ക്. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് പല വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങളെ ഇല്ലാതാക്കി ചര്‍മം മൃദുവാക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

 കരുവാളിപ്പ് പരിഹരിക്കാന്‍

കരുവാളിപ്പ് പരിഹരിക്കാന്‍

ചര്‍മ്മത്തിലെ കരുവാളിപ്പ് പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. കരുവാളിപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്‌സ് തേന്‍ ഫേസ്പാക്ക്. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ കരുവാളിപ്പിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനും മികച്ചതാണ്.

English summary

oats honey facepack for glowing skin

There are several reasons your skin would absolutely use honey and oats mix, read on. ചര്‍മ്മത്തിന്
X
Desktop Bottom Promotion