For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യത്തിന് മുത്തശ്ശിമാര്‍ കൈമാറിയ നാടന്‍വഴി

|

സൗന്ദര്യസംരക്ഷണം ഇന്നത്തെ കാലത്ത് ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറുയിറങ്ങുന്നതാണ് എന്ന് കരുതുന്നവര്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നമുക്ക് സമ്മാനിക്കുന്നതാവട്ടെ പല വിധത്തിലുള്ള പ്രതിസന്ധികളും ആണ്. ഉള്ള സൗന്ദര്യത്തിന് കൂടി ഭീഷണിയാവുന്ന അവസ്ഥയിലാണ് പലപ്പോഴും കാര്യങ്ങള്‍ ചെന്നെത്തുന്നത്. അതുകൊണ്ട് തന്നെ ബ്യൂട്ടി പാര്‍ലറില്‍ പോക്ക് അത്രക്ക് ശുഭകരമായ ആശ്വാസകരമായ രീതിയല്ല. പക്ഷേ ഇതൊന്നുമല്ലാതെ ചര്‍മ്മ കാന്തി ലഭിക്കുന്നതിനും കേശസംരക്ഷണത്തിനും എല്ലാം പാരമ്പര്യമായി കാലങ്ങളായി കൈമാറി വന്ന ചില വഴികള്‍ ഉണ്ട്. മുത്തശ്ശിമാരുടെ ചില പ്രത്യേക സൗന്ദര്യക്കൂട്ട് പല വിധത്തിലാണ് നമ്മുടെ സൗന്ദര്യത്തിന് സഹായിക്കുന്നത്.

ആധുനിക വഴികള്‍ പെട്ടെന്ന് ഫലം തരുന്നവയായിരിക്കും, എന്നാല്‍ ഇവയില്‍ നല്ലൊരു പങ്കും പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ധാരാളം നല്‍കുന്നവയായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കി ആരോഗ്യവും സൗന്ദര്യവും തുടിക്കുന്ന വഴികള്‍ക്ക് പ്രാധാന്യം കൂടുതല്‍ നല്‍കാം. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

<strong>മുഖം വെളുക്കാനും മുട്ടറ്റം മുടിക്കും ചെമ്പരത്തി</strong>മുഖം വെളുക്കാനും മുട്ടറ്റം മുടിക്കും ചെമ്പരത്തി

ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സഹായിക്കുന്ന ചില വഴികള്‍ ഏതൊക്കെയെന്ന് നോക്കാം. തലമുറകളായി മുത്തശ്ശിമാര്‍ കൈമാറി വരുന്ന വഴികളാണ് ഇതെല്ലാം. ഏത് സൗന്ദര്യ പ്രശ്‌നത്തിനും അവരില്‍ പരിഹാരം ഉണ്ടാവും എന്നതാണ് സത്യം. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ സൗന്ദര്യത്തിന് സഹായിക്കുന്ന മുത്തശ്ശിക്കൂട്ടുകള്‍ എന്ന് നോക്കാം.

 മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളിന്റെ ഖ്യാതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. ചര്‍മ്മത്തിന് നിറം നല്‍കുക എന്നതിലുപരി ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിന് മഞ്ഞളിന് കഴിയുന്നു. പ്രായത്തെ അകറ്റി നിര്‍ത്തുന്നതിനും ചര്‍മ്മത്തെ ശുദ്ധീകരിക്കുന്നതിനും മഞ്ഞള്‍ തന്നെയാണ് ഉത്തമം. നല്ലൊരു അണുനാശിനി കൂടിയാണ് മഞ്ഞള്‍. ചര്‍മ്മത്തിലെ ഏത് വിഷത്തേയും ഇല്ലാതാക്കുന്നതിനും കുറക്കുന്നതിനും മഞ്ഞള്‍ ഉത്തമമാണ്. മുഖത്തെ പാടുകളെ ഇല്ലാതാക്കി ചര്‍മ്മം ക്ലിയറാവുന്നതിനും മഞ്ഞള്‍ തന്നെയാണ് മികച്ചത്. ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരവും ചര്‍മ്മത്തിന് സംരക്ഷണവും നല്‍കാന്‍ മഞ്ഞളോളം മികച്ച ഒരു മാര്‍ഗ്ഗം ഇല്ലെന്ന് തന്നെ പറയാവുന്നതാണ്.

വെള്ളരിക്ക

വെള്ളരിക്ക

മഞ്ഞളിനോളം വരില്ലെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല വെള്ളരിക്കയും. വെള്ളരിക്ക ഉപയോഗിക്കുന്നത് പല വിധത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പലരും ബ്ലീച്ച് ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോവുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളും ചില്ലറയല്ല. എന്നാല്‍ ഇതിനെല്ലാം പരിഹാരം നല്‍കി ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെള്ളരിക്കയും നാരങ്ങ നീരും. ഇത് രണ്ടും മുഖത്തെ എല്ലാ അഴുക്കും പൂര്‍ണമായും ഇല്ലാതാക്കി മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പ്രകൃതിദത്ത ബ്ലീച്ച് ചെയ്താല്‍ മുഖത്തിന് തിളക്കം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങളും നിമിഷ നേരം കൊണ്ട് പരിഹരിക്കാന്‍ സഹായിക്കുന്നു.

 തേന്‍

തേന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തേന്‍. തേന്‍ ഉപയോഗിച്ചും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഏത് വിധത്തിലും ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും സോഫ്റ്റനസും നല്‍കുന്നു. നല്ലൊരു ഫേസ്മാസ്‌ക് ആണ് തേന്‍ എന്ന കാര്യത്തില്‍ സംശയമില്ല. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു തേന്‍. തേന്‍ കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. അതുകൊണ്ട് തന്നെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാതെ നമുക്ക് തേന്‍ ഉപയോഗിച്ച് പല സൗന്ദര്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാവുന്നതാണ്. മുത്തശ്ശിമാരുടെ സൗന്ദര്യ മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയായിരുന്നു തേന്‍.

നെല്ലിക്ക

നെല്ലിക്ക

കേശസംരക്ഷണത്തിനും നാടന്‍ വഴികള്‍ തന്നെയായിരുന്നു ഏറ്റവും ഉത്തമം. അതിനായി പല വിധത്തിലുള്ള പരീക്ഷണങ്ങളും ഇന്ന് നമ്മള്‍ നടത്തുന്നുണ്ട്. എന്നാല്‍ നെല്ലിക്കയെന്ന ഒറ്റമൂലി ഇത്തരത്തിലുള്ള പല പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി മുടി കൊഴിച്ചില്‍ നിര്‍ത്തുകയും മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനെല്ലാം നെല്ലിക്കയിട്ട് കാച്ചിയ എണ്ണ തന്നെയായിരുന്നു വഴിവെച്ചിരുന്നത്. അത്രക്ക് ഗുണകരമാണ് ഈ എണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

നാരങ്ങ

നാരങ്ങ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന മറ്റൊന്നാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല സൗന്ദര്യ പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. നാരങ്ങ നീര് മുഖക്കുരുവിനെ അകറ്റാന്‍ ഏറ്റവും ഉത്തമമാണ്. നാരങ്ങ നീര് മുറിച്ച് അതില്‍ നിന്നും നീരെടുത്ത് അല്‍പം വെള്ളം മിക്‌സ് ചെയ്ത് പഞ്ഞിയില്‍ തേച്ച് പിടിപ്പിച്ച് ഇത് കൊണ്ട് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ പാടുകളെയെല്ലാം ഒന്നൊഴിയാതെ ഇല്ലാതാക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇതെല്ലാം. ഏത് വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കി ക്ലിയര്‍ സ്‌കിന്‍ ആക്കുന്നതിന് ഇത് സഹായിക്കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

സൗന്ദര്യസംരക്ഷണത്തിന് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാം. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി അത് കണ്ണിനു താഴെ വെക്കാവുന്നതാണ്. ഇത് കണ്ണിനു താഴെയുള്ള കറുപ്പിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ബ്യൂട്ടി പാര്‍ലറില്‍ പോവാതെ തന്നെ ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ മികച്ച മാര്‍ഗ്ഗമാണ് ഉരുളക്കിഴങ്ങ്. ഇത് ചര്‍മ്മത്തിലെ കറുപ്പിനെ ആഗിരണം ചെയ്ത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

 കാരറ്റ്

കാരറ്റ്

കാരറ്റ് എന്നത് അല്‍പം മോഡേണ്‍ ചിന്താഗതിയാണെങ്കിലും പലരും താരനെ പ്രതിരോധിക്കാന്‍ പണ്ട് കാലത്ത് കാരറ്റ് ഉപയോഗിച്ചിരുന്നു. ഇതെല്ലാം താരന്‍ മാത്രമല്ല അകാല നരയെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും കാരറ്റ് സഹായിക്കുന്നു. കാരറ്റ് ജ്യൂസ് കഴിക്കുന്നത് അകാല നരയെ പ്രതിരോധിക്കുന്നു. മാത്രമല്ല ആരോഗ്യത്തിനും ഏറ്റവും ഉത്തമമാണ് കാരറ്റ് ജ്യൂസ്. അതുകൊണ്ട് തന്നെ കാരറ്റ് ജ്യൂസ് കഴിക്കുന്നത് കേശസംരക്ഷണത്തെ ബാധിക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരമാണ്.

English summary

Natural tips for natural beauty

Here are some natural tips for glowing skin and hair, take a look.
Story first published: Tuesday, July 24, 2018, 13:53 [IST]
X
Desktop Bottom Promotion