For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ വരള്‍ച്ചക്ക് പെട്ടെന്ന്തന്നെ പരിഹാരം

എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കാവുന്നതാണ്

|

വരണ്ട ചര്‍മ്മം പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. സൗന്ദര്യ സംരക്ഷണത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. എന്നാല്‍ ഇനി വരണ്ട ചര്‍മമെന്ന പ്രശ്‌നത്തെ നമുക്ക് ചില വീട്ടുമരുന്നുകള്‍ കൊണ്ട് ഇല്ലാതാക്കാം. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. എത്രയൊക്കെ ക്രീമും ഓയിന്‍മെന്റുകളും തേച്ച് പിടിപ്പിച്ചാലും ചര്‍മ്മം വരണ്ട് തന്നെ ഇരിക്കുന്നുവോ എങ്കില്‍ അതിന് വീട്ടില്‍ തന്നെ പരിഹാരം കാണാവുന്നതാണ്.

എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കാവുന്നതാണ്. അതിന് വേണ്ടി ചില കാര്യങ്ങളില്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഓരോ കാലാവസ്ഥയിലും ചര്‍മസംരക്ഷണത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കണം. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചില്ലറയല്ല.

ക്രീമുകള്‍ ഉപയോഗിക്കുമ്പോളും ഏതൊക്കെ തരത്തിലുള്ള ക്രീമുകളാണെങ്കിലും എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നതിനെക്കുറിച്ച് നമ്മള്‍ അറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അത് വരണ്ട ചര്‍മ്മത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ക്രീമും ബേബി ഓയിലും

ക്രീമും ബേബി ഓയിലും

തണുപ്പ് കാലത്ത് ചര്‍മ്മത്തില്‍ കൂടുതല്‍ വരള്‍ച്ച ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന ക്രീമില്‍ അല്‍പം ബേബി ഓയില്‍ കൂടി ചേര്‍ക്കാം. ഇത് വരണ്ട ചര്‍മ്മത്തിന് പെട്ടെന്ന് പരിഹാരം കാണുന്ന ഒന്നാണ്. അതിലുപരി അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധ വേണം. കാരണം വൃത്തിയുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള ചര്‍മപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. കാരണം തണുപ്പ് കാലത്ത് ചര്‍മ്മത്തിലെ ഈര്‍പ്പം കൂടുതല്‍ നഷ്ടപ്പെടും എന്നത് തന്നെ കാരണം.

 ക്ലെന്‍സര്‍

ക്ലെന്‍സര്‍

ക്ലെന്‍സര്‍ ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ക്രീം രൂപത്തിലുള്ള ക്ലെന്‍സര്‍ ഉപയോഗിക്കാന്‍ ശ്രമിക്കാം. അല്ലാത്തവ ഉപയോഗിച്ചാല്‍ ഇത് ശരീരത്തിലെ പ്രകൃതിദത്തമായുള്ള എണ്ണമയത്തെകൂടി ഇല്ലാതാക്കുന്നു.

ബോഡി വാഷ്

ബോഡി വാഷ്

ബോഡി വാഷ് പലരും ഉപയോഗിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും ചര്‍മ്മത്തെ വരണ്ടതാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ക്രീം രൂപത്തിലുള്ള ബോഡി വാഷ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ചര്‍മ്മത്തിലെ ജലാംശം അതു പോലെ തന്നെ നിലനിര്‍ത്തുന്നു.

 മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

മുഖം കഴുകിയതിനു ശേഷം ഉടന്‍ തന്നെ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിലെ എണ്ണമയം അതുപോലെ തന്നെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല പെട്ടെന്ന് തന്നെ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

ഷാമ്പൂ ഉപയോഗിക്കുമ്പോഴും അല്‍പം ശ്രദ്ധ നല്‍കുക. ഫാറ്റി ആസിഡ് അടങ്ങിയ ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കാരണം അത് പലപ്പോഴും തലയോട്ടിയിലെ എണ്ണമയത്തെ പൂര്‍ണമായും കളയാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. ഇത് പല വിധത്തില്‍ ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്നു.

 ലിപ് ബാം

ലിപ് ബാം

ലിപ്ബാം ആണ് മറ്റൊന്ന്. ലിപ്ബാം ഇടാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് ചുണ്ടിനെ വരണ്ടതാക്കി മാറ്റുന്നു. മാത്രമല്ല ഇത് ചുണ്ടുകള്‍ക്ക് ആരോഗ്യവും നിറവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചുണ്ടിന്റെ വരള്‍ച്ച മാറ്റുന്നതിനും സഹായിക്കുന്നു.

 എണ്ണ ഉപയോഗിക്കുക

എണ്ണ ഉപയോഗിക്കുക

ചര്‍മ്മത്തില്‍ നിന്ന് എണ്ണയെ ഒരിക്കലും ഒഴിവാക്കരുത്. ചര്‍മ്മത്തില്‍ എണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ എണ്ണക്കുള്ള പ്രാധാന്യം ചില്ലറയല്ല.

പ്രകൃതിദത്ത വസ്തുക്കള്‍

പ്രകൃതിദത്ത വസ്തുക്കള്‍

കണ്ണില്‍ കണ്ട ചര്‍മസംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണുന്നതിനായി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

English summary

natural remedies for dry skin

Here are the top 10 home remedies for dry skin. read on to know more.
Story first published: Monday, April 2, 2018, 10:11 [IST]
X
Desktop Bottom Promotion