For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രകൃതിദത്തമായ രീതിയിൽ മുഖക്കുരു ചികിൽസിക്കാം

By %e0%b4%a1%e0%b4%bf%e0%b4%9c%e0%b5%86 %28dj%29
|

മുഖക്കുരുവും പാടുകളും എല്ലാ പെൺകുട്ടികളുടെയും പേടിസ്വപ്നമാണ്.നമ്മൾ എന്നും ഇതിനായി പൊരുതിക്കൊണ്ടിരിക്കുകയാണ്.ഇന്ന് മുഖക്കുരു അകറ്റാൻ ധാരാളം കൃത്രിമ വസ്തുക്കൾ ലഭ്യമാണ്.അതേസമയം അവ ചർമ്മപ്രശ്നങ്ങൾ ഉണ്ടാക്കും.അപ്പോൾ എന്ത് ചെയ്യും?

kk

100%പ്രകൃതിദത്തമായ വഴികളിലൂടെ നമുക്ക് മുഖക്കുരു ഫലപ്രദമായി ചികിത്സിക്കാനാകും.ഇതിനായി ബാക്ടീരിയകളെ നേരിടാനും അഴുക്കും അണുബാധയും നീക്കാനും പ്രകൃതിദത്തമായ സുഗന്ധവ്യഞ്ജനങ്ങളാണ് ഉപയോഗിക്കുന്നത്.ഇതിലെ സ്‌പൈസസ് വളരെ സ്ട്രോങ്ങ് ആയതിനാൽ സെന്സിറ്റിവ് ചർമ്മക്കാർക്ക് അലർജി ഉണ്ടാക്കാം.അതിനാൽ സെന്സിറ്റിവ് ചർമ്മക്കാർ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം.മറ്റുള്ളവർക്ക് മുഖക്കുരു അകറ്റാൻ ഈ ചികിത്സ ഉത്തമമാണ്.

 പ്രകൃതിദത്തമായ മുഖക്കുരു ചികിത്സയ്ക്ക് വേണ്ട വസ്തുക്കൾ

പ്രകൃതിദത്തമായ മുഖക്കുരു ചികിത്സയ്ക്ക് വേണ്ട വസ്തുക്കൾ

ഇവയെല്ലാം നമുക്ക് അടുക്കളയിൽ ലഭ്യമാകുന്നവയാണ്

സ്പൂൺ

ബൗൾ

കറുവാപ്പട്ട പൊടി

തേൻ

മഞ്ഞൾപ്പൊടി

നാരങ്ങാ

ആവശ്യവസ്തുക്കൾ എല്ലാം തയ്യാറായി.ഇനി നമുക്ക് ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം

മഞ്ഞൾ

മഞ്ഞൾ

സ്റ്റെപ് 1

ഒരു വൃത്തിയുള്ള ബൗൾ എടുത്ത് അതിൽ അര സ്പൂൺ മഞ്ഞൾപ്പൊടി ഇടുക.മഞ്ഞൾ ബാക്ടീരിയയെയും ചർമ്മത്തിലെ അണുബാധ അകറ്റാനും മികച്ചതാണ്.ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണം ചർമ്മത്തിന്റെ മെലാനിൻ ഉത്‌പാദനം കുറയ്ക്കുകയും ചർമ്മത്തിലെ പാടുകളും മറ്റും കുറയ്ക്കുകയും ചെയ്യും.ചെറിയ മഞ്ഞൾ നിറം കഴുകിക്കളയാവുന്നതാണ്.കുറച്ചു മണിക്കൂറുകൾ കഴിയുമ്പോൾ അത് മാഞ്ഞുപോകും

സ്റ്റെപ്പ് 2

നന്നായി പൊടിച്ച ഒരു സ്പൂൺ കറുവാപ്പട്ട എടുക്കുക.ഇത് പ്രകൃതിദത്തമായ എക്സ്ഫോളിയെന്റ് ആണ്.ഇത് ആന്റിസെപ്റ്റിക്,ആന്റി ഫംഗൽ,ആന്റി വൈറൽ തുടങ്ങിയവയ്‌ക്കായി വർഷങ്ങളായി ഉപയോഗിക്കുന്നവയാണ്.ഇത് ചർമ്മത്തിൽ ആഴത്തിൽ പ്രവർത്തിക്കുന്നു.ചർമ്മത്തിലെ സുഷിരങ്ങളെ ഉത്തേജിപ്പിക്കുന്നതിനാൽ മറ്റു ചേരുവകൾക്ക് ആഴത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ സാധിക്കും.

ചർമ്മപ്രശ്നങ്ങൾ

ചർമ്മപ്രശ്നങ്ങൾ

സ്റ്റെപ്പ് 3

അര സ്പൂൺ നാരങ്ങാനീര് ഈ മിശ്രിതത്തിലേക്കിട്ട് നന്നായി യോജിപ്പിക്കുക.നാരങ്ങായിലെ അസോർബിക് ആസിഡ് നല്ലൊരു ആസ്ട്രിൻജന്റ് ആണ്.ഇതിലെ ആന്റി ബാക്റ്റീരിയൽ ഘടകം മുഖക്കുരു ഉണങ്ങാൻ സഹായിക്കുന്നു.നാരങ്ങാ ചിലർക്ക് ചർമ്മപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.അങ്ങനെയെങ്കിൽ അത് ഒഴിവാക്കുക

സ്റ്റെപ്പ് 4

ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർക്കുക.ഒരു സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തു പേസ്റ്റ് പോലെയാക്കുക.തേൻ ഒരിക്കലും ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കുക.കാരണം ഇത് മുഖക്കുരു ചികിത്സിക്കാൻ മികച്ചതും വര്ഷങ്ങളായി ഉപയോഗിക്കുന്നതുമാണ്.ഇത് ചർമ്മത്തെ വൃത്തിയാക്കുകയും കുഴികളിലെ അഴുക്കും ബാക്ടീരിയയെയും നീക്കി വേദന കുറയ്ക്കുകയും ചെയ്യും.നിങ്ങൾക്ക് തേൻ ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ പാലോ തൈരോ ഉപയോഗിച്ച് ചർമ്മത്തെ ഈർപ്പമുള്ളതാക്കി മാറ്റുക

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

നിങ്ങളുടെ മുഖക്കുരുവിന് മുകളിൽ ഈ പേസ്റ്റ് പുരട്ടി 15 -20 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.ചർമ്മം വരണ്ടതായി തോന്നുന്നുവെങ്കിൽ മോയിസ്ച്യുറൈസര് പുരട്ടുക.

ഈ മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിച്ചു മൂന്നു ദിവസവും ദിവസേന ഉപയോഗിക്കാവുന്നതാണ്.ആദ്യ തവണ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങളുടെ മുഖക്കുരു അപ്രത്യക്ഷമാകുന്നത് കാണാം.3 ദിവസം കഴിയുമ്പോൾ ഇത് പൂർണ്ണമായും മാറും.

English summary

natural acne spot treatment

Here are some ways in which you can treat acne effectively through natural ways,
Story first published: Monday, September 3, 2018, 17:48 [IST]
X
Desktop Bottom Promotion