For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപയർ പൊടികൊണ്ടുള്ള കിടിലൻ ഫേഷ്യലുകൾ

|

കറി വയ്ക്കാൻ മാത്രമല്ല , മുഖ കാന്തി വർധിപ്പിക്കാനും ചെറുപയർ ഉപയോഗിക്കാം. ചെറുപയറിന്റെ പൊടി കൊണ്ടുള്ള ഫേഷ്യൽ മുഖത്തിന് തിളക്കം നൽകും . പണ്ടു കാലങ്ങളിൽ ചർമ്മ സംരക്ഷണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നതും ചെറുപയർ പൊടിയായിരുന്നു . മുഖ കാന്തി വർധിപ്പിച്ച് അഴക് കൂട്ടുന്ന ഇവ എല്ലാ വീടുകളിലും മുഖ്യ സ്ഥാനം അലങ്കരിച്ചിരുന്നു എന്ന് വേണം പറയാൻ . ‌‌‌‌

G

കാലക്രമേണ ഇൻസ്റ്റന്റ് വസ്തുക്കളോട് ഭ്രമമേറി മലയാളി ഒാൺലൈനിൽ വരുന്ന പാക്കറ്റ് പൊടികൾ മാത്രമുപയോ​ഗിക്കാൻ തുടങ്ങിയപ്പോഴാണ് ​ഗുരുതരമായ പല രോ​ഗങ്ങളും പിടികൂടിയത് . മുടി കൊഴിച്ചിലും മുഖത്തെ പാടുകളുമെല്ലാം കൂടി വന്നതല്ലാതെ കുറ‍ഞ്ഞില്ല . എല്ലാത്തരം ചർമ്മ രോ​ഗങ്ങൾക്കും ഉപയോ​ഗിക്കാവുന്ന ഉത്തമ വസ്തുവാണ് ചെറുപയർ പൊടി . മുഖം തിളങ്ങാൻ ഇനി ടെലിവിഷനിലെ പരസ്യങ്ങളിൽ വരുന്നത് വാരി കോരി തേക്കാതെ തികച്ചും പ്രകൃതി ദത്തമായവ ഉപയോ​ഗിച്ച് അഴക് കൂട്ടാം . മുഖത്തടിഞ്ഞ് കൂടിയ മാലിന്യങ്ങളെ ഇല്ലാതാക്കാൻ ചെറുപയർ പൊടിക്ക് കഴിവുണ്ട് . അഴുക്ക് നീങ്ങിയ മുഖം വൃത്തിയുള്ളതും മിനുസമാർന്നതുമായി തീരുന്നു . അതിനാൽ തന്നെ കണ്ണുമടച്ച് വിശ്വസിച്ച് ഉപയോ​ഗിക്കാവുന്ന ഒന്നാണ് ചെറുപയർ പൊടി .

 ചെറുപയർ പൊടികൊണ്ടുള്ള സ്ക്രബ്ബിങ്

ചെറുപയർ പൊടികൊണ്ടുള്ള സ്ക്രബ്ബിങ്

ഏറ്റവും ഫലവത്തായ സ്ക്രബിങാണിതെന്ന് നിശേഷം പറയാം . എന്തെന്നാൽ മുഖത്തടിഞ്ഞ് കൂടിയ അഴുക്കും പൊടിയും നീക്കി നല്ല തിള​ങ്ങുന്ന ചർമ്മം നിങ്ങൾക്കേകാൻ ചെറുപയർ പൊടി കഴിഞ്ഞേ മറ്റാരും ഉള്ളൂ . നന്നായി പൊടിച്ച് പൗഡർ രൂപത്തിലാക്കിയ ചെറുപയർ പൊടി വെള്ളത്തിൽ യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക , ഏതാനും മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കൈമുക്കി പതിയെ സ്ക്രബ് ചെയ്ത് കൊടുക്കാം . തുടർച്ചായയി ഇത്തരത്തിൽ ചെയ്യുന്നത് മുഖത്തെ അഴുക്കുകൾ നിശ്ശേഷം കളയാൻ ഇടയാക്കുന്നു .

നാളുകളായി അടിഞ്ഞ് കൂടിയ പൊടിയും അഴുക്കും നീങ്ങുന്നതോടെ മുഖത്തിന് കാന്തി വർധിക്കുന്നു , ചർമ്മത്തിന് ചെറുപയർ പൊടിയിലൂടെ പുതു ജീവൻ ലഭിക്കുകയും ചെയ്യുന്നു .

 ചെറുപയർ പൊടി ഫേഷ്യൽ

ചെറുപയർ പൊടി ഫേഷ്യൽ

പലതപരം ഫേഷ്യലുകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട് .. എല്ലാവർക്കും ഇന്ന് സമയമില്ലാത്തതിന്റെ പേരിൽ വിപണിയിൽ ലഭ്യമാകു്നന വൻ വിലയുള്ള ഫേഷ്യലുകൾ ബ്യൂട്ടി പാർലറുകളിൽ പോയി ചെയ്യാനാണ് താത്പര്യം ഇവ ചെയ്താലൽ ഏതാനും ദിവസത്തേന് അൽപ്പം തിളക്കം ലഭിക്കുമെങ്കിലും തുടർച്ചയായ ഉപയോ​ഗം മുഖത്തെ കരുവാളിച്ച രൂപത്തിലാക്കുന്നു . രാസ വസ്തുക്കൾ അടങ്ങിയ ഇവയുടെ ഉപയോ​ഗം ശരീരത്തിന് ദോഷമേ ചെയ്യൂ . ഇവിടെയാണ് ചെറുപയർ പൊടിയുടെ മാജിക് സംഭവിക്കുന്നത് .

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് ഫേഷ്യൽ ചെയതാൽ ആശങ്കപ്പെടാതെ സൗന്ദര്യത്തെ സ്വന്തമാക്കാവുന്നതാണ് . ലാവെൻഡർ ഒയിലും , വെള്ളവും ചെറുപയർ പൊടിയും യോജിപ്പിച്ച് മുഖത്ത് തേക്കുക . ചെറുപയർ പൊടി തയ്യാറാക്കുമ്പോൾ ന്നനായി കഴുകി ഉണങ്ങി മാലിന്യ മുക്തമായ ചെറുപയർ വേണം ഉപയോ​ഗിക്കാൻ . ഇന്ന് വിപണിയിൽ ലഭ്യമായ ഒട്ടുമിക്ക വസ്തുക്കളിലെയും മാലിന്യം പലപ്പോഴും ഊഹിക്കാൻ കഴിയുന്നതിനപ്പുറമാണ് . അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ തയ്യാറാക്കുമ്പോൾ പ്രത്യേക ശ്രദ്ധ അത്യവശ്യമാണ് .

വൃത്തിയാക്കിയ പൊടി

വൃത്തിയാക്കിയ പൊടി

കല്ലുപോലുള്ളവ ചെറുപയർ മേടിക്കുമ്പോൾ കാണാവുന്നതാണ് . ഇവയടക്കം എല്ലാ മാലിന്യങ്ങളും നീക്കം ചെയ്ത് തയ്യാറാക്കുന്ന പൊടിയാണ് ഉത്തമം . വൃത്തിയാക്കിയ പൊടി ഇത്തരത്തിൽ ലാവെൻഡർ ഒായിലിൽ മിക്സ് ചെയ്ത് തേക്കാവു്നനതാണ് . ഇവ ചർമ്മത്തിലെ അനാവശ്യമായ എണ്ണമയം അകറ്റി നിർത്താനും ഉപയോഗിക്കാവുന്നതാണ് .

 ചെറുപയർ പൊടി ഫേഷ്യൽ പാക്ക്

ചെറുപയർ പൊടി ഫേഷ്യൽ പാക്ക്

ഒരൽപ്പം സമയം മാറ്റി വച്ചാൽ സുന്ദരീ സുന്ദരൻമാരാകാനുള്ള വഴി വീട്ടിൽതന്നെയുണ്ട് . ചെറുപയർ പൊടിയും തിളപ്പിച്ചാറിയ വെള്ളവും കുഴമ്പു പരുവത്തിലാക്കി മുഖത്ത് തേക്കാവുന്നതാണ് . ഈ ഫേഷ്യൽ പാക്ക് തുടർച്ചായയി ചെയ്യുന്നത് മുഖത്തെ കുരുക്കളും , പാടുകളും മാറാൻ നിങ്ങളെ സഹായിക്കുകയു ചെയ്യും . താരതമ്യേന ചിലവു കുറ‍ഞ്ഞതെങ്കിലും പ്രകൃതി​ദത്തമായ ഇവ കൊണ്ടുണ്ടാക്കുന്ന ​ഗുണമാണ് . രാസ വസ്തുക്കളോ മറ്റ് കെമിക്കലുകളോ ചേർക്കാത്ത ഇത്തരം വസ്തുക്കൾ ഉപയോിക്കുകയാണെങ്കിൽ ശരീരത്തെ എന്നും ചെറുപ്പമായി കാത്ത് സൂക്ഷിക്കാവുന്നതാണ് .

പണ്ടു കാലങ്ങളിൽ മുത്തശ്ശിമാർ സ്ഥിരം നിർദ്ദേശിച്ചിരുന്ന സൗന്ദര്യ കൂട്ടുകളിലെ കേമനായിരുന്നു ചെറുപയർ പൊടിയെന്ന് പറയാം . അത്രമേലുണ്ട് ചെറുപയർ പൊടിയുടെ ​ഗുണങ്ങൾ . കറി വെച്ച് കഴിച്ചാലും , സൗന്ദര്യ വർധക വസ്തുവാക്കിയാലും ചെറുപയർ പൊടി കെങ്കമമാണെന്ന് പറയാം . നിസാര വിലക്ക് ലഭിക്കുന്ന ഇവയുടെ ​ഗുണങ്ങൾ അമൂല്യമാണ് എ ന്നിരിക്കേ കാശും സമയവും നഷ്ട്ടപ്പെടുത്തി ബ്യൂട്ടി പാർലറുകൾ വഴി കയറിയിറങ്ങുന്നതിനേക്കാൾ എത്രയോ മെച്ചമാണ് ഇത്തരം ഫേഷ്യലുകൾ . ഇനി മുതൽ വീട്ടിൽ ചെറുപയർ വാങ്ങുമ്പോൾ ഒരൽപ്പം കൂടുതൽ വാങ്ങാം . പുതുമയുടെ ബ്യൂട്ടി പാർലർ ഭ്രമത്തെ വിട്ട് ചെറുപയർ പൊടി പോലുള്ള പഴയ കൂട്ടിലേക്ക് പോകുമ്പോൾ നാം കൈപ്പിടിയിലൊതുക്കുന്നത് അളവറ്റ ആരോ​ഗ്യകരമായ ശീലത്തെ കൂടിയാണ് .

സൗന്ദര്യ വർധക കൂട്ടുകൾ

സൗന്ദര്യ വർധക കൂട്ടുകൾ

മുത്തശ്ശിമാർ പറഞ്ഞ് കേട്ടിരുന്ന ഇത്തരം സൗന്ദര്യ വർധക കൂട്ടുകൾക്ക് ഇനി മുതൽ പ്രഥമ സ്ഥാനം നൽകി തുടങ്ങാം . വീട്ടിൽ തന്നെ നിസാരമായി ചെയ്തെടുക്കാവുന്ന ഇവ നിങ്ങൾക്ക് ലാഭിച്ച് തരുന്നത് സമയവും പണവും മാത്രമല്ല , മറിച്ച് ആരോ​ഗ്യത്തെ കൂടിയാണ് എന്ന തിരിച്ചറിവ് അത്യാവശ്യമാണ് . പുതിയ തലമുറക്ക് പരിചയം മുട്ടിന് മുട്ടിന് കാണുന്ന ബ്യൂട്ടി പാർലറുകളാകാം ,

എന്നിരുന്നാലും സാവധാനം ക്ഷമയോടെ ചെറുപയർ പൊടിയുെട ​ഗുണങ്ങളെക്കുറിച്ച് പറഞ്ഞ് മനസിലാക്കി പുതിയ തലമുറയിലെ കുട്ടികളെക്കൂടി നല്ല വസ്തുക്കൾ ഉപയോ​ഗിച്ച് ശീലിക്കാൻ പ്രിരിപ്പിക്കാവുന്നതാണ് . യഥാർഥ സൗന്ദര്യം മനസിലാണെന്ന് പറയുമെങ്കിലും ഉള്ള സൗന്ദര്യത്തെ കളയാതെ പരിപാലിച്ച് കാത്തു സൂക്ഷിക്കേണ്ടിയിരിക്കുന്നു .

English summary

mung-bean-facial-the-simplest-way-to-natural-skin-care

How Can Mung Beans Help Skin, Mung Bean Face Mask , Mung Bean for Clear Skin
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more