കുളി പിഴയ്ക്കാതിരിയ്ക്കാന്‍....

Posted By: Samuel P Mohan
Subscribe to Boldsky

കുളിക്കുക എന്നുളളത് ഏവരുടേയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ആയുര്‍വേദ പ്രകാരം കുളിക്കുമ്പോള്‍ ആദ്യ പാദം മുതല്‍ വെളളം മുകളിലേക്ക് ഒഴിച്ചു വേണം കുളി ആരംഭിക്കാന്‍. അതിനു കാരണമായുളളത് തലച്ചോറിനെ തണുപ്പ് വരുന്നു എന്ന് അറിയിപ്പ് നല്‍കിയ ശേഷം തല നനയ്ക്കാനാണ്. അല്ലെങ്കില്‍ ജലദോഷം പോലുളള രോഗങ്ങള്‍ വരുമെന്നു പറയുന്നു. ആയുര്‍വേദത്തില്‍ കുളി കഴിഞ്ഞാല്‍ ആദ്യം തോര്‍ത്തുന്നത് മുതുകാണ്.

ഇങ്ങനെയുളള പല കാര്യങ്ങളും നമ്മളില്‍ പലരും അറിയാതെ പോകുന്നു. അതിനാല്‍ ഇന്നത്തെ ഞങ്ങളുടെ ലേഖനത്തില്‍ കുളിയില്‍ സാധാരണയായി കണ്ടു വരുന്ന പിഴവുകളെ കുറിച്ചു പറയാം.

ചൂടുവെളളത്തിലെ കുളി

ചൂടുവെളളത്തിലെ കുളി

പേശികളുടെ വിശ്രമത്തിന് ഏറ്റവും നല്ലത് ചൂടുവെളളത്തിലെ കുളിയാണ്. കൂടാതെ നിങ്ങളുടെ ചര്‍മ്മത്തിലെ അധിക എണ്ണയും ഇതിലൂടെ നീക്കം ചെയ്യുന്നു. എന്നാല്‍ ഒന്നു ശ്രദ്ധിക്കേണ്ടത്, ചൂടുവെളളത്തില്‍ കുളിക്കുന്നത് ചര്‍മ്മം വരണ്ടതും ചൊറിച്ചിലുമുണ്ടാക്കുന്നു. നിങ്ങള്‍ ഒരു തണുപ്പുളള സ്ഥലത്താണ് താമസിക്കുന്നതെങ്കില്‍ ഇളം ചൂടുവെളളമാണ് ഏറ്റവും മികച്ചത്.

ഷവറിനു കീഴില്‍ ഏറെ നേരം ചിലവഴിക്കരുത്

ഷവറിനു കീഴില്‍ ഏറെ നേരം ചിലവഴിക്കരുത്

ഷവറിനു കീഴില്‍ അധിക നേരം കുളിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത് അത്ര നല്ലതല്ല. കാരണം നിങ്ങളുടെ ശരീരത്തിലെ സ്വാഭാവിക എണ്ണയും ലിപിഡുകളും ഇത് നീക്കം ചെയ്യുന്നു. അതിനാല്‍ പത്ത് മിനിറ്റില്‍ കൂടുതല്‍ ഷവറിനു മുന്നില്‍ നില്‍ക്കരുത്.

സോപ്പിന്റെ സുഗന്ധം നിങ്ങളെ ആകര്‍ഷിക്കുന്നു

സോപ്പിന്റെ സുഗന്ധം നിങ്ങളെ ആകര്‍ഷിക്കുന്നു

സോപ്പുകളില്‍ നിങ്ങളുടെ ചര്‍മ്മത്തിലെ ഈര്‍പ്പം നീക്കം ചെയ്യാനുളള ചേരുവകള്‍ ചേര്‍ന്നിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ അമിത വരള്‍ച്ചയ്ക്ക് കാരണമാകുന്നു. അതിനാല്‍ പാരാബിന്‍സ്, സിന്തറ്റിക് നിറങ്ങള്‍, സുഗന്ധങ്ങള്‍, സോഡിയം ലൗറല്‍ സള്‍ഫേറ്റ് എന്നിവ അടങ്ങിയ സോപ്പുകള്‍ കഴിവതും ഒഴിവാക്കുക. എണ്ണയടങ്ങിയ സോപ്പ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും മികച്ചത്.

സ്ഥിരമായി ഒരേ സ്‌ക്രബ്ബര്‍ ഉപയോഗിക്കരുത്

സ്ഥിരമായി ഒരേ സ്‌ക്രബ്ബര്‍ ഉപയോഗിക്കരുത്

നശിച്ച ചര്‍മ്മകോശങ്ങള്‍ നീക്കം ചെയ്യുന്നത് വളരെ നല്ലതാണ്, എന്നാല്‍ അതിനായി ഒരേ സ്‌ക്ര്ബര്‍ തന്നെ ഉപയോഗിക്കുന്നത് നല്ലതല്ല. ഇതില്‍ ബാക്ടീരയ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. സ്‌ക്രബ്ബറിലെ അണുബാധ നിങ്ങളുടെ തലയിലെത്തി മുടി കൊഴിച്ചിലിനു കാരണമാകുന്നു. അതിനാല്‍ നാല് ആഴ്ച കൂടുമ്പോള്‍ ഇത് മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനു പകരം ഒരു തുണി ഉപയോഗിക്കുന്നത് നല്ലതാണ്.

ശരീരം നന്നായി വൃത്തിയാക്കുക

ശരീരം നന്നായി വൃത്തിയാക്കുക

അവസാനമായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. സോപ്പും മറ്റു ഉത്പന്നങ്ങളും ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ സുഷിരങ്ങള്‍ അടയാനും അതിനോടനുബന്ധിച്ച് മുഖക്കുരു ഉണ്ടാകാനും സാധ്യത ഏറെയാണ്. അതിനാല്‍ ശരീരം നന്നായി വൃത്തിയാക്കണം, കൂടാതെ മുഖക്കുരു തടയാന്‍ നിങ്ങളുടെ മുടിയും വൃത്തിയാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുക.

Read more about: beauty bodycare
English summary

Mistakes We Commit While Taking A Shower

Mistakes We Commit While Taking A Shower, read more to know about,
Story first published: Wednesday, March 7, 2018, 18:30 [IST]