നാരങ്ങ കൊണ്ടൊരു ഫേഷ്യല്‍ ചെയ്യാം ഫലം നിശ്ചയം

Posted By:
Subscribe to Boldsky

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പൊടിക്കൈകളും നേട്ടങ്ങളും നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നമ്മള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഫേഷ്യല്‍ ചെയ്യുന്നതിന് നാരങ്ങ ഉപയോഗിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? സത്യമാണ്, ഇന്നത്തെ കാലത്ത് ഫേഷ്യല്‍ ചെയ്യുന്നവര്‍ ചില്ലറയല്ല. എന്നാല്‍ അതിനു ശേഷമുണ്ടാവുന്ന പാര്‍ശ്വഫലങ്ങളും മറ്റും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്.

ഫേഷ്യല്‍ ചെയ്യാനും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാനും നമ്മളില്‍ മിക്കവരും ആശ്രയിക്കുന്നത് ബ്യൂട്ടി പാര്‍ലറുകളെയാണ്. പക്ഷേ അമിതമായ തോതില്‍ രാസവസ്തുക്കളും മറ്റും ഉപയോഗിച്ച് ചെയ്യുന്ന ഇത്തരത്തിലുള്ള ഫേഷ്യല്‍ പലപ്പോഴും ചര്‍മ്മത്തിന് നെഗറ്റീവ് ഫലം ആണ് ഉണ്ടാക്കുക എന്നതാണ് കാര്യം. എന്നാല്‍ വെറും നാരങ്ങ ഉപയോഗിച്ചു തന്നെ നമുക്ക് ചര്‍മ്മസംരക്ഷണം നടത്താം. വീട്ടില്‍ തന്നെ നാരങ്ങ ഉപോഗിച്ച് ചെയ്യാവുന്ന ലെമണ്‍ ഫേഷ്യല്‍ ഉണ്ട്.

മുടിക്ക് ആരോഗ്യമുണ്ടോ, അറിയാം ഇങ്ങനെ

നാരങ്ങ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുമ്പോള്‍ ഫലം ഉറപ്പാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും നമ്മുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഏത് സൗന്ദര്യ പ്രശ്‌നത്തിനും കറുപ്പിനും എല്ലാം പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ പങ്കാണ് അതുകൊണ്ട് തന്നെ നാരങ്ങക്കുള്ളത്. നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും സ്ഥിരമായി നമ്മളെ വലക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അതെങ്ങനെയെന്ന് നോക്കാം. എന്താണ് അതിന്റെ ഗുണങ്ങളെന്നും.

ക്ലെന്‍സര്‍ ആയി ആദ്യം

ക്ലെന്‍സര്‍ ആയി ആദ്യം

ഫേഷ്യല്‍ ചെയ്യുമ്പോള്‍ ആദ്യം മുഖം ക്ലീന്‍ ചെയ്യുകയാണ് ചെയ്യേണ്ടത്. അതിന് ക്ലെന്‍സര്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ ക്ലെന്‍സര്‍ ഉപയോഗിക്കുന്നത് നാരങ്ങയായാല്‍ ഇരട്ടി ഫലമാണ് ലഭിക്കുന്നത്. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ആസിഡും എന്‍സൈമുകളും ചര്‍മ്മത്തിലെ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ തേനില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് മൂന്ന് മിനിട്ടോളം മുഖത്ത് മസ്സാജ് ചെയ്യുക. അതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ചര്‍മ്മത്തില്‍ ഒളിച്ചിരിക്കുന്ന എല്ലാ അഴുക്കിനേയും മറ്റും ഇല്ലാതാക്കുന്നു. ചര്‍മ്മത്തില്‍ തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ ഈ വഴി തന്നെ ധാരാളം.

 ടോണര്‍ പിന്നീട്

ടോണര്‍ പിന്നീട്

പിന്നീട് നല്ലൊരു ടോണര്‍ ആണ് ഉപയോഗിക്കേണ്ടത്. ടോണര്‍ ആയി ഉപയോഗിക്കുന്നതിന് മുന്‍പ് എല്ലാ വിധത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം നാരങ്ങ നീര് ഒരിക്കലും തനിയെ മുഖത്ത് തേച്ച് പിടിപ്പിക്കാന്‍ പാടില്ല. കാരണം അത് ചിലരില്‍ അലര്‍ജി ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും നാല് ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗറും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അല്‍പസമയത്തിനു ശേഷം പഞ്ഞി ഉപയോഗിച്ച് ഇത് തുടച്ചു കളയാം.

പ്രകൃതിദത്ത സ്‌ക്രബ്ബ്

പ്രകൃതിദത്ത സ്‌ക്രബ്ബ്

മൂന്നാമതായി ഫേഷ്യല്‍ ചെയ്യുന്നതിന് മുന്‍പ് മുഖം സ്‌ക്രബ്ബ് ചെയ്യണം. മുഖത്തെ അനാവശ്യമായ വസ്തുക്കളും കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുന്നതിന് വളരെയധധികം സഹായിക്കുന്ന ഒന്നാണ് സ്‌ക്രബ്ബ് ചെയ്യുന്നത്. അതിനായി രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും പകുതി നാരങ്ങയുടെ നീരും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മുഖത്തെ മൃതകോശങ്ങള്‍ നീങ്ങി തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു.

ഫെയര്‍നെസ്സ് മസ്സാജ് ക്രീം

ഫെയര്‍നെസ്സ് മസ്സാജ് ക്രീം

മസ്സാജ് ക്രീം തയ്യാറാക്കാന്‍ ഇനി ശ്രദ്ധിക്കാം. ഫെയര്‍നെസ്സ് മസ്സാജ് ക്രീം നമുക്ക് തന്നെ തയ്യാറാക്കാവുന്നതാണ്. ഷിയബട്ടര്‍ കുറഞ്ഞ ചൂടില്‍ ഉരുക്കി ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴയുടെ നീരും മൂന്ന് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും മിക്‌സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും വട്ടത്തില്‍ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ഇല്‌സ്തികത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു.

മള്‍ട്ടി വിറ്റാമിന്‍ ഫേസ്പാക്ക്

മള്‍ട്ടി വിറ്റാമിന്‍ ഫേസ്പാക്ക്

അടുത്തതായി ഫേസ് പാക്ക് തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഫേസ്പാക്ക് തയ്യാറാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. രണ്ടോ മൂന്നോ കഷ്ണം പൈനാപ്പിളും അതോടൊപ്പം അല്‍പം നാരങ്ങാ നീരും രണ്ട് ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും അല്‍പം കളിമണ്ണും ഒര മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് ബ്രഷ് ഉപയോഗിച്ച് മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന നല്ലൊരു ഫേസ്പാക്ക് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

 ഗുണങ്ങള്‍

ഗുണങ്ങള്‍

ലെമണ്‍ ഫേഷ്യല്‍ ചെയ്യുന്നതിലൂടെ ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ നമ്മളെ അലട്ടുന്ന പര ചര്‍മ പ്രശ്‌നങ്ങളും പൂര്‍ണമായും ഇല്ലാതാക്കുന്നു. ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ഈ ലെമണ്‍ ഫേഷ്യല്‍ സഹായിക്കുന്നു. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

മുഖക്കുരുവും കറുത്ത പാടുകളും

മുഖക്കുരുവും കറുത്ത പാടുകളും

സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും വില്ലനാവുന്ന ഒന്നാണ് മുഖക്കുരുവും കറുത്ത പാടുകളും. ഇതിനെ പൂര്‍ണമായും ഇ്ല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ഫേഷ്യല്‍. ഏത് സൗന്ദര്യ പ്രശ്‌നത്തിനും നമുക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. മുകളില്‍ പറഞ്ഞതു പോലെ ലെമണ്‍ ഫേഷ്യല്‍ ചെയ്താല്‍ മുഖക്കുരുവും കറുത്ത പാടുകളും മാറുകയും മുഖം സുന്ദരമാകുകയും ചെയ്യുന്നു.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ഫേഷ്യല്‍. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തി മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. പല വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ലെമണ്‍ ഫേഷ്യല്‍. വരണ്ട ചര്‍മ്മത്തിനും ഉത്തമ പരിഹാരം നല്‍കുന്നു.

പാര്‍ശ്വഫലങ്ങളില്ല

പാര്‍ശ്വഫലങ്ങളില്ല

കെമിക്കലുകള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്നതും ഈ ഫേഷ്യലിന്റെ പ്രത്യേകതയാണ്. ഇത് മൂലം ചര്‍മ്മത്തിന് ഗുണങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. യാതൊരു വിധത്തിലുള്ള ദോഷങ്ങളും ഉണ്ടാവുകയില്ല.

English summary

Lemon facial for skin whitening

Lemon Facial is a great way to lighten your skin naturally, read on.
Story first published: Friday, April 27, 2018, 10:21 [IST]