For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  തേന്‍ ഒരു അത്ഭുതമാണ്

  By Belbin Baby
  |

  എന്തും ഏതിനും ഉപയോഗപ്രദമായ ഒരു ഔഷധമാണ് തേന്‍. മനുഷ്യന്‍ സമൂഹമായി ജീവിച്ച് തുടങ്ങിയ കാലം മുതല്‍ തുടങ്ങിയതാണ് തേനിന്റെ ഉപയോഗം.

  ഏകദേശം 8,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തേന്‍ വേണ്ടി മനുഷ്യര്‍ വേട്ട തുടങ്ങി. ജോര്‍ജിയയിലാണ് ഏറ്റവും പഴയ തേന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഏതാണ്ട് 5,000 വര്‍ഷത്തെ പഴക്കമുള്ള പുരാതന ശവകുടീരത്തില്‍ കുഴിച്ചെടുത്ത കളിമണ്‍ പാത്രങ്ങളില്‍ തേന്‍ കണ്ടെത്തിയിട്ടുണ്ട്.

  z

  പുരാതന ഈജിപ്റ്റിലും ഗ്രീസിലും തേന്‍ ഉപയോഗിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ആയുര്‍വേദയിലും പരമ്പരാഗത ചൈനീസ് വൈദ്യത്തിലും തേനിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 16ാം നൂറ്റാണ്ടില്‍ പഞ്ചസാര വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാകുന്നതിന് ഏറെക്കാലം മുമ്പേ തേന്‍ പ്രകൃതിദത്ത സ്വീറ്റ് ആയി കണക്കാക്കപ്പെടിരുന്നു.

  ഔഷധ മൂല്യം

  യൂനാനി, ആയുര്‍വേദം തുടങ്ങി പുരാതന വൈദ്യശാസ്ത്ര വിഭാഗങ്ങളിലെല്ലാം തേന്‍ കൊണ്ടുള്ള ചികിത്സാ മുറകള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഗ്രീസില്‍ നിന്ന് ഉത്ഭവിച്ചു അറേബ്യയില്‍ വികാസം പ്രാപിച്ച യൂനാനി വൈദ്യ ശാസ്ത്രത്തിന്റെ ഏറെക്കറെ ചികിത്സാമുറകളും തേന്‍ ചേര്‍ത്തുള്ളവയാണ്. തേന്‍ കൊണ്ടുള്ള ഏതാനും ചില ചികിത്സാ മുറകള്‍ വിവരിക്കാം.

  ആമാശയ രോഗങ്ങളകറ്റാന്‍

  ദഹനേന്ദ്രിയ വ്യൂഹത്തിലെ വായ, അന്നനാളി, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍ തുടങ്ങിയവയുടെ ഏറെക്കുറെ അസുഖങ്ങള്‍ക്കെല്ലാം തേന്‍ പരിഹാരമാണ്. വായയിലെയും വയറ്റിലെയും പുണ്ണിനും (അള്‍സര്‍) അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും തേന്‍ ശമനം നല്‍കുന്നു. മലബന്ധത്തെ തേന്‍ സുഖപ്പെടുത്തുമ്പോള്‍ തന്നെ, വയറിളക്കത്തിനും അത് ഉപയോഗ പ്രദമാണ്. രാവിലെ വെറും വയറ്റില്‍ ശുദ്ധമായ തേന്‍ കഴിച്ചാല്‍ സുഖശോധന ലഭിക്കുന്നതാണ്. അസിഡിറ്റിയുള്ളവര്‍ക്ക് ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പ് അല്‍പം തേന്‍ കഴിക്കുന്നത് നല്ലതാണ്. വയര്‍ വേദനക്കും തേന്‍ ഔഷധമാണ്.

  y0

  കൊഴുപ്പ് കുറക്കാന്‍

  ആധുനിക സമൂഹത്തിന് വലിയൊരു വെല്ലുവിളിയായി മാറിയ അമിത കൊഴുപ്പിനും തേന്‍ ഏറെ ഫലപ്രദമാണ്. സ്ഥിരമായി രാവിലെ അല്‍പം ചെറുനാരങ്ങാ നീരും ഒരു ഔണ്‍സ് തേനും അതിന്റെ അഞ്ചിരട്ടി വെള്ളവും ചേര്‍ത്തു സേവിക്കുന്നത് കൊഴുപ്പ് കുറക്കാന്‍ സഹായിക്കും, ശരീരം മെലിയാനും ഈ രൂപത്തില്‍ തേന്‍ കഴിക്കാവുന്നതാണ്.

  ചര്‍മ്മ രോഗങ്ങള്‍

  ചര്‍മ്മങ്ങളിലുണ്ടാകുന്ന വിവിധയിനം ചൊറികള്‍ , ചുണങ്ങ്, വരള്‍ച്ച, കറുത്ത പാടുകള്‍ തുടങ്ങിയവക്ക് തേന്‍ ബാഹ്യ ലേപനമായി ഉപയോഗിക്കാം. തീപൊള്ളലിനും ഏറെ ഫലപ്രദമാണ്. മുഖത്തെ പാടുകള്‍ മാറ്റാനും , ശരീര കാന്തി വര്‍ധിപ്പിക്കാനും കലര്‍പ്പില്ലാത്ത തേന്‍ മുഖത്ത് ലേപനം ചെയ്യാവുന്നതാണ്.

  u

  കഫ രോഗങ്ങള്‍

  കഫവുമായി ബന്ധപ്പെട്ട ചുമ, നീരിറക്കം, ഒച്ചയടപ്പ്, ജലദോഷം, ആസ്ത്മ എന്നിവക്കെല്ലാം തേന്‍ ഫലപ്രദമത്രെ. ഈ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ തേനിന്റെ കൂടെ കഴിക്കുമ്പോള്‍ പെട്ടെന്ന് ഫലം കാണിക്കുന്നു. ഇരട്ടി മധുരം, ചുക്ക്, തിപ്പലി, കുരുമുളക് എന്നിവ സമമെടുത്ത് തേനിന്റെ കൂടെ കഴിച്ചാല്‍ കഫ രോഗങ്ങള്‍ക്കെല്ലാം ശമനമുണ്ടാകും.

  തേനും വെള്ളവും 1:7 എന്ന അനുപാതത്തില്‍ ചേര്‍ത്തു നിര്‍മ്മിക്കുന്നതാണ് യൂനാനി വൈദ്യ ശാഖയിലെ തളര്‍വാത ചികിത്സയില്‍ ആദ്യ ദിവസങ്ങളില്‍ രോഗിക്ക് ഈ മരുന്ന് മാത്രമാണ് നല്‍കുന്നത്. രക്തസമ്മര്‍ദം (ബി പി) ഉള്ളവര്‍ മാഉല്‍ അസ്ല്! കുടിച്ചാല്‍ മികച്ച ഫലം കാണുന്നുണ്ട്. ശരീരത്തില്‍ ക്രമത്തിലധികമായി അടിഞ്ഞു കൂടുന്ന കൊഴുപ്പകളെയും കഫങ്ങളെയും പുറന്തള്ളാന്‍ മൂഉല്‍ അസ്ല്! ഉപയോഗ പ്രദമാണ്.

  ,,

  തേന്‍ കൊണ്ടുള്ള പൊടികൈകള്‍

  തേന്‍ വീട്ടു വൈദ്യത്തിലെ പൊടികൈകളിലെ പ്രധാന ചേരുവയാണ്. തേന്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചില നാട്ടുമരുന്നുകള്‍ പരിചയപ്പെടാം

  1. ഉറക്കമില്ലായ്മ: ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഒരു ടീസ്പൂണ്‍ തേന്‍ പാല്‍ ചേര്‍ത്ത് കഴിക്കുന്നത് ഉറക്കമില്ലായ്മ പരിഹരിക്കാന്‍ സഹായിക്കും.

  2. കണ്ണുരോഗങ്ങള്‍: രാവിലെ ഉറങ്ങുന്നതിനും മുന്‍പ് തേന്‍ ഉപയോഗിച്ച് കണ്ണില്‍ സുറമയിടുകയും. ദിവസേന ഒരു ടീസ്പൂണ്‍ കുടിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

  3. മലബന്ധം: വയറിളക്കത്തിനു തേന്‍ മരുന്നായതുപോലെ മലബന്ധത്തിനും അത് ഉപയോഗിക്കാവുന്നതാണ്. രാവിലെയും വൈകുന്നേരവും ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത ഒരു കപ്പ് തണുത്ത പാല്‍ ആമാശയത്തെ ശുദ്ധിയാക്കാന്‍ മതിയായതാണ്.

  4. ഛര്‍ദ്ദി: ഗ്രാമ്പു നന്നായി തിളപ്പിച്ച് തേന്‍ ചേര്‍ത്ത് ഭക്ഷണത്തിന് മുന്‍പായി കഴിച്ചാല്‍ ഛര്‍ദ്ദി ഒരു പരിധി വരെ തടയുന്നത് സഹായിക്കും.

  5. വായനാറ്റം: തേന്‍ ചൂടു വെള്ളത്തില്‍ കലക്കി ആവി പിടിക്കുന്നതും തേന്‍ മെഴുക്ക് ചവയ്ക്കുന്നതും വായ്‌നാറ്റം തടയാന്‍ അത്യൂത്തമമാണ്.

  6. പ്രത്യല്‍പാദന ശേഷി: തേന്‍ ചെറുള്ളിയുടെ കൂടെ ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ പ്രത്യല്‍പാദന ശേഷി നല്ല രീതിയില്‍ വര്‍ദ്ധിക്കുന്നത് കാണാം.

  7. അരിമ്പാറ: തേനീച്ചയുടെ പശ ചൂടാക്കി അരിമ്പാറയുടെ മേല്‍ വെച്ചു കെട്ടിവയ്ക്കുക്ക. മൂന്ന് ദിവസത്തിനുള്ളില്‍ ഫലം ഉണ്ടാകും.

  ,h

  സൗന്ദര്യത്തിന് തേന്‍

  മുഖ സൗന്ദര്യവും ശരീരഭംഗിയും സംരക്ഷിക്കുവാന്‍ സഹായിക്കുന്ന ഒരു ഉത്തമ ഔഷധമാണ് തേന്‍. തേങ്ങാപ്പാലില്‍ തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും, രക്തചന്ദനം അരച്ചതും തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നതും മുഖകാന്തി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും. പഴുത്ത തക്കാളിയുടെ നീരും സമം തേനും ചേര്‍ത്ത് മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുന്നതും മുഖകാന്തി വര്‍ദ്ധിപ്പിക്കുവാന്‍ ഉത്തമമാണ്. ഓറഞ്ച് നീരും സമം ചെറുതേനും യോജിപ്പിച്ച് മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം കഴുകുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. കാബേജ് അരച്ച് നീരെടുത്ത് യീസ്റ്റും തേനും ചേര്‍ത്ത് തുടര്‍ച്ചയായി പുരട്ടിയാല്‍ മുഖാത്തെ ചുളിവുകള്‍ മാറിക്കിട്ടും. നിലപ്പനക്കിഴങ്ങ് ആട്ടിന്‍പാലില്‍ അരച്ചെടുത്ത് തേനില്‍ ചാലിച്ച് പുരട്ടിയാല്‍ മുഖത്തെ കറുപ്പുനിറം മാറിക്കിട്ടും.

  uo,

  കുങ്കുമപ്പൂ പച്ചവെള്ളത്തില്‍ അരച്ചെടുത്ത് ചെറുതേനില്‍ ചാലിച്ച് പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും മാറും. നീര്‍മരുതിന്‍തൊലി അരച്ച് തേനില്‍ ചേര്‍ത്ത് പുരട്ടുന്നത് കരിമംഗല്യം മാറുവാന്‍ സഹായിക്കും. ചെറുനാരങ്ങാ നീരും ചെറുതേനും ചേര്‍ത്ത് പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് നല്ല നിറം ലഭിക്കും. മുല്‍ട്ടാണിമിട്ടിയും തേനും തുല്യ അളവില്‍ യോജിപ്പിച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുവിന്റെ പാടുകളും ബ്‌ളാക്ക് ഹെഡുകളും മാറി മുഖം മൃദുവായിത്തീരും. തേന്‍ നല്ലൊരു ഫേസ് പായ്ക്ക് കൂടിയാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഒരു ടീസ്പൂണ്‍ തേനില്‍ ഒരു കോഴിമുട്ടയുടെ വെള്ളക്കരു നന്നായി യോജിപ്പിക്കുക.

  ,j

  മുഖം വൃത്തിയാക്കിയതിന് ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും കട്ടിയായി പുരട്ടുക. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. തേനും തക്കാളി നീരും അര സ്പൂണ്‍ വീതമെടുത്ത് അല്‍പം യീസ്റ്റും ചേര്‍ത്ത് കുഴച്ച് എണ്ണമയമുള്ള മുഖത്ത് ഫേസ് പായ്ക്കായി ഉപയോഗിക്കാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. വരണ്ട ചര്‍മ്മത്തിനുള്ള ഫേസ് പായ്ക്ക് തയ്യാറാക്കുന്നത് അര ടീസ്പൂണ്‍ കടലമാവും കാല്‍ ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ പുളിച്ച തൈരും റോസ് വാട്ടറില്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കിയാണ്. ഇത് മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. തേനും ചെറുനാരങ്ങാനീരും മുട്ടയുടെ വെള്ളയും യോജിപ്പിച്ച് മുഖത്തിടുന്നതും ഒരു നല്ല ഫേസ് പായ്ക്കാണ്.

  English summary

  incredible-benefits-of-honey-for-skin

  Honey has been used as a natural medicine since ages. It contains natural anti-bacterial agents and it has wound-healing and anti-inflammatory properties. Honey has the ability to fight infections as well.
  Story first published: Thursday, June 7, 2018, 8:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more