For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ ചുളിവു നീക്കും ഈ പ്രത്യേക ക്യാപ്‌സൂള്‍

മുഖത്തെ ചുളിവു നീക്കും ഈ പ്രത്യേക ക്യാപ്‌സൂള്‍

|

മുഖത്തുണ്ടാകുന്ന ചുളിവുകള്‍ പലരിലും പ്രായക്കൂടുതലുണ്ടാക്കുന്ന ഘടകമാണ്. ഇത്തരം ചുളിവുകള്‍ പ്രായമേറുമ്പോള്‍ സാധാരണയാണ്. പ്രായം കൂടുന്തോറും ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകത്തിന്റെ ഉല്‍പാദനം കുറയുന്നതാണ് പ്രധാന കാരണം. ഇത് ചര്‍മത്തിന് അയവു നല്‍കുന്നു.

ചെറു പ്രായത്തിലും മുഖത്തു ചുളിവുകള്‍ വീഴാന്‍ പല കാരണങ്ങളുമുണ്ട്. ഇതില്‍ സ്‌ട്രെസ് പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇതുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ പ്രധാന കാരണമാണ്. ഇതല്ലാതെയും ധാരാളം കാരണങ്ങള്‍ ഉണ്ട്. അന്തരീക്ഷ മലിനീകരണം ചര്‍മത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇത് ചര്‍മത്തില്‍ ചുളിവു വീഴാന്‍ കാരണമാകും.

രക്തചന്ദനം പച്ചപ്പാലില്‍ മുഖത്തു പുരട്ടൂരക്തചന്ദനം പച്ചപ്പാലില്‍ മുഖത്തു പുരട്ടൂ

മുഖത്തുപയോഗിയ്ക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും മേയ്ക്കപ്പുമാണ് മറ്റൊരു കാരണം. ഇവയിലെ കെമിക്കലുകള്‍ പലപ്പോഴും ഗുണത്തേക്കാളേറെ ചര്‍മത്തിന് ദോഷമാണ് വരുത്തുക. മുഖത്തിനു ചുളിവുകള്‍ വരുത്താനുള്ള പ്രധാനപ്പെട്ട കാരണമാണ് ഇവ. മുഖത്തു ചെയ്യുന്ന സൗന്ദര്യ വര്‍ദ്ധക പ്രക്രിയകളാണ് മറ്റൊന്ന്. ഇവയും ചിലപ്പോഴെങ്കിലും ചുളിവുകള്‍ക്ക് ഇട വരുത്തുന്നു. പ്രത്യേകിച്ചും തെറ്റായ രീതിയിലെ സൗന്ദര്യ വര്‍ദ്ധക പ്രയോഗങ്ങള്‍. ഇതല്ലാതെ സൂര്യനില്‍ നിന്നുളള അള്‍ട്രാ വയലറ്റ് രശ്മികളും ഇതിനുള്ള കാരണമാണ്.

മുഖത്തെ ചുളിവുകള്‍ക്ക് സഹായകമായി പല ക്രീമുകളും ഇറങ്ങുന്നുവെങ്കിലും ഇവയെ കണ്ണുമടച്ചു വിശ്വസിയ്ക്കാന്‍ വയ്യ. എന്നാല്‍ ഇക്കാര്യത്തില്‍ വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ ഗുണം ചെയ്യുമെന്നു വേണം, പറയാന്‍.

പച്ച നിറത്തില്‍ ലഭ്യമാകുന്ന വൈറ്റമിന്‍ ഇ ക്യാപ്‌സൂളിലെ ഓയില്‍ മുഖത്തു പുരട്ടുന്നതു ചുളിവില്‍ നിന്നും ചര്‍മത്തെ കാത്തു സംരക്ഷിയ്ക്കും. കാരണം ചര്‍മത്തിലെ ചുളിവുകള്‍ തടുക്കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ ഏറെ അത്യാവശ്യമായ ഒന്നാണ്.

വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ എങ്ങിനെ, ഏതെല്ലാം വിധത്തില്‍ ഇതിനു സഹായിക്കുന്നുവെന്നറിയൂ, വരണ്ട ചര്‍മത്തില്‍ ചുളിവുകള്‍ വരാന്‍ സാധ്യത ഏറെയായതിനാല്‍ ഇവര്‍ക്കാണ് ഇതു കൂടുതല്‍ നല്ലത്. എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഇതിന്റെ എണ്ണ മെഴുക്കു മുഖത്തു നിന്നും പൂര്‍ണമായും മാറ്റേണ്ടതും അത്യാവശ്യം.

വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍

വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍

വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ ചര്‍മത്തില്‍ നേരിട്ട് ഉപയോഗിയ്ക്കാം. മുഖത്ത് അധികം വീര്യമില്ലാത്ത ക്ലെന്‍സര്‍ പുരട്ടി മുഖം ഇളംചൂടുവെള്ളത്തില്‍ കഴുകുക. പിന്നീട് മുഖം തുടയ്ക്കാം. മുഴുവന്‍ വെള്ളം കളയരുത്. ചെറിയൊരു നനവ് മുഖത്ത് അവശേഷിപ്പിയ്ക്കുന്നതു നല്ലതാണ്. വൈറ്റമിന്‍ ഇ ക്യാപ്‌സൂളില്‍ ഒരു പിന്‍ കൊണ്ടു ചെറിയൊരു ദ്വാരമിട്ട് ഇതില്‍ നിന്നും ജെല്‍ വിരല്‍ത്തുമ്പില്‍ മുഖത്തു പുരട്ടാം. മുഖത്ത് ചുളിവുകള്‍ ഉള്ളിടത്തു പുരട്ടി പതുക്കെ മസാജ് ചെയ്യണം. കണ്ണില്‍ ഇതാകാതെ സൂക്ഷിയ്‌ക്കേണ്ടത് അത്യാവശ്യം. ഇത് എട്ടു മണിക്കൂര്‍ ശേഷം ഇളംചൂടുവെള്ളം കൊണ്ടു കഴുകാം.

വൈറ്റമിന്‍ ഇ ഓയില്‍, പനിനീര്, മഞ്ഞള്‍, തേന്‍

വൈറ്റമിന്‍ ഇ ഓയില്‍, പനിനീര്, മഞ്ഞള്‍, തേന്‍

വൈറ്റമിന്‍ ഇ ഓയില്‍, പനിനീര്, മഞ്ഞള്‍, തേന്‍ എന്നിവ കലര്‍ത്തിയ ഒരു മിശ്രിതവും ഇതിനായി ഉപയോഗിയ്ക്കാം. ഒരു പകുതി ടീ സ്പൂണ്‍ വൈറ്റമിന്‍ ഇ ഓയില്‍, അര ടീസ്പൂണ്‍ പനിനീര്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്ത് ചുളിവുകളുള്ള ഭാഗത്തു പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.

തൈര്

തൈര്

തൈര് മുഖത്തെ ചുളിവുകള്‍ക്കുള്ള മറ്റൊരു സ്വാഭാവിക മിശ്രിതമാണ്. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുമുണ്ട്. തൈരും വൈറ്റമിന്‍ ഇ ഓയിലും കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതും മുഖത്തെ ചുളിവുകള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അടുപ്പിച്ച് അല്‍പ നാള്‍ ചെയ്യുന്നതു ഗുണം നല്‍കും.

വൈറ്റമിന്‍ സി ഓയില്‍

വൈറ്റമിന്‍ സി ഓയില്‍

വൈറ്റമിന്‍ സി ഓയില്‍, വൈററമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തിയും ഉപയോഗിയ്ക്കാം. വൈററമിന്‍ സി അടങ്ങിയ നാരങ്ങാനീര്, ഓറഞ്ച് നീര് തുടങ്ങിയവയുമായി ഇതു ചേര്‍ത്തു പുരട്ടുന്നതും ചര്‍മത്തിലെ ചുളിവുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. നാരങ്ങയിലും വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

വൈറ്റമിന്‍ ഇ അടങ്ങിയ ഒന്നാണ് കറ്റാര്‍ വാഴ. ഇതിന്റെ ജെല്‍ വൈറ്റമിന്‍ ഇ ഓയിലുമായി ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. പൊതുവേ മുഖത്തെ ചുളിവുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കറ്റാര്‍ വാഴ. ഇതിന്റെ ജെല്‍ വൈറ്റമിന്‍ ഇ ഓയിലുമായി കലര്‍ത്തി പുരട്ടുന്നതു ഗുണം ചെയ്യും.

ഒലീവ് ഒയിലും

ഒലീവ് ഒയിലും

ഒലീവ് ഒയിലും വൈറ്റമിന്‍ ഇയാല്‍ സമ്പുഷ്ടമാണ്. ഇതും ചര്‍മത്തിലെ ചുളിവുകള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. വൈറ്റമിന്‍ ഇ ഓയിലും ഒലീവ് ഓയിലും കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതു മുഖത്തെ ചുളിവുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണെന്നു പറയാം. ഇത് അടുപ്പിച്ച് അല്‍പ നാള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുഖത്തെ ചുളിവുകള്‍ക്കുള്ള മറ്റൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ചുളിവുകള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. വെളിച്ചെണ്ണയും വൈറ്റമിന്‍ ഇയും കലര്‍ത്തിയാലും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സാധിയ്ക്കു. ഇവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പനേരം മസാജ് ചെയ്യുക. പിന്നീടു കഴുകിക്കളയാം.വെളിച്ചെണ്ണയിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ചര്‍മത്തിന് ഏറെ ഗുണകരമാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ചര്‍മകോശങ്ങള്‍ നശിയ്ക്കുന്നതു തടയാനും സഹായിക്കുന്നു. പൊതുവെ ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

പഴുത്ത പഴം

പഴുത്ത പഴം

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ പ്രകൃതി ദത്തമായ ഒരു വഴിയാണ് നല്ലപോലെ പഴുത്ത പഴം. ഇത് ഉടച്ചു മുഖത്തു പുരട്ടുന്നത് ഗുണം നല്‍കും. ഇതിനൊപ്പം വൈറ്റമിന്‍ ഇ ഓയില്‍ കൂടി കലര്‍ത്തി നല്ല പോലെ മിശ്രിതമാക്കി മുഖത്തു തേച്ചു പിടിപ്പിയ്ക്കാം. ഉണങ്ങുമ്പോള്‍ കഴുകാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

English summary

How To Use Vitamin E Oil To Treat Wrinkles On Face

How To Use Vitamin E Oil To Treat Wrinkles On Face, Read more to know about,
X
Desktop Bottom Promotion