For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറം വീണ്ടെടുക്കാന്‍ തൈരിലും തേനിലും പൊടിക്കൈ

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വില്ലനാവുന്ന ഒന്നാണ് ചര്‍മ്മത്തിലെ ഇരുണ്ട നിറം. പലര്‍ക്കും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്ന അവസ്ഥയാണ് ഇത് പലപ്പോഴും. കറുപ്പിന് നമ്മുടെ ഇടയില്‍ പലപ്പോഴും സ്വീകാര്യത വളരെ കുറവാണ്. ഇത് പല വിധത്തിലാണ് നമ്മുടെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ വില്ലനായി മാറുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും ചര്‍മ്മത്തിന് നിറം കുറവാണ് എന്നത്.

അതിന് പരിഹാരം കാണുന്നതിന് പലപ്പോഴും നിറം വര്‍ദ്ധിപ്പിക്കുന്ന വിപണിയില്‍ ലഭിക്കുന്ന പല ക്രീമുകളും എണ്ണകളും വാരിത്തേക്കുന്നവര്‍ കുറവല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിച്ച് അത് പലപ്പോഴും ചര്‍മ്മത്തിന്റെ ഉള്ള നിറത്തെക്കൂടി ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.

എന്നാല്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്. അതിനായി തേന്‍ ഉപയോഗിക്കാവുന്നതാണ്. തേനിന് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും ഇനി സംശയിക്കേണ്ട ആവശ്യമില്ല. കാരണം ഇത് സൗന്ദര്യത്തിന്റെ കാര്യത്തിലും വളരെയധികം ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്.

Most read: പല്ലിലെ മഞ്ഞപ്പിനെ ആഴത്തില്‍ വൃത്തിയാക്കുംഒറ്റമൂലിMost read: പല്ലിലെ മഞ്ഞപ്പിനെ ആഴത്തില്‍ വൃത്തിയാക്കുംഒറ്റമൂലി

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേന്‍. തേന്‍ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തേനിനോടൊപ്പം മറ്റ് ചില ചേരുവകള്‍ കൂടി ചേരുമ്പോള്‍ അത് നിറം വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഏതൊക്കെ മാര്‍ഗ്ഗങ്ങളാണ് തേനിനോടൊപ്പം സൗന്ദര്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

 തക്കാളിയും തേനും

തക്കാളിയും തേനും

തക്കാളിയും തേനും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി നല്ലതു പോലെ പഴുത്ത തക്കാളി അരച്ചെടുക്കുക. ഇതിലേക്ക് അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതോടൊപ്പം ചര്‍മ്മം സോഫ്റ്റ് ആവുന്നതിനും ഇത് സഹായിക്കുന്നു. പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തക്കാളിയും തേനും ചേര്‍ന്ന മിശ്രിതം.

നാരങ്ങയും തേനും

നാരങ്ങയും തേനും

നാരങ്ങയും തേനും നല്‍കുന്ന ഗുണങ്ങളും ചില്ലറയല്ല. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം ഗുണകരമാണ്. അല്‍പം നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് മുഖത്തും കഴുത്തിലും നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തില്‍ നല്ലതു പോലെ പ്രവര്‍ത്തിക്കുന്നു. ഇത് ഉണങ്ങിക്കഴിഞ്ഞ ശേഷം അല്‍പം ഐസ് ക്യൂബ് എടുത്ത് മുഖത്ത് ഉരസുക. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആഴ്ചയില്‍ മൂ്ന്ന് തവണയെങ്കിലും ഇത് ഉപയോഗിക്കേണ്ടതാണ്.

പാലും തേനും

പാലും തേനും

പാലും തേനും ഇത്തരത്തില്‍ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. പലവിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും നിറം കുറവെന്ന പ്രശ്‌നത്തിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പാലും തേനും. ഇത് രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് തേച്ച് പിടിപ്പിച്ച ശേഷം അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

തേനും പഴവും

തേനും പഴവും

തേനും പഴവും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേക്കുന്നത് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേനും പഴവും. ഇത് ചര്‍മ്മത്തിലെ കരുവാളിപ്പിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

Most read:തൈരില്‍ കറിവേപ്പില, കഷണ്ടിക്ക് നല്ലൊരു ഒറ്റമൂലിMost read:തൈരില്‍ കറിവേപ്പില, കഷണ്ടിക്ക് നല്ലൊരു ഒറ്റമൂലി

കടലമാവും തേനും

കടലമാവും തേനും

കടലമാവും തേനും ഇത്തരത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് സൗന്ദര്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലാണ് ഇത് സഹായിക്കുന്നത്. നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെ വലിയ ഗുണമാണ് ഇതിലൂടെ നല്‍കുന്നത്. നിറം വര്‍ദ്ധിപ്പിക്കുന്നതിന് കടലമാവും തേനും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 തൈരും തേനും

തൈരും തേനും

തൈരും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയണം. മുഖത്തും കഴുത്തിലും ഇത് തേച്ച് പിടിപ്പിക്കണം. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച ഒന്നാണ് തൈരും തേനും. ഇത് നിറം വര്‍ദ്ധിപ്പിക്കുന്നതിന് ഗ്യാരണ്ടിയാണ്. അതുകൊണ്ട് തന്നെ തൈരും തേനും തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണം ചില്ലറയല്ല. മുഖത്തെ ഇരുണ്ട നിറം അകറ്റി, ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കുന്നു. അതോടൊപ്പം ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഒലീവ് ഓയിലും തേനും

ഒലീവ് ഓയിലും തേനും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ തേന്‍ വളരെ നല്ലതാണ്. അതിലും മികച്ചതാണ് ഒലീവ് ഓയില്‍. എന്നാല്‍ ഇത് രണ്ടും കൂടി ചേരുമ്പോള്‍ അത് സൗന്ദര്യത്തിനുണ്ടാക്കുന്ന ഗുണം ചില്ലറയല്ല. പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കണ്ണടച്ച് തുറക്കും മുന്‍പ് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ബ്ലാക്ക്‌ഹെഡ്‌സ്, മുഖത്തെ മൃതകോശങ്ങള്‍, മുഖക്കുരു എന്നിവക്കെല്ലാം പരിഹാരം കാണുന്ന കാര്യത്തില്‍ മികച്ചതാണ് ഒലീവ് ഓയിലും തേനും ചേര്‍ന്ന മിശ്രിതം. ഇത് ഇരുണ്ട നിറത്തെ അകറ്റി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

English summary

How to use honey to get glowing skin

We have listed some easy methods to use honey for skin care, read on to know more about it.
Story first published: Wednesday, October 17, 2018, 12:31 [IST]
X
Desktop Bottom Promotion