For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ശിരോചർമ്മത്തിലെ കുരുകളെ എങ്ങനെ ഒഴിവാക്കാം?

  |

  തല ചീകുമ്പോൾ പരുപരുത്ത കട്ടിയുള്ള കുരുകൾ ഉണ്ടായിരിക്കുക്കുന്നതായും ശിരോചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായും ചിലപ്പോൾ കാണപ്പെടാം. മാത്രവുമല്ല, തലമുടിയുടെ ഓരത്തിലൂടെ ചുവന്ന തടിപ്പുകൾ ഉയർന്നുനിൽക്കുന്നത് കണ്ട് ആശങ്കപ്പെടുകയും ചെയ്യാം.

  എണ്ണമയമുള്ള ചർമ്മവും ശിരോചർമ്മവുമാണ് നിങ്ങൾക്കുള്ളതെങ്കിൽ, അത്തരം അവസ്ഥ അസാധാരണമായ ഒന്നല്ല. ശിരോചർമ്മത്തിലെ കുരുകൾ വേദനയുണ്ടാക്കുകയും, ചൊറിച്ചിലുണ്ടാക്കുകയും, പൊടിഞ്ഞിളകുകയും, സ്രവം ഊറിയൊലിപ്പിക്കുകയും ചെയ്യാറുണ്ട്. ചുവടെ പറയുന്ന ലളിതമായ വീട്ടുപ്രതിവിധികളും പ്രതിരോധ നടപടികളും അനുവർത്തിക്കാമെങ്കിൽ, ശിരോചർമ്മത്തിലെ കുരുകളെ ഒരു പരിധിവരെ ഒഴിവാക്കിനിറുത്താൻ കഴിയും.

   ശിരോചർമ്മത്തിൽ കുരുകൾ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ

  ശിരോചർമ്മത്തിൽ കുരുകൾ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ

  എല്ലാ കുരുകളുടെയും കാരണം ഒന്നുതന്നെയാണ്. അതായത് രോമകൂപങ്ങൾ അടഞ്ഞുപോകൽ. മൃതചർമ്മകോശങ്ങളും, ബാക്ടീരിയകളും, ചർമ്മത്തിലെ എണ്ണയുമൊക്കെ സൂക്ഷ്മ രോമരന്ധ്രങ്ങളിൽ പ്രവേശിക്കുന്നതിനാലാണ് ഈ തടസ്സം സാധാരണയായി ഉണ്ടാകുന്നത്. ചുവടെ പറയുന്നവയാണ് നീർവീക്കവും കുരുകളും ഉടലെടുപ്പിക്കുന്ന സൂക്ഷ്മാണുക്കൾഃ

  സ്റ്റാഫിലോകോക്കസ് എപ്പിഡെർമിഡിസ് (staphylococcus epidermidis), പ്രോപ്പിയോനീബാക്ടീരിയം ആക്‌നികൾ (propionibacterium acnes), പൂപ്പൽ, പേനുകൾ തുടങ്ങിയവ.

   ശിരോചർമ്മത്തിലെ രോമരന്ധ്രങ്ങൾ അടയുകയും കുരുകൾ ഉണ്ടാകുവാൻ കാരണമാകുകയും ചെയ്യുന്ന മറ്റ് ഘടകങ്ങളാണ്ഃ

  ശിരോചർമ്മത്തിലെ രോമരന്ധ്രങ്ങൾ അടയുകയും കുരുകൾ ഉണ്ടാകുവാൻ കാരണമാകുകയും ചെയ്യുന്ന മറ്റ് ഘടകങ്ങളാണ്ഃ

  1. ഷാംപൂകളിൽനിന്നും മറ്റുചില കേശോല്പന്നങ്ങളിൽനിന്നും അടിഞ്ഞുകൂടുന്ന പദാർത്ഥങ്ങൾ

  2. തലമുടി സ്ഥിരമായി കഴുകാതിരിക്കുന്നത്, അല്ലെങ്കിൽ മോശമായ ശിരോചർമ്മ പരിപാലനം

  3. വലിയ ശാരീരികാദ്ധ്വാനത്തിനുശേഷം തലമുടി കഴുകാതിരിക്കുന്നതോ, വളരെയധികംനേരം കഴുകാതെ നിലകൊള്ളുന്നതോ

  4. ശിരോചർമ്മത്തിൽ ഘർഷണമുണ്ടാകുന്ന തരത്തിലുള്ള തൊപ്പി, ശിരോകവചം, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ ധരിക്കുന്നത്.

  നിങ്ങളുടെ ശിരോചർമ്മത്തിൽ കുരുകൾ ഉണ്ടാകുന്നതിനുള്ള ചില പ്രമുഖ ഘടകങ്ങളാണിവ.

  മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉണ്ടാകുന്ന കുരുകളെപ്പോലെ, ശിരോചർമ്മത്തിലെ കുരുകളും വിവിധ തരത്തിൽ കാണപ്പെടുന്നു. ശിരോചർമ്മത്തിൽ സാധാരണ കാണപ്പെടുന്ന കുരുകളെയാണ് ചുവടെ നൽകിയിരിക്കുന്നത്.

   വിവിധതരം ശിരോചർമ്മ കുരുകൾ

  വിവിധതരം ശിരോചർമ്മ കുരുകൾ

  തലമുടിയോരത്തിനോടുചേർന്നാണ് ശിരോചർമ്മ കുരുകൾ മിക്കവാറും ഉണ്ടാകുന്നത്. ശിരോചർമ്മത്തിന്റെ ഏത് ഭാഗത്തുവേണമോ ഉണ്ടാകാമെങ്കിലും, തലമുടിയോരത്തെ അപേക്ഷിച്ച് മറ്റ് ഭാഗങ്ങളിൽ ഉണ്ടാകുന്നത് കുറവാണ് (മാത്രമല്ല അധികം എഴുന്നുനിൽക്കുകയുമില്ല). ശിരോചർമ്മ കുരുകൾ രൂപത്തിലും ഭാവത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അവഃ

  ശാന്തം - ബ്ലാക്ക്‌ഹെഡ്ഡുകളും വൈറ്റ്‌ഹെഡ്ഡുകളും

  ഇടത്തരം - പരുകളും ചലംനിറഞ്ഞ കുരുകളും

  ഗൗരവം - ത്വക്കിനുള്ളിലേക്ക് ആഴ്ന്നുനിൽക്കുന്ന വീക്കങ്ങളും ചെറുമുഴകളും

  അതിനാൽ അത്തരം അവസ്ഥയെ ചികിത്സിക്കാൻ അമാന്തിക്കരുത്. ശിരോചർമ്മത്തിലെ കുരുകളെ ഫലപ്രദമായും സുരക്ഷിതമായും ഒഴിവാക്കുവാൻ സഹായിക്കുന്ന സ്വാഭാവിക പ്രതിവിധികളാണ് ചുവടെ നൽകിയിരിക്കുന്നത്.

   സ്വാഭാവികമായി ശിരോചർമ്മ കുരുകളെ എങ്ങനെ ഒഴിവാക്കാം

  സ്വാഭാവികമായി ശിരോചർമ്മ കുരുകളെ എങ്ങനെ ഒഴിവാക്കാം

  ടീ ട്രീ എണ്ണ, വെളിച്ചെണ്ണ, കറ്റാർവാഴ, ആപ്പിൾ സിഡർ വിനഗർ, വേപ്പില, അപ്പക്കാരം തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രതിവിധികൾ.

  1. ടീ ട്രീ എണ്ണ

  വേണ്ടുന്ന സാധനങ്ങൾഃ

  6-7 തുള്ളി ടീ ട്രീ എണ്ണ, ഒരു പാത്രം എന്നിവ.

  നിങ്ങൾ ചെയ്യേണ്ടത്ഃ

  വീര്യംകുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കൈകൾ കഴുകുക. സ്ഥിരമായി ഉപയോഗിക്കുന്ന കണ്ടീഷണറിൽ ഏതാനും തുള്ളി ചേർത്ത് മുടിയിഴകളിലൂടെ ഒരേപോലെ തേയ്ക്കുക. ഏതാനും മിനിറ്റുനേരം അങ്ങനെ നിലനിറുത്തിയിട്ട് നന്നായി കഴുകിക്കളയുക. മറ്റൊരുതരത്തിലും ഇത് ചെയ്യാവുന്നതാണ്. നേർപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഏതെങ്കിലും സസ്യയെണ്ണയോടുകൂടി ടീ ട്രീ എണ്ണയെ കലർത്തിയശേഷം ഷാംപൂ തേയ്ക്കുന്നതിനുമുമ്പ് ശിരോചർമ്മത്തിൽ തിരുമ്മുക.

  എപ്പോഴൊക്കെ ചെയ്യണംഃ

  ആഴ്ചയിൽ 3 മുതൽ 4 പ്രാവശ്യം ഇങ്ങനെ ചെയ്യുക.

  എങ്ങനെ പ്രവർത്തിക്കുന്നുഃ

  കുരുകളിൽനിന്ന് ആശ്വാസം നൽകുവാൻ കഴിയുന്ന അത്ഭുതകരമായ നീർവീക്കപ്രതിരോധ ഘടകങ്ങൾ ടീ ട്രീ എണ്ണയിൽ അടങ്ങിയിരിക്കുന്നു. ഇതിലെ സൂക്ഷ്മാണുവിരുദ്ധ ഘടകങ്ങൾ കുരുകൾക്ക് കാരണമാകുന്ന രോഗാണുക്കളെ നശിപ്പിക്കുവാൻ സഹായിക്കുന്നു.

  വെളിച്ചെണ്ണ

  വെളിച്ചെണ്ണ

  വേണ്ടുന്ന സാധനങ്ങൾഃ

  ആവശ്യത്തിന് വെളിച്ചെണ്ണ

  നിങ്ങൾ ചെയ്യേണ്ടത്ഃ

  ഒരു ബൗളിൽ കുറച്ച് വെർജിൻ വെളിച്ചെണ്ണ എടുക്കുക. അതിനെ നിങ്ങളുടെ ശിരോചർമ്മത്തിലും മുടിയിഴകളിലുമായി ഒരുപോലെ പുരട്ടുക. ഒരു മണിക്കൂർ നേരം അങ്ങനെ നിലനിറുത്തുക. തുടർന്ന് വീര്യംകുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മറ്റൊരു രീതിയിലും ഇത് ചെയ്യാം. കൂടുതൽ ഫലം സിദ്ധിക്കുന്നതിനുവേണ്ടി ടീ ട്രീ എണ്ണയും വെളിച്ചെണ്ണയും കൂട്ടിക്കലർത്തി ഉപയോഗിക്കുക.

  എപ്പോഴൊക്കെ ചെയ്യണംഃ

  ഏറ്റവും കുറഞ്ഞത്, ആഴ്ചയിൽ 1 മുതൽ 2 പ്രാവശ്യം ഇങ്ങനെ ചെയ്യുക.

  എങ്ങനെ പ്രവർത്തിക്കുന്നുഃ

  വെളിച്ചെണ്ണ നീർവീക്കപ്രതിരോധ, വേദനപ്രതിരോധ, സൂക്ഷ്മാണുപ്രതിരോധ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. അവയെല്ലാം ശിരോചർമ്മ കുരുകൾക്കെതിരെ പ്രവർത്തിക്കും. കുരുകളിൽനിന്ന് ആശ്വാസം നൽകുക മാത്രമല്ല, വളരെ വേഗത്തിൽ ഭേദമാകുവാനും ഈ ഘടകങ്ങൾ സഹായിക്കും.

   കറ്റാർവാഴ

  കറ്റാർവാഴ

  വേണ്ടുന്ന സാധനങ്ങൾഃ

  ചുരണ്ടിയെടുത്ത കറ്റാർവാഴക്കുഴമ്പ്

  നിങ്ങൾ ചെയ്യേണ്ടത്ഃ

  ഒരു കറ്റാർവാഴ നാമ്പെടുത്ത് അതിലെ കുഴമ്പിനെ ചുരണ്ടിയെടുക്കുക. ശിരോചർമ്മത്തിൽ കുരുകൾ ബാധിച്ചിരിക്കുന്ന ഭാഗത്ത് നേരിട്ട് പ്രയോഗിക്കുക. 30 മിനിറ്റുനേരം അങ്ങനെ വച്ചേക്കുക. അതിനുശേഷം കഴുകിക്കളയുക.

  എപ്പോഴൊക്കെ ചെയ്യണംഃ

  കുരുകൾ മാറുന്നതുവരെ ദിവസന്തോറുമോ ഇടവിട്ടുള്ള ദിവസങ്ങളിലോ 2 മുതൽ 3 പ്രാവശ്യം ഇങ്ങനെ ചെയ്യുക.

  എങ്ങനെ പ്രവർത്തിക്കുന്നുഃ

  രോഗം ഭേദമാക്കുവാനുള്ള കഴിവുകാരണമായും നീർവീക്കപ്രതിരോധം കാരണമായും കറ്റാർവാഴയെ വ്യാപകമായി ഉപയോഗിക്കുന്നു. കുരുകളെ കുറയ്ക്കുന്നതിനും നീർവീക്കത്തിൽനിന്ന് ആശ്വാസം നൽകുന്നതിനും സഹായിക്കുന്ന ഫലപ്രദമായൊരു കുരുവിരുദ്ധ വീട്ടുപ്രതിവിധിയാണിത്.

  ആപ്പിൾ സിഡർ വിനഗർ

  ആപ്പിൾ സിഡർ വിനഗർ

  വേണ്ടുന്ന സാധനങ്ങൾഃ

  അര കപ്പ് ആപ്പിൾ സിഡർ വിനഗർ, ഒന്നരക്കപ്പ് വെള്ളം, ഏതാനും തുള്ളി ടീ ട്രീ എണ്ണ (ഐച്ഛികം) എന്നിവ.

  നിങ്ങൾ ചെയ്യേണ്ടത്ഃ

  ഒന്നരക്കപ്പ് വെള്ളത്തിൽ അരക്കപ്പ് ആപ്പിൾ സിഡർ വിനഗർ ചേർക്കുക. ഏതാനും തുള്ളി ടീ ട്രീ എണ്ണയുംകൂടി ചേർക്കുക. വീര്യംകുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകിയശേഷം, ശിരോചർമ്മത്തെ കേന്ദ്രീകരിച്ചുകൊണ്ട് ആപ്പിൾ സിഡർ വിനഗർ മിശ്രിതം ഉപയോഗിച്ച് ഒടുവിലത്തെ കഴുകൽ നടത്തുക. തുടർന്ന് മുടി കാറ്റടിച്ചുണങ്ങാൻ അനുവദിക്കുക.

  എപ്പോഴൊക്കെ ചെയ്യണംഃ

  എപ്പോഴൊക്കെ മുടി കഴുകുമോ, അപ്പോഴെല്ലാം ചെയ്യുക. ആഴ്ചയിൽ 2 മുതൽ 3 പ്രാവശ്യത്തിൽ കുറയരുത്.

  എങ്ങനെ പ്രവർത്തിക്കുന്നുഃ

  ആപ്പിൾ സിഡർ വിനഗറിന്റെ അമ്ലസ്വഭാവം നിങ്ങളുടെ ശിരോചർമ്മത്തിലെ അമ്ലക്ഷാരനിലയെ വീണ്ടെടുക്കുന്നു. അങ്ങനെ കുരുകൾ ഭേദമാകുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. കൂടാതെ, ശിരോചർമ്മത്തിലെ രോഗാണുബാധയെ ഒഴിവാക്കുകയും, അതിലടങ്ങിയിരിക്കുന്ന സൂക്ഷ്മാണുപ്രതിരോധ ഘടകങ്ങൾ ഭാവിയിൽ ചർമ്മത്തിൽ പൊട്ടലുകളുണ്ടാകുന്നതിനെ തടയുകയും ചെയ്യുന്നു.

  വേപ്പില

  വേപ്പില

  വേണ്ടുന്ന സാധനങ്ങൾഃ

  ഒരു പിടി വേപ്പില, 2 കപ്പ് വെള്ളം എന്നിവ.

  നിങ്ങൾ ചെയ്യേണ്ടത്ഃ

  ഒരുപിടി വേപ്പിലയെ രണ്ട് കപ്പ് വെള്ളത്തിൽ ചേർക്കുക. ഒരു സോസ്പാനിൽ ഈ മിശ്രിതത്തെ തിളപ്പിച്ചശേഷം 10 മിനിറ്റ് തണുക്കാൻ വയ്ക്കുക. മിശ്രിതത്തെ പിഴിഞ്ഞിട്ട് നന്നായി തണുക്കാൻ വിടുക. കണ്ടീഷണറും ഷാംപൂവും ഉപയോഗിച്ചുകഴിഞ്ഞശേഷം വേപ്പിലചേർന്ന വെള്ളം ഉപയോഗിച്ച് ഒടുവിലുള്ള കഴുകൽ നടത്തുക.

  എപ്പോഴൊക്കെ ചെയ്യണംഃ

  ആഴ്ചയിൽ 2 മുതൽ 3 പ്രാവശ്യം ഇങ്ങനെ ചെയ്യുക.

  എങ്ങനെ പ്രവർത്തിക്കുന്നുഃ

  ഫലപ്രദമായ ബാക്ടീരിയാപ്രതിരോധവും പൂപ്പൽപ്രതിരോധവും പ്രകടിപ്പിക്കുന്ന വേപ്പില ഒരു സ്വാഭാവിക അണുനാശകൗഷധമാണ്. ശിരോചർമ്മ കുരുകൾക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാൻ ഈ സവിശേഷതകൾ സഹായിക്കുന്നു.

  അപ്പക്കാരം

  അപ്പക്കാരം

  വേണ്ടുന്ന സാധനങ്ങൾഃ

  1 ടേബിൾസ്പൂൺ അപ്പക്കാരം (ബേക്കിംഗ് സോഡ), 1 കപ്പ് വെള്ളം എന്നിവ.

  നിങ്ങൾ ചെയ്യേണ്ടത്ഃ

  ഒരു കപ്പ് വെള്ളത്തിൽ ഒരു കരണ്ടി അപ്പക്കാരം ചേർക്കുക. നന്നായി കൂട്ടിക്കലർത്തിയശേഷം ശിരോചർമ്മത്തിൽ തേയ്ക്കുക. 10 മിനിറ്റുനേരം അങ്ങനെ വച്ചിരുന്നിട്ട് കഴുകിക്കളയുക. അതിനുശേഷം ഏതെങ്കിലും കണ്ടീഷണർ ഉപയോഗിക്കുക.

  എപ്പോഴൊക്കെ ചെയ്യണംഃ

  എല്ലാ ആഴ്ചയും 1 മുതൽ 2 പ്രാവശ്യം ഇങ്ങനെ ചെയ്യുക.

  English summary

  how-to-get-rid-of-pimples-on-the-scalp

  Pimples appearing on scalp is like pimples on the other parts of the body, the difference is the characteristic features of the head of the head are found in various forms
  Story first published: Thursday, June 21, 2018, 17:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more