For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുന്ന വെള്ളത്തിൽ ചേർക്കാം ചില ചേരുവകൾ

|

തേൻ ഒരു ശക്തമായ സൗന്ദര്യവർദ്ധകസ്തുവാണ്. ഇത് ചർമ്മത്തിന്റെ അകമേയും പുറമേയും നിരവധി ഗുണങ്ങൾ പ്രതിനിധാനം ചെയ്യുന്നു.. തേൻ ചർമ്മത്തിൽ ഈർപ്പം നിലനിർത്തികൊണ്ട് ചർമ്മ വരൾച്ചയെ തടയുന്നു.

t

അതുകൊണ്ടുതന്നെ വരണ്ട ചർമ്മത്തെ പ്രതിരോധിക്കാനും ചർമത്തിലെ ചൊറിച്ചിലുകളെ ഒഴിവാക്കാനും ഇത് വളരെയധികം സഹായകമാണ്. മുറിവുകളും പാടുകളും ഒക്കെ ചർമ്മത്തിലെ മുറിവുകളും പാടുകളും ഒക്കെ വേഗത്തിലാക്കാനും സൗഖ്യമാക്കാനും തേൻ സഹായിക്കുന്നു.
എല്ലാത്തിലുമുപരി തേൻ ഉപയോഗിക്കുമ്പോൾ അത് ശരീര ചർമ്മത്തിൽ ഒരിക്കലും ഒട്ടിപ്പിടിക്കുന്നില്ല. ഇത് ചർമ്മത്തെ മിനുസമുള്ളതും സൗന്ദര്യമുളളതുമാക്കി തീർക്കുന്നു. ജൈവികമായതും അസംസ്കൃതമായതുമായ തേൻ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് മികച്ച ഫലം തരും.

ദ്രാവകരൂപത്തിലുള്ള സോപ്പുകൾ

ദ്രാവകരൂപത്തിലുള്ള സോപ്പുകൾ

ദ്രാവകരൂപത്തിലുള്ള സോപ്പുകൾ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ശരീരചർമ്മം കൂടുതൽ ശുദ്ധിയാകുന്നു. ഇതുപയോഗിക്കിമ്പോൾ രാസപദാർത്ഥങ്ങൾ അധികമായി അടങ്ങിയിട്ടില്ലാത്തവ ഉപയോഗിക്കാൻ ശ്രമിക്കുക.

വരണ്ട ചർമ്മമാണ് നിങ്ങൾക്കുള്ള തെങ്കിൽ ഇത്തരം സോപ്പുകൾ ഉപയോഗിക്കുന്നതിനു മുൻപ് ചർമത്തിൽ എണ്ണകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.. പെപ്പർപെർമിറ്റ് കാസ്റ്റൈൽ സോപ്പ് അഥവാ കർപ്പൂരത്തുളസിയിൽ നിന്നുണ്ടാകുന്ന സോപ്പുകൾക്ക് ചർമ്മത്തെ സെൻസിറ്റീവ് ആക്കി തീർക്കാനുള്ള ശേഷിയുണ്ട്. ഇത് പലർക്കും ബുദ്ധിമുട്ടും അസ്വസ്ഥതയുമൊക്കെ ഉണ്ടാക്കുന്ന ഒന്നായിരിക്കും.

ശുദ്ധീകരിച്ചെടുത്ത ജലം

ശുദ്ധീകരിച്ചെടുത്ത ജലം

ശരീരത്തെ ശുദ്ധീകരിക്കാനുള്ള മിക്ക ബോഡി വാഷ് ഉൽപ്പന്നങ്ങളെയും കണക്കിലെടുക്കുമ്പോൾ ഏറ്റവുമധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഇത്.. ഇത് പുറത്തേക്ക് ഒഴുക്കിവിടുമ്പോൾ കൂടി അത് പരിസ്ഥിതിക്ക് ഒരുതരത്തിലുള്ള മലിനീകരണവും ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ ദിവസവുമുള്ള ചർമ്മത്തിന്റെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ഇത് വളരെയധികം ഫലപ്രദമാണ്..

ഏതൊരു തരത്തിലുള്ള സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുമ്പോഴും അതിനോടൊപ്പം ശുദ്ധജലം ഉപയോഗിച്ചിരിക്കണമെന്നത് അത്യാവശ്യമാണ്. ഇത്തരം അവസ്ഥകളിൽ നാം കൂടുതലും പൈപ്പുവെള്ളവും മറ്റുമാണ് ഉപയോഗിക്കാറ്. ഇത്തരം വെള്ളത്തിൽ ബാക്റ്റീരിയകൾ അടങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഫിൽട്ടർ ചെയ്തെടുത്ത ശുദ്ധജലം ഉപയോഗിക്കുന്നത് വഴി ഇതൊഴിവാക്കാനാവും.

ശുദ്ധീകരിച്ചെടുത്ത ജലം വാങ്ങാൻ വളരെ എളുപ്പവും ചെലവു കുറഞ്ഞതുമാണ്. അതുകൊണ്ടുതന്നെ ഇതിൻറെ ഉപയോഗം ചർമസംരക്ഷണത്തിന് വളരെയധികം ഫലപ്രദമാണ്.

ഗ്ലിസറിൻ

ഗ്ലിസറിൻ

പച്ചക്കറികളിൽ നിന്നും നിർമ്മിച്ചെടുക്കുന്ന ഗ്ലിസറിൻ മാത്രം തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ചർമ്മത്തിന് പൂർണ്ണമായും സുരക്ഷിതമാണ്. ഇത് നിങ്ങളുടെ ശരീര ചർമ്മത്തെ മികച്ച രീതിയിൽ വൃത്തിയാക്കാൻ സഹായിക്കുന്നു. ഗ്ലിസറിൻ ശരീരത്തിൽ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കുന്നു..

വിറ്റാമിൻ ഇ

വിറ്റാമിൻ ഇ

ഫ്രീ റാഡിക്കലുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും മുഖചർമ്മത്തിൽ ഈർപ്പം നിലനിർത്താനും സഹായിക്കുന്ന ഒരു ഘടകമാണ് വൈറ്റമിൻ ഇ. നിരവധി ആൻറിഓക്സിഡൻറുകൾ അടങ്ങിയിട്ടുള്ള ഈ ഘടകം വരണ്ട ചർമ്മ വ്യവസ്ഥിതി അകറ്റി നിർത്താൻ സഹായിക്കുന്ന ഒന്നാണ്.. വിറ്റാമിൻ ഇ നിറഞ്ഞ ഭക്ഷണസാധനങ്ങൾ നിങ്ങൾ മാർക്കറ്റിൽ നിന്നും തിരഞ്ഞെടുക്കുകയാണെങ്കിൽ "വൈറ്റമിൻ ഇ ഡി-ആൽഫ ടോകൊഫെറോൾ " എന്ന ലേബൽ ഉള്ളവ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് പ്രകൃതിദത്തമായ ഔഷധ സസ്യങ്ങളിൽ നിന്നും നിർമ്മിച്ചെടുക്കുന്നവയാണ്

പ്രത്യേകിച്ച്, ശീതകാലത്തും വേനൽക്കാലത്തും, വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണസാധനങ്ങൾ അളവിലധികം കഴിക്കേണ്ടത് അത്യാവശ്യമാണ്.ഇത് നിങ്ങളുടെ ചർമ്മത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ വരുത്തുന്ന ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും

അവശ്യ എണ്ണകൾ

അവശ്യ എണ്ണകൾ

ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ വേണ്ടിയാണ് അവശ്യ എണ്ണകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് അനേകം ചർമ്മപ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.. ഇത്തരം ആവശ്യ എണ്ണകൾ നിങ്ങളുടെ ചർമ്മത്തിൽ നേരിട്ട് ഉപയോഗിച്ചുകൊണ്ട് മസാജ് ചെയ്യാം..

എന്നാൽ 100% ശുദ്ധമായ പ്രകൃതിദത്ത എണ്ണകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. ചില എണ്ണകൾ പെട്രോളിയം ഉത്പന്നങ്ങളിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്നതിനാൽ ഇത്തരത്തിലുള്ളവ ഉപയോഗിക്കുന്നത് വഴി ചർമ്മാർബുദം ഉണ്ടാക്കാനും ചർമ്മത്തിന് മറ്റുപല ദോഷ വിപത്തുകൾ ഉണ്ടാകാനും സാധ്യതയുണ്ട്

നിങ്ങളുടെ ശരീരത്തെ ശുദ്ധമാക്കാനായി ഒരൊറ്റ ഔഷധ എണ്ണ മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ കുറച്ച് അവശ്യഘടകങ്ങൾ കൂട്ടിക്കലർത്തി വീട്ടിൽ തന്നെ ആവശ്യഎണ്ണകൾ ഉണ്ടാക്കിയെടുക്കാം.

 ജെറാനിയം

ജെറാനിയം

ഈ എണ്ണ മുഖക്കുരു, മുഖത്തെ സങ്കീർണ്ണതകൾ, പ്രായമായ ചർമ്മ വ്യവസ്ഥിതി, ചർമ്മവീക്കം എന്നിവയെയെല്ലാം തടയുന്ന ഒന്നാണ്. ഇത് ചർമ്മത്തിന് വരണ്ട ചർമത്തെ അകറ്റി നിർത്തി കൊണ്ട് മുഖചർമ്മത്തിന് നവോന്മേഷം പകരാൻ സഹായിക്കുന്നു. മുഖചർമ്മത്തെ തെളിമയോടെ സൂക്ഷിക്കുന്നതോടൊപ്പം ഹോർമോണുകളെ സന്തുലനാവസ്ഥയിലാക്കുകയും ചെയ്യുന്നു

 ജമന്തിപ്പൂ എണ്ണ

ജമന്തിപ്പൂ എണ്ണ

ഈ എണ്ണ മുഖത്തിലെ സെൻസിറ്റിവിറ്റി പ്രശ്നങ്ങൾക്കും വരണ്ട ചർമ്മത്തിനും മുഖക്കുരുവിനും, മുഖത്തെ പാടുകൾക്കും ഒക്കെ ഉത്തമപരിഹാരമാണ്

ഇത് ചർമത്തെ കൂടുതൽ മൃദുലമായി സംരക്ഷിച്ചുകൊണ്ട് , ചർമ്മപേശികളുടെ ബലം വർദ്ധിപ്പിക്കുന്നു. അതുകൂടാതെ സന്ധിവാതത്തെ തടയാനുള്ള കഴിവുണ്ട് ഈ എണ്ണയ്ക്ക് . ഇതിനുപുറമേ, ഈ എണ്ണ സമ്മർദ്ദം കുറയ്ക്കാനും മനസ് ശാന്തമാക്കാനും സഹായിക്കുന്നു.

 മുന്തിരിപ്പഴം

മുന്തിരിപ്പഴം

നിങ്ങളുടെ ശരീരചർമ്മത്തെ ടോൺ ചെയ്തുകൊണ്ട് എണ്ണമയമുള്ള ചർമ്മത്തിലെ അഴുക്കുകളെ ശുദ്ധമാക്കാൻ സഹായിക്കുന്ന ഒന്നാണ് മുന്തിരി.. നിങ്ങളോരോരുത്തരും ആവശ്യത്തിന് മുന്തിരിയെണ്ണകൾ ഉപയോഗിക്കുകയാണെങ്കിൽ മുഖ ചർമ്മത്തിന്റെ കാര്യത്തിൽ ഒട്ടും തന്നെ പേടിക്കേണ്ടതില്ല.

 ലാവെൻഡർ

ലാവെൻഡർ

ലാവെൻഡർ എണ്ണ ചർമ്മത്തിലെ എല്ലാത്തരം സെൻസിറ്റീവിറ്റി പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ്.. ചർമ്മത്തിലെ ചൊറിച്ചിലും പാടുകളുമൊക്കെ ഒഴിവാക്കാനും ടെൻഷനെയും തലവേദനയെയും കുറയ്ക്കാനും ലാവെൻഡർ എണ്ണ സഹായിക്കുന്നു. ആസ്ത്മ, ഉറക്കമില്ലായ്മ, പൊള്ളൽ എന്നിവയെയൊക്കെ പ്രതിരോധിക്കാൻ ഇതിൻറെ എണ്ണ വളരെയധികം ഫലപ്രദമാണ്

 പൽമാറോസൊ

പൽമാറോസൊ

ഇത് ചർമ്മത്തെ കൂടുതൽ മോയിസ്ച്യുറൈസ് ചെയ്തുകൊണ്ട് ചർമ്മത്തിൽ പുതിയ കോശങ്ങളെ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു. ചർമത്തിലെ എണ്ണമയത്തിന്റെ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നതിലും ഇത് പ്രധാനപങ്കുവഹിക്കുന്നുണ്ട്. ഈ എണ്ണ വളരെ മൃതുവായ ഒന്നായതുകൊണ്ടുതന്നെ പലതരം ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലും ഇത് ഉപയോഗിച്ചുവരുന്നു..

 കർപ്പൂരതുളസി

കർപ്പൂരതുളസി

കർപ്പൂരതുളസിയിൽ അടയിരിക്കുന്ന ആസ്ട്രിജന്റ്സിന് മുഖക്കുരുവിനെ തടയാനുള്ള ശേഷിയുണ്ട്. മാനസിക തളർച്ചയും, തലവേദനയും, ദഹനക്കേടുമൊക്കെ ഒഴിവാക്കാൻ കർപ്പൂരതുളസിക്ക് സാധിക്കും.. ഇതിൻറെ എണ്ണ ഉപയോഗിക്കുന്നത് ശീലമാക്കിയാൽ നിങ്ങളുടെ ചിന്താശേഷി വർദ്ദിക്കുകയും, ഏകാഗ്രത കൂടുകയും ചെയ്യുന്നു. തലകറക്കം തടയാനുള്ള മികച്ച ഒരു ഔഷധമാണിത്.

ഇതിൽ നിന്ന് എടുക്കുന്ന എണ്ണ വളരെയധികം വീര്യമേറിയതായതുകൊണ്ടുതന്നെ തന്നെ നിങ്ങൾ ഇതുപയോഗിക്കുമ്പോൾ അനുയോജ്യമായ അളവിൽ മാത്രം ഉപയോഗിച്ച് ശീലിക്കാൻ ശ്രദ്ധിക്കുക. ഗർഭാവസ്ഥയിലായിരിക്കുന്ന സ്ത്രീകൾ ആദ്യത്തെ 4 മാസങ്ങളിൽ ഈ എണ്ണ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാന്ന്. ആവശ്യമെങ്കിൽ, വളരെക്കുറ

English summary

homemade-body-wash-recipes

Here are some ingredients you can add to bathing water to get rid of dry skin,
X
Desktop Bottom Promotion