For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്പിരിന്‍ ഗുളികയില്‍ അരിമ്പാറ കളയാം

ദേഹത്തെ അരിമ്പാറ പൂര്‍ണമായും കളയാം

|

അരിമ്പാറ ചര്‍മത്തിനു പുറത്തുണ്ടാകുന്ന വളര്‍ച്ചയാണ്. ചര്‍മത്തിനു പുറത്താണ് കാണപ്പെടുന്നതെങ്കില്‍ ചര്‍മത്തിന്റെ ഉള്ളില്‍ നിന്നും തുടങ്ങുന്ന വളര്‍ച്ചയാണെന്നതാണ് വാസ്തവം. വൈറസുകളാണ് ഇതിനു പുറകിലെ കാരണവും.

ഹ്യുമണ്‍ പാപ്പിലോമ വൈറസ് എന്ന പ്രത്യേകയിനം വൈറസാണ് അരിമ്പാറയ്ക്കുള്ള കാരണമാകുന്നത്. പടരുന്ന ഒന്നാണ് ഈ വൈറസ്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നത് അരിമ്പാറയ്ക്കുള്ള ഒരു കാരണമാണ്. അതായത് രോഗപ്രതിരോധശേഷിയുള്ളവരില്‍ ഇതിനു സാധ്യത കുറവാണ്. ഇമ്യൂണിറ്റി കുറവെങ്കില്‍ അരിമ്പാറ കൂടുകയും ചെയ്യും.ചിലപ്പോഴെങ്കിലും അരിമ്പാറകള്‍ ചില രോഗലക്ഷണങ്ങളാകുകയും ചെയ്യാറുണ്ട്. ഇവയില്‍ മുറിവോ മറ്റോ ഉണ്ടായാല്‍ ഇതിലൂടെ വൈറസ് പടരാന്‍ മാത്രമല്ല, അണുബാധകള്‍ക്കും സാധ്യതയേറെയാണ്. ഇതുകൊണ്ടുതന്നെ അരിമ്പാറയിലെ സ്രവങ്ങള്‍ മറ്റു ഭാഗത്തേയാല്‍ അരിമ്പാറകള്‍ പടരാനും മറ്റുള്ളവരിലേയ്ക്കു പകരാനും കാരണമാകും.

അരിമ്പാറകള്‍ കാണുന്നവര്‍ക്കും ദേഹത്തുള്ളവര്‍ക്കുമൊന്നും സുഖകരമായ കാഴ്ചയാകില്ല. ഇതുകൊണ്ടുതന്നെ ഇവ നീക്കാന്‍ വഴികളന്വേഷിയ്ക്കുന്നവരാണ് പലരും.ഇതിനു പലരേയും സഹായിക്കുന്നത് വീട്ടുവൈദ്യങ്ങള്‍ തന്നെയാണ്.

അരിമ്പാറകള്‍ നീക്കാന്‍ കഴിയുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, പലതും അടുക്കളക്കൂട്ടുകളുമാണ്.വളരെ എളുപ്പം ചെയ്യാവുന്ന, സിംപിളായ ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, യാതൊരു വിധ ദോഷവും വരുത്താത്ത വിധത്തിലുള്ളവ.

ആസ്പിരിന്‍

ആസ്പിരിന്‍

വേദന സംഹാരിയായ ആസ്പിരിന്‍ ഗുളിക അരിമ്പാറ പോകാനുള്ള നല്ലൊരു വഴിയാണ്. ഇത് വെള്ളത്തില്‍ ചാലിച്ച് അരിമ്പാറയ്ക്കു മുകളില്‍ പുരട്ടി ടേപ്പോ ബാന്‍ഡേഡോ ഒട്ടിയ്ക്കുക. ഇത് പിന്നീട് അല്‍പസമയം കഴിഞ്ഞ് പൊളിച്ചു മാറ്റാം. ഇത് ടേപ്പൊട്ടിക്കാതെ രാത്രി കിടക്കുന്ന സമയത്തു പുരട്ടി രാവിലെ കഴുകാം. ഇതും അടുപ്പിച്ച് അല്‍പനാളുകള്‍ ചെയ്യണം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ ജെല്ലും അരിമ്പാറ നീക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ മാലിക് ആസിഡാണ് ഇതിനു സഹായിക്കുന്നത്. ഇതിന്റെ ജെല്‍ അരിമ്പാറയ്ക്കു മുകളില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക. കറ്റാര്‍ വാഴയില്‍ നാരങ്ങാനീരു കലര്‍ത്തിയും ഉപയോഗിയ്ക്കാം.

എപ്‌സം സാള്‍ട്ട്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍

എപ്‌സം സാള്‍ട്ട്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍

എപ്‌സം സാള്‍ട്ട്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ 1-4 ആനുപാതത്തില്‍ എടുത്തു കലര്‍ത്തുക. ഇത് അരിമ്പാറയ്ക്കു മുകളില്‍ പല തവണ അല്‍പനാള്‍ അടുപ്പിച്ചു പുരട്ടാം. ഗുണമുണ്ടാകും. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ആന്റി ബാക്ടീരിയല്‍, വൈറല്‍, ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണ്.

ഡക്ട് ടേപ്പ്

ഡക്ട് ടേപ്പ്

ഡക്ട് ടേപ്പ് മറ്റൊരു വഴിയാണ്. ഇത് അരിമ്പാറയ്ക്കു മുകൡ ഒട്ടിച്ചു വയ്ക്കുക. 6 ദിവസം കഴിഞ്ഞ് ഇത് നീക്കി അരിമ്പാറയുള്ള ഭാഗം വെള്ളത്തില്‍ താഴ്ത്തി വച്ച് പ്യൂമിക് സ്റ്റോണ്‍ കൊണ്ടു പതുക്കെ ഉരച്ച് കളയുക. ഇത് അല്‍പദിവസം അടുപ്പിച്ചു ചെയ്യണം. 2 മാസം വരെ ഈ വഴി ചെയ്യേണ്ടി വരും.

നാരങ്ങ

നാരങ്ങ

നാരങ്ങനീരും ഇതിനു പറ്റിയ നല്ലൊരു വഴിയാണ്. പഞ്ഞി നാരങ്ങാനീരില്‍ മുക്കിയ ശേഷം അരിമ്പാറയ്ക്കു മുകളിലായി വച്ച് ബാന്റേഡ് ഒട്ടിച്ച ശേഷം അല്‍പം കഴിയുമ്പോള്‍ വലിച്ചെടുക്കുക. ഇതും അടുപ്പിച്ച് അല്‍പദിവസം ചെയ്താലാണ് ഗുണം ലഭിയ്ക്കുക.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ ഇതിനു പറ്റിയ നല്ലൊരു വഴിയാണ്. അരിമ്പാറയ്ക്കു മുകളില്‍ ആവണക്കെണ്ണ പുരട്ടാം. അല്ലെങ്കില്‍ ആവണെക്കെണ്ണ, ബേക്കിംഗ് സോഡ എ്ന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടാം. ഇത് അടുപ്പിച്ച് അല്‍പദിവസം ചെയ്യുന്നതു ഗുണം നല്‍കും. ബേക്കിംഗ് സോഡ മിശ്രിതം പുരട്ടിയ ശേഷം ഒരു ബാന്റേഡ് വച്ച് ഒട്ടിച്ച ശേഷം അല്‍പം കഴിയുമ്പോള്‍ പതുക്കെ വലിച്ചെടുക്കാം.

ഉരുളക്കിഴങ്ങിന്റെ നീരും

ഉരുളക്കിഴങ്ങിന്റെ നീരും

ഉരുളക്കിഴങ്ങിന്റെ നീരും ഉരുളക്കിഴങ്ങും അരിമ്പാറ നീക്കാന്‍ നല്ലതാണ്. അരിമ്പാറയ്ക്കു മുകളിലായി ഉരുളക്കിഴങ്ങിന്റെ ചെറിയ കഷ്ണം വച്ചു ബാന്റേഡ് ഒട്ടിച്ച ശേഷം അല്‍പം കഴിയുമ്പോള്‍ വലിച്ചെടുക്കുക. ഉരുളക്കിഴങ്ങു നീര് പുരട്ടുന്നതും നല്ലതാണ്. ഇതും അടുപ്പിച്ചു ചെയ്യണം.

വൈറ്റ് വിനെഗറില്‍

വൈറ്റ് വിനെഗറില്‍

ചെറുനാരങ്ങയുടെ തൊലി വൈറ്റ് വിനെഗറില്‍ മുക്കി കുറച്ചു ദിസം വയ്ക്കുക. ഇതെടുത്ത് വെളുത്ത ഭാഗം അരിമ്പാറയ്ക്കു മുകളില്‍ വരുന്ന വിധത്തില്‍ വയ്ക്കുക. ഒരു ബാന്‍ഡേജ് കൊണ്ടു ചുറ്റി വയ്ക്കാം. പിറ്റേന്നു രാവിലെ ഇതു നീക്കി ചൂടുവെള്ളം കൊണ്ടു കഴുകുക. ഇത് അടുപ്പിച്ച് കുറച്ചു ദിവസം ചെയ്യുക.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതിലെ അലിസിന്‍ എന്ന ഘടകം വൈറസുകളെ ചെറുക്കാന്‍ ഏറെ നല്ലതുമാണ്വെളുത്തുള്ളി നല്ലപോലെ ചതച്ചരക്കുക. ഇത് ചെറുനാരങ്ങയുടെ നീരില്‍ കലര്‍ത്താംഇത് ഇളക്കി അരിമ്പാറയുള്ളിടത്തു പുരട്ടി ടേപ്പ് കൊണ്ടു ചുറ്റി വയ്ക്കുക.ഇത് രാത്രി മുഴുവന്‍ ഇങ്ങനെ വയ്ക്കണം. രാവിലെ ഇതു നീക്കി വെള്ളം കൊണ്ടു വൃത്തിയായി കഴുകി ഉണക്കണം.

സവാള

സവാള

സവാള മുറിച്ച് തലേ രാത്രി വിനാഗിരിയില്‍ മുക്കി വെയ്ക്കുക. രാവിലെ ഇതെടുത്ത് അരിമ്പാറയുള്ളിടത്ത് വെച്ച് ബാന്‍ഡേജിടുക.

വാഴപ്പഴത്തിന്‍റെ തോല്‍

വാഴപ്പഴത്തിന്‍റെ തോല്‍

വാഴപ്പഴത്തിന്‍റെ തോല്‍ ഉള്‍ഭാഗം സ്പര്‍ശിക്കുന്ന വിധത്തില്‍ അരിമ്പാറയുടെ മേല്‍ വെയ്ക്കുക. 12-24 മണിക്കൂറിനിടെ ഈ തൊലി മാറ്റി പുതിയത് വെയ്ക്കുക.

ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിൽ അരിമ്പാറ അകറ്റാനുള്ള മറ്റൊരു പ്രകൃതിദത്ത പ്രതിവിധിയാണിത്.ഇതിന്റെ ആന്റി ബാക്റ്റീരിയൽ സ്വഭാവം നിങ്ങളുടെ ചർമ്മത്തിലെ അരിമ്പാറയ്ക്ക് കാരണമാകുന്ന വൈറസിനെ നീക്കം ചെയ്യുന്നു.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി ഗുളികയും അരിമ്പാറ നീക്കാനുളള നല്ലൊരു വഴിയാണ്. വൈറ്റമിന്‍ സി ടാബ്ലറ്റ് വെള്ളവുമായി കലര്‍ത്തി അരിമ്പാറയ്ക്കു മുകളില്‍ പുരട്ടുക. കട്ടിയുള്ള പേസ്റ്റാക്കി പേണം, പുരട്ടാന്‍. ഇത് പ്ലാസ്റ്റര്‍ വച്ച് ഒട്ടിയ്ക്കാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ എടുത്തു മാറ്റാം.

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ ഇതിനുളള നല്ലൊരു പരിഹാരമാണ്. ഇതിന് വൈറസുകളെ പ്രതിരോധിയ്ക്കാനുള്ള കഴിവുണ്ട്. ഇത് അരിമ്പാറ മറ്റുള്ളിടങ്ങളിലേയക്കു പടരുന്നതു തടയുകയും ചെയ്യും. ഒരു പഞ്ഞിയില്‍ അല്‍പം കര്‍പ്പൂര തുളസി എണ്ണയെടുത്ത് അത് അരിമ്പാറക്ക് മുകളില്‍ വെക്കുക. ശേഷം ഒരു ബാന്‍ഡേജ് എടുത്ത് അത് കൊണ്ട് ഈ പഞ്ഞി നല്ലതു പോലെ ഒട്ടിച്ച് വെക്കുക. ഒരാഴ്ച സ്ഥിരമായി ഇത് ചെയ്യുക. ഇത് അരിമ്പാറയെ പൂര്‍ണമായും ഇളക്കി മാറ്റാന്‍ സഹായിക്കുന്നു.

English summary

Home Remedies To Remove Warts Permanently

Home Remedies To Remove Warts Permanently, Read more to know about,
X
Desktop Bottom Promotion