മുഖത്ത ബ്രൗണ്‍ കുത്തുകള്‍ എളുപ്പം കളയാം

Posted By:
Subscribe to Boldsky

പാടുകളും കുത്തുകളുമില്ലാത്ത ചര്‍മം വളരെ ചുരുക്കം പേര്‍ക്കു കിട്ടുന്ന ഭാഗ്യമാണ്. ചര്‍മത്തിന് നിറമുണ്ടെങ്കില്‍ പോലും മുഖക്കുരു, കറുത്ത കുത്തുകള്‍, ബ്രൗണ്‍ കുത്തുകള്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും മിക്കവാറും പേര്‍ക്കുമുണ്ടാകും.

പലരുടേയും മുഖത്തുണ്ടാകുന്ന പ്രശ്‌നമാണ് ബ്രൗണ്‍ നിറത്തിലെ കുത്തുകള്‍. ചെറിയ കുത്തുകളായി വരുന്ന ഇവ ഒന്നിലധികം ഉണ്ടാകുകയും ചെയ്യും. സൂര്യവെളിച്ചമേല്‍ക്കുന്ന മുറയ്ക്ക് ഇവ കൂടുതല്‍ ഇരുണ്ട നിറത്തിലാകുകയും ചെയ്യും.

സൂര്യപ്രകാശത്തിനു പുറമേ വൈറ്റമിനുകളുടെ കുറവ്, സ്‌ട്രെസ് തുടങ്ങിയവയും ഇത്തരം കുത്തുകള്‍ക്ക് കാരണമാകും.

ഇവ മാറ്റാന്‍ വേണ്ടി പല തരത്തിലു്ള്ള ചികിത്സകളും ക്രീമുകളും ലഭ്യമാണെങ്കിലും ഇവ ഒരുപക്ഷേ ചിലവേറിയതാകാം, അല്ലെങ്കില്‍ കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തിവച്ചെന്നും വരാം.

ഇത്തരം ബ്രൗണ്‍ കുത്തുകള്‍ക്ക് പല തരത്തിലുള്ള വീട്ടുവൈദ്യങ്ങളും ലഭ്യമാണ്. ഇവയെക്കുറിച്ചറിയൂ, വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന, ചെലവു കുറഞ്ഞ, ഗുണം ഉറപ്പു ന്ല്‍കുന്ന വഴികള്‍.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്തു നേര്‍പ്പിയ്ക്കുക. പിന്നീട് ഇത് പഞ്ഞിയില്‍ മുക്കി ബ്രൗണ്‍ കുത്തുകളുള്ളിടത്തു പുരട്ടുക. 15 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്നു നാലു തവണ ചെയ്യുന്നത് ഗുണം നല്‍കും.

നല്ല പുളിച്ച മോര്

നല്ല പുളിച്ച മോര്

നല്ല പുളിച്ച മോര് ഇത്തരം ബ്രൗണ്‍ കുത്തുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതില്‍ പഞ്ഞി മുക്കി ബ്രൗണ്‍ കുത്തുകളുള്ളിടത്തു പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും

ആവണക്കെണ്ണ

ആവണക്കെണ്ണ

മുഖത്തെ ബ്രൗണ്‍ പാടുകള്‍ കളയാനുള്ള മറ്റൊരു വഴിയാണ് ആവണക്കെണ്ണ. ഇതെടുത്ത് പാടുകള്‍ ഉള്ളിടത്തു പുരട്ടി അ്ല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്നു നാലു തവണ ആവര്‍ത്തിയ്ക്കാം.

തക്കാളി

തക്കാളി

തക്കാളി ഇത്തരം ബ്രൗണ്‍ പാടുകള്‍ക്കുള്ള ന്‌ല്ലൊരു പരിഹാരമാണ്. ഇതിന് ചെറിയൊരു ബ്ലീച്ചിംഗ് ഇഫക്ടുള്ളതാണ് ഗുണം നല്‍കുന്നത്. ഇതിന്റെ പള്‍പ്പെടുത്ത് പാടുകളുള്ളിടത്തു പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് ആഴ്ചയില്‍ മൂന്നു നാലുതവണയെങ്കിലും ചെയ്യുക.

നാരങ്ങാനീര്

നാരങ്ങാനീര്

ബ്ലീച്ചിംഗ് ഇഫക്ടുള്ള ചെറുനാരങ്ങാനീരും ഇതിനു പറ്റിയ നല്ലൊരു പ്രതിവിധിയാണ്. നാരങ്ങാനീര് കുത്തുകളുള്ളിടത്തതു പുരട്ടുക. പിന്നീട് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ബ്രൗണ്‍ പാടുകള്‍ മാറാന്‍ സഹായിക്കും.

ചന്ദനപ്പൊടി

ചന്ദനപ്പൊടി

ചന്ദനപ്പൊടി പനിനീരില്‍ കലക്കി ബ്രൗണ്‍ പാടുകള്‍ക്ക് മേലേ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും ഇത്തരം പാടുകള്‍ മാറാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഇതു ചെയ്യുക.

കറ്റാര്‍ വാഴയുടെ

കറ്റാര്‍ വാഴയുടെ

കറ്റാര്‍ വാഴയുടെ ജെല്‍ ഇത്തരം ഭാഗങ്ങളില്‍ പുരട്ടുന്നതും ചര്‍മത്തിലെ ബ്രൗണ്‍ പാടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

തൈരും ചെറുനാരങ്ങാനീരും

തൈരും ചെറുനാരങ്ങാനീരും

തൈരും ചെറുനാരങ്ങാനീരും കലര്‍ത്തി ഇത്തരം ഭാഗത്തു പുരട്ടുന്നത് ബ്രൗണ്‍ പാടുകള്‍ കളയാന്‍ ഏറെ നല്ലതാണ്. ഇതും അടുപ്പിച്ചു ചെയ്യുക.

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് തൈരിലോ പാലിലോ കലക്കി അടുപ്പിച്ചു പുരട്ടുന്നതും ഏറെ നല്ലതാണ്.

English summary

Home Remedies To Remove Brown Spots From Face

Home Remedies To Remove Brown Spots From Face, read more to know about,
Story first published: Tuesday, January 2, 2018, 16:38 [IST]