മുഖരോമം വരാതെ പോകാന്‍ ഉരുളക്കിഴങ്ങ്

Posted By:
Subscribe to Boldsky

സ്ത്രീകളുടെ സൗന്ദര്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുഖരോമങ്ങള്‍. മുഖത്തെ രോമം സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റു കെടുത്തുന്ന ഒന്നാണ്.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തന്നെയാണ് മുഖരോമത്തിനുള്ള പ്രധാന കാരണം. സ്ത്രീകളില്‍ പുരുഷഹോര്‍മോണ്‍ കൂടൂമ്പോഴാണ് മുഖരോഗം വരുന്നത്.മുഖരോമം അനാവശ്യമായതു കൊണ്ടുതന്നെ സ്ത്രീകള്‍ക്ക് ഏറെ അപകര്‍ഷതാബോധം വരുത്തുന്ന ഒന്നാണിത്. ഇതുകൊണ്ടുതന്നെ ഇതു നീക്കുവാനായി ഏതു വിധേനയും ശ്രമിയ്്ക്കുന്ന സ്ത്രീകളുമുണ്ട്.

മുഖത്തെ രോമം നീക്കാന്‍ ബ്ലീച്ചിംഗ്, പ്ലക്കിംഗ്, വാക്ിസിംഗ് വിദ്യകളെ ആശ്രയിക്കുന്നവരാണ് മിക്കവാറും സ്ത്രീകള്‍. ബ്ലീച്ചിംഗ് പോലുള്ളവ കെമിക്കല്‍ അടങ്ങിയതു കൊണ്ടുതന്നെ ദോഷങ്ങള്‍ വരുത്തുകയും ചെയ്യും.

മുഖത്തെ രോമം കളയാന്‍ സഹായകമായ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയില്‍ മിക്കവാറും തൊടിയിലോ അടുക്കളയിലോ ലഭ്യമാകുകയും ചെയ്യും. യാതൊരു ചിലവുമില്ലെന്നു മാത്രമല്ല, ഇത് യാതൊരു വിധത്തിലെ ദോഷങ്ങളും വരുത്തുകയുമില്ല. മഞ്ഞള്‍, നാരങ്ങ തുടങ്ങിയ തികച്ചും ലളിതമായ ചേരുവകളാണ് ഇതിനു വേണ്ടി ഉപയോഗിയ്ക്കുന്നത്.

യാതൊരു ദോഷവും വരുത്താത്ത ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ.

കടലമാവ്

കടലമാവ്

കടലമാവ് ഇതിനു പറ്റിയ ഒരു വഴിയാണ്. കടലമാവില്‍ അല്‍പം പാലും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി മുഖത്തു പുരട്ടാം. 20 മിനിറ്റു കഴിയുമ്പോള്‍ കഴുകാം. ഇത് മുഖരോമങ്ങള്‍ അകറ്റും.

തേനും പഞ്ചസാരയും

തേനും പഞ്ചസാരയും

തേനും പഞ്ചസാരയും ചേര്‍ത്ത സ്‌ക്രബറും ഇതിനു പറ്റിയ സ്വാഭാവിക വഴിയാണ്. തേനില്‍ പഞ്ചസാര കലര്‍ത്തി ചെറുതായി ചൂടാക്കുക.പഞ്ചസാര മുഴുവന്‍ അലിയുമ്പോള്‍ ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു കലര്‍ത്തുക. മുഖത്തു പുരട്ടി ഇതിനു മുകളില്‍ കോട്ടന്‍ തുണിയോ വാക്‌സിംഗ് സ്ട്രിപ്പോ ഇട്ടു വലിച്ചെടുക്കുക. ഇതും മുഖരോമങ്ങള്‍ നീക്കും. പിന്നീട് തണുത്ത വെള്ളത്തില്‍ കഴൂകാം.

ഉരുളക്കിഴങ്ങിന്റെ നീര്

ഉരുളക്കിഴങ്ങിന്റെ നീര്

ഉരുളക്കിഴങ്ങിന്റെ നീര് ഇതിനു ചേര്‍ന്ന മറ്റൊരു വഴിയാണ്. ഉരുളക്കിഴങ്ങ് നീരില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. അല്‍പം കഴിഞ്ഞു കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് മുഖരോമങ്ങളെ നീക്കും.

പരിപ്പ്‌

പരിപ്പ്‌

മഞ്ഞനിറത്തിലെ പരിപ്പു കുതിര്‍ത്തുക. ഇത് അരയ്ക്കുക. ഉരുളക്കിഴങ്ങുനീരും നാരങ്ങാനീരും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. പിന്നീട് കഴുകിക്കളയാം

മഞ്ഞള്‍പ്പൊടി, പാല്‍, കടലമാവ്

മഞ്ഞള്‍പ്പൊടി, പാല്‍, കടലമാവ്

മഞ്ഞള്‍പ്പൊടി, പാല്‍, കടലമാവ് എന്നിവ കലര്‍ത്തി മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടുന്നതും മുഖരോമം നീക്കാന്‍ സഹായിക്കും.

മുട്ടവെള്ള

മുട്ടവെള്ള

മുട്ടവെള്ള, ഒരു ടേബിള്‍ സ്പൂണ്‍ മൈദ, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ വിപരീതദിശയില്‍ വലിച്ചു നീക്കം ചെയ്യുക

മഞ്ഞള്‍പ്പൊടി പാലില്‍

മഞ്ഞള്‍പ്പൊടി പാലില്‍

മഞ്ഞള്‍പ്പൊടി പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖരോമങ്ങള്‍ നീക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ്. ഇത് അടുപ്പിച്ചു ചെയ്യുക.

മഞ്ഞളും ആര്യവേപ്പില അരച്ചതും

മഞ്ഞളും ആര്യവേപ്പില അരച്ചതും

മഞ്ഞളും ആര്യവേപ്പില അരച്ചതും ചെറുനാരങ്ങാനീരും കലര്‍ത്തിയ മിശ്രിതവും മുഖരോമം നീക്കാന്‍ ഏറെ നല്ലതാണ്. ഇതിന് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടും നല്‍കാനാകും. അതായത് മുഖരോമം നീക്കുന്നതിനൊപ്പം തന്നെ മുഖത്തിനു നിറം നല്‍കാനും ഇത് ഏറെ നല്ലതാണ്. മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

മഞ്ഞളും ഉപ്പും

മഞ്ഞളും ഉപ്പും

മഞ്ഞളും ഉപ്പും കലര്‍ന്ന മിശ്രിതവും മുഖരോമങ്ങള്‍ നീക്കാന്‍ ഏറെ ന്ല്ലതാണ്. കല്ലുപ്പാണ് ഇതിന് ഏറ്റവും നല്ല വഴി. 5 ടീസ്പൂണ്‍ കല്ലുപ്പ് 6 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്ന ആനുപാതത്തില്‍ എടുക്കുക. ഇത് 5 ടീസ്പൂണ്‍ പാല്‍, പാകത്തിന് പനിനീര് എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടാം. 15 മിനിറ്റു കഴിഞ്ഞാല്‍ പതുക്കെ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. ശേഷം മുഖത്ത് എന്തെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം. ഉപ്പ് ചര്‍മം വരണ്ടതാക്കുന്നതാണ് മോയിസ്ചറൈസര്‍ പുരട്ടണമെന്നു പറയാന്‍ കാരണം. ഇത് അടുപ്പിച്ചു ചെയ്യാം.

പഞ്ചസാര, മഞ്ഞള്‍, ചെറുനാരങ്ങാനീര്

പഞ്ചസാര, മഞ്ഞള്‍, ചെറുനാരങ്ങാനീര്

പഞ്ചസാര, മഞ്ഞള്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതും മുഖരോമമകറ്റാന്‍ ഏറെ നല്ലതാണ്. അരക്കപ്പ് പഞ്ചസാര ഒരു കപ്പു വെള്ളത്തില്‍ കലര്‍ത്തി സിറപ്പാകുന്നതുവരെ ചൂടാക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് 2 ടീസ്പൂണ്‍ നാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി പതുക്കെ അല്‍പനേരം സ്‌ക്രബ് ചെയ്യുക. ആദ്യം സര്‍കുലാര്‍ രീതിയിലും പിന്നീടു വിപരീത ദിശയിലും സക്രബ് ചെയ്യണം. പിന്നീട് കഴുകിക്കളയാം ഇതില്‍ വേണമെങ്കില്‍ ബ്രൗണ്‍ നിറത്തില്‍ ലഭിയ്ക്കുന്ന പഞ്ചസാര ഉപയോഗിയ്ക്കാം. അല്ലെങ്കില്‍ പഞ്ചസാര ഉപയോഗിയ്ക്കാതെയും ഈ രീതി ആവര്‍ത്തിയ്ക്കാം.

അരിപ്പൊടിയും മഞ്ഞളും

അരിപ്പൊടിയും മഞ്ഞളും

അല്‍പം തരികളുള്ള അരിപ്പൊടിയും മഞ്ഞളും കലര്‍ത്തുക. ഇത് പുളിച്ച മോരില്‍ കലക്കി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുഖരോമം അകറ്റാനുള്ള പ്രധാന വഴിയാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് പൊടിച്ചതും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടന്നതും മുഖരോമങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ്. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

പച്ചപ്പപ്പായയും മഞ്ഞളും

പച്ചപ്പപ്പായയും മഞ്ഞളും

പച്ചപ്പപ്പായയും മഞ്ഞളും മുഖരോമം നീക്കാന്‍ ഏറെ നല്ലതാണ്. പച്ചപ്പപ്പായ അരച്ചതില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖരോമമകറ്റാന്‍ നല്ലതാണ്. ഈ കൂട്ടില്‍ കറ്റാര്‍ വാഴ ചേര്‍ത്തു ഉപയോഗിയ്ക്കാം. മുഖരോമമകലാന്‍ നല്ലതാണ്.പഴുത്ത പപ്പായ, മഞ്ഞള്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്തും ഉപയോഗിയ്ക്കാം.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് തോലിന്റെ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. ഇത് ബ്ലീച്ചിന്റെ ഫലമാണ് ചെയ്യുന്നത്. ഒരു ടീസ്പൂണ്‍ ഓറഞ്ച് തോലിന്റെ പൗഡര്‍, ഒരു ടീസ്പൂണ്‍ നാരങ്ങ തോല്‍ പൗഡര്‍, ഒരു ടീസ്പൂണ്‍ ഓട്‌സ്, ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യമുള്ളത്.

English summary

Home Remedies To Get Rid Of Facial Hair

Home Remedies To Get Rid Of Facial Hair, Read more to know about