For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യത്തിന് തേങ്ങ ഉപയോഗിക്കുന്ന വിധം

ഏത് സൗന്ദര്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേങ്ങ

By Archana V
|

ആഹാര കാര്യത്തില്‍ മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിലും നാളികേരത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. വിഭവങ്ങള്‍ക്ക്‌ രുചി നല്‍കാന്‍ മാത്രമല്ല ചര്‍മ്മത്തിന്‌ നിറവും ജലാംശവും നല്‍കാന്‍ നാളികേരം സഹായിക്കും. മാത്രമല്ല ഇത്‌ ഒരു നല്ല മേക്‌അപ്പ്‌ റിമൂവറായും പ്രവര്‍ത്തിക്കും.

കണ്ണിനു താഴെയുള്ള കറുപ്പിന് ബദാംഓയില്‍ ഒറ്റമൂലികണ്ണിനു താഴെയുള്ള കറുപ്പിന് ബദാംഓയില്‍ ഒറ്റമൂലി

ആഹാരത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് നാളികേരം. നാളികേരം ഉപയോഗിക്കുമ്പോള്‍ അത് ഏതൊക്കെ വിധത്തില്‍ സൗന്ദര്യത്തിനും കൂടി ഉപയോഗിക്കാനാവും എന്ന് തിരിച്ചറിയണം. നാളികേരം ധാരാളം ലഭിക്കുന്ന ഒരു നാടാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഏത് സൗന്ദര്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേങ്ങ.

ചര്‍മ്മ സംരക്ഷണത്തിന്‌ തേങ്ങ

ചര്‍മ്മ സംരക്ഷണത്തിന്‌ തേങ്ങ

പ്രകൃതിദത്ത മോയ്‌സ്‌ച്യൂറൈസര്‍ ആയി തേങ്ങ ഉപയോഗിക്കാം. തേങ്ങ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തി ദിവസം മുഴുവന്‍ പോഷകം നല്‍കും. പച്ച വെളിച്ചെണ്ണ നേരിട്ടോ അല്ലെങ്കില്‍ നിങ്ങളുടെ മോയ്‌ച്യുറൈസറില്‍ ഒന്നോ രണ്ടോ തുള്ളി ചേര്‍ത്തോ ഉപയോഗിക്കുന്നത്‌ ചര്‍മ്മത്തിന്‌ ഗുണം നല്‍കും.

നിറം

നിറം

തേങ്ങ ചര്‍മ്മത്തെ മൃദുലമാക്കുക മാത്രമല്ല നിറം നല്‍കുകയും ചെയ്യും. തേങ്ങയില്‍ കാണപ്പെടുന്ന കൊഴുപ്പ്‌ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ പരിമിതപ്പെടുത്തും . അങ്ങനെ അഴുക്കും ബാക്ടീരിയയും ആകര്‍ഷിക്കപ്പെടുന്നത്‌ പ്രതിരോധിച്ച്‌ ചര്‍മ്മത്തെ സംരക്ഷിക്കും.

സുഷിരങ്ങള്‍ പരമാവധി കുറച്ച്‌

സുഷിരങ്ങള്‍ പരമാവധി കുറച്ച്‌

ചര്‍മ്മത്തിന്‌ നിറവും ആരോഗ്യവും നല്‍കുന്നതിനൊപ്പം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ പരമാവധി കുറച്ച്‌ മുഖക്കുരു വരാനുള്ള സാധ്യത ഇല്ലാതാക്കും.

മേക്‌അപ്‌ റിമൂവറാണ്‌

മേക്‌അപ്‌ റിമൂവറാണ്‌

വെളിച്ചെണ്ണ ഒരു നല്ല മേക്‌അപ്‌ റിമൂവറാണ്‌. കുറച്ച്‌ വെളിച്ചെണ്ണ എടുത്ത്‌ മുഖത്ത്‌ സാവധാനം പുരട്ടുക. മുഖത്തെ മേക്‌അപ്പും അമിത എണ്ണമയവും നീക്കം ചെയ്‌ത്‌ ചര്‍മ്മത്തിന്‌ തിളിക്കവും മൃദുലതയും നല്‍കാന്‍ ഇത്‌ സഹായിക്കും.

ആഹാരത്തില്‍ നാളീകേരത്തിന്റെ ഉപയോഗങ്ങള്‍

ആഹാരത്തില്‍ നാളീകേരത്തിന്റെ ഉപയോഗങ്ങള്‍

മധുരപലഹാരങ്ങളുടെ സ്വാദ്‌ കൂട്ടാന്‍ തേങ്ങ വളരെ നല്ലതാണ്‌. ചെരികിയ തേങ്ങ, തേങ്ങപ്പാല്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. കേക്ക്‌ ഉണ്ടാക്കുമ്പോള്‍ മൈദയ്‌ക്ക്‌ പകരം തേങ്ങപൊടി ഉപയോഗിക്കാം. അതുപോലെ അടപലഹാരങ്ങള്‍ക്കുള്ളില്‍ തേങ്ങചെരികിയിത്‌ വച്ച്‌ സ്വാദിഷ്‌ഠമാക്കാം. ചോക്ലേറ്റ്‌ കുക്കീസ്‌ ബേക്ക്‌ ചെയ്യുന്നതിന്‌ മുമ്പ്‌ തേങ്ങയില്‍ ഉരുട്ടിയെടുക്കുന്നതും നല്ലതാണ്‌.

 ആഹാരത്തില്‍ നാളീകേരത്തിന്റെ ഉപയോഗങ്ങള്‍

ആഹാരത്തില്‍ നാളീകേരത്തിന്റെ ഉപയോഗങ്ങള്‍

തണ്ണിമത്തന്‍, ഓറഞ്ച്‌, മധുരനാരങ്ങ എന്നിവ കൊണ്ട്‌ ഉണ്ടാക്കുന്ന ജ്യൂസില്‍ തേങ്ങാ വെള്ളം ചേര്‍ത്ത്‌ നല്‍കാം. ഭക്ഷണത്തിന്‌ ശേഷം കോകപഴവും തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കുന്ന സോള്‍കാധി കുടിക്കുന്നത്‌ ദഹനത്തിന്‌ വളരെ നല്ലതാണ്‌.

 ആഹാരത്തില്‍ നാളീകേരത്തിന്റെ ഉപയോഗങ്ങള്‍

ആഹാരത്തില്‍ നാളീകേരത്തിന്റെ ഉപയോഗങ്ങള്‍

നിത്യേന കുടിക്കുന്ന പഴത്തിന്റെ സ്‌മൂത്തികളില്‍ ഒരു മാറ്റം വരുത്തണം എന്നാഗ്രഹിക്കുന്നുണ്ടെങ്കില്‍ കൊഴുപ്പു കുറഞ്ഞ തേങ്ങാപ്പാല്‍ , തേങ്ങാവെള്ളം എന്നിവ ഇതിനായി പരീക്ഷിച്ചു നോക്കാം. കരിക്കും പഴങ്ങള്‍ക്കൊപ്പം തിരഞ്ഞെടുക്കാം. ഇത്‌ സ്വാദിഷ്‌ഠവും അതുപോലെ ആരോഗ്യദായകവുമാണ്‌.

 ആഹാരത്തില്‍ നാളീകേരത്തിന്റെ ഉപയോഗങ്ങള്‍

ആഹാരത്തില്‍ നാളീകേരത്തിന്റെ ഉപയോഗങ്ങള്‍

തേങ്ങയുടെ സ്വാദ്‌ ഇഷ്ടമാണെങ്കില്‍ കറികളില്‍ തേങ്ങാപാല്‍ , തേങ്ങ ചെരികയത്‌ എന്നിവ ചേര്‍ക്കാം. സാലഡില്‍ ഒലിവ്‌ എണ്ണയ്‌ക്ക്‌ പകരം വെളിച്ചെണ്ണ പരീക്ഷിച്ച്‌ നോക്കാം. കൂടാതെ ചട്‌നി, തൈര്‌ ചേര്‍ത്തുള്ള കറികള്‍, തോരന്‍, ദാല്‍ എന്നിവലും വെളിച്ചെണ്ണ ഉപയോഗിക്കാം.

English summary

Goodness of coconut for skin care, diet

Coconut not just smoothen your skin but also works as a natural toner. Here are some skin care benefits.
X
Desktop Bottom Promotion