ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം ബ്യൂട്ടിപാര്‍ലറില്‍ പോയി പരിഹാരം കാണുന്നതിനാണ് പലരും ശ്രമിക്കാറുള്ളത്. പക്ഷേ ഇത് സാഹചര്യം കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. എന്നാല്‍ ഇനി എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് ഇത്തരത്തില്‍ നമ്മെ വലക്കുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.
എണ്ണമയമുള്ള ചര്‍മ്മത്തിലാണ് പലപ്പോഴും അഴുക്ക് കൂടുതല്‍ അടിയുന്നതിനുള്ള സാധ്യത ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില ഫേസ്പാക്കുകള്‍ ഉണ്ട്. ഇത് മുഖത്തെ എല്ലാ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.
പ്രായത്തിന്റെ പാടകറ്റാം മിനിട്ടുകള്‍ക്കുള്ളില്‍
എണ്ണമയമുള്ള ചര്‍മ്മം ആഴുക്ക് ആഗിരണം ചെയ്യുകയും, ചര്‍മ്മ സുഷിരങ്ങള്‍ അടഞ്ഞ് പോവുകയും ചെയ്യും. അതിന് ഇടവരാതിരിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം. മുഖത്തിന്റെ ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില ഫേസ്മാസ്‌കുകള്‍ താഴെ കൊടുക്കുന്നു.
മുട്ടവെള്ള മാസ്‌ക്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ചെയ്യാവുന്ന ഒന്നാണ് മുട്ടയുടെ വെള്ള. മുഖക്കുരു കുറയ്ക്കാനും, ഭേദമാക്കാനും ഇത് സഹായിക്കും. മുട്ടവെള്ള ചര്‍മ്മത്തിന്റെ ഇലാസ്തികത കൂട്ടുകയും, സുഷിരങ്ങള്‍ ചെറുതാക്കുകയും ചെയ്യും. ചര്‍മ്മത്തിലെ അമിത എണ്ണമയത്തിന് പരിഹാരം നല്‍കുകയും ചര്‍മ്മത്തിന് വളരെയധികം ഗുണങ്ങള്‍ ചെയ്യുകയും ചെയ്യുന്നു.
ഉപയോഗിക്കുന്ന വിധം
മുട്ടയുടെ വെള്ള ഒരു സ്പൂണ്‍ നാരങ്ങനീരുമായി ചേര്‍ക്കുക. ഇത് മുഖത്ത് തേക്കുക. പതിനഞ്ച് മിനുട്ടിന് ശേഷം, മാസ്‌ക് ഉണങ്ങി പൊളിയാന്‍ തുടങ്ങിയാല്‍ ചൂട് വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
ആസ്പിരിന്‍ മാസ്‌ക്
ഗുളിക മാത്രമായല്ല ചര്‍മ്മസംരക്ഷണത്തിനും ഉത്തമമാണ് ആസ്പിരിന്‍. എന്നാല്‍ സൗന്ദര്യത്തിന് എല്ലാ വിധത്തിലും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ആസ്പിരിന്‍ സഹായിക്കും. എണ്ണമയമുള്ള, മുഖക്കുരു നിറഞ്ഞ മുഖത്തിന് ഇത് ഏറെ ഫലപ്രദമാകും.
ഉപയോഗിക്കുന്ന വിധം
നാല് ആസ്പിരിന്‍ ഗുളികകള്‍ നന്നായി പൊടിക്കുക. അല്‍പം വെള്ളം ചേര്‍ത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം അല്‍പം തൈര് ചേര്‍ക്കുക. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് തൈര്. മുഖം വൃത്തിയാക്കിയ ശേഷം ഇത് തേക്കാം. പത്ത് മിനുട്ടിന് ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാം.
അവൊക്കാഡോ മാസ്‌ക്
ചര്‍മ്മസംരക്ഷണത്തിന് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ആവക്കാഡോ. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും, ആന്റിഓക്‌സിഡന്റുകളും അടങ്ങിയ അവൊക്കാഡോ ചര്‍മ്മത്തിന് മൃദുലത നല്‍കുകയും, കോശങ്ങളുടെ നാശവും, എരിച്ചിലും മാറ്റുകയും ചെയ്യും.
ഉപയോഗിക്കുന്ന വിധം
ഒരു അവക്കാഡൊയുടെ പള്‍പ്പ് രൂപത്തിലരയ്ക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. കാല്‍ കപ്പ് ഒലിവ് ഓയിലും ഇതില്‍ ചേര്‍ക്കാം. ഇത് കൂട്ടി കലര്‍ത്തി കഴുത്തിലും മുഖത്തും തേക്കുക. 15- 20 മിനുട്ട് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
വാഴപ്പഴം മാസ്‌ക്
പഴവും സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായകമാവുന്ന ഒന്നാണ്. ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു. മുഖക്കുരുവും, പാടുകളും മാറ്റാനും ഇത് ഉത്തമമാണ്. വാഴപ്പഴത്തിലെ ഉയര്‍ന്ന് അളവിലുള്ള പൊട്ടാസ്യം ചര്‍മ്മത്തെ മൃദുലമാക്കാന്‍ സഹായിക്കും.
ഉപയോഗിക്കുന്ന വിധം
ഒരു വാഴപ്പഴം തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ അല്ലെങ്കില്‍ തൈര് ഇതില്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. അല്‍പസമയം കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.
പപ്പായ മാസ്‌ക്
വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയ പപ്പായ ശരീരത്തിലെ പല ചര്‍മ്മ പ്രശ്‌നങ്ങളേയും തടയാന്‍ കഴിവുള്ള ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും പപ്പായ ഉത്തമമാണ്. എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
ഉപയോഗിക്കുന്ന വിധം
പപ്പായ തൊലിയും, കുരവും കളഞ്ഞ് ചെറു കഷ്ണങ്ങളാക്കുക. കാല്‍ കപ്പ് തേന്‍ ഇതില്‍ ചേര്‍ത്ത് നന്നായി അരയ്ക്കുക. മുഖം വൃത്തിയാക്കിയ ശേഷം ഇത് തേച്ചുപിടിപ്പിക്കുക. നല്ലതു പോലെ മസ്സാജ് ചെയ്യുക. അല്‍പസമയത്തിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
വെളിച്ചെണ്ണ കൊണ്ട് വെളുക്കാം ഈസിയായി ഒരാഴ്ച കൊണ്ട്
ബ്ലാക്ക്ഹെഡ്സ് മൂക്കിലെങ്കില് നിമിഷ പരിഹാരം
കറ്റാര്‍വാഴയും നാരങ്ങ നീരും ഇരുണ്ട നിറം മാറ്റും
തേന്‍ മൂന്ന് തുള്ളി ഇങ്ങനെ, കറുപ്പകറ്റി വെളുക്കാം
ചര്‍മ്മത്തിലെ ചൊറിച്ചിലകറ്റും ഒറ്റമൂലികള്‍
ഷേവ് ചെയ്ത ശേഷം അല്‍പം തേന്‍ തടവൂ
മുഖം തക്കാളി പോലെ തുടുക്കാന്‍ ഈ ഒറ്റമൂലി
ഇത് സാധാരണ മുഖക്കുരുവല്ല, ഇങ്ങനെയെങ്കില്‍ അപകടം
കറുപ്പ്,ദുര്‍ഗന്ധം,ചൊറിച്ചില്‍;പരിഹാരം നിമിഷനേരം
ചുണങ്ങ് പൂര്‍ണമായും മാറ്റും വീട്ടു വൈദ്യങ്ങള്‍
ചര്‍മ്മത്തിലെ വരള്‍ച്ചക്ക് പെട്ടെന്ന്തന്നെ പരിഹാരം
ഇവയിലൊന്നും നഖം പോലും കൊള്ളരുത്
മുഖത്തെ കരുവാളിപ്പിന് സ്ഥിരപരിഹാരം