ചുണ്ടില്‍ കുരുക്കളോ, ഇല്ലാതാക്കാന്‍ മാര്‍ഗ്ഗം

Posted By: Jibi Deen
Subscribe to Boldsky

മുഖക്കുരു നിങ്ങളുടെ മുഖത്തിന്റെ ഏത് ഭാഗത്തു വേണമെങ്കിലും വരാം. എന്നിരുന്നാലും, ചുണ്ടു പോലുള്ളിടത്തു വരുമ്പോൾ അവ പ്രത്യേകിച്ചും അരോചകവും വേദനിപ്പിക്കുന്നതുമാണ്. ചുണ്ടിലെ കുരു ഉടൻ ശ്രദ്ധിച്ചില്ലെങ്കിൽ , അത് കൂടുതൽ വ്യാപിക്കുകയും അസ്വാരസ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഹോർമോണൽ മാറ്റങ്ങൾ, അണുബാധ തുടങ്ങിയ പല ഘടകങ്ങളും നിങ്ങളുടെ ചുണ്ടിനെ രൂക്ഷമായി ബാധിക്കുന്നു. കൂടാതെ, വിരസവും അലോസരപ്പെടുത്തുന്നതുമൊക്കെയായി മാറുന്നു. ഈ സങ്കീർണ്ണത ഒഴിവാക്കാൻ പ്രയാസമാണ്.

കൈയ്യും കാലും വെളുക്കാന്‍ ഒരാഴ്ച

ചുണ്ടിലെ മുഖക്കുരു കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രകൃതിദത്ത പരിഹാരങ്ങൾ ഉണ്ട്. ഇന്ന്, ബോൾഡ്സ്കയിൽ, ചുണ്ടിലെ മുഖക്കുരു ഒഴിവാക്കാൻ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങൾ വിശദീകരിക്കുന്നു . ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി അടങ്ങിയ ഔഷധങ്ങളാണ് ഇതിനായി കാലങ്ങളായി ഉപയോഗിക്കുന്നത്. അതിനാൽ, അടുത്ത പ്രാവശ്യം നിങ്ങളുടെ ചുണ്ടിൽ മുഖക്കുരു ഉണ്ടായാൽ , താഴെപ്പറയുന്ന ഏതെങ്കിലും പരിഹാരമാർഗങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. ഈ പരിഹാരങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കുക.

മഞ്ഞൾ പൊടി

മഞ്ഞൾ പൊടി

പരമ്പരാഗത ഇന്ത്യൻ വീട്ടു പ്രതിവിധിയായ മഞ്ഞളിന് ചുണ്ടിലെ മുഖക്കുരുവിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകാൻ കഴിയുന്ന ആന്റി ഇൻഫ്ളമേറ്ററി സ്വഭാവം ഉണ്ട്. മഞ്ഞളും വെള്ളവുമായി കുഴച്ചു പ്രശ്നമുള്ള ഭാഗത്തു പുരട്ടി 10 -15 മിനിട്ടിനു ശേഷം നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുക.ദിവസവും രണ്ടു നേരം ചെയ്താൽ ഫലപ്രദമാകും.

 കാരറ്റ് എണ്ണ

കാരറ്റ് എണ്ണ

ആന്റി ബാക്റ്റീരിയൽ ആയ കാരറ്റ് ഓയിലിനു നിങ്ങളുടെ ചുണ്ടിലെ കുരുക്കൾ മാറ്റം കഴിയും.. 3 -4 തുള്ളി കാരറ്റ് ഓയിലും അര സ്പൂൺ ഒലിവ് എണ്ണയുമായി ചേർത്ത് പ്രശ്നമുള്ള ഭാഗത്തു പുരട്ടുക.10 മിനിട്ടിനു ശേഷം നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുക. ദിവസവും 3 -4 തവണ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും.

മോര് / തൈര്

മോര് / തൈര്

ഇത് നല്ല തണുപ്പുള്ളതിനാൽ ചുണ്ടിലെ അസ്വസ്ഥതകൾ മാറ്റുകയും അണുബാധ കുറയ്ക്കുകയും ചെയ്യുന്നു. ഒരു കോട്ടൺ തുണി മോരിൽ മുക്കി വച്ചിട്ട് പ്രശ്നമുള്ള ഭാഗത്തു ഉരസുക.കുറച്ചു കഴിഞ്ഞ ശേഷം കഴുകിക്കളയുക.ദിവസവും 3 -4 തവണ ഇത് ചെയ്യാവുന്നതാണ്.

കറ്റാർ വാഴ ജെൽ

കറ്റാർ വാഴ ജെൽ

കറ്റാർ വാഴയ്ക്ക് നിങ്ങളുടെ ചുണ്ടിലെ കുരു മാറ്റാനും പിന്നീട് അണുബാധ ഉണ്ടാകാതെ തടയാനുമുള്ള കഴിവുണ്ട്. ഒരു കോട്ടൺ കറ്റാർ വാഴ ജെല്ലിൽ മുക്കി വച്ച ശേഷം ചുണ്ടിൽ തടവുക.10 -15 മിനിട്ടിനു ശേഷം കഴുകുക.ദിവസവും 4 -5 തവണ ചെയ്താൽ നല്ല മാറ്റം ലഭിക്കും.

 ആവണക്കെണ്ണ

ആവണക്കെണ്ണ

സൗന്ദര്യ സംരക്ഷണത്തിന് ഫലപ്രദമായ ആവണക്കെണ്ണ ചുണ്ടിലെ കുരുക്കൾ അകറ്റാനും വളരെ മികച്ചതാണ്.ഇത് ചുണ്ടിലെ ചുവപ്പ് ,വീക്കം എന്നിവയ്ക്കും ബാക്ടീരിയ അകറ്റാനും മികച്ചതാണ്. വൃത്തിയുള്ള ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കി വച്ച ശേഷം ചുണ്ടിൽ ഉരസുക.20 -25 മിനിട്ടിനു ശേഷം നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുക.ദിവസവും 3 -4 തവണ ചെയ്താൽ പെട്ടെന്ന് ഫലം കിട്ടും.

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗറിൽ ആൽഫാ ഹൈഡ്രോക്സിൽ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇതിന് മുഖക്കുരുവിൻറെ ബാക്ടീരിയയെ ഫലപ്രദമായി നേരിടാനും വീക്കം, ചുവപ്പ് എന്നിവയിൽനിന്നു ആശ്വാസം നൽകാനും കഴിയും. ഒരു കോട്ടൺ തുണിയിൽ ആപ്പിൾ സൈഡർ വിനാഗിരി മുക്കിയ ശേഷം ചുണ്ടിൽ ഉരസുക.കുറച്ചു മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ദിവസവും 2 -3 പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്.

ഇന്ത്യൻ ലൈലാക് ഇലകൾ / വയമ്പ്

ഇന്ത്യൻ ലൈലാക് ഇലകൾ / വയമ്പ്

ആന്റി ബാക്റ്റീരിയൽ സംയുക്തങ്ങളുടെ കലവറയായ ഈ ഇലകൾ ചുണ്ടിലെ കുരുക്കൾക്ക് ഫലപ്രദമാണ്. ഒരു പിടി ഇലകൾ എടുത്തു നന്നായി പൊടിക്കുക.അതിലേക്ക് റോസ് വാട്ടറും ചേർത്ത് പേസ്റ്റ് പരുവമാക്കി ചുണ്ടിൽ പുരട്ടുക.10 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക.ഇത് ദിവസവും 2 നേരം ചെയ്യാവുന്നതാണ്.

ഗ്രീൻ ടീ

ഗ്രീൻ ടീ

ചുണ്ടിലെ കുരുക്കൾക്കുള്ള പരിഹാരമായി പറയാവുന്ന ഈ ലിസ്റ്റിലെ അവസത്തേതാണ് ഗ്രീൻ ടീ.ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ അണുബാധയ്ക്കും വീക്കത്തിനും ഫലപ്രദമാണ്. മധുരമില്ലാത്ത ഗ്രീൻ ടീയിൽ കോട്ടൺ മുക്കി ചുണ്ടിൽ ഉരസുക.15 മിനിട്ടിനു ശേഷം വെള്ളത്തിൽ കഴുകാവുന്നതാണ്. ഈ പ്രകൃതി ദത്ത പരിഹാരം ആഴ്ചയിൽ 3 -4 തവണ ചെയ്യുന്നത് നല്ലതാണ്.

English summary

Easy And Effective Remedies To Get Rid Of Lip Pimple

Lip pimple, if not treated immediately, can spread and cause a great discomfort. There are several causes for lip pimple. It could be due to infections, hormonal changes, etc.