ഉപ്പ് വെളിച്ചെണ്ണ മിശ്രിതം നിറം നല്‍കുന്നതിങ്ങനെ

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണം ഓരോ ദിവസം കഴിയുന്തോറും വെല്ലുവിളി നിറഞ്ഞ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും വരണ്ട ചര്‍മ്മവും എല്ലാം പലപ്പോഴും പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനുള്ള മാര്‍ഗ്ഗം ഉപ്പിലുണ്ട്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെയെല്ലാം വെറും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ ഉപ്പിന് കഴിയും. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പല്ലിലെ പോട് മാറ്റാം ദിവസങ്ങള്‍ കൊണ്ട്

ചര്‍മ്മത്തിലൂടെയുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഉപ്പും വെളിച്ചെണ്ണയും സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഉപ്പില്‍ അല്‍പം വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ആണ് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കേണ്ടത്. ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുന്ന ഒന്നാണ്. എന്തൊക്കെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ ഉപ്പിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

 ചര്‍മ്മത്തിലെ അഴുക്ക് കളയാന്‍

ചര്‍മ്മത്തിലെ അഴുക്ക് കളയാന്‍

ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പില്‍ അല്‍പം വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഉപ്പ് നല്ലതു പോലെ അലിഞ്ഞതിനു ശേഷം മാത്രമേ ഇത് ചെയ്യാവൂ. ഇത് ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കി കോശങ്ങള്‍ക്ക് പുനരുജ്ജീവനത്തിന് സഹായിക്കുന്നു.

 റാഷസിന് പരിഹാരം

റാഷസിന് പരിഹാരം

ചര്‍മ്മത്തില്‍ പല കാരണങ്ങള്‍ കൊണ്ടും റാഷസ് ഉണ്ടാവുന്നു. അതിനെല്ലാം പരിഹാരം കാണുന്ന ഒന്നാണ് ഉപ്പ്. അല്‍പം ഉപ്പും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് ഇത് റാഷസ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ചുവന്ന തടിപ്പുകള്‍ക്കും പരിഹാരം നല്‍കുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന ഏത് അലര്‍ജിക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഒരു കപ്പ് വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് ആ വെള്ളം കൊണ്ട് ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും ചൊറിച്ചിലും അലര്‍ജിയും മുപ്പത് മിനിട്ട് കൊണ്ട് ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിലെ ഫംഗസ്

ചര്‍മ്മത്തിലെ ഫംഗസ്

ചര്‍മ്മത്തിലെ ഫംഗസ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് ഇത് ഫംഗസ് ബാധയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ചര്‍മ്മത്തിലെ ഫംഗസ് ബാധക്ക് ഏറ്റവും മികച്ച ഒന്നാണ് ഈ പരിഹാരം. എന്നന്നേക്കുമായി ഇല്ലാതാക്കുന്നു ഫംഗസിനെ ഉപ്പ്.

 ചര്‍മ്മത്തിലെ അണുബാധ

ചര്‍മ്മത്തിലെ അണുബാധ

ചര്‍മ്മത്തിലെ അണുബാധ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഉപ്പ്. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് അത് കൊണ്ട് കുളിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ അണുബാധക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

നല്ലൊരു സ്‌ക്രബ്ബര്‍

നല്ലൊരു സ്‌ക്രബ്ബര്‍

ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിലെ പുതിയ കോശങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു. മൃതകോശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് മസ്സാജ് ചെയ്യുന്നത്.

മുഖത്തെ കറുത്ത പാടുകള്‍

മുഖത്തെ കറുത്ത പാടുകള്‍

മുഖത്തെ കറുത്ത പാടുകള്‍ക്ക് പരിഹാരം കാണാനും മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു ഉപ്പും വെളിച്ചെണ്ണയും. ഉപ്പും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. മാത്രമല്ല കറുപ്പ് നിറത്തിന് പരിഹാരം കാണുകയും ചെയ്യുന്നു.

ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍

ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍

ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഇത് ചര്‍മ്മത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

 ചര്‍മ്മം സോഫ്റ്റ് ആക്കാന്‍

ചര്‍മ്മം സോഫ്റ്റ് ആക്കാന്‍

മൃദുവായ ചര്‍മ്മമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പ് വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ശരീരത്തിലും മുഖത്തും തേച്ച് പിടിപ്പിച്ച ശേഷ് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മം സോഫ്റ്റ് ആക്കാന്‍ സഹായിക്കുന്നു.

English summary

Different Ways To Use Salt To Treat Skin Disorders

Adding salt in the bathing water and using it for several other beauty purposes helps to rejuvenate and restore the skin
Story first published: Tuesday, February 6, 2018, 17:52 [IST]
Subscribe Newsletter