ഇത് സാധാരണ മുഖക്കുരുവല്ല, ഇങ്ങനെയെങ്കില്‍ അപകടം

Posted By:
Subscribe to Boldsky

മുഖക്കുരു ഉണ്ടാവുന്നത് ഒരു സാധാരണ സംഗതി മാത്രമാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ തീവ്രത വര്‍ദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആണ് ഗുരുതരം. പലപ്പോഴും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേ ഇരിക്കും. എന്നാല്‍ ഒരിക്കലെങ്കിലും മുഖക്കുരുവിന്റെ തീവ്രത അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തില്‍ ഒരു വെല്ലുവിളി തന്നെയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മുഖക്കുരു ഉണ്ടാവുന്നത് ഓരോ പ്രായത്തിലാണ്. പക്ഷേ പ്രായം തെറ്റി വരുന്ന മുഖക്കുരു പല വിധത്തില്‍ അപകടകാരികളാണ്.

ഇവയിലൊന്നും നഖം പോലും കൊള്ളരുത്

ഓരോ തരത്തിലുള്ള മുഖക്കുരുക്കള്‍ ഉണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് ഭീകരമായി മാറുന്നത്. ഇതിനെത്തുടര്‍ന്ന് എത്രയൊക്കെ ചികിത്സ നടത്തിയിട്ടും പലപ്പോഴും വേണ്ടത്ര ഫലം ലഭിക്കുകയില്ല. എന്നാല്‍ ഇനി മുഖക്കുരുവിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാം. ഏതൊക്കെ തരത്തിലുള്ള മുഖക്കുരുക്കളാണ് നിങ്ങളില്‍ ഉണ്ടാവുന്നതെന്നും അതിന്റെ കാരണം എന്തെന്നും നോക്കാം. ഇത് പലപ്പോഴും സൗന്ദര്യത്തിലെ ഏറ്റവും വലിയ വില്ലനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ മുഖക്കുരുവിനെ തിരിച്ചറിഞ്ഞ് നമുക്ക് പരിഹാരം കാണാവുന്നതാണ്.

സാധാരണ മുഖക്കുരു

സാധാരണ മുഖക്കുരു

സാധാരണ മുഖത്തുണ്ടാവുന്ന മുഖക്കുരുവാണെങ്കില്‍ അല്‍പം ശ്രദ്ധ കൊടുക്കേണ്ടത് തന്നെയാണ്. ചര്‍മ്മത്തില്‍ ചെറിയ കുരുക്കളായാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും ഇത്തരം കുരുക്കള്‍. നമ്മള്‍ പറിച്ചെടുത്താലും ഇതിന്റെ പാടുകള്‍ മാറുന്നതിന് വളരെയധികം സമയമെടുക്കുന്നു.

സാധാരണ മുഖക്കുരു

സാധാരണ മുഖക്കുരു

ഇത്തരത്തിലുള്ള മുഖക്കുരുവിന് തക്കാളിയാണ് ഏറ്റവും മികച്ച പരിഹാര മാര്‍ഗ്ഗം. മുഖം നല്ലതു പോലെ വൃത്തിയായി കഴുകിയശേഷം അല്‍പം തക്കാളി നീര് നല്ല വൃത്തിയായി മുഖത്ത് തേച്ച് പിടിപ്പിക്കാം. മുപ്പത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

പഴുപ്പ് നിറഞ്ഞവ

പഴുപ്പ് നിറഞ്ഞവ

പലരുടേയും മുഖത്ത് വളരെയധികം സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഇത്തരം മുഖക്കുരുക്കള്‍. തൊടുമ്പോള്‍ തന്നെ അസഹനീയമായ വേദന ഉണ്ടാവുന്നു. ചുവന്ന നിറത്തിലാണെങ്കില്‍ പോലും രണ്ട് ദിവസം കഴിഞ്ഞാല്‍ അത് പഴുപ്പ് നിറഞ്ഞതായി കാണപ്പെടുന്നു. മുഖറത്തും പുറത്തും തോളുകളിലും എല്ലാം ഇത്തരത്തിലുള്ള കുരുക്കള്‍ ഉണ്ടാവാറുണ്ട്.

പഴുപ്പ് നിറഞ്ഞവ

പഴുപ്പ് നിറഞ്ഞവ

കറ്റാര്‍ വാഴ ഇതിന് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. കറ്റാര്‍ വാഴ നേരിട്ട് എടുത്ത് തന്നെ നമുക്ക് ഇതിനു മുകളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ചെയ്ത് രാവിലെ മുഖം നല്ലതു പോലെ വൃത്തിയാക്കണം. വെറും രണ്ട് ദിവസം കൊണ്ട് ഒരു പാടു പോലുമില്ലാതെ മുഖക്കുരുവിനെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

 ചെറിയ മുഴപോലെ

ചെറിയ മുഴപോലെ

കാണുമ്പോള്‍ മുഖക്കുരു പോലെ തോന്നുമെങ്കിലും ചെറിയ മുഴകള്‍ ആയി കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. ഇത് വളരെയധികം വേദനാജനകമായ മുഖക്കുരുക്കള്‍ ആയിരിക്കും. തൊടുമ്പോള്‍ തന്നെ ഇതിന്റെ വേദനയുടെ തീവ്രത വളരെ കൂടുതലായിരിക്കും.

 ചെറിയ മുഴപോലെ

ചെറിയ മുഴപോലെ

ബെന്‍സോയില്‍ പെറോക്‌സൈഡ് മുഖത്ത് തേച്ച് ഇതിനെ ഇല്ലാതാക്കാവുന്നതാണ്. പാടു പോലും അവശേഷിക്കാതെ ഇത്തരം മുഖക്കുരുവിനെ നമുക്ക് പെട്ടെന്ന് ഇല്ലാതാക്കാം.

 സിസ്റ്റ് പോലുള്ളവ

സിസ്റ്റ് പോലുള്ളവ

സിസ്റ്റ് പോലുള്ള പ്രശ്‌നങ്ങളും മുഖക്കുരുവിന്റെ പരിധിയില്‍ വരുന്ന ഒന്നാണ്. ഇത് പലപ്പോഴും സോഫ്റ്റ് ആയിരിക്കും എങ്കിലും മുഖത്തുണ്ടാവുന്ന അതി കഠിനമായ വേദന പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇതിന്റെ വലിപ്പത്തില്‍ വരെ മാറ്റങ്ങള്‍ സംഭവിക്കുന്നു.

 സിസ്റ്റ് പോലുള്ളവ

സിസ്റ്റ് പോലുള്ളവ

എന്നാല്‍ ഇത്തരത്തില്‍ വലിപ്പമുള്ള സിസ്റ്റ് ക്ലിനിക്കലി മാത്രമേ നീക്കം ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പല തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള സിസ്റ്റ് ആണെങ്കില്‍ അത് പലപ്പോഴും ക്യാന്‍സര്‍ ആയി മാറുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

മുഖക്കുരുവിന്റെ പരിധിയില്‍ വരുന്നത് തന്നെയാണ് ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും. മൂക്കിനിരുവശത്തുമാണ് അധികം ബ്ലാക്ക്‌ഹെഡ്‌സ് കാണപ്പെടുന്നത്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് നിങ്ങള്‍ക്കുണ്ടാക്കുന്നത്. മൂക്കിനിരുവശവും കറുപ്പും വെളുപ്പുമായി അഴുക്ക് അടിഞ്ഞ് കൂടുന്നു. ഇതാണ് ബ്ലാക്ക്‌ഹെഡ്‌സ് ആയി രൂപപ്പെടുന്നത്.

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

ആവി പിടിക്കുന്നതിലൂടെ നമുക്ക് ബ്ലാക്ക്‌ഹെഡ്‌സ് ഒരു പരിധി വരെ ഇല്ലാതാക്കാവുന്നതാണ്. പെട്ടെന്ന് തന്നെ ബ്ലാക്ക്‌ഹെഡ്‌സ് വൈറ്റ്‌ഹെഡ്‌സ് മാറ്റുന്നതിന് ആവി പിടിക്കുന്നത് വളരെ നല്ല ഒരു വഴിയാണ്.

English summary

different types of acne and how to treat

Learn about the different types of acne to treat the problem from the roots and achieve clear skin take a look.