For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുളിവകറ്റി പ്രായം കുറക്കാന്‍ ആവണക്കെണ്ണ ഇങ്ങനെ

|

സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന അവസ്ഥകളില്‍ ഒന്നാണ് പലപ്പോഴും ചര്‍മ്മത്തിലെ ചുളിവുകള്‍. ഇത് ഇല്ലാതാക്കുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും മേക്കപ്പും എല്ലാം പലരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളെല്ലാം ചര്‍മ്മത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നവയാണ്. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അത് മറ്റ് ചര്‍മ്മ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് എല്ലാവരേയും അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും തേടുന്നവരുണ്ട്. വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല ക്രീമുകളും മറ്റും പലപ്പോഴും ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ ശ്രമിക്കാറുണ്ട്.

Most read: അനാവശ്യ രോമവളര്‍ച്ച ഇനിയില്ല,പരിഹാരം കൈക്കുള്ളില്‍Most read: അനാവശ്യ രോമവളര്‍ച്ച ഇനിയില്ല,പരിഹാരം കൈക്കുള്ളില്‍

എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ആരോഗ്യത്തെ മാത്രമല്ല ചര്‍മ്മത്തേയും ഇത് പല വിധത്തിലാണ് ബാധിക്കുന്നത് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പകരം എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനാണ് ശ്രമിക്കേണ്ടത്. അതില്‍ ഒന്നാണ് ആവണക്കെണ്ണ. ആവണക്കെണ്ണ ഉപയോഗിച്ച് മുഖത്തെ ചുളിവും മറ്റ് സൗന്ദര്യ പ്രതിസന്ധികളും നമുക്ക് മാറ്റാവുന്നതാണ്.

അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല. അതുകൊണ്ട് തന്നെ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയുന്നു. എന്നാല്‍ ആവണക്കെണ്ണ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്തൊക്കെ കാര്യങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. മാത്രമല്ല ആവണക്കെണ്ണ എങ്ങനെ ഉപയോഗിക്കണം എന്നും നോക്കാം.

ആവണക്കെണ്ണ

ആവണക്കെണ്ണ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ആവണക്കെണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിനായി ആദ്യം മുഖം നല്ലതു പോലെ കഴുകുക. അല്‍പം ആവണക്കെണ്ണ കൈയ്യില്‍ എടുത്ത് ഇത് മുഖത്തും കഴുത്തിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. രാത്രി മുഴുവന്‍ ഇത് മുഖത്തുണ്ടാവണം. രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും മുഖത്തേയും കഴുത്തിലേയും ചുളിവിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ബദാം ഓയിലും ആവണക്കെണ്ണയും

ബദാം ഓയിലും ആവണക്കെണ്ണയും

ബദാം ഓയിലും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കുന്നതോടൊപ്പം ചര്‍മ്മത്തിന്റെ ചുളിവിനെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. മാത്രമല്ല ഇത് അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനെല്ലാം ആവണക്കെണ്ണ വളരെ ഉപകാരപ്രദമാണ്.

 വെളിച്ചെണ്ണയും ആവണക്കെണ്ണയും

വെളിച്ചെണ്ണയും ആവണക്കെണ്ണയും

വെളിച്ചെണ്ണയും ആവണക്കെണ്ണയും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂറെങ്കിലും ചുരുങ്ങിയത് മുഖത്തുണ്ടാവണം. ചര്‍മ്മത്തില്‍ വട്ടത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കണം. ഇത് മുഖത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അരമണിക്കൂറിനു ശേഷം മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകാന്‍ ശ്രമിക്കുക. ഇത് മുഖത്തെ ചുളിവിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു.

നാരങ്ങ നീരും ആവണക്കെണ്ണയും

നാരങ്ങ നീരും ആവണക്കെണ്ണയും

നാരങ്ങനീരും ആവണക്കെണ്ണയും ഇത്തരത്തില്‍ ചര്‍മ്മത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് പലപ്പോഴും ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും മാറ്റി ചര്‍മ്മത്തിലെ ചുളിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി ആണ് ചര്‍മ്മത്തിന്റെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിനും ചുളിവ് പൂര്‍ണമായും മാറ്റുന്നതിനും സഹായിക്കുന്നു നാരങ്ങ നീരും ആവണക്കെണ്ണയും.

Most read:കഴുത്തിലെ കറുപ്പിളക്കും സിംപിള്‍ വഴി പഴത്തോലില്‍Most read:കഴുത്തിലെ കറുപ്പിളക്കും സിംപിള്‍ വഴി പഴത്തോലില്‍

മഞ്ഞളും ആവണക്കെണ്ണയും

മഞ്ഞളും ആവണക്കെണ്ണയും

മഞ്ഞളും ആവണക്കെണ്ണയും ഇത്തരത്തില്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പല വിധത്തില്‍ ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലെ വില്ലനായ ചുളിവിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് മഞ്ഞള്‍ ആവണക്കെണ്ണ മിശ്രിതം സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന ഏത് പ്രതിസന്ധിക്കും പരിഹാരം നല്‍കുന്നു.

കറ്റാര്‍ വാഴയും ആവണക്കെണ്ണയും

കറ്റാര്‍ വാഴയും ആവണക്കെണ്ണയും

കറ്റാര്‍ വാഴയും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നതും ഇത്തരത്തില്‍ അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് കറ്റാര്‍ വാഴയും ആവണക്കെണ്ണയും സഹായിക്കുന്നു. ഇത് രണ്ടും ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് ചര്‍മ്മത്തെ രക്ഷിക്കുന്നു. മാത്രമല്ല ഇത് ആരോഗ്യമുള്ള തിളക്കമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.

 ഒലീവ് ഓയിലും ആവണക്കെണ്ണയും

ഒലീവ് ഓയിലും ആവണക്കെണ്ണയും

ഒലീവ് ഓയിലും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് ഇത്തരത്തില്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധികളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ഇത് ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം നല്‍കി ചുളിവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒലീവ് ഓയിലും ആവണക്കെണ്ണയും.

 റോസ് വാട്ടറും ആവണക്കെണ്ണയും

റോസ് വാട്ടറും ആവണക്കെണ്ണയും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് റോസ് വാട്ടര്‍. അതുകൊണ്ട് തന്നെ റോസ് വാട്ടര്‍ ആവണക്കെണ്ണയോടൊപ്പം ചേര്‍ത്താല്‍ അത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ചര്‍മ്മത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തില്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇവ മുഖത്ത് തേച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ അത് മുഖത്തെ ചുളിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

English summary

Castor oil to treat wrinkles on face

In this article says some beauty benefits of castor oil. It will help to reduce wrinkles on face, read on. ച
X
Desktop Bottom Promotion