For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുപ്പ് നല്‍കാന്‍ സഹായിക്കും പോഷകങ്ങള്‍ ഇവ

ആരോഗ്യവുംസൗന്ദര്യവും ഭക്ഷണത്തിന്റെ അഭാവത്തില്‍ നിന്നാണ് പ്രശ്‌നത്തിലാവുന്നത്

|

സൗന്ദര്യവും ആരോഗ്യവും ഭക്ഷണവും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ അത് സൗന്ദര്യത്തിനേയും സഹായിക്കുകയുള്ളൂ. ആരോഗ്യമുള്ള ശരീരവും ചര്‍മ്മവും തന്നെയാണ് സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ തിളങ്ങുന്ന നല്ല ആരോഗ്യവും ഉറപ്പുമുള്ള ശരീരം വേണമെന്നുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ചിലത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് നമ്മുടെ ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും അടിസ്ഥാനം. അതുകൊണ്ട് തന്നെ നല്ല ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ആരോഗ്യം മാത്രമല്ല സൗന്ദര്യത്തേയും വര്‍ദ്ധിപ്പിക്കുന്നു.

തിളങ്ങുന്ന ചര്‍മ്മം ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. അതുകൊണ്ടു തന്നെ പലപ്പോഴും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം. പല ഭക്ഷണങ്ങളും നമ്മള്‍ കഴിയ്ക്കുന്നുണ്ടെങ്കിസും ശരിയായ രീതിയിലുള്ള പോഷകം ലഭിയ്ക്കാത്തതാണ് പലപ്പോഴും പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കാരണം.

വെളിച്ചെണ്ണയും ബദാം ഓയിലും മുട്ടോളം മുടിക്ക്വെളിച്ചെണ്ണയും ബദാം ഓയിലും മുട്ടോളം മുടിക്ക്

ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിറവും തൂക്കവും എല്ലാം സംരക്ഷിക്കുന്നതിന് ചില ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കണം. അതിലുപരി ആരോഗ്യത്തിന് തിളക്കം നല്‍കുന്നതിന് ചില പോഷകങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമുക്ക് അറിവില്ലാത്തതാണ് പല വിധത്തില്‍ നമ്മുടെ സൗന്ദര്യത്തിന് വില്ലനാവുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ അത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില പോഷകങ്ങള്‍ ഉണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ എന്തൊക്കെ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കണമെന്നു നോക്കാം.

സിലിക്കണ്‍

സിലിക്കണ്‍

ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും ആശ്രയിച്ചിരിക്കുന്നത് എന്നും ആരോഗ്യമുള്ള ഭക്ഷണത്തിലും പോഷകങ്ങളിലും തന്നെയാണ്.അതുകൊണ്ട് തന്നെ സിലിക്കണ്‍ അടങ്ങിയ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സിലിക്കണ്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാബേജ്, ആപ്പിള്‍, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി. പച്ചക്കറികളുടെ കൂട്ടത്തില്‍ ഏറ്റവും കേമന്‍മാര്‍ തന്നെയാണ് ഇവയെല്ലാം തന്നെ.

 പൊട്ടാസ്യം

പൊട്ടാസ്യം

പൊട്ടാസ്യം ശരീരത്തിന് വളരെയധികം ആവശ്യമായിട്ടുള്ള ഒരുഘടകം തന്നെയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം അത്യാവശ്യമാണ് പൊട്ടാസ്യം. പൊട്ടാസ്യം കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ സഹായിക്കുന്നു. മാത്രമല്ല ടോക്‌സിനുകളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കിവി, ആപ്രിക്കോട്ട്, ഈന്തപ്പഴം, പഴം എന്നിവയാണ് പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്ന്. ഇതെല്ലാം സ്ഥിരമായി കഴിക്കാന്‍ശ്രദ്ധിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും ആരോഗ്യവും നല്‍കുന്നു.

 സിങ്ക്

സിങ്ക്

സൗന്ദര്യസംരക്ഷണത്തിന് വളരെ അത്യാവശ്യമായിട്ട് വേണ്ട ഒന്നാണ് സിങ്ക്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. ഏത് ചര്‍മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു സിങ്ക്. മുഖത്തുണ്ടാവുന്ന അലര്‍ജിയും മറ്റും പരിഹരിക്കാന്‍ ഇത് എന്തുകൊണ്ടും ഉത്തമമാണ്. മുഖക്കുരുവും മുഖത്തുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കി ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്. ചോക്ലേറ്റ്, തണ്ണിമത്തന്‍, മത്തങ്ങാക്കുരു തുടങ്ങിയവ ഇത്തരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

മഗ്നീഷ്യം

മഗ്നീഷ്യം

ശരീരത്തിന് പുറം മാത്രമല്ല അകത്തും ക്ലീന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇത് ചര്‍മ്മത്തില്‍ കൂടുതല്‍ അഴുക്കുകള്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. മാത്രമല്ല ചര്‍മ്മത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മഗ്നീഷ്യം ശരീരത്തിന് വളരെ അത്യാവശ്യമാണ്. ശരീരത്തെ ക്ലീന്‍ ചെയ്യാന്‍ ഇത്രയധികം സഹായിക്കുന്ന ധാതുക്കളില്‍ മുന്‍പനാണ് മഗ്നീഷ്യം. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പഴം, ബ്രൊക്കോളി തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാം.

ഇരുമ്പ്

ഇരുമ്പ്

ശരീരത്തില്‍ ഇരുമ്പിന്റെ അംശം വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇരുമ്പിന്റെ അശം കുറയുമ്പോള്‍ അത് പല വിധത്തിലും ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച കൂടുതലാകും. രക്തത്തിലെ ഓക്‌സിജന്റെ അളവ് നിയന്ത്രിക്കുന്നതിന് ഇരുമ്പിന് കഴിയും. ചീര, ആപ്രിക്കോട്ട്, ഈന്തപ്പഴം എന്നിവ കഴിയ്ക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

കോപ്പര്‍

കോപ്പര്‍

അകാല വാര്‍ദ്ധക്യം എല്ലാവരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടിനെ മറികടക്കാന്‍ കണ്ണില്‍കണ്ടതെല്ലാം വാരിത്തേക്കുന്നവരാണ് പലരും. പക്ഷേ ഒരിക്കലും ഇത്തരത്തില്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ചര്‍മ്മത്തെ സംരക്ഷിക്കുകയില്ല. കാരണം ഇതിന് പിന്നില്‍ പലപ്പോഴും കോപ്പറിന്റെ അഭാവമാണ് ഉണ്ടാവുക. ശരീരത്തിലെ കോപ്പറിന്റെ അംശം അകാല വാര്‍ദ്ധക്യത്തെ തടയാന്‍ സഹായിക്കും. ഇത് ചെറുപ്പം നിലനിര്‍ത്തുന്നു. കൂണ്‍, ഞണ്ട് തുടങ്ങിയവ കഴിയ്ക്കുന്നത് ശരീരത്തില്‍ കോപ്പറിന്റെ അംശം നിലനിര്‍ത്തുന്നു.

കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യത്തിന്റെ കുറവ് എല്ലുകളെ മാത്രമല്ല ബാധിക്കുന്നത്. പല്ലിന്റെ ആരോഗ്യത്തേയും വളരെ പ്രതികൂലമായി ബാധിക്കുന്നു. കാല്‍സ്യം കുറഞ്ഞാല്‍ അതിന്റെ പാടുകള്‍ മുഖത്തും വളരെയധികം പ്രകടമാവും. പലപ്പോഴും ഇത് പല വിധത്തില്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഭീഷണി ഉയര്‍ത്തുന്നു. എന്നാല്‍ അതിനെ മറികടക്കുന്നതിന് കാല്‍സ്യം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. കാല്‍സ്യം ശരീരത്തിന്റെ അവശ്യഘടകങ്ങളില്‍ ഒന്നാണ്. ചീര, പാല്‍, മുട്ട തുടങ്ങിയവ ഇത്തരത്തില്‍ ശരീരത്തിന് കാല്‍സ്യം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങളാണ്.

വിറ്റാമിന്‍ A

വിറ്റാമിന്‍ A

വിറ്റാമിന്‍ A ചര്‍മ്മം വരണ്ടു പൊട്ടുന്നതും , ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നതും തടയുന്നു. കുടാതെ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. വിറ്റാമിന്‍ A അടങ്ങിയ ഭക്ഷണങ്ങള്‍ കാരറ്റ് , ബട്ടര്‍നട്ട് സ്‌ക്വാഷ് , ബീഫ് ലിവര്‍ , അത്തിപ്പഴം , ബ്രോക്കോലി , മാമ്പഴം

വിറ്റമിന്‍ B3 (നിയാസിന്‍)

വിറ്റമിന്‍ B3 (നിയാസിന്‍)

ചര്‍മ്മ കാന്‍സര്‍ തടയാന്‍ നിയാസിന്‍ സഹായിക്കുന്നു. റൊസേഷ്യയുടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാനും കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താനും സഹായിക്കുന്നു.

വിറ്റമിന്‍ B2

വിറ്റമിന്‍ B2

വിറ്റമിന്‍ B2 വരണ്ട ചര്‍മ്മം , ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കുന്നു. ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യുന്നു. വിറ്റമിന്‍ B2 (റിബോഫഌവിന്‍) അടങ്ങിയ ഭക്ഷണങ്ങള്‍ തൈര്, മുട്ട, ബ്രോക്കോളി, ഓയിസ്റ്റര്‍ , സോയബീന്‍സ്, കൂണ്‍

English summary

minerals for skin elasticity and collagen

We have listed some foods to increase your skin elasticity and build collagen take a look.
Story first published: Wednesday, April 25, 2018, 17:24 [IST]
X
Desktop Bottom Promotion